Temporary Suspension of Postal Services to the United States of America

  konnivartha.com: The Department of Posts has taken note of the Executive Order No. 14324 issued by the U.S. Administration on 30th July, 2025, under which the duty-free de minimis exemption for goods valued up to USD 800 will be withdrawn with effect from 29th August, 2025. Consequently, all international postal items destined for the USA, regardless of their value, shall be subject to customs duties as per the country-specific International Emergency Economic Power Act (IEEPA) tariff framework. However, gift items up to the value of USD 100 shall continue…

Read More

ചന്ദ്രോപരിതലത്തിൽനിന്ന് 2040-ൽ ഒരു ഇന്ത്യക്കാരൻ ‘വികസിത ഭാരതം 2047’ പ്രഖ്യാപിക്കും

  konnivartha.com: 2040-ൽ ചന്ദ്രോപരിതലത്തിൽനിന്ന് ഒരു ഇന്ത്യക്കാരൻ “വികസിത ഭാരതം 2047” പ്രഖ്യാപിക്കുമെന്നും ഇത് ഇന്ത്യയുടെ വരവറിയിക്കുന്ന സന്ദേശം പ്രപഞ്ചമെങ്ങും എത്തിക്കുമെന്നും കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. ശാസ്ത്രവും കാവ്യവും തൻമയത്വങ്ങളും ഭാവി വാഗ്ദാനങ്ങളും സമന്വയിപ്പിച്ച പ്രസംഗത്തിലൂടെ ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തിൽ ദേശീയ ബഹിരാകാശ ദിന പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ബഹിരാകാശ പദ്ധതി തുടക്കം മുതൽ റോക്കറ്റുകളേക്കാളും ഉപഗ്രഹങ്ങളേക്കാളുമുപരി ജനങ്ങളെ ശാക്തീകരിക്കുന്നതിലും ജനജീവിതം മെച്ചപ്പെടുത്തുന്നതിലും മികച്ച ഭാവി രൂപപ്പെടുത്തുന്നതിലുമാണ് ശ്രദ്ധകേന്ദ്രീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 2015-ലെ ആദ്യ മെഗാ ഉപയോക്തൃ മീറ്റിന് ഒരു ദശാബ്ദത്തിനുശേഷം അടുത്തിടെ സമാപിച്ച രണ്ടാംഘട്ട ദേശീയ മീറ്റിനെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. ബഹിരാകാശ മേഖലയിലെ ഇന്ത്യയുടെ നേട്ടങ്ങൾ കേവലം ലക്ഷ്യ പൂർത്തീകരണമല്ലെന്നും ശാസ്ത്രവും നൂതനാശയങ്ങളും പൊതുജനക്ഷേമവും ചേർന്ന് രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്ന വലിയ കാഴ്ചപ്പാടിലേക്കുള്ള ചവിട്ടുപടിയാണെന്നും ദേശീയ…

Read More

അമേരിക്ക തേടിയ കൊടുംകുറ്റവാളിയെ ഇന്ത്യയിൽ നിന്നും പിടികൂടി

FBI arrests fugitive Cindy Rodriguez in India konnivartha.com: അമേരിക്ക തേടുന്ന കൊടുംകുറ്റവാളികളുടെ പട്ടികയില്‍ ഉള്ള പ്രതിയെ ഇന്ത്യയിൽ നിന്നും പിടികൂടി.അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗമായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ തേടുന്ന പത്ത് കൊടുംകുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെടുന്ന സിൻഡി റോഡ്രിഗസ് സിങ്ങിനെയാണ് ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ സഹായത്താല്‍ അറസ്റ്റ് ചെയ്തത് . അമേരിക്കയിലെ ടെക്സസിലെ വീട്ടിൽവച്ച് ആറ് വയസ്സുള്ള സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ കേസ് ആണ് സിൻഡിക്കെതിരെ ഉള്ളത് . ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന നോയൽ റോഡ്രിഗസ് അൽവാരസിനെയാണ് സിൻഡി കൊലപ്പെടുത്തിയത് എന്നാണ് കണ്ടെത്തല്‍ . 2023ലാണ് സംഭവം നോയൽ മാതാവിനൊപ്പമില്ലെന്ന് ആരോഗ്യവിഭാഗത്തിലെ ഉദ്യോഗസ്ഥർ കണ്ടെത്തി . ചോദ്യം ചെയ്തപ്പോൾ കുട്ടി പിതാവിനൊപ്പം മെക്സിക്കോയിലാണെന്നാണ് സിൻഡി മൊഴി നൽകിയത്.എന്നാല്‍ ഇത് കളവ് ആണെന്ന് കണ്ടെത്തി . തുടര്‍ന്ന് സിൻഡി ഇന്ത്യൻ വംശജനായ രണ്ടാം ഭർത്താവിനും…

