konnivartha.com/ തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് സീസണ് 2 വില്‍ കഴിഞ്ഞ തവണത്തെ മൂന്ന് താരങ്ങളെ അദാനി ട്രിവാന്‍ഡ്രം റോയല്‍സ് നിലനിര്‍ത്തി. ബി കാറ്റഗറിയില്‍ ഉള്‍പ്പെട്ട ഗോവിന്ദ് ദേവ് ഡി പൈ, സി കാറ്റഗറിയില്‍പ്പെട്ട സുബിന് എസ്,വിനില്‍ ടി.എസ് എന്നിവരെയാണ് റോയല്‍സ് നിലനിര്‍ത്തിയത്. മികച്ച ബാറ്ററായ ഗോവിന്ദ് ദേവ് പൈ കേരള ക്രിക്കറ്റിലെ ഏറ്റവും ശ്രദ്ധേയരായ യുവതാരങ്ങളിൽ ഒരാളാണ്. കേരള ടീമിന്റെ ഒമാന്‍ ടൂറില്‍ മികച്ച പ്രകടനമായിരുന്നു ഗോവിന്ദ് കാഴ്ച്ച വെച്ചത്. കൂടാതെ, കഴിഞ്ഞ സീസണില്‍ കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയിലും ഗോവിന്ദ് ഇടംപിടിച്ചിരുന്നു. 11 കളിയില്‍ പാഡണിഞ്ഞ താരം രണ്ട് അര്‍ദ്ധ സെഞ്ചുറി ഉള്‍പ്പെടെ ടൂര്‍ണമെന്റിലാകെ മുന്നൂറ് റണ്‍സ് സ്വന്തമാക്കിയിരുന്നു. 79 റണ്‍സായിരുന്നു ഗോവിന്ദിന്റെ ആദ്യ സീസണിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. ബാറ്ററും വിക്കറ്റ് കീപ്പറുമാണ് സുബിന് എസ്. കളിച്ച കളിയിലെല്ലാം സ്ഥിരതയാര്‍ന്ന പ്രകടനം…
Read Moreവിഭാഗം: Sports Diary
യുവേഫ നേഷന്‍സ് ലീഗ് :പോർച്ചുഗല്ലിന്
യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍ പോർച്ചുഗലിന് വിജയം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3 നെതിരെ 5 ഗോളുകള്‍ക്കാണ് പോർച്ചുഗൽ വിജയം നേടിയത്.ആദ്യ പകുതിയില്‍ സ്പെയിന് മുന്നിലായിരുന്നു. 21ാം മിനിറ്റില്‍ മാര്ട്ടിന് സുബിമെന്‍ഡിയാണ് സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. 25-ാം മിനിറ്റില്‍ പോർച്ചുഗലിന്റെ നുനോ മെന്‍ഡിസ് ആദ്യ ഗോള്‍ നേടി. മെന്‍ഡിസിന്റെ ആദ്യ അന്താരാഷ്ട്ര ഗോള്‍ ആണിത്. ഇതോടെ മത്സരം സമനിലയിലായി.ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പായി സ്പെയിന് ലീഡ് നേടി. മൈക്കല്‍ ഒയാര്‍സബാല്‍ ആണ് രണ്ടാം ഗോള്‍ നേടിയത്. സ്പെയിനിന് 61-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രഹരമേറ്റു. മത്സരം 2-2 എന്ന നിലയിലായി. 90 മിനിറ്റിന് ശേഷവും സമനില തുടര്‍ന്നതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. എന്നാല്‍, 120 മിനിറ്റിന് ശേഷവും വിജയഗോള്‍ നേടാന്‍ ടീമുകള്‍ക്ക് സാധിച്ചില്ല.പെനാല്‍റ്റി ഷൂട്ടൗട്ടിലും ഇരു ടീമുകളും ഒന്നിന് പിറകെ ഒന്നായി വല…
Read MoreVirat Kohli lifts IPL title finally
Royal Challengers Bengaluru clinched the 2025 Indian Premier League title with a 6-run win over Punjab Kings at the Narendra Modi Stadium in Ahmedabad on Tuesday. RCB posted a total of 190 runs for the loss of 9 wickets riding on Virat Kohli’s 43-run knock and sizeable contributions from Mayank Agarwal, Rajat Patidar, Liam Livingstone, and Jitesh Sharma. Arshdeep Singh and Kyle Jamieson picked up three-fers for Punjab. The side from Bengaluru went on to limit Shreyas Iyer and Co. to 184/7 as Shashank Singh’s unbeaten half-century went in…
Read Moreഐപിഎൽ കിരീടം :റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു
ഫൈനലിൽ പഞ്ചാബിനെ ആറ് റൺസിന് പരാജയപ്പെടുത്തിയാണ് ബെംഗളൂരുവിന്റെ വിജയം . പഞ്ചാബിനായി ശശാങ്ക് സിങ് നടത്തിയ ഒറ്റയാൻ പോരാട്ടം വിഫലമായി. പഞ്ചാബിന് ജയപ്രതീക്ഷ നൽകുന്ന പ്രകടനമായിരുന്നു ശശാങ്ക് സിങ് പുറത്തെടുത്തത്. പതിനെട്ട് വർഷത്തെ നീണ്ടകാത്തിരിപ്പിനൊടുവിലാണ് കൊഹ്ലിയ്ക്ക് കപ്പ് ലഭിക്കുന്നത്.ബെംഗളൂരു ഉയർത്തിയ 191 റൺസ് വിജയലക്ഷ്യത്തിലേക്ക് പഞ്ചാബിന് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ .
