ഇന്ത്യ ടി20 ലോകകപ്പില്‍ മുത്തമിട്ടു:ദക്ഷിണാഫ്രിക്ക ഏഴ് റൺസിന് വീണു

സൂര്യ കുമാർ യാദവ്, മില്ലറെ സൂപ്പർ ക്യാച്ചിലൂടെ പുറത്താക്കി….. വേൾഡ് കപ്പ്‌ ഇന്ത്യയുടെ കയ്യിലെത്തിച്ചു PM congratulates Indian Cricket Team for winning T20 World Cup The Prime Minister, Shri Narendra Modi, congratulated the Indian Cricket Team for winning the T20 World Cup today. He posted a video, saying that the whole country is proud of the team’s achievement and applauded its performance, adding that they made this tournament even more compelling by winning every single match. The Prime Minister posted on X: “CHAMPIONS! Our team brings the T20 World Cup home in STYLE! We…

Read More

ഇന്ത്യ ടി20 ഫൈനല്‍ : ഇന്ത്യ- ദക്ഷിണാഫ്രിക്കയെ നേരിടും

  ഇന്ത്യന്‍ ബോളര്‍മാര്‍ ഇംഗ്ലണ്ടിന്റെ കരുത്തുറ്റ ബാറ്റിങ് നിരയെ നിലംപരിശാക്കി ടി20 ലോക കപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. 68 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ, ദക്ഷിണാഫ്രിക്കയെ നേരിടും. ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും സൂര്യകുമാര്‍ യാദവിന്റെയും ഇന്നിങ്സ് മികവില്‍ ഏഴിന് 171 റണ്‍സെടുത്തു. വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിനെ 16.4 ഓവറില്‍ 103 റണ്‍സിന് ഓള്‍ ഔട്ട് ആക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ കുല്‍ദീപ് യാദവും അക്ഷര്‍ പട്ടേലുമാണ് ഇംഗ്ലണ്ട് ബാറ്റിങ്ങിന്റെ നട്ടെല്ല് തകര്‍ത്തത്. ബുംറക്ക് രണ്ടു വിക്കറ്റുണ്ട്.ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ ജോസ് ബട്ട്ലര്‍ 15 പന്തില്‍ നിന്ന് നാല് ബൗണ്ടറിയടക്കം 23 റണ്‍സോടെ മികച്ച തുടക്കം തുടക്കം കണ്ടെത്തിയെങ്കിലും അക്ഷര്‍ പട്ടേല്‍ എറിഞ്ഞ നാലാം…

Read More

കെ.കെ. നായര്‍ ജില്ലാ സ്റ്റേഡിയം 2025 ഓഗസ്റ്റില്‍ പൂര്‍ത്തിയാകും

  മന്ത്രി വീണാ ജോര്‍ജ് നിര്‍മ്മാണ പുരോഗതി വിലയിരുത്തി konnivartha.com: പത്തനംതിട്ട കെ.കെ. നായര്‍ ജില്ലാ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പുരോഗതി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വിലയിരുത്തി. 2025 ഓഗസ്റ്റോടെ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജില്ലാ സ്റ്റേഡിയത്തിലെ താഴ്ചയുള്ള ഭാഗങ്ങളില്‍ മണ്ണിട്ട് നികത്തുന്ന പ്രവര്‍ത്തനങ്ങള്‍ മണ്‍സൂണ്‍ ശക്തമാകുന്നതിന് മുമ്പായി സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. കായിക വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍, കിഫ്ബി ഉദ്യോഗസ്ഥര്‍, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസെറ്റി ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുള്‍പ്പടെയുള്ളവരുടെ യോഗമാണ് തിരുവനന്തപുരം സെക്രട്ടറിയേറ്റില്‍ മന്ത്രി വിളിച്ചു ചേര്‍ത്തത്. 47.92 കോടി രൂപയാണ് കെ.കെ. നായര്‍ സ്‌പോര്‍ട്‌സ് കോംപ്‌ളക്‌സിനായും ബ്ലെസ്സണ്‍ ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിനായും കിഫ്ബിയില്‍ ഉള്‍പ്പെടുത്തി വകയിരുത്തിയിട്ടുള്ളത്. കായിക വകുപ്പിന് കീഴിലുള്ള സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനാണ് പദ്ധതിയുടെ നിര്‍മാണ ചുമതല 8 ലെയിന്‍ സിന്തറ്റിക് ട്രാക്ക്, നാച്ച്വറല്‍ ഫുട്ബോര്‍ ഗ്രൗണ്ട്,…