Read More

സ്‌കൂട്ട് പുതിയ വിമാന സര്‍വീസുകള്‍ ആരംഭിക്കും

  konnivartha.com: സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ബജറ്റ് സ്ഥാപനമായ സ്‌കൂട്ട് തായ്‌ലന്‍ഡിലെ ചിയാങ്‌റായിലേക്കും ജപ്പാനിലെ ഒകിനോവ, ടോക്കിയോ (ഹനെഡ) എന്നിവിടങ്ങളിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ ആരംഭിക്കും. ഈ സര്‍വീസുകള്‍ 2025 ഡിസംബറിനും 2026 മാര്‍ച്ചിനും ഇടയില്‍ ആരംഭിക്കും. അവധിക്കാലം ആഘോഷം, വര്‍ഷാവസാന, പുതുവര്‍ഷ യാത്രകള്‍ എന്നിവ ആസൂത്രണം ചെയ്യുന്നവര്‍ക്കായി കൂടുതല്‍ ഓപ്ഷനുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. ചിയാങ്‌റായിയിലേക്കുള്ള അഞ്ച് സര്‍വീസുകള്‍ അടുത്തവര്‍ഷം ജനുവരി 1-ന് എംബ്രൈയര്‍ ഇ190-ഇ2 വിമാനത്തില്‍ ആരംഭിക്കും. ഒകിനാവോയിലേക്കുള്ള പ്രതിവാരം മൂന്ന് തവണയുള്ള സര്‍വീസുകള്‍ 2025 ഡിസംബര്‍ 15-ന് എയര്‍ബസ് എ320 വിമാനത്തില്‍ ആരംഭിക്കും. ജപ്പാന്റെ തിരക്കേറിയ തലസ്ഥാനമായ ടോക്കിയോയിലേക്ക് (ഹനെഡ) യാത്രക്കാര്‍ക്ക് ബദല്‍ മാര്‍ഗവും സൗകര്യം പ്രദവുമായ സര്‍വീസുകളും സ്‌കൂട്ട് ആരംഭിക്കും. ടോക്കിയോയിലേക്കുള്ള (ഹനെഡ) ദൈനംദിന സര്‍വീസുകള്‍ 2026 മാര്‍ച്ച് 1-ന് ബോയിങ് 787 ഡ്രീംലൈനുകളില്‍ ആരംഭിക്കും. ടോക്കിയോ (ഹനെഡ), ഒകിനാവ എന്നിവിടങ്ങളിലേക്കുള്ള വണ്‍വേ…

