താരങ്ങളെ വളര്‍ത്താന്‍ കായിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം: ഡപ്യൂട്ടി സ്പീക്കര്‍

കായിക മേഖലയില്‍ മികച്ച താരങ്ങളെ വളര്‍ത്തിയെടുക്കാനുള്ള  പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടന്നു വരുന്നതെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന ജൂനിയര്‍ ഗേള്‍സ് ഹോക്കി ടൂര്‍ണമെന്റിന്റെ സുവനീര്‍ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു ഡപ്യൂട്ടി സ്പീക്കര്‍.

 

കായിക രംഗത്ത് കേരളം ഏറ്റവും മെച്ചപ്പെട്ട നിലയിലാണ്. താരങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ കായിക വകുപ്പും സ്‌പോര്‍ട്‌സ് കൗണ്‍സിലും മികച്ച നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. കായികരംഗത്ത് പ്രത്യേക ശ്രദ്ധ പുലര്‍ത്തി എല്ലാ കായിക മത്സരങ്ങളും ജില്ലയിലും സംഘടിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

 

സുവനീര്‍ കമ്മിറ്റി ചെയര്‍മാന്‍ കെ. പത്മകുമാര്‍ അധ്യക്ഷത വഹിച്ചു. സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍, ഷെമീര്‍, മലയാലപ്പുഴ മോഹനന്‍,  വിനോദ് പുളിമൂട്ടില്‍, എന്‍.പി. ഗോപാലകൃഷ്ണന്‍, അമൃത് രാജ്, റെജിനോള്‍ഡ് വര്‍ഗീസ്, റെജി, ആര്‍. സുലേഖ  തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!