Read MorePrime Minister congratulates Neeraj Chopra for achieving his personal best throw
The Prime Minister, Narendra Modi, has congratulated Neeraj Chopra for breaching the 90 m mark at Doha Diamond League 2025 and achieving his personal best throw. “This is the outcome of his relentless dedication, discipline and passion”, Shri Modi added. The Prime Minister posted on X; “A spectacular feat! Congratulations to Neeraj Chopra for breaching the 90 m mark at Doha Diamond League 2025 and achieving his personal best throw. This is the outcome of his relentless dedication, discipline and passion. India is elated and proud.” ജാവലിൻ ത്രോയിൽ മികച്ച…
Read Moreപ്രമാടം ഗ്രാമപഞ്ചായത്ത്:കായിക ഉപകരണങ്ങള്‍ വിതരണം ചെയ്തു
konnivartha.com:പ്രമാടം ഗ്രാമപഞ്ചായത്ത് വിദ്യാഗ്രാമം പദ്ധതിയുടെ ഭാഗമായി എല്‍ .പി സ്കൂള്‍ കുട്ടികള്‍ക്കുള്ള കായിക ഉപകരണങ്ങളുടെ വിതരാണോദ്ഘാടനം പ്രസിഡന്റ് എന്‍ നവനീത് മല്ലശ്ശേരി ജി ഡബ്ല്യു. എല്‍.പി സ്കൂളില്‍ നിര്‍വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രാജി സി ബാബു അധ്യക്ഷയായി. ചിത്രകല, സംഗീതം എന്നിവയ്ക്കായി രണ്ട് കലാ അധ്യാപകരെയും നിയമിച്ചിട്ടുണ്ട്. പഞ്ചായത്ത് അംഗമായ അമൃത സജയന്, എം കെ മനോജ്, ആനന്ദവല്ലിയമ്മ, നിഖില്‍ ചെറിയാന്, തങ്കമണി ടീച്ചര്‍, വാഴവിള അച്യുതന് നായര്‍, സ്കൂള്‍ എച്ച്. എം ഗീതാകുമാരി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Read Moreചാംപ്യൻസ് ട്രോഫി:ടീം ഇന്ത്യ
konnivartha.com:ചാംപ്യൻസ് ട്രോഫി ഇന്ത്യക്ക് .നാലു വിക്കറ്റിനാണ് ഇന്ത്യ ന്യൂസീലൻഡിനെ തകർത്തത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡ് നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 251 റൺസ്. മറുപടി ബാറ്റിങ്ങിൽ ആറു പന്തും നാലു വിക്കറ്റും ബാക്കിയാക്കി ഇന്ത്യ അനായാസം വിജയത്തിലെത്തി.രോഹിത് 83 പന്തിൽ ഏഴു ഫോറും മൂന്നു സിക്സും സഹിതം 76 റൺസെടുത്തു.ഓപ്പണിങ് വിക്കറ്റിൽ ശുഭ്മൻ ഗില്ലിനൊപ്പം രോഹിത് പടുത്തുയർത്തിയ സെഞ്ചറി കൂട്ടുകെട്ടും ഇന്ത്യൻ വിജയത്തില്‍ കൂട്ടിച്ചേര്‍ത്തു . ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തിലെ ഇന്ത്യയുടെ മൂന്നാമത്തെ കിരീട വിജയം. ഒരു വ്യാഴവട്ടത്തിനുശേഷം ഇതാദ്യമായി ഇന്ത്യ ഒരു ഐ.സി.സി. ഏകദിന ചാമ്പ്യന്‍ഷിപ്പ് നേടുന്നുവെന്ന സന്തോഷവുമുണ്ട്. തുടര്‍ച്ചയായി രണ്ട് ഐ.സി.സി. കിരീടങ്ങള്‍ നേടുന്ന ക്യാപ്റ്റനെന്ന ഖ്യാതിയോടെ രോഹിത് ശര്‍മയ്ക്കും ഇത് സമ്മോഹനമായ മുഹൂര്‍ത്തം. സ്കോർ- ന്യൂസീലൻഡ്: 251-7. ഇന്ത്യ: 254-6.