Read More

കുവൈറ്റ് വിഷമദ്യദുരന്തം: ഇന്ത്യക്കാരനുള്‍പ്പെടെ മുഖ്യപ്രതികൾ അറസ്റ്റിൽ

  23 പേരുടെ മരണത്തിനിടയാക്കിയ കുവൈറ്റിലെ വിഷമദ്യ ദുരന്തത്തിൽ മുഖ്യപ്രതികൾ കുവൈറ്റ് പോലീസ് പിടിയില്‍ . ഇന്ത്യക്കാരനുള്‍പ്പെടെ മുഖ്യപ്രതികൾ ആണ് അറസ്റ്റിലായത് . 160 പേർ ചികിത്സയിലാണ്. 21 പേർക്ക് കാഴ്ചശക്തി ഭാഗികമായോ പൂര്‍ണ്ണമായോ നഷ്ടമായി.   പ്രധാന പ്രതി നേപ്പാളി പൗരനായ ഭൂബൻ ലാൽ തമാംഗിനെ മലയാളികള്‍ ഏറെ ഉള്ള സാൽമിയയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.മെഥനോൾ കലർന്ന മദ്യശേഖരം ഇയാളുടെ പക്കൽ നിന്നും കുവൈറ്റ്‌ പോലീസ് കണ്ടെത്തി.   ഇന്ത്യക്കാരൻ വിശാൽ ധന്യാൽ ചൗഹാന്‍, നേപ്പാളി പൗരൻ നാരായൺ പ്രസാദ് ഭശ്യാല്‍ ,വ്യാജമദ്യ നിർമാണ വിതരണ ശൃംഖലയുടെ പ്രമുഖന്‍ ബംഗ്ലാദേശി പൗരൻ ദെലോറ പ്രകാശ് ദാരാജും പിടിയിലായി .വിവിധയിടങ്ങളില്‍ മദ്യനിർമാണ വിതരണത്തിൽ ഏര്‍പ്പെട്ട 67 പേരെ അറസ്റ്റ് ചെയ്തു.

Read More

റഷ്യയിൽ 8 തീവ്രത രേഖപ്പെടുത്തിയ വൻ ഭൂചലനം:സൂനാമി മുന്നറിയിപ്പ്

  റഷ്യയിൽ വൻ ഭൂചലനം. 8 തീവ്രത രേഖപ്പെടുത്തി. ജപ്പാനിലും യുഎസിലും സൂനാമി മുന്നറിയിപ്പ് നൽകി.റഷ്യയുടെ കിഴക്കൻ തീരത്ത് ആണ് ഭൂചലനം . ജപ്പാനിൽനിന്ന് 250 കിലോമീറ്റർ അകലെയാണ് ഭൂകമ്പമുണ്ടായത്.അലാസ്കയിലും ഹവായിയിലും യുഎസ് അധികൃതർ സൂനാമി മുന്നറിയിപ്പ് നൽകി.ഒരു മീറ്റർ ഉയരത്തിൽ തിരമാലകളുണ്ടാകുമെന്ന് ജപ്പാൻ അധികൃതർ മുന്നറിയിപ്പ് നൽകി. Tsunami alerts for Russia, Japan after 8.7 quake off Russian far east A magnitude 8.7 earthquake struck off Russia’s Far Eastern Kamchatka Peninsula on Wednesday, generating a tsunami of up to 4 meters (13 feet), prompting evacuations and damaging buildings, officials said. “Today’s earthquake was serious and the strongest in decades of tremors,” Kamchatka Governor…

Read More

കാനഡ ചാപ്റ്റർ : മലയാളം മിഷൻ സ്ഥാപകൻ വി.എസ്സ് അച്യുതാനന്ദനെ അനുസ്മരിച്ചു

  konnivartha.com/കാൽഗറി : മലയാളം മിഷൻ സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായിരുന്ന വി.എസ്സ് അച്യുതാനന്ദനെ കാനഡ ചാപ്റ്റർ അനുസ്മരിച്ചു . ലോകമെമ്പാടുമുള്ള കേരളീയരുടെ പുതുതലമുറയ്ക്ക് മലയാളം ഭാഷ പഠിക്കാനും മലയാള നാടിന്‍റെ സംസ്കാരം പകർന്നുകൊടുക്കാനും വേണ്ടി ദീർഘവീക്ഷണത്തോടെ വി.എസ്സ് അച്യുതാനന്ദന്‍ 2009 , ജൂൺ 2 ന് ഉദ്ഘാടനം ചെയ്തു .  ഇന്ന് ലോകമെമ്പാടും അമ്പതിനായിരത്തിൽപരം പഠിതാക്കൾ ഭാഗമായിരിക്കുന്ന മലയാളം മിഷന്‍റെ സ്ഥാപകനെ മലയാളം മിഷൻ കാനഡ ചാപ്റ്റർ പ്രവർത്തകർ അനുസ്മരിച്ചു. വാർത്ത: ജോസഫ് ജോൺ കാൽഗറി

Read More

ബംഗ്ലാദേശില്‍ വിമാനം തകര്‍ന്ന് വീണു

ബംഗ്ലാദേശില്‍ വിമാനം തകര്‍ന്ന് വീണു. ധാക്കയിലാണ് ബംഗ്ലാദേശി എയര്‍ഫോഴ്‌സിന്റെ പരിശീലന വിമാനം സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍ തകര്‍ന്നുവീണത്. എഫ്-7 ബിജിഐ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.മൈല്‍സ്റ്റോണ്‍ സ്‌കൂള്‍ ആന്‍ഡ് കോളേജ് കാമ്പസിലാണ് വിമാനം തകര്‍ന്നുവീണത്. അപകടം നടക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ സ്‌കൂളിലുണ്ടായിരുന്നു. അപകടത്തില്‍ നിരവധി ആളുകള്‍ക്ക് പരിക്ക് ഉണ്ട് .ഒരാള്‍ മരണപ്പെട്ടതായി അറിയുന്നു .

Read More

ടിആര്‍എഫിനെ ഭീകരസംഘടനയായി അമേരിക്ക പ്രഖ്യാപിച്ചു

  konnivartha.com: 26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്വമേറ്റെടുത്ത ദി റെസിസ്റ്റന്റ് ഫ്രണ്ടിനെ (ടിആര്‍എഫ്) ഭീകര സംഘടനയായി അമേരിക്ക പ്രഖ്യാപിച്ചു . ലഷ്‌കറെ ത്വയ്ബയുടെ ഉപവിഭാഗമാണ് ടിആര്‍എഫ്.യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചു കൊണ്ട് പ്രസ്താവന ഇറക്കിയത് . ടിആര്‍എഫിനെ ഒരു വിദേശ ഭീകര സംഘടനയായും ആഗോള ആഗോള ഭീകര പട്ടികയില്‍ ചേര്‍ത്തതായും പ്രസ്താവനയില്‍ പറയുന്നു . ടിആര്‍എഫിനെയും അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിഭാഗങ്ങളെയും വിദേശ ഭീകര സംഘടനാ പട്ടികയിലും (എഫ്ടിഒ) ആഗോള ഭീകര പട്ടികയിലും (എസ്ഡിജിടി) ഉള്‍പ്പെടുത്തിയതായി റൂബിയോ വ്യക്തമാക്കി.

Read More

ആക്സിയം 4 ദൗത്യ സംഘം ഭൂമിയിൽ തിരികെ എത്തി

  ശുഭാംശു ശുക്ല ഉൾപ്പെടുന്ന ആക്സിയം 4 ദൗത്യ സംഘം ഭൂമിയിൽ എത്തി. കാലിഫോർണിയയ്ക്കു സമീപമുള്ള പസഫിക് സമുദ്രത്തിൽ ഇന്ത്യൻ സമയം വൈകുന്നേരം 3.01ന് സ്പ്ലാഷ് ഡൗൺ ചെയ്തു.ഡ്രാഗൺ ഗ്രേസ് പേടകം റിക്കവറി ഷിപ്പിലേക്കു മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്. മൈക്രോ ഗ്രാവിറ്റി പരിതസ്ഥിതിയിൽ 18 ദിവസം കഴിഞ്ഞ ശുഭാംശുവിന്റെ ആരോഗ്യനില നിരീക്ഷിക്കാനായി ഐഎസ്ആർഒയുടെ സംഘവും യുഎസിൽ ഉണ്ട് .രാജ്യാന്തര ബഹിരാകാശനിലയത്തിൽനിന്ന് ഇന്നലെ ഇന്ത്യൻ സമയം വൈകുന്നേരം 4.45ന് വേര്‍പെട്ട ഡ്രാഗൺ ഗ്രേസ് പേടകം 22.5 മണിക്കൂറിനുശേഷമാണ് ഭൂമിയിൽ എത്തുന്നത്.ഡ്രാഗൺ ഗ്രേസ് പേടകത്തിൽ ശുഭാംശുവിനൊപ്പം പെഗ്ഗി വിറ്റ്സൻ (യുഎസ്), സ്‌ലാവോസ് വിസ്‌നീവ്സ്കി (പോളണ്ട്),ടിബോർ കാപു (ഹംഗറി) എന്നിവരാണ് സഹയാത്രികർ.

Read More