സ്ത്രീസുരക്ഷയ്ക്കായി മൊബൈല്‍ ആപ്‌ളിക്കേഷനുമായി കാര്‍മല്‍ കോളേജ് വിദ്യാര്‍ഥിനികള്‍

സ്ത്രീസുരക്ഷയ്ക്കായി മൊബൈല്‍ ആപ്‌ളിക്കേഷനുമായി കാര്‍മല്‍ കോളേജ് വിദ്യാര്‍ഥിനികള്‍. ‘B-Safe & B- Secure’എന്ന് പേരിട്ടിരിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ എല്ലാ ആന്‍ഡ്രോയിഡ് ഫോണുകളിലും പ്രവര്‍ത്തിക്കത്തക്കവിധമാണ് നിര്‍മ്മിച്ചത് . ഏത് അപകടസാഹചര്യത്തിലും അടുത്ത ബന്ധുക്കള്‍ക്കോ പോലീസിനോ പെട്ടെന്നുതന്നെ വിവരം കൈമാറാനുള്ള സംവിധാനമാണ് ബി സെയ്ഫ് ആന്‍ഡ് സെക്യുര്‍ നല്‍കുന്നത്.സുരക്ഷിതമല്ലാത്തസ്ഥലങ്ങളില്‍ ചെന്നുപെട്ടാല്‍ ഒരുഫോണ്‍ ഷെയിക്കിലൂടെ ഉപഭോക്താവിന്റെ അപകടാവസ്ഥ, ലൊക്കേഷന്‍ തുടങ്ങിയവ മുന്‍കൂട്ടി മുന്‍കൂട്ടി സെറ്റ് ചെയ്തിരിക്കുന്ന നമ്പറുകളിലേക്ക് എസ്.എം.എസ്. ആയി കൈമാറുവാന്‍ സാധിക്കും.ഇന്റര്‍നെറ്റ് ഇല്ലാതെയും ഈ ആപ്‌ളിക്കേഷന്‍ പ്രവര്‍ത്തിക്കും എന്നുള്ളതാണ് പ്രത്യേകത . പത്തനംതിട്ട പെരുനാട്‌ ബിലീവേഴ്‌സ് ചര്‍ച്ച് കാര്‍മല്‍ എന്‍ജിനീയറിങ് കോളേജിലെ അവസാനവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളായ ബോണി കണ്ണമല, അഞ്ജു എം. നായര്‍, ജിതി ആന്‍ ബാബു സന്‍സു എല്‍സാ മാത്യു,എന്നിവരാണ് ആപ്‌ളിക്കേഷന്‍ നിര്‍മിച്ചത്. അസി. പ്രൊഫ. ജോബിന്‍ എസ്. തോമസ്, അസി. പ്രൊഫ. ജോഷി തോമസ്പ്രൊഫ. ബിജി മാത്യു…

