konnivartha.com : ഏപ്രില്‍ 16ന് നടക്കുന്ന മംഗളാദേവി ചിത്രാപൗര്‍ണമി ഉല്‍സവം സുഗമവും സുരക്ഷിതവുമായി ആഘോഷിക്കുന്നതിന് വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇടുക്കി-തേനി ജില്ലാ ഭരണകൂടങ്ങളുടെ കുമളി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംയുക്തയോഗം തീരുമാനിച്ചു. വനത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തില്‍ ഉല്‍സവത്തിന് എത്തുന്ന ഭക്തര്‍ക്കായി വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തുന്ന സജ്ജീകരണങ്ങള്‍ ഇടുക്കി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജിന്റേയും തേനി ജില്ലാ കളക്ടര്‍ കെ.വി. മുരളീധരയുടേയും നേതൃത്വത്തില്‍ ചേര്‍ന്ന വകുപ്പ് തലവന്മാരുടെ അവലോകന യോഗത്തില്‍ വിലയിരുത്തി. കോവിഡ് മാനദണ്ഡം പാലിച്ചു, പരിസ്ഥിതി സൗഹൃദമായി ഭക്തരുടെ സുരക്ഷയ്ക്കും വനത്തിന്റെയും ക്ഷേത്രത്തിന്റെയും പരിപാവനതയുടെ സംരക്ഷണത്തിനും മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള സജ്ജീകരണങ്ങളാണ് ഏര്‍പ്പെടുത്തുന്നതെന്ന് ജില്ലാ അധികൃതര്‍ സംയുക്ത യോഗത്തില്‍ അറിയിച്ചു. ക്ഷേത്രം സ്ഥിതിചെയ്യുന്നത് വൈല്‍ഡ് ലൈഫ് പ്രോട്ടക്ഷന്‍ നിയമം നിലനില്‍ക്കുന്ന പെരിയാര്‍ ടൈഗര്‍ റിസര്‍വ് പ്രദേശമായതുകൊണ്ട് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി, ബുദ്ധിമുട്ടില്ലാതെ ഭക്തര്‍ക്ക് ക്ഷേത്ര…
Read More