Read More

സംസ്ഥാന വോളിബോൾ ചാമ്പ്യൻഷിപ്പ് പത്തനംതിട്ട പ്രക്കാനത്ത് നടക്കും

  സംസ്ഥാന വോളിബോൾ ചാമ്പ്യൻഷിപ്പ് : സംഘാടക സമിതി രൂപീകരണയോഗം മാർച്ച് 31ന് വൈകിട്ട് അഞ്ചിന് . konnivartha.com/ പത്തനംതിട്ട : കേരള സംസ്ഥാന വോളിബോൾ അസോസിയേഷൻ്റെ നേതൃത്വത്തിൽ 53 – മത് സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് ഏപ്രിൽ 28 മുതൽ മെയ് 3വരെ ചെന്നീർക്കര ഗ്രാമ പഞ്ചായത്ത് ഫ്ളഡ് ലിറ്റ് സ്റ്റേഡിയം പ്രക്കാനത്ത് നടക്കും. ഇതിൻ്റെ വിജയത്തിനായുള്ള സംഘാടകസമിതി രൂപീകരണയോഗം മാർച്ച് 31 ഞായറാഴ്ച വൈകിട്ട് അഞ്ചിന് പ്രക്കാനം സർവ്വീസ് സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ ചേരുമെന്ന് വോളിബോൾ അസോസിയേഷൻ ജില്ല സെക്രട്ടറി കടമ്മനിട്ട കരുണാകരൻ അറിയിച്ചു .

Read More

മലയാളത്തിലെ ആദ്യത്തെ ടൂർണമെന്റ് ജേർണൽ പ്രകാശനം ചെയ്തു

  konnivartha.com: കേരളത്തിലെ ആദ്യകാല ചെസ്സ് പരിശീലനകേന്ദ്രങ്ങളിലൊന്നായിരുന്ന തൃശ്ശൂരിലെ ശങ്കരയ്യ റോഡിൽ ഏപ്രിൽ 28നു നടക്കുന്ന ഏകദിന സംസ്ഥാനതല സമ്മർ ചെസ്സ് ടൂർണമെന്റിനോടനുബന്ധിച്ചു തയ്യാറാക്കിയ ജേർണൽ സംഗീത സംവിധായകൻ ഔസേപ്പച്ചൻ പ്രകാശനം ചെയ്തു. ശങ്കരയ്യ റോഡിലെ ആദ്യകാല ചെസ്സ് കളിക്കാരനായിരുന്ന കളപ്പുരയ്ക്കൽ വാസുവിന്റെ സ്മരണാർത്ഥം ഡിജിറ്റൽ ഫിലിം മേക്കേഴ്‌സ് ഫോറം ട്രസ്റ്റിന്റെ സ്പോർട്സ് വിങ്ങാണ് ടൂർണമെന്റ് ആരംഭിക്കുന്നത്. ചെറുപ്പത്തിൽ താനുമൊരു ചെസ്സ് കളിക്കാരനായിരുന്നുവെന്നും സംഗീതത്തിന്റെ വഴിയിലേക്കു തിരഞ്ഞപ്പോഴാണു ചെസ്സിനെ കൈവിടേണ്ടി വന്നതെന്നും ഔസേപ്പച്ചൻ പറഞ്ഞു. പ്രാദേശികമായ ഇത്തരം ടൂർണമെന്റുകളാണു ചെസ്സിനെ ജനകീയമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു ടൂർണമെന്റ് നടത്തിപ്പിനുവേണ്ടി ഇത്തരമൊരു പുസ്തക സംരംഭം ആദ്യത്തെ സംഭവമാണെന്ന്, ജേർണൽ ഏറ്റുവാങ്ങികൊണ്ട് ചെസ്സ് അസോസിയേഷൻ കേരളയുടെ ജില്ലാ പ്രസിഡന്റ് വി. ശശീധരൻ പറഞ്ഞു. ഔസേപ്പച്ചന്റെ വസതിയിൽവെച്ചു നടന്ന ചടങ്ങിൽ, ജേർണലിന്റെ എഡിറ്ററും ട്രസ്റ്റ് ചെയർമാനുമായ സതീഷ് കളത്തിൽ, കേരളകൗമുദി ബ്യൂറോ…

