KONNI VARTHA.COM : സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെയും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ ഏപ്രില്‍ 30, മേയ് ഒന്ന് തീയതികളില്‍ സംസ്ഥാന സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് പത്തനംതിട്ടയില്‍ നടക്കും. 14 ജില്ലകളില്‍ നിന്നായി 28 ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ടീമായി മലയാലപ്പുഴ മുസലിയാര്‍ കോളജിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. കായിക നേട്ടങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്ന ജില്ലയായി പത്തനംതിട്ട മാറിയെന്ന് സംഘാടക സമിതി യോഗം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ ഉദ്ഘാടനം ചെയ്തു സംസാരിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപന്‍ പറഞ്ഞു. മികവാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ ജില്ലയ്ക്ക് സാധിക്കുന്നതില്‍ ഒരു നല്ല പങ്ക് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷമായി കായികമേഖലയില്‍ തീര്‍ത്തും സ്തംഭനം ആയിരുന്നു. അവയെല്ലാം മറികടന്നാണ് ജില്ല…
Read Moreവിഭാഗം: Sports Diary
കായികതാരങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു
konnivartha.com : പത്തനംതിട്ട ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ 2017-18, 19 വര്‍ഷങ്ങളിലെ ദേശീയ, അന്തര്‍ ദേശീയ മല്‍സരങ്ങളില്‍ പങ്കെടുത്ത് വിജയിച്ച ജില്ലയിലെ കായിക താരങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എറ്റവും കൂടുതല്‍ ക്യാഷ് അവാര്‍ഡ് വാങ്ങിയ (280000) അഭിജിത്ത് അമല്‍ രാജിന് ചെക്ക് കൈമാറി പത്തനംതിട്ട ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എസ്. രാജേന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഡോ. റജിനോള്‍ഡ് വര്‍ഗീസ്, പി.ആര്‍. ഗിരീഷ്, ആര്‍. പ്രസന്നകുമാര്‍, സി.എന്‍. രാജേഷ്, ബിജു രാജ്, റോബിന്‍ വിളവിനാല്‍, വര്‍ഗീസ് മാത്യു എന്നിവര്‍ പങ്കെടുത്തു.
Read Moreആഷ്‍ലി ബാർട്ടി ടെന്നീസിൽ നിന്ന് വിരമിച്ചു
ലോക ഒന്നാം നമ്പർ വനിതാ താരം ആഷ്‍ലി ബാർട്ടി ടെന്നീസിൽ നിന്ന് വിരമിച്ചു. 25-ാം വയസിലാണ് ഓസ്‌ട്രേലിയൻ താരത്തിൻ്റെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം. മറ്റ് സ്വപ്നങ്ങളെ പിന്തുടരാൻ ആഗ്രഹിക്കുന്നുവെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിൽ താരം പറയുന്നു. ടെന്നിസിൽ നിന്ന് അവധിയെടുത്ത ബാർട്ടി പ്രഫഷണൽ ക്രിക്കറ്ററായി അരങ്ങേറിയിരുന്നു.
Read Moreഅന്താരാഷ്ട്ര കബഡി താരം സന്ദീപ് നങ്കല്‍ വെടിയേറ്റ് മരിച്ചു
Kabaddi Player Sandeep Nangal Ambian Shot Dead കബഡി താരം സന്ദീപ് നങ്കല്‍ വെടിയേറ്റ് മരിച്ചു. പഞ്ചാബിലെ ജലന്ധറില്‍ ഒരു കബഡി മത്സരം പുരോഗമിക്കുന്നതിന് ഇടെയാണ് സന്ദീപിന് വെടിയെറ്റത്. തതലയിലും നെഞ്ചിലുമായി താരത്തിന്ഇരുപതോളം തവണ വെടിയേറ്റു.ജലന്ധറിലെ മല്ല്യാന്‍ ഗ്രാമത്തില്‍ വെച്ചാണ് സംഭവം. പഞ്ചാബിന് പുറത്ത് കാനഡ, അമേരിക്ക, യുകെ എന്നിവിടങ്ങളില്‍ മത്സരിച്ചിട്ടുണ്ട്.