Read More

കൊച്ചി മെട്രോ റെയില്‍വേ സ്റ്റേഷനുകള്‍ കാണാം …

പെരിയാറിന്‍റെ പെരുമയില്‍ ആലുവ         കേരളത്തിലെ തന്നെ പ്രധാന വ്യവസായ നഗരമാണ് ആലുവ. ശാന്തമായി ഒഴുകുന്ന പെരിയാറും, അതിനോട് ചേര്‍ന്ന് ശിവരാത്രി മണപ്പുറവും മാര്‍ത്താണ്ഡവര്‍മ്മ പാലവും തിരുവിതാംകൂര്‍ രാജാവിന്‍റെ കൊട്ടാരവും അദ്വൈത ആശ്രമവും എല്ലാം ചേര്‍ന്ന് ആലുവയ്ക്ക് ചരിത്രപരമായ പ്രാധാന്യം നേടിക്കൊടുക്കുന്നു. ഇവയില്‍ എടുത്തുപറയേണ്ടത് കേരളചരിത്രത്തില്‍ പല ഏടുകളിലും പ്രതിപാദിച്ചിരിക്കുന്ന പെരിയാറിന്‍റെ മഹിമയെക്കുറിച്ചാണ്. അതുകൊണ്ടുതന്നെ കൊച്ചി മെട്രോയുടെ ആലുവ സ്റ്റേഷന്‍ പെരിയാറിനും കേരളത്തിലെ നദികള്‍ക്കുമുള്ള സമര്‍പ്പണമാണ്‌. നദികളുടെ ചിത്രങ്ങള്‍ക്കൊപ്പം സ്റ്റേഷനിലെ തറകളും നദീജലസമ്പത്ത് അടയാളപ്പെടുത്തുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഹരിതഭംഗിയില്‍ പുളിഞ്ചോട് പച്ചപ്പ്‌ നിറഞ്ഞുനില്‍ക്കുന്ന പുളിഞ്ചോടും സമീപ പ്രദേശങ്ങളും ഗൃഹാതുരത്വം ഉണര്‍ത്തുന്നു. ഹരിതകേരളത്തെ സമ്പന്നമാക്കുന്ന വിവിധ നാണ്യവിളകളും വൃക്ഷലതാദികളും ഒത്തുചേരുന്ന ഒരിടമാണ് പുളിഞ്ചോട്. പുല്‍മേടുകളുടെ സൗന്ദര്യവും ശാന്തതയും ഘോരവനത്തിന്‍റെ മോഹിപ്പിക്കുന്ന വന്യതയും മനോഹരമായി ചിത്രീകരിച്ചിരിക്കുകയാണ് പുളിഞ്ചോട് മെട്രോ സ്റ്റേഷനില്‍. വ്യവസായകേന്ദ്രമായിരുന്ന കമ്പനിപ്പടി ആലുവയെന്ന വാണിജ്യകേന്ദ്രത്തിനടുത്ത് പ്രധാനപ്പെട്ട പല…

Read More

സീ​ത​ത്തോ​ട്​ഗ​വി ജ​ന​കീ​യ ടൂ​റി​സം പ​ദ്ധ​തി​:കൊ​ച്ചാ​ണ്ടി​യി​ൽ കു​ട്ട​വ​ഞ്ചി സ​വാ​രി

കോന്നി തണ്ണിതോട് അ​ട​വി​കുട്ടവഞ്ചി സവാരിക്ക് വിനോദ സഞ്ചാരികള്‍ നല്‍കിയ ശ്രദ്ധ മറ്റ് ഇടങ്ങളിലും വ്യാപിപ്പിക്കുന്നു .പ്രധാനമായും ഗ​വിയിലേക്ക് പോകുന്ന വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് ആ​ങ്ങ​മൂ​ഴി കൊ​ച്ചാ​ണ്ടി​യി​ൽ കു​ട്ട​വ​ഞ്ചി സ​വാ​രി​ക്ക് ഇന്ന് തുടക്കം കുറിക്കുന്നു .സീ​ത​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ചു​മ​ത​ല​യി​ലു​ള്ള ജ​ന​കീ​യ ടൂ​റി​സം പ​ദ്ധ​തി​യി​ലു​ള്ള കു​ട്ട​വ​ഞ്ചി സ​വാ​രി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് മ​ന്ത്രിക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ നി​ർ​വ​ഹി​ക്കും. ആ​ങ്ങ​മൂ​ഴി​യി​ൽ നി​ന്ന് ഗ​വി​യി​ലേ​ക്ക് സ​ഞ്ചാ​രി​ക​ൾ പ്ര​വേ​ശി​ക്കു​ന്ന കൊ​ച്ചാ​ണ്ടി​യി​ൽ വ​നം​വ​കു​പ്പി​ന്‍റെ ചെ​ക്ക് പോ​സ്റ്റി​ന് സ​മീ​പ​ത്തെ ക​ക്കാ​ട്ടാ​റി​ൽ കി​ളി​യെ​റി​ഞ്ഞാ​ൻ​ക​ല്ല് വ​നാ​തി​ർ​ത്തി​യി​ലെ ജ​ലാ​ശ​യ​ത്തി​ലാ​ണ് സ​വാ​രി​. ഹൊ​ഗ​ന​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ കു​ട്ട​വ​ഞ്ചി തു​ഴ​ച്ചി​ലുകാരാണ് 16 പേര്‍ക്ക് പ​രി​ശീ​ല​നം നല്‍കിയത് . 16 കു​ട്ട​വ​ഞ്ചി​ക​ള്‍ മൈ​സൂ​രി​ലെ ഹോ​ഗ​ന​ക്ക​ലി​ൽ നി​ന്നു​മാ​ണ് എ​ത്തി​ച്ച​ത്. ഒ​രേ​സ​മ​യം നാ​ല് സ​ഞ്ചാ​രി​ക​ൾ​ക്കാ​ണ് യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യു​ക. വാ​ർ​ഷി​ക​പ​ദ്ധ​തി​യി​ൽ മൂ​ന്നു ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യാ​ണ് പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഒ​രു കി​ലോ​മീ​റ്റ​റോ​ളം കു​ട്ട​വ​ഞ്ചി​യി​ൽ യാ​ത്ര ചെ​യ്തു കാ​ന​ന​സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​നാ​കും.നി​ല​വി​ൽ…

