കോന്നി വാര്‍ത്ത ഡോട്ട് കോം : അഗർബത്തി നിർമ്മാണത്തിൽ ഇന്ത്യയെ സ്വയംപര്യാപ്തമാക്കുന്നതിന് ഖാദി &വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ മുന്നോട്ട് വച്ച പ്രത്യേക പദ്ധതിക്ക് കേന്ദ്ര സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക വകുപ്പ് മന്ത്രി ശ്രീ നിതിൻ ഗഡ്കരി അംഗീകാരം നൽകി. ‘ഖാദി അഗർബത്തി ആത്മ നിർഭർ മിഷൻ’ എന്ന പേരിലുള്ള പദ്ധതി രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ തൊഴിൽ ഇല്ലാത്തവർക്കും കുടിയേറ്റ തൊഴിലാളികൾക്കും അഗർബത്തി നിർമ്മാണ മേഖലയിൽ തൊഴിൽ ലഭ്യമാക്കാൻ ഉദ്ദേശിച്ചുള്ളതാണ്. നിലവിൽ രാജ്യത്തെ പ്രതിദിന അഗർബത്തി ഉപഭോഗ നിരക്ക് 1490 MT ആണ്. അതേസമയം ഇന്ത്യയുടെ അഗർബത്തി ഉൽപാദന നിരക്ക് 760 MT മാത്രമാണ്. പൈലറ്റ് പദ്ധതി ഉടൻ പ്രാബല്യത്തിൽ വരും. പദ്ധതി പൂർണതോതിൽ നടപ്പാക്കുന്നതോടെ നിർമാണമേഖലയിൽ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഉള്ള പദ്ധതി വഴി വളരെ ചെറിയ നിക്ഷേപത്തിൽ സുസ്ഥിര തൊഴിൽ…
Read More