Read Moreക്രിക്കറ്റ്: ഐപിഎൽ 2022 ഷെഡ്യൂള്‍ പ്രഖ്യാപിച്ചു
ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളുടെ ഏറെ നാളായുള്ള കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് BCCI ഐപിഎൽ 2022 ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ 15ാം സീസണാണ് നടക്കാന്‍ പോകുന്നത്. BCCI പുറത്തുവിട്ട മത്സരക്രമം അനുസരിച്ച് ഈ മാസം, അതായത് മാര്‍ച്ച് 26ന് മത്സരങ്ങള്‍ ആരംഭിക്കും. ടൂര്‍ണമെന്‍റിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായി ഏറ്റുമുട്ടും. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം അരങ്ങേറുക. ഇന്ത്യന്‍ സമയം വൈകീട്ട് 7.30നാണ് മത്സരം. അതേ സമയം, ഐപിഎൽ 2022 ലെ പ്രാഥമിക റൗണ്ടിലെ അവസാന മത്സരവും വാങ്കഡെയിൽ നടക്കും, മത്സരത്തില്‍ പഞ്ചാബ് കിംഗ്സ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. മുംബൈയിലെയും പൂനെയിലെയും നാല് അന്താരാഷ്ട്ര നിലവാരമുള്ള വേദികളിലായിരിയ്ക്കും മത്സരങ്ങള്‍ നടക്കുക. മുംബൈയിലെ മൂന്ന് വേദികളിലായി 55 മത്സരവും പൂനെയില്‍ 15 മത്സരവുമാണ് നടക്കുന്നത്. രണ്ട് മത്സരങ്ങളുള്ള…
Read Moreതാരങ്ങളെ വളര്‍ത്താന്‍ കായിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം: ഡപ്യൂട്ടി സ്പീക്കര്‍
കായിക മേഖലയില്‍ മികച്ച താരങ്ങളെ വളര്‍ത്തിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടന്നു വരുന്നതെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന ജൂനിയര്‍ ഗേള്‍സ് ഹോക്കി ടൂര്‍ണമെന്റിന്റെ സുവനീര്‍ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു ഡപ്യൂട്ടി സ്പീക്കര്‍. കായിക രംഗത്ത് കേരളം ഏറ്റവും മെച്ചപ്പെട്ട നിലയിലാണ്. താരങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ കായിക വകുപ്പും സ്‌പോര്‍ട്‌സ് കൗണ്‍സിലും മികച്ച നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. കായികരംഗത്ത് പ്രത്യേക ശ്രദ്ധ പുലര്‍ത്തി എല്ലാ കായിക മത്സരങ്ങളും ജില്ലയിലും സംഘടിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സുവനീര്‍ കമ്മിറ്റി ചെയര്‍മാന്‍ കെ. പത്മകുമാര്‍ അധ്യക്ഷത വഹിച്ചു. സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍, ഷെമീര്‍, മലയാലപ്പുഴ മോഹനന്‍, വിനോദ് പുളിമൂട്ടില്‍, എന്‍.പി. ഗോപാലകൃഷ്ണന്‍, അമൃത് രാജ്, റെജിനോള്‍ഡ് വര്‍ഗീസ്, റെജി, ആര്‍. സുലേഖ തുടങ്ങിയവര്‍ പങ്കെടുത്തു.
Read Moreഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയിന്‍ വോണ്‍ അന്തരിച്ചു
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയന്‍ വോണ്‍ അന്തരിച്ചു. 52 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തായ്ലന്‍ഡിലെ കോ സാമുയിയില്‍ വച്ചാണ് മരണം സംഭവിച്ചത്. ഓസിസിന് വേണ്ടി 145 ടെസ്റ്റുകളിലായി 708 വിക്കറ്റ് നേടിയിട്ടുണ്ട് ലോകം കണ്ട ഏറ്റവും മികച്ച് സ്പിന്നര്‍മാരില്‍ ഒരാളായ ഷെയിന്‍ വോണ്‍.