Read More

അ​രു​ന്ധ​തി റോ​യി​യു​ടെ ര​ണ്ടാ​മ​ത്തെ നോ​വ​ൽ ‘ദ ​മി​നി​സ്റ്റ​റി ഓ​ഫ് അ​റ്റ്മോ​സ്റ്റ് ഹാ​പ്പി​ന​സ്’ പ്രസിദ്ധീകരിച്ചു

ഗു​ജറാ ​ത്ത് ക​ലാ​പം, കാ​ഷ്മീ​രി​ലെ മ​നു​ഷ്യ​വ​കാ​ശ ധ്വം​സ​നം വ​ര്‍​ഗീ​യ​ക​ലാ​പ​ങ്ങ​ള്‍ തുടങ്ങി സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ള്‍ അനാവരണം ചെയ്യുന്ന ബു​ക്ക​ർ പ്രൈ​സ് ജേ​താ​വും മ​ല​യാ​ളി​യു​മാ​യ പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രി അ​രു​ന്ധ​തി റോ​യി​യു​ടെ ര​ണ്ടാ​മ​ത്തെ നോ​വ​ൽ ‘ദ ​മി​നി​സ്റ്റ​റി ഓ​ഫ് അ​റ്റ്മോ​സ്റ്റ് ഹാ​പ്പി​ന​സ്’ പ്രസിദ്ധീകരിച്ചു .ഗോ​ഡ് ഓ​ഫ് സ്മോ​ൾ തിം​ഗ്സ് എ​ന്ന നോ​വ​ലി​ന് ശേ​ഷം നീണ്ട 20 വര്‍ഷം  കഴിഞ്ഞാണ്  രണ്ടാം  നോ​വ​ൽ പു​റ​ത്തി​റ​ങ്ങു​ന്ന​ത്. ഗു​ജ​റാ​ത്ത് ക​ലാ​പ​ത്തി​നി​ടെ പ്രാ​ണ​ര​ക്ഷാ​ര്‍​ഥം നാ​ട് വി​ട്ട ഭി​ന്ന​ലിം​ഗ​ക്കാ​രി​യാ​യ അ​ന്‍​ജു​മി​ല്‍ നി​ന്നാ​ണ് നോവല്‍ തുടങ്ങുന്നത് . വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന നോവല്‍ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു .

Read More

കോന്നിയിലെ പ്രാഥമികാരോഗ്യകേന്ദ്രം തണ്ണി ത്തോടിന് ഇനി സ്വന്തം

കോന്നി :ബ്രട്ടീഷ് മേല്‍ക്കോയ്മയില്‍ പ്രവര്‍ത്തിച്ചിരുന്ന കോന്നി പ്രാഥമികാരോഗ്യ കേന്ദ്രം ഇനി മുതല്‍ തണ്ണി തോടില്‍ പ്രവര്‍ത്തിക്കും .കോന്നി പ്രാഥമികാരോഗ്യകേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ്‌ മലയോരമായ തണ്ണി തോടിലേക്ക് ആശുപത്രി പ്രവര്‍ത്തനം മാറ്റുന്നത് .കോ​ന്നി താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യു​ടെ ഗ്രേ​ഡ് ഇ​പ്പോ​ഴും പ​ഴ​യ ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെന്റെര്‍ ത​ന്നെ​യാ​ണ് എന്ന് താലൂക്ക് വികസന സമിതി യോഗത്തില്‍ വിമര്‍ശനം ഉണ്ടായി .കോന്നി താലൂക്ക് ആയി രൂപീകരിച്ചപ്പോള്‍ അമ്മയുടെയും കുട്ടികളുടെയും ആശുപത്രിയായി ഉയര്‍ത്തികൊണ്ടു ആശുപത്രിക്ക് താലൂക്ക് പദവി നല്‍കി.ഇതും പ്രകാരം നിയമങ്ങള്‍ നടത്തി.കോന്നി ബ്ലോക്ക്‌ പഞ്ചായത്തിന്റെ കീഴിലാണ് ഇപ്പോഴും കോന്നി സര്‍ക്കാര്‍ ആശുപത്രി .കോന്നി പ്രാഥമികാരോഗ്യകേന്ദ്രം താലൂക്ക്‌ ആശുപത്രിയായി ഉയര്‍ത്തിയപ്പോള്‍ പ്രാഥമികാരോഗ്യ കേന്ദ്ര ത്തിന്‍റെ പ്രവര്‍ത്തനം നിലച്ചു പോയി.നിരവധി സബ് സെന്‍റെര്‍ ഇതിനു കീഴില്‍ ഉണ്ട്.പ്രാഥമികാരോഗ്യകേന്ദ്രം തണ്ണി തോടിന് അനുവദിച്ചു കൊണ്ടു നടപടികള്‍ സ്വീകരിക്കുകയാണ്.കോ​ന്നി സി.​എ​ച്ച്.​സി ത​ണ്ണി​ത്തോ​ട്ടി​ലേ​ക്ക് മാ​റ്റാ​ൻ തീ​രു​മാ​ന​മാ​യ​താ​യി ജ​ന​പ്ര​തി​ധി​ക​ൾ…

Read More

കാടെവിടെ മക്കളേ? മേടെവിടെ മക്കളേ? കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ?

കാടെവിടെ മക്കളേ? മേടെവിടെ മക്കളേ? കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ? കാട്ടുപൂഞ്ചോലയുടെ കുളിരെവിടെ മക്കളേ! കാറ്റുകള്‍ പുലര്‍ന്ന പൂങ്കാവെവിടെ മക്കളേ? കുട്ടിക്കരിങ്കുയില്‍ കൂവിത്തിമിര്‍ക്കുന്ന കുട്ടനാടന്‍ പുഞ്ചയെവിടെന്‍റെ മക്കളേ? പച്ചപ്പനന്തത്ത പാറിക്കളിക്കുന്ന പ്ലാവുകള്‍ മാവുകളുമെവിടെന്‍റെ മക്കളേ? പായല്‍ച്ചുരുള്‍ ചുറ്റി ദാഹനീര്‍ തേടാത്ത കായലും തോടുകളുമെവിടെന്‍റെ മക്കളേ? ചാകരമഹോത്സവപ്പെരുനാളിലലയടി- ച്ചാര്‍ക്കുന്ന കടലോരമെവിടെന്‍റെ മക്കളേ? മരവും മനുഷ്യനും കിളിയും മൃഗങ്ങളും ചെടിയും ചെടിയ്ക്കാത്ത നാടെവിടെ മക്കളെ മരവും മനുഷ്യനും കിളിയും മൃഗങ്ങളും ചെടിയും ചെടിയ്ക്കാത്ത നാടെവിടെ മക്കളെ പൂത്തിരികള്‍ കത്തി വനഗജരാജ മദഗന്ധ- പൂരം പൊലിക്കുന്ന നാടെവിടെ മക്കളേ? അരുമകളെ, യടിമകളെയാനകളെ, മാനുകളെ അറുകൊലയറുക്കാത്ത നാടെവിടെ മക്കളേ? മലനാടിലൂറുന്ന വയനാടിലുറയുന്ന ചുടുരക്ത കബനി നാടെവിടെന്‍റെ മക്കളേ? വിഷവാതമൂതാത്ത വിഷവാണി കേള്‍ക്കാത്ത വിഷനീര്‍ കുടിക്കാത്ത നാടെവിടെ മക്കളേ? കള്ളനാക്കില്ലാത്ത കൊള്ളിവാക്കില്ലാത്ത കള്ളപ്പറയില്ലാത്ത നാടെവിടെ മക്കളേ? പാലില്‍ പഴത്തില്‍ മതത്തില്‍ മരുന്നിലും മായയില്‍ ബ്രഹ്മത്തില്‍…

