രോഹിത് ശര്‍മ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻ

 

KONNIVARTHA.COM : രോഹിത് ശര്‍മയെ ഇന്ത്യയുടെ ടെസ്റ്റ് ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. മൂന്ന് ഫോർമാറ്റിലും രോഹിത് ശർമ ഇന്ത്യൻ ടീമിനെ നയിക്കും.ശ്രീലങ്കയ്‌ക്കെതിരായ ടി 20 മത്സരങ്ങൾ ഈ മാസം 24,26,27 തീയതികളിൽ നടക്