Read Moreചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് : പാകിസ്താനെതിരേ ആറു വിക്കറ്റിന്റെ ജയവുമായിഇന്ത്യ സെമിയില്‍
ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെര്‍ പോരാട്ടത്തില്‍ പാകിസ്താനെതിരേ ആറു വിക്കറ്റിന്റെ ജയവുമായി സെമി ഉറപ്പിച്ച് ഇന്ത്യ. പാകിസ്താന് ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം 42.3 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. വിരാട് കോലിയുടെ സെഞ്ചുറിയും ശ്രേയസ് അയ്യര്‍, ശുഭ്മാന്‍ ഗില്‍ എന്നിവരുടെ ഇന്നിങ്സുകളുമാണ് ഇന്ത്യന്‍ ജയം എളുപ്പമാക്കിയത്.വ്യക്തിഗത സ്കോര്‍ 15 റണ്‍സിലെത്തിയതോടെ വിരാട് കോലി ഏകദിനത്തില്‍ 14,000 റണ്‍സ് തികച്ചു. സച്ചിനെ മറികടന്ന് ഏറ്റവും വേഗത്തില്‍ 14,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോഡും കോലിക്ക് സ്വന്തമായി.സച്ചിനും ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയ്ക്കും ശേഷം ഏകദിനത്തില്‍ 14,000 റണ്‍സ് തികയ്ക്കുന്ന മൂന്നാമത്തെ താരമാണ് കോലി.
Read Moreഐ.പി.എല്‍ ക്രിക്കറ്റ് 2025: മത്സരക്രമം പ്രഖ്യാപിച്ചു
ഐ.പി.എല്‍ ക്രിക്കറ്റ് മത്സരങ്ങളുടെ ഫിക്സ്ചർ ഔദ്യോഗികമായി പുറത്തുവിട്ടു.ഒരുമാസം നീണ്ടുനിൽക്കുന്ന ചാമ്പ്യൻഷിപ്പിലെ ആദ്യമത്സരം മാർച്ച് 22-ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടക്കും. നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവുമാണ് ഉദ്ഘാടനമത്സരത്തിൽ ഏറ്റുമുട്ടുക.13 വേദികളിലായി 74 മത്സരങ്ങൾ നടക്കും. 10 ടീമുകളെ പ്രതിനിധീകരിക്കുന്ന നഗരങ്ങൾക്ക് പുറമേ വിശാഖപട്ടണം, ഗുവാഹാട്ടി, ധർമശാല, എന്നിവിടങ്ങളിലും മത്സരങ്ങൾ നടക്കും. രണ്ടാം ദിവസം ചെന്നൈയിൽ നടക്കുന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് മുംബൈ ഇന്ത്യൻസിനെ നേരിടും. കഴിഞ്ഞവർഷത്തെ ഫൈനലിസ്റ്റുകളായ സൺറൈസേഴ്സ് ഹൈദരാബാദിന്റെ എതിരാളികൾ രാജസ്ഥാൻ റോയൽസാണ്. മാർച്ച് 23-ന് ഹൈദരാബാദിൽവെച്ചാണ് മത്സരം. മേയ് 25-നാണ് ഫൈനൽ.മെയ് 18 നാണ് ലീഗ് ഘട്ടം അവസാനിക്കുക. പ്ലേഓഫുകൾ ഹൈദരാബാദിലും കൊൽക്കത്തയിലുമായി നടക്കും. ക്വാളിഫയർ 1 ഉം എലിമിനേറ്ററും ഹൈദരാബാദിലും ക്വാളിഫയർ 2 ഉം ഫൈനലും കൊൽക്കത്തയിലും നടക്കും. IPL 2025 Full Schedule Announcement,…
Read Moreസ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാരം 2022 പ്രഖ്യാപിച്ചു
konnivartha.com: സമൂഹത്തിലെ വിവിധ മേഖലകളിൽ മാതൃകാപരമായി പ്രവർത്തനം കാഴ്ചവയ്ക്കുന്ന യുവജനങ്ങളെ കണ്ടെത്തി അവർക്ക് പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് സ്വാമി വിവേകാനന്ദന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള പുരസ്ക്കാരമായ സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്കാരം മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. സാമൂഹ്യപ്രവർത്തനം, മാധ്യമ പ്രവർത്തനം (പ്രിന്റ് മീഡിയ, ദൃശ്യമാധ്യമം), കല, സാഹിത്യം, കായികം (വനിത, പുരുഷൻ), സംരംഭകത്വം, കൃഷി, ഫോട്ടോഗ്രാഫി എന്നീ മേഖലകളിലെ മികച്ച പ്രവർത്തനം നടത്തിയ വ്യക്തികൾക്കാണ് പുരസ്ക്കാരം പ്രഖ്യാപിച്ചത്. അതോടൊപ്പം സംസ്ഥാന തലത്തിലും ജില്ലാതലത്തിലും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന യൂത്ത് ക്ലബ്ബുകൾക്കും യുവാ ക്ലബ്ബുകൾക്കും അവളിടം ക്ലബ്ബുകൾക്കുമുള്ള (യുവതി ക്ലബ്ബുകൾ) പുരസ്ക്കാരവും പ്രഖ്യാപിച്ചു. അവാർഡിനർഹരാകുന്ന വ്യക്തികൾക്ക് 50,000 രൂപയും പ്രശസ്തിപത്രവും മൊമെന്റോയും നൽകും. ജില്ലയിലെ മികച്ച യൂത്ത് – യുവാ- അവളിടം ക്ലബ്ബുകൾക്ക് 30,000 രൂപയും സംസ്ഥാനത്തെ മികച്ച…
Read More