Read More

ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം മെസ്സിക്ക്

  ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം ഇന്റര്‍ മയാമിയുടെ അര്‍ജന്റീന താരം ലയണല്‍ മെസിക്ക്‌.അന്തിമ പട്ടികയിലുണ്ടായിരുന്ന മാഞ്ചെസ്റ്റര്‍ സിറ്റിയുടെ നോര്‍വെ താരം എര്‍ലിങ് ഹാളണ്ട്‌, പിഎസ്ജിയുടെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ എന്നിവരെ പിന്തള്ളിയാണ് മെസി മികച്ച താരമായത്.   മികച്ച വനിതാ താരമായി ബാഴ്‌സലോണയുടെ സ്പാനിഷ് താരം അയ്താന ബോണ്‍മതി തിരഞ്ഞെടുക്കപ്പെട്ടു.8–ാം തവണയാണ് മെസ്സി മികച്ച ലോക താരത്തിനുള്ള ഫിഫയുടെ പുരസ്കാരം നേടുന്നത്. 2022 ഡിസംബര്‍ 19 മുതല്‍ 2023 ഓഗസ്റ്റ് 20 വരെയുള്ള കാലയളവിലെ പ്രകടനമാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്.

Read More

ആവേശകൊടുമുടിയില്‍ സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് ജനുവരി 12 ന് സമാപനം

  konnivartha.com: പത്തനംതിട്ട ജില്ലയില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് ജനുവരി 12 ന് സമാപനം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അറുപത്തിയഞ്ചാമത് കായികോത്സവത്തില്‍ ഗ്രൂപ്പ് 10 മത്സര ഇനങ്ങളായ സോഫ്റ്റ്‌ബോള്‍, ബോള്‍ ബാഡ്മിന്റണ്‍, ടഗ് ഓഫ് വാര്‍, പവര്‍ ലിഫ്റ്റിംഗ് എന്നീ മത്സരങ്ങള്‍ക്കാണ് ജില്ല ആതിഥ്യമരുളിയത്. കാതോലിക്കേറ്റ് കോളജ് ഗ്രൗണ്ട്, കതോലിക്കേറ്റ് സ്‌കൂള്‍ ഓഡിറ്റോറിയം, മുനിസിപ്പല്‍ സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചത്. അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ യാണ് സ്‌കൂള്‍ കായികോത്സവം ഉദ്ഘാടനം ചെയ്തത്   പത്തനംതിട്ട ജില്ലയില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന സംസ്ഥാന സ്‌കൂള്‍ കായികോത്സവം : സംസ്ഥാന സ്‌കൂള്‍ കായികോത്സവം ആണ് . കേരളത്തിലെ കായിക താരങ്ങളെ വാര്‍ത്തെടുക്കുന്ന വലിയ കായികോത്സവം. ഇത് സര്‍ക്കാര്‍ വലിയ രീതിയില്‍ പരിഗണിക്കുന്നില്ല എന്ന് കായിക താരങ്ങള്‍ പറയുന്നു .…

Read More

കായിക വിദ്യാലയങ്ങളിലേക്ക് അപേക്ഷിക്കാം

        konnivartha.com: 2024-25 അധ്യയന വർഷം, ജി.വി രാജ സ്പോർട്സ് സ്കൂൾ – തിരുവനന്തപുരം, കണ്ണൂർ സ്പോർട്സ് സ്കൂൾ, കുന്നംകുളം സ്പോർട്സ് ഡിവിഷൻ എന്നീ കായിക വിദ്യാലയങ്ങളിലേക്ക് 6, 7, 8, +1/വി.എച്ച്.എസ്.ഇ ക്ലാസുകളിലേക്ക് നേരിട്ടും 9, 10 ക്ലാസുകളിലേക്ക് ലാറ്ററൽ എൻട്രി മുഖേനയും കായിക അഭിരുചിയുള്ള വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നതിനായി നടത്തുന്ന സെലക്ഷൻ ജനുവരി 10 മുതൽ 19 വരെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.         സെലക്ഷനിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, രണ്ട് പാസ്‌പോർട് സൈസ് ഫോട്ടോ, സ്പോർട്സ് ഡ്രസ് സഹിതം അതാത് സെന്ററുകളിൽ രാവിലെ ഒമ്പത് മണിക്ക് എത്തണം. സെലക്ഷൻ സെന്റർ സംബന്ധിച്ചും മറ്റും കൂടുതൽ വിവരങ്ങൾക്കും dsya.kerala.gov.in സന്ദർശിക്കുക.

