ഇന്ത്യയിലെ ബാങ്കുകളില്‍ നിന്നും കോടികണക്കിന് രൂപയുടെ വായ്‌പ്പ എടുത്ത ശേഷം ബാങ്കുകളെ പറ്റിച്ചു മുങ്ങിയ” മാന്യ “ഇടപാടുകാരന്‍ ഇന്ത്യ പിടികിട്ടാ പുള്ളിയായി തേടുന്ന കിംഗ് ഫിഷര്‍ മുന്‍ ഉടമ വിജയ്മല്യ എജ്ബാസ്റ്റണ്‍: ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റിലെ ഇന്ത്യ-പാക് മത്സരം കാണാൻ എജ്ബാസ്റ്റണ്‍ സ്റ്റേഡിയത്തിൽ എത്തി .. വിജയ് മല്യ സ്റ്റേഡിയത്തിലിരുന്നു മത്സരം കാണുന്നതിന്‍റെയും സുനിൽ ഗവാസ്കറുമായി സംസാരിക്കുന്നതിന്‍റെയും ചിത്രങ്ങൾ എഎൻഐ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. നേരത്തേ, ബ്രിട്ടൻ പോലീസായ സ്കോട്‌ലൻഡ് യാർഡിന്‍റെ പിടിയിലായ വിജയ് മല്യക്കു കോടതി ജാമ്യം അനുവദിച്ചിരുന്നു. 9,000 കോടി രൂപ ഇന്ത്യയിലെ ബാങ്കുകളിൽ നിന്നും വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് മുങ്ങുകയായിരുന്നു മല്യ. വൻതുക തിരികെ ലഭിക്കാതെ വന്നതോടെ 17 ബാങ്കുകൾ ചേർന്ന കണ്‍സോർഷ്യം മല്യയ്ക്കെതിരേ നിയമ നടപടി സ്വീകരിക്കുകയായിരുന്നു.
Read Moreവിഭാഗം: Sports Diary
ടിവി അവതാരികയെ “പരസ്യമായി ” ചുംബിച്ചു
ടിവി അവതാരകയെ ചുംബിക്കാൻ ശ്രമിച്ച ടെന്നീസ് താരത്തെ ഫ്രഞ്ച് ഓപ്പണിൽനിന്നു പുറത്താക്കി. ഫ്രഞ്ച് താരം മാക്സിം ഹാമുവിനെയാണ് അധികൃതർ റോളംഗ് ഗാരോവിൽനിന്നു പുറത്താക്കിയത്. തിങ്കളാഴ്ച ഫ്രഞ്ച് ഓപ്പണിന്റെ ആദ്യ റൗണ്ടിൽ പുറത്തായശേഷം അഭിമുഖത്തിനെത്തിയ യൂറോസ്പോർട് അവതാരക മാലി തോമസിനോടാണ് ഹാമു മോശമായി പെരുമാറിയത്. അഭിമുഖത്തിനിടെ ഇയാൾ അവതാരകയെ വലിച്ചടുപ്പിച്ചശേഷം ബലമായി ചുംബിക്കുകയായിരുന്നു. തത്സമയ സംപ്രേക്ഷണത്തിനിടെയായിരുന്നു ഹാമുവിന്റെ അതിരുവിട്ട പെരുമാറ്റം. തത്സമയ സംപ്രേക്ഷണമല്ലായിരുന്നെങ്കിൽ താൻ ഹാമുവിനെ ഇടിച്ചേനെയെന്ന് മാലി തോമസ് പിന്നീട് പ്രതികരിച്ചു.