Read Moreസ്‌പോർട്‌സ് ഹോസ്റ്റൽ സെലക്ഷൻ മാർച്ച് 2 മുതൽ
KONNIVARTHA.COM : കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സ്‌പോർട്‌സ് ഹോസ്റ്റലുകൾ, എലൈറ്റ്, ഓപ്പറേഷൻ ഒളിമ്പിയ സ്‌കീമുകളിൽ 2022-23 അധ്യയന വർഷത്തേക്കുള്ള ജില്ലാതല, സോണൽ സെലക്ഷൻ മാർച്ച് രണ്ടു മുതൽ 15 വരെ നടക്കും. 2022-23 അധ്യയന വർഷത്തെ ഏഴ്, എട്ട് ക്ലാസുകളിലേക്കും പ്ലസ് വൺ, കോളേജ് ഡിഗ്രി ഒന്നാം വർഷത്തേക്കുമാണ് കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നത്. ബാസ്‌കറ്റ് ബോൾ, സ്വിമ്മിങ്, ബോക്‌സിങ്, ജൂഡോ, ഫെൻസിങ്, ആർച്ചറി, റസ്ലിങ്, തയ്ക്വാണ്ടോ, സൈക്ലിങ്, നെറ്റ്ബാൾ, കബഡി, ഖോ ഖോ, കനോയിങ് കയാക്കിങ്, റോവിങ്, ഹോക്കി (പെൺകുട്ടികൾക്ക് സ്‌കൂൾ, പ്ലസ് വൺ അക്കാഡമികളിലേക്ക് മാത്രം), ഹാൻഡ് ബോൾ (പെൺകുട്ടികൾക്ക് സ്‌കൂൾ, പ്ലസ് വൺ അക്കാഡമികളിലേക്ക് മാത്രം), എന്നീ കായികയിനങ്ങളിലാണ് സോണൽ സെലക്ഷൻ നടക്കുക. സെലക്ഷൻ സമയക്രമം: മാർച്ച് 2, 3 തീയതികളിൽ കാസർഗോഡ്, കണ്ണൂർ, വയനാട്…
Read Moreരോഹിത് ശര്‍മ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻ
KONNIVARTHA.COM : രോഹിത് ശര്‍മയെ ഇന്ത്യയുടെ ടെസ്റ്റ് ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. മൂന്ന് ഫോർമാറ്റിലും രോഹിത് ശർമ ഇന്ത്യൻ ടീമിനെ നയിക്കും.ശ്രീലങ്കയ്‌ക്കെതിരായ ടി 20 മത്സരങ്ങൾ ഈ മാസം 24,26,27 തീയതികളിൽ നടക്കും. മാര്‍ച്ചില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ രോഹിത് നായകനായി അരങ്ങേറ്റം കുറിക്കും. പരമ്പരയില്‍ നിന്ന് മുതിര്‍ന്ന താരങ്ങളായ ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ എന്നിവരെ ഒഴിവാക്കി. രോഹിത് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാവുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ബിസിസിഐയുടെ സ്ഥിരീകരണം മാത്രമാണ് ബാക്കി ഉണ്ടായിരുന്നത്. പൂര്‍ണ കായികക്ഷമത കൈവരിച്ച രോഹിത് വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലേക്കാണ തിരിച്ചെത്തിയത്. ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് മലയാളി താരം സഞ്ജു സാംസൺ ട്വന്റി20 ടീമിൽ തിരിച്ചെത്തി. രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള 18 അംഗ ടെസ്റ്റ് ടീമിനെയും 18 അംഗ ഏകദിന ടീമിനെയുമാണ് പ്രഖ്യാപിച്ചത്. പരുക്കേറ്റ് കുറച്ചുകാലമായി പുറത്തിരിക്കുന്ന…
Read Moreഇന്ത്യന്‍ സ്‌ക്വാഷ് താരം ദീപിക പള്ളിക്കല്‍ കോര്‍ട്ടിലേക്ക് തിരിച്ചെത്തുന്നു
ഇന്ത്യന്‍ സ്‌ക്വാഷ് താരം ദീപിക പള്ളിക്കല്‍ നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം കോര്‍ട്ടിലേക്ക് തിരിച്ചെത്തുന്നു. ഏപ്രില്‍ അഞ്ചു മുതല്‍ ഒമ്പതു വരെ ഗ്ലാസ്‌ഗോയില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ മുന്‍ ലോക പത്താം നമ്പര്‍ താരം മത്സരിക്കും. ജോഷന ചിന്നപ്പുമായി ചേര്‍ന്ന് ഡബിള്‍സിലാണ് താരം മത്സരിക്കുക. ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേഷ് കാര്‍ത്തിക്കിനെ വിവാഹം കഴിച്ച ദീപിക 2018-ലാണ് കോര്‍ട്ട് വിട്ടത്. 2021 ഒക്ടോബറില്‍ ദീപികയ്ക്കും കാര്‍ത്തിക്കിനും ഇരട്ടക്കുട്ടികള്‍ പിറന്നു. ഇതോടെ അമ്മയുടെ റോളില്‍ തിരക്കിലായിരുന്നു ദീപിക
Read More