ബി ജെ പി പാര്‍ട്ടി ഫണ്ടില്‍ വന്‍ വെട്ടിപ്പ് : കോന്നി പഞ്ചായത്ത് കമ്മറ്റി പിരിച്ചു വിട്ടു

ലക്ഷ കണക്കിന് രൂപയുടെ വെട്ടിപ്പ് നടത്തിയബി ജെ പി കോന്നി പഞ്ചായത്ത് കമ്മറ്റി പിരിച്ചു വിട്ടുകൊണ്ട് കൂടുതല്‍ അന്വേഷണം നടത്തുവാനും വെട്ടിപ്പിന് വേണ്ടി മാത്രം പിരിവുനടത്തിയ നേതാക്കളെയും അതിന് കൂട്ടുനിന്ന പ്രഥാന നേതാവിന് എതിരെയും പാര്‍ട്ടി നടപടി സ്വീകരിക്കുന്നു .കഴിഞ്ഞ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് കാലത്ത് കോന്നി യിലെ പാറമട .ക്രഷര്‍ യൂണിറ്റ്,വ്യെക്തികള്‍ എന്നിവരില്‍ നിന്നും ലക്ഷകണക്കിന് രൂപയുടെ പിരിവു നടത്തിയിരുന്നു .പാര്‍ട്ടി ഫണ്ട് എന്ന നിലയില്‍ പിരിച്ച തുകയില്‍ ഭൂരിഭാഗവും പാര്‍ട്ടിയുടെ ഫണ്ടില്‍ എത്തിയില്ല .കോന്നി പഞ്ചായത്ത് കമ്മറ്റി യിലെ ചില നേതാക്കള്‍ സ്വന്തമായി കുറ്റി അടിച്ചു പോലും പിരിവു നടത്തി .ഇത് കണക്കില്‍ പെടുകയില്ല .ലക്ഷകണക്കിന് രൂപയുടെ പാര്‍ട്ടി ഫണ്ട് പിരിച്ചിട്ടും കണക്കുകള്‍ ഇല്ല .ഇതിനെ തുടര്‍ന്ന് നടന്ന കമ്മറ്റികളില്‍ കണക്കു അവതരിപ്പിച്ചില്ല .പാര്‍ട്ടിയുടെ അന്വേഷണത്തില്‍ ലക്ഷങ്ങളുടെ പിരിവു നടന്നതായി കണ്ടെത്തി .പാര്‍ട്ടി ഫണ്ട് വെട്ടിച്ച…

Read More

കോന്നി ഡിഎഫ്ഒയുടെ നോട്ടിസ് വനം കയ്യേറ്റം ഒഴിയണം :ഇല്ലെങ്കില്‍ ഒഴിപ്പിക്കാന്‍ കോടതി നിര്‍ദേശം

കോന്നി ഡി എഫ് ഒ യുടെ പരിധിയില്‍ ഉള്ള കയ്യേറ്റ വന ഭൂമി ഒരു വര്‍ഷത്തിനു ഉള്ളില്‍ ഒഴിപ്പിച്ചെടുക്കുവാന്‍ നടപടി സ്വീകരിക്കുന്നു .വന ഭൂമി കയ്യെറിയവര്‍ക്ക് കോന്നി ഡി എഫ് ഒ നോട്ടിസ്സ് നല്‍കിയിരുന്നു .ഇങ്ങനെ നോട്ടിസ് കിട്ടിയവര്‍ ഹൈക്കോടതിയെ സമീപിച്ചു എങ്കിലും സര്‍ക്കാരിനു അനുകൂലമായി കോടതി വിധി പ്രസ്താവിച്ചു .വന ഭൂമി കയ്യേറി കൃഷി നടത്തിയവര്‍ക്ക് ഒഴിഞ്ഞു കൊടുക്കേണ്ടി വരും .കോന്നിയിലെ 1844 പട്ടയം കഴിഞ്ഞ മാസം സര്‍ക്കാര്‍ റദു ചെയ്തിരുന്നു .മുന്‍ സര്‍ക്കാര്‍ അനുവദിച്ച പട്ടയത്തില്‍ വന ഭൂമി എന്ന് കണ്ടെത്തിയ പട്ടയങ്ങള്‍ തിരിച്ചെടുത്തു കൊണ്ട് ഉത്തരവും ഇറങ്ങി .ഈ ഭൂമി കോന്നി വനം വകുപ്പിന് തിരിച്ചു പിടിക്കുവാന്‍ ഉള്ള നടപടികള്‍ ഇനി തുടങ്ങാന്‍ കഴിയും . 1977 ജനുവരി ഒന്നിനു ശേഷമുള്ള വനം കയ്യേറ്റങ്ങളിൽ ഏഴായിരത്തിലേറെ ഹെക്ടർ തിരിച്ചുപിടിക്കാനുള്ള നടപടികൾ സർക്കാരിനു തുടരാമെന്നു…