Read More

ലോക പരിസ്ഥിതി ദിനത്തില്‍ സഹപാഠികള്‍ക്ക് നല്‍കാന്‍ ചക്ക കുരുവുമായി വിദ്യാര്‍ത്ഥിനി

ഒരു ചക്ക കുരു കുഴിച്ചിട്ടാല്‍ അത് വളര്‍ന്നു പന്തലിച്ച് മരമായി  ചക്കകള്‍ കിട്ടുകയും അത് ഭക്ഷിച്ചാല്‍ അനേക രോഗങ്ങള്‍ മാറുമെന്നും എന്നുള്ള സന്ദേശം നല്‍കികൊണ്ട്  ലോക പരിസ്ഥിതി ദിനത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനി സഹപാഠികള്‍ക്ക് നല്ല നാടന്‍ വരിക്ക പ്ലാവിന്‍റെ ചക്ക കുരു നല്‍കുന്നു.കോന്നി ഗവര്‍ന്മെന്റ് ജി എല്‍ പി എസ്സിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി അഗ്നി ആഗ്നസ് ജയന്‍ ആണ് കൂട്ടുകാര്‍ക്ക് ചക്കകുരു നല്‍കുന്നത് .കോന്നി അരുവാപ്പുലത്ത് അക്കരകാലാ പടിയില്‍ ഉള്ള വീട്ടു പറമ്പിലെ പ്ലാവില്‍ നിന്നും വീണ പഴുത്ത വരിക്ക ചക്കയുടെ കുരുവാണ് വിദ്യാര്‍ത്ഥിനി ശേഖരിച്ചത് .ഇവയെല്ലാം കൂട്ടുകാര്‍ക്ക് നല്‍കുകയും ചക്ക വിശേഷം കൂട്ടുകാര്‍ക്ക് പറഞ്ഞു നല്‍കുകയും ചെയ്യും .

Read More

ലോക പരിസ്ഥിതി ദിനം: കേരളം 1 കോടി വൃക്ഷതൈകള്‍ നടും

ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തില്‍ സംസ്ഥാനത്ത് 1 കോടി വൃക്ഷതൈകള്‍ നടും. വനം, പരിസ്ഥിതി, കൃഷി വകുപ്പുകള്‍ ചേര്‍ന്നാണ് വൃക്ഷത്തൈകള്‍ ഒരുക്കിയത്. വിദ്യാലയങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, സന്നദ്ധസംഘടനകള്‍ എന്നിവ ഇതില്‍ പങ്കാളികളാകും. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആരംഭിക്കുന്ന വൃക്ഷവത്ക്കരണ പരിപാടിയില്‍ എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. പ്രകൃതിയുമായി ഒത്തുചേരാന്‍ ഒന്നിക്കൂ എന്നതാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിനസന്ദേശം. ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം മറ്റ് പരിസ്ഥിതി പ്രശ്‌നങ്ങള്‍ എന്നിവ പ്രകൃതിയില്‍ ഉണ്ടാക്കുന്ന ദോഷകരമായ മാറ്റങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇത്തരം സംരംഭങ്ങള്‍ക്ക് മാത്രമേ സാധിക്കു. കേരളത്തിന്റെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഹരിതാഭയും കാര്‍ഷിക സംസ്‌കൃതിയും തിരിച്ചുപിടിക്കാനുളള ഹരിതകേരളം മിഷന്‍ പദ്ധതിയുടെ ഭാഗമായാണ് വൃക്ഷതൈകള്‍ നടുന്നത്. തൈകളുടെ ശേഖരണവും മെച്ചപ്പെട്ട പരിപാലനവും അതത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. നഴ്‌സറികളില്‍ ഔഷധ സസ്യങ്ങള്‍, ഫലവൃക്ഷങ്ങള്‍, തദ്ദേശീയ ഇനങ്ങള്‍ എന്നിവക്ക് പ്രാമുഖ്യം നല്‍കി…

Read More

തുള്ളിക്കളിച്ച് തിമിർത്തു പെയ്യുന്ന മഴയെ സാക്ഷിയാക്കി പുതിയ അധ്യയന വര്‍ഷാരംഭത്തിന്  ” കോന്നി വാര്‍ത്ത .കോം” മിന്‍റെ ആശംസകള്‍