Read More

പത്താമത് ഇന്റർ-ഐസർ സ്പോർട്സ് മീറ്റിന് തുടക്കമായി

  konnivartha.com: തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ) വിതുര കാമ്പസിൽ പത്താമത് ഇന്റർ-ഐഐഎസ്ഇആർ സ്പോർട്സ് മീറ്റിന് ആതിഥേയത്വം വഹിക്കുന്നു. ഡയറക്ടർ പ്രൊഫ.ജെ.എൻ.മൂർത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ദേശീയോദ്ഗ്രഥനം, ശാരീരികവും മാനസികവുമായ ക്ഷേമം, യുവാക്കളിൽ കായികക്ഷമത വളർത്തൽ എന്നിവയിൽ കായിക ഇനങ്ങൾക്കുള്ള പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ വിശദീകരിച്ചു. മുൻ ചാമ്പ്യൻമാരായ ഐസർ ഭോപ്പാലിന് ചടങ്ങിൻ്റെ ഭാഗമായി അദ്ദേഹം ദീപശിഖ കൈമാറി. തുടർന്ന്, ആതിഥേയ സ്ഥാപനമായ ഐസർ തിരുവനന്തപുരത്തിൻ്റെ അത്‌ലറ്റുകൾ ദീപശിഖ ഏറ്റുവാങ്ങി. രാജ്യത്തുടനീളമുള്ള മറ്റ് 9 ദേശീയ സ്ഥാപനങ്ങളിൽ നിന്നുള്ള 1500 ഓളം വിദ്യാർത്ഥികൾ സ്പോർട്സ് മീറ്റിൽ പങ്കെടുക്കുന്നുണ്ട്. 147 അംഗ സംഘവുമായി ഐസർ തിരുവനന്തപുരം എല്ലാ പരിപാടികളിലും സജീവമായി പങ്കെടുക്കുന്നുണ്ട്. ഭോപ്പാൽ, ബെർഹാംപൂർ, കൊൽക്കത്ത, പൂനെ, മൊഹാലി, തിരുപ്പതി, എന്നിവിടങ്ങളിലെ ഐസറുകൾ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ…

Read More

ചിക്കാഗോ എക്യൂമെനിക്കല്‍ ബാസ്‌കറ്റ് ബോള്‍

  konnivartha.com: ചിക്കാഗോ എക്യൂമെനിക്കല്‍ ബാസ്‌കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റ്: സീറോ മലബാര്‍ കത്തീഡ്രല്‍ ഒന്നാം സ്ഥാനവും, ക്‌നാനായ കാത്തലിക് ചര്‍ച്ച് രണ്ടാം സ്ഥാനവും നേടി ബെഞ്ചമിന്‍ തോമസ് (പി.ആര്‍.ഒ) ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ബാസ്‌കറ്റ് ബോള്‍ മത്സരത്തില്‍ മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കാത്തലിക് കത്തീഡ്രല്‍ ടീം ഒന്നാം സ്ഥാനവും, ക്‌നാനായ കാത്തലിക് ചര്‍ച്ച് ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഗ്ലെന്‍ എല്ലനിലുള്ള ആക്കര്‍മാന്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ വച്ച് നവംബര്‍ 18-ന് ശനിയാഴ്ച നടത്തപ്പെട്ട ടൂര്‍ണമെന്റില്‍ സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച്, ക്‌നാനായ കാത്തലിക് ചര്‍ച്ച്, മാര്‍ത്തോമാ ചര്‍ച്ച്, മലങ്കര കാത്തലിക് ചര്‍ച്ച്, ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, യാക്കോബായ ചര്‍ച്ച്, സി.എസ്.ഐ ചര്‍ച്ച് എന്നീ ദേവാലയങ്ങളില്‍ നിന്നുമുള്ള 10 ടീമുകളാണ് മത്സരങ്ങളില്‍ പങ്കെടുത്തത്. വളരെ ആവേശകരമായ മത്സരങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാണുവാന്‍ കഴിഞ്ഞത്. വിജയികള്‍ക്ക് എക്യൂമെനിക്കല്‍…

Read More