Read Moreപാകിസ്താന്‍ കളിക്ക് പുറത്ത്
ന്യൂഡൽഹി: നിലവിലെ സാഹചര്യത്തിൽ ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കാനാകില്ലെന്ന് കേന്ദ്ര കായികമന്ത്രി വിജയ് ഗോയൽ അറിയിച്ചു. പാക്കിസ്ഥാനിൽ നിന്നുള്ള ഭീകരാക്രമണ ഭീഷണി അവസാനിക്കാതെ കളി പുനരാരംഭിക്കാനാകില്ല. ഭീകരവാദവും കായിക വിനോദവും ഒരുമിച്ചു കൊണ്ടു പോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു
Read Moreക്രിക്കറ്റ് ദൈവം ‘സച്ചിന്‍ എ ബില്യന്‍ ഡ്രീംസ്’ എത്തി
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ടുല്‍ക്കറുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘സച്ചിന്‍ എ ബില്യന്‍ ഡ്രീംസ്’ എന്ന ചലച്ചിത്രം ഇന്ന് തിയറ്ററുകളില്‍ എത്തും. ഏഴായിരം തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. സച്ചിന്റെ ആരാധകര്‍ ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.സച്ചിന്‍ ടെന്‍ടുല്‍ക്കറെന്ന ക്രിക്കറ്‌റ് ദൈവത്തെ പറ്റി പുറം ലോകം അറിഞ്ഞതും സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രധാന വേഷത്തില്‍ സച്ചിന്‍ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ മുഖ്യ ആകര്‍ശണം. എം എസ് ധോണി, വിരേന്ദ്ര സേവാഗ് എന്നിവരും ചിത്രത്തിലുണ്ട്.ജയിംസ് എസ്‌കിന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഹിന്ദി, ഇംഗ്ലീഷ്,മറാട്ടി അടക്കം ആറ് ഭാഷകളിലായാണ് ഒരുക്കിയിരിക്കുന്നത്. എ ആര്‍ റഹമാനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് . ഗാനങ്ങള്‍ ഇതിനോടകം തന്നെ ഏറെ ശ്രദ്ധേയമായി കഴിഞ്ഞു.ചരിത്രം എഴുതിയ ബാഹുബലിയുടെ ഏറ്റവും കൂടുതല്‍ തീയറ്ററുകളില്‍ റിലീസ് എന്ന റെക്കോര്‍ഡ് തകര്‍ത്താണ് സച്ചിന്‍ എത്തുന്നത്.ഏഴായിരം തീയറ്ററുകളിലായാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ഇന്ത്യന്‍ സിനിമ…
Read Moreശ്രീനാരായണ അസോസിയേഷന്‍ ടൊറോന്‍റോ, കനേഡിയന്‍ വൃക്ഷവത്ക്കരണത്തിന്റെ ഭാഗമാകുന്നു
ടൊറന്റോ: കനേഡിയന്‍ മലയാളികള്‍ക്കിടയില്‍ കഴിഞ്ഞ പതിമ്മൂന്നു വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ശ്രീനാരായണ അസോസിയേഷന്‍ സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മിസ്സിസ്സാഗ നഗരസഭയുടെ നേതൃത്വത്തില്‍ നടന്ന വൃക്ഷവത്ക്കരണപരിപാടിയില്‍ സജീവപങ്കാളിത്തം വഹിക്കുകയുണ്ടായി. പത്തുലക്ഷം വൃക്ഷത്തൈകള്‍ നടാനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുള്ളത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ ഇതിന്‍റെ ആദ്യപടിയെന്നോണം നഗരസഭാ ഉദ്യോഗസ്ഥര്‍ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ അസോസിയേഷന്‍ അംഗങ്ങള്‍ക്കായി വിശദീകരിച്ചുകൊടുത്തു. അതിനെത്തുടര്‍ന്ന് മിസ്സിസ്സാഗ യൂണിയന്‍ പാര്‍ക്കില്‍ 250 മരങ്ങള്‍ നട്ടുപിടിപ്പിക്കുകയുണ്ടായി. പരിപാടിയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ശ്രീനാരായണ അസോസിയേഷന്‍ കമ്യൂണിറ്റി വോളന്‍റിയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ജൂണ്‍ 11 ഞായറാഴ്ച വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കുമായി ‘സൈബര്‍ സെക്യൂരിറ്റി’ എന്ന വിഷയത്തില്‍ ഒരു ബോധവല്‍ക്കരണ പരിപാടി നടത്താനും അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്. വിവരസാങ്കേതികവിദ്യാവിദഗ്ധനായ സംഗമേശ്വരന്‍ അയ്യര്‍ ആണു ഈ പരിപാടി നയിക്കുന്നത്. ഇതില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ താഴെ കൊടുക്കുന്ന ടെലിഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക. ഷമിത ഭരതന്‍ (647 983 2458), ശ്രീകുമാര്‍ ശിവന്‍ (289…
Read Moreവിനീതിനെ പിരിച്ചുവിട്ട നടപടി: യുവ എം.എല്‍.എമാര്‍ മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കി
ഫുട്‌ബോള്‍ താരം സി.കെ. വിനീതിനെ ഏജീസ് ഓഫീസില്‍ നിന്നും പിരിച്ചുവിട്ട നടപടി പുന:പരിശോധിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് യുവ എം.എല്‍.എമാരായ ടി.വി. രാജേഷ്, എം.സ്വരാജ്, എ.എന്‍.ഷംസീര്‍, ആര്‍. രാജേഷ് എന്നിവര്‍ മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കി. ഇന്ത്യയ്ക്ക് വേണ്ടി നിരവധി നേട്ടങ്ങള്‍ കൊയ്യുന്ന കായിക താരങ്ങളോട് ചില സ്ഥാപനങ്ങളുടെ നിലപാടുകള്‍ പ്രതിഷേധാര്‍ഹമാണ്. കേരളത്തിന്റെ അഭിമാനമാനമായ വിനീതിനെ പിരിച്ചുവിട്ട നടപടി ഏജീസ് ഓഫീസ് പുന:പരിശോധിച്ചില്ലെങ്കില്‍ കേരള സര്‍ക്കാര്‍ വിനീതിന് ജോലി നല്‍കി കായിക കേരളത്തിലെ പുത്തന്‍ തലമുറയ്ക്ക് ആവേശം നല്‍കണമെന്നും നിവേദനത്തില്‍ പറയുന്നു.
Read Moreലാ ലിഗ കിരീടം റയല്‍ മാഡ്രിഡ് സ്വന്തമാക്കി
മാഡ്രിഡ്: മലാഗയെ എതിരില്ലാത്ത രണ്ടു ഗോളിന് കെട്ടുകെട്ടിച്ച് ലാ ലിഗ കിരീടം റയല്‍ മാഡ്രിഡ് സ്വന്തമാക്കി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കരിം ബെന്‍സേമയും മിന്നും ഗോളുകളുമായി കളം നിറഞ്ഞപ്പോള്‍ മലാഗ കളിക്കളത്തിലെ കാഴ്ച്ചക്കാര്‍ മാത്രമായി മാറി. ലീഗിലെ 38 കളികളും പൂര്‍ത്തിയായപ്പോള്‍ റയലില്‍ നേടിയത് 93 പോയിന്റ്. രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സയ്ക്ക് 90 പോയിന്റുമായി തൃപ്തിപ്പെടേണ്ടി വന്നു. മൂന്നാം സ്ഥാനക്കാരായ അത്ലറ്റിക്കോയ്ക്ക് 78 പോയിന്റാണുള്ളത്. അവസാന മത്സരം തോല്‍ക്കാതിരുന്നാല്‍ പോലും കിരീടം എന്ന ലക്ഷ്യവുമായിറങ്ങിയ റയല്‍ പക്ഷേ അങ്ങനെ പേരിനു ജയിക്കാനായല്ല വന്നതെന്ന തരത്തിലാണ് ആദ്യം മുതല്‍ കളിച്ചത്. വിജയത്തോടെ കിരീടനേട്ടം ആഘോഷിക്കുമെന്ന് തീരുമാനിച്ചുറപ്പിച്ചതുപോലെയായിരുന്നു അവരുടെ ഓരോ നീക്കങ്ങളും. മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ മലാഗന്‍ പ്രതിരോധക്കോട്ട നെടുകെപിളര്‍ന്ന് ഇസ്‌കോ നല്‍കിയ പാസ് റൊണാള്‍ഡോ തെല്ലും പിഴക്കാതെ ലക്ഷ്യത്തിലെത്തിച്ചു. രണ്ടാം പകുതി തുടങ്ങി 55-ാം മിനിറ്റില്‍ കരിം ബെന്‍സേമയും…
Read More