എന്‍റെ വിദ്യാലയം – ഒളപ്പമണ്ണ ……………….. തിങ്കളും താരങ്ങളും തൂവെള്ളിക്കതിര്‍ ചിന്നും തുംഗമാം വാനിന്‍ ചോട്ടി- ലാണെന്‍റെ വിദ്യാലയം! ഇന്നലെക്കണ്ണീര്‍വാര്‍ത്തു കരഞ്ഞീടിന വാന- മിന്നതാ, ചിരിക്കുന്നു പാലൊളി ചിതറുന്നു., ‘മുള്‍ച്ചെടിത്തലപ്പിലും പുഞ്ചിരി വിരിയാറു’- ണ്ടച്ചെറു പൂന്തോപ്പിലെ- പ്പനിനീരുരയ്ക്കുന്നു., മധുവിന്‍ മത്താല്‍പ്പാറി മൂളുന്നു മധുപങ്ങള്‍: ‘മധുരമിജ്ജീവിതം, ചെറുതാണെന്നാകിലും’ ആരല്ലെന്‍ ഗുരുനാഥ- രാരല്ലെന്‍ ഗുരുനാഥര്‍? പാരിതിലെല്ലാമെന്നെ പഠിപ്പിക്കുന്നുണ്ടെന്തോ! ………………………………… അക്ഷരങ്ങളെ അറിഞ്ഞ് അറിവ് നുകര്‍ന്ന് , സൗഹൃദത്തിന്‍റെ പുതു ലോകത്തിലേക്ക് കൗതുകത്തോടെ പടി കയറുന്ന കുഞ്ഞുങ്ങൾക്ക്” കോന്നി വാര്‍ത്ത .കോം “മിന്‍റെ നന്മകള്‍ ആശംസിക്കുന്നു

Read More

പോളി യാത്ര തുടരുന്നു ..മോഹന വീണയുമായി

ഇരുപതു കമ്പികളില്‍ വിരലോടിച്ച് സംഗീതത്തിന്‍റെ മാസ്മരിക തലത്തിലൂടെ സഞ്ചരിക്കുന്ന മലയാളത്തിന്‍റെ അഭിമാനം- പോളി വര്‍ഗീസ്.മോഹന വീണവായിക്കുന്ന ലോകത്തിലെ അഞ്ചു പേരില്‍ ഒരാളാണ് ഈ മലയാളി.ഗ്രാമി പുരസ്കാര ജേതാവ് പണ്ഡിറ്റ് വിശ്വമോഹൻ ഭട്ട് രൂപകൽപ്പന ചെയ്ത തന്ത്രി വാദ്യമാണ് മോഹനവീണ. ആർച്ച് ടോപ്പ് ഗിറ്റാറിൽ കമ്പികളുടെ എണ്ണം വർദ്ധിപ്പിച്ചാണ് ഭട്ട് ഇത് നിർമ്മിച്ചത്. 20 കമ്പികളാണ് ഈ ഉപകരണത്തിനുള്ളത്. മൂന്നു മെലഡി തന്ത്രികളും അഞ്ച് മുഴക്കമുള്ള തന്ത്രികളും തല ഭാഗത്തുള്ള മര ആണിയിൽ വലിച്ചു കെട്ടിയിരിക്കുന്നു. 12 അനുഭാവ തന്ത്രികൾ വശത്തുള്ള ട്യൂണറിൽ വലിച്ചു കൊട്ടിയിരിക്കുന്നു. പ്രശസ്ത സംഗീതജ്ഞന്‍ വിശ്വമോഹന്‍ ഭട്ടിന്റെ ശിഷ്യനും മലയാളിയുമായ പോളി വര്‍ഗീസ് സംഗീതയാത്രയിലാണ്. സംഗീത പാരമ്പര്യം ഒന്നും ഇല്ലാത്ത കുടുംബമാണ് പോളി വര്‍ഗീസിന്‍റെത്. അച്ഛന്‍ പത്രപ്രവര്‍ത്തകനായിരുന്നതിനാല്‍ വീട്ടില്‍ വായനക്കായിരുന്നു പ്രാമുഖ്യം. പത്താം ക്ലാസ് വരെയെ പഠിച്ചുള്ളൂ എങ്കിലും പോളിയുടെആഴത്തിലുള്ള വായന സംഗീതത്തെ പ്രാണനെ…

Read More