Read More

അരുവാപ്പുലം പഞ്ചായത്ത് മേഖലയില്‍ അനധികൃത പാറ ഘനനം : പഞ്ചായത്ത് ,വില്ലേജ് ,പോലീസ്സ് അധികാരികള്‍ ഒത്താശ

അരുവാപ്പുലം പഞ്ചായത്ത് ,വില്ലേജ് അധികാരികളുടെ ഒത്താശയോടെ ഊട്ടു പാറയില്‍ അനധികൃത പാറ മട പ്രവര്‍ത്തിക്കുന്നതായി നാട്ടു കാര്‍ പരാതി നല്‍കി .കോന്നി പോലീസിന് നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുന്നില്ല .ഇതിനാല്‍ പോലീസും കൂടി അറിഞ്ഞാണ് പാറ മട യുടെ പ്രവര്‍ത്തനം എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു .അതീവ പരിസ്ഥിതി ലോല പ്രദേശമാണ് അരുവാപ്പുലം .ഇവിടെ നിന്നും നൂറു കണക്കിന് വാഹനങ്ങളില്‍ പാറ യും മറ്റു പാറ ഉത്പന്നവും കടത്തുന്നു .പാസ്സ് ഇല്ലാതെ ഓടുന്ന ടിപ്പറുകള്‍ പോലീസ് പിടികൂടുന്നില്ല.സ്പോടക വസ്തു കൈകാര്യം ചെയ്യുവാന്‍ ഉള്ള ലൈസന്‍സ് ഇല്ല .നിരോധിത സ്പോടക വസ്തുക്കള്‍ ഉപയോഗിച്ച് പാറ ഘനനം ചെയ്യുന്നു .ഇടിമിന്നല്‍ എല്ക്കുവാന്‍ ഈ അശാസ്ത്രിയമായ ഘനനം മൂലം ഇടയാകുന്നു .കഴിഞ്ഞ ദിവസം പ്രദേശത്ത് ഇടിമിന്നലില്‍ വീടുകള്‍ തകര്‍ന്നു .വീട്ടമ്മയ്ക്ക് പരിക്ക് പറ്റി.ഈ പാറ മടയുടെ നടത്തിപ്പ് സംബന്ധിച്ച് ജില്ലാ ഭരണാധികാരിക്ക് മുന്‍പ്…

Read More

അനശ്വര ജൂവലേഴ്സ്സ് മാര്‍ക്കറ്റ് ജംഗ്ഷന്‍ കോന്നി

കോന്നിയുടെ അനശ്വര നാമം…  അനശ്വര സ്വര്‍ണ്ണം യഥാര്‍ത്ഥ സ്നേഹം പോലെ പരിശുദ്ധം  സ്വര്‍ണ്ണ വ്യാപാര രംഗത്ത് കോന്നിയുടെ പത്തരമാറ്റുള്ള അനശ്വര നാമം  ………………… അനശ്വര ജൂവലേഴ്സ്സ് മാര്‍ക്കറ്റ് ജംഗ്ഷന്‍ കോന്നി ഫോണ്‍:0468-2341277,9447861423,9037491180

Read More

വലിയ ശബ്ദത്തോടെ ഉള്ള പടക്കം കോന്നിയില്‍ വില്‍ക്കില്ല: വര്‍ണ്ണ പൂത്തിരികള്‍ വാങ്ങാന്‍ ആളുകളുടെ തിരക്ക്

…. ഇക്കുറി ദീപാവലിക്ക് പടക്കം പൊട്ടിക്കുവാന്‍ തയാരായവര്‍ നിരാശരാകും .വലിയ ശബ്ദത്തോടെ ഉള്ള പടക്കം കോന്നിയില്‍ വില്‍ക്കില്ല.വലിയ ശബ്ദ കോലാഹലങ്ങള്‍ ഉള്ള പടക്കം വില്‍ക്കുന്നത് കര്‍ശനമായി നിയന്ത്രിച്ചതോടെ സ്റ്റോക്ക്‌ ഉള്ള ഇത്തരം പടക്കങ്ങള്‍ കച്ചവടക്കാര്‍ മടക്കി നല്‍കി . കോന്നിയില്‍ അംഗീകാരം ഉള്ള ഒരു പടക്ക കട മാത്രമാണ് ഉള്ളത് .കമ്പിതിരി ,മത്താപൂ,കുരവ പൂ എന്നിവയ്ക്ക് ആണ് ചെലവ് .മാലപടക്കം ,ബീഡി പടക്കം എന്നിവ വില്‍പ്പനക്ക് ഇല്ല .ഗുണ്ട് ഇനത്തില്‍ ഉള്ള പടക്കവും വില്‍ക്കില്ല.അമിട്ടും ഗുണ്ടും വലിയ ശബ്ദത്തില്‍ ഉള്ളവയാണ് . ശിവകാശിയില്‍ നിന്നുമാണ് കോന്നിയില്‍ പടക്കം എത്തുന്നത്‌ .ഫാന്‍സി പടക്കങ്ങള്‍ക്ക് അറുനൂറു രൂപയാണ് വില .പത്തു മിനിറ്റു പൊട്ടിക്കുവാന്‍ ഉള്ള പടക്കം ഇതില്‍ ഉണ്ട് .വര്‍ണ്ണം ഉള്ള കുരവപ്പൂക്കളുടെ വിവിധ ഇനം ഉണ്ട് .ഇതില്‍ ഇക്കുറി പ്രത്യേകത ഉള്ളത് ജെണ്ട് മല്ലി ക്കാണ്.ആകാശത്ത് വെച്ച് പല…

Read More

പെരുത്ത് പുണ്യം

  ഞായറാഴ്ച കുര്‍ബാന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ സമയം ഉച്ചയോടടുത്തിരുന്നു നജീബിനെ കാണുവാന്‍ പോകണം ഇന്ന് ചെല്ലാമെന്നു വാക്ക് പറഞ്ഞിട്ട് പോന്നതാണ് ചെന്നില്ലെങ്കില്‍ അതുമതി പഹയന് ഹാലിളകാന്‍ പിന്നെ അടുത്ത ഷോക്ക് ട്രീറ്റുമെന്‍റിനുള്ള കാരണമാകാനും മതി…. ഭാര്യയെയും മക്കളെയും വീട്ടിലാക്കിയിട്ട് ജോജി നേരെ ടൌണിലേക്ക് പോയി അവന്‍റെ നോര്‍മല്‍ അല്ലാത്ത ബുദ്ധിയില്‍ തെളിഞ്ഞത് ശരിയാണങ്കില്‍ ഇന്നാണ് നജീബിന്‍റെ ജന്മദിനം ” പഹയന് എന്താപ്പാ ഒരു സമ്മാനം വാങ്ങുക…’ “ഇക്കാക്കാ’ ” ഈ വരുന്ന ചെറിയ പെരുന്നാളിന് എനിക്കൊരു പുതിയ മുണ്ടും കുപ്പായവും വാങ്ങി തരുമോ,,,,? ‘ ‘പുതിയത് ഉടുക്കാനുള്ള പൂതി കൊണ്ടാണ്’ രണ്ടാഴ്ച മുമ്പ് അവനെ കാണുവാന്‍ ചെന്നപ്പോള്‍ പറഞ്ഞതു ഓര്‍മ്മയിലെത്തി പിന്നൊന്നും ആലോചിച്ചില്ല അടുത്ത് കണ്ട ടെക്സ്റ്റയില്‍സില്‍ കയറി ഒരു മുണ്ടും നീലക്കളറിലുള്ള ഒരു ഷര്‍ട്ടും വാങ്ങി ഇന്നു കമ്പനി അടവായതുകൊണ്ട് കമ്പനി വക വണ്ടിയെടുക്കുവാന്‍ പറ്റില്ല…

Read More

ദി സൗണ്ട് സ്‌റ്റോറി:റസൂല്‍ പൂക്കുട്ടി നായകന്‍

ഓസ്‌കാര്‍ പുരസ്‌കാരം നേടി മലയാളികളുടെ അഭിമാനമായി മാറിയ റസൂല്‍ പൂക്കുട്ടി നായകനാകുന്നു. പ്രസാദ് പ്രഭാകര്‍ സംവിധാനം ചെയുന്ന ചിത്രത്തിലൂടെയാണ് റസൂല്‍ പൂക്കുട്ടി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ദി സൗണ്ട് സ്‌റ്റോറി എന്നാണ് ചിത്രത്തിന്റെ പേര്. ഒരു സൗണ്ട് എഞ്ചിനീയര്‍ തൃശൂര്‍ പൂരത്തിന്റെ വിവിധ ശബ്ദങ്ങള്‍ പകര്‍ത്താന്‍ എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഒരു ഡോക്യുമെന്ററിക്ക് വേണ്ടി ഇക്കഴിഞ്ഞ തൃശൂര്‍ പൂരത്തിന്റെ ശബ്ദലേഖനം റസൂല്‍ പൂക്കുട്ടി നിര്‍വ്വഹിച്ചിരുന്നു. പൂരത്തിന്റെ ശബ്ദപ്രപഞ്ചം പകര്‍ത്തുന്ന റസൂല്‍ പൂക്കുട്ടിയെയാണ് പ്രസാദ് പ്രഭാകര്‍ സിനിമയ്ക്കുവേണ്ടി ചിത്രീകരിച്ചിരിക്കുന്നത്. റസൂല്‍ പൂക്കുട്ടിയായിത്തന്നെയാണ് സിനിമയിലും പ്രത്യക്ഷപ്പെടുന്നത്.

Read More

സൗദിയില്‍ ട്രക്ക് അപകടം: മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു

  സൗദി അറേബ്യയിലെ അബ്ഭയില്‍ ട്രക്ക് അപകടത്തില്‍പ്പെട്ട് മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. കാര്‍ത്തികപ്പള്ളി ദാറുന്നജത്തില്‍ (പതിനെട്ടില്‍ തെക്കതില്‍) ഷിഹാബുദീന്റേയും സഫിയത്തിന്റേയും മകന്‍ മുഹമ്മദ് നിയാസും ബംഗാള്‍ സ്വദേശിയായ യുവാവുമാണ് മരിച്ചത് .ട്രക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു

Read More

അഞ്ചൽ ഏരൂരിൽ കൊലചെയ്യപ്പെട്ട കുട്ടിയുടെ അമ്മയെ നാട്ടുകാർ നാടുകടത്തി

  കുട്ടിയുടെ മൃതദേഹം കാണാൻ അനുവദിക്കാതെയാണ് അമ്മയെയും ബന്ധുക്കളെയും നാട്ടുകാർ നാടുകടത്തിയത്. ദുർനടപ്പുകാർ എന്ന് ആരോപിച്ചായിരുന്നു നടപടി. നാട്ടുകാരുടെ ഭീഷണിയെ തുടർന്നു കുട്ടിയുടെ കുടുംബം മറ്റൊരു സ്ഥലത്തേക്ക് മാറി താമസിച്ചു. പ്രകോപിതരായ നാട്ടുകാർ കുട്ടിയുടെ അമ്മയെയും അമ്മയുടെ അച്ഛനെയും മർദ്ദിച്ചു. പോലീസ് നോക്കിനിൽക്കെയാണ് നാട്ടുകാർ ഇവരെ മർദ്ദിച്ചത്. കുട്ടിയുടെ മൃതദേഹം സ്വന്തം വീട്ടിൽ സംസ്കാരിക്കാനും നാട്ടുകാർ അനുവദിച്ചില്ല. പിന്നീട് അച്ഛന്‍റെ വസതിയിലാണ് കുട്ടിയുടെ മൃതദേഹം സംസ്കരിച്ചത്. നാട്ടുകാർ പ്രകോപിതരാണെന്നും അതിനാൽ ഇവിടെ നിന്നു മാറി താമസിക്കണമെന്നും പോലീസ് പറഞ്ഞതായി കുട്ടിയുടെ അമ്മ പറഞ്ഞു. നിരവധി നാട്ടുകാർ ചേർന്നാണ് തങ്ങളെ മർദിച്ചതെന്നും നാട്ടുകാരുടെ ഭീഷണി നിലനിൽക്കുന്നതിനാൽ ചികിത്സ തേടാൻ സാധിക്കുന്നില്ലെന്നു കുട്ടിയുടെ അമ്മ പറഞ്ഞു. കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അമ്മയുടെ സഹോദരി ഭർത്താവ് രാജേഷ് പോലീസ് അറസ്റ്റു ചെയ്തിരുന്നു. മാനഭംഗപ്പെടുത്തിയശേഷം താനാണ് കുട്ടിയെ കൊന്നതെന്ന് രാജേഷ് പോലീസിനു മൊഴി…

Read More