അങ്കണവാടി പ്രവേശനോത്സവം ഇന്ന് (ജൂൺ 3); മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും

    അങ്കണവാടികളിലെ 2025-26 വർഷത്തെ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 3ന് രാവിലെ 9.30ന് പത്തനംതിട്ടയിലെ മെഴുവേലി ഗ്രാമപഞ്ചായത്തിലെ 72-ാം നമ്പർ അങ്കണവാടിയിൽ നടക്കും. ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം അധ്യക്ഷത വഹിക്കും. പ്രീസ്‌കൂൾ കുട്ടികൾക്കായുള്ള പരിഷ്‌കരിച്ച മാതൃക ഭക്ഷണ പദ്ധതിയുടെ പ്രകാശനവും, കുട്ടികളുടെ വളർച്ചാ നാഴികക്കല്ലുകൾ രേഖപ്പെടുത്തുന്നതിനുള്ള ‘കുഞ്ഞൂസ് കാർഡ്’ വിതരണവും മന്ത്രി നിർവഹിക്കും. സംയോജിത ശിശു വികസന സേവന പദ്ധതി (ഐ.സി.ഡി.എസ്)യുടെ ഭാഗമായി സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്ര വികസനം ലക്ഷ്യമിട്ട് വനിത ശിശു വികസന വകുപ്പ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതികളുടെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കുകയാണ് പ്രവേശനോത്സവത്തിന്റെ ലക്ഷ്യം. 3 മുതൽ 6 വയസ്സുവരെയുള്ള കുട്ടികളുടെ ശാരീരിക, വൈജ്ഞാനിക, സാമൂഹിക-വൈകാരിക, ഭാഷാപര, സർഗാത്മക വികാസ മേഖലകളിൽ…

Read More

അങ്കണവാടി പ്രവേശനോത്സവം നടന്നു

konnivartha.com : കോന്നി ചേരീമുക്ക് നാല്പത്തി അഞ്ചാം നമ്പര്‍ അങ്കണവാടിയില്‍ പ്രവേശനോത്സവം നടന്നു. വാര്‍ഡ്‌ മെമ്പര്‍ ശോഭാ മുരളി , സുനില്‍ ചാക്കോ ,ഷിബു ,വര്‍ഗീസ്‌ പൂവന്‍പാറ എന്നിവര്‍ നേതൃത്വം നല്‍കി .കുട്ടികള്‍ക്ക് പായസ വിതരണം ചെയ്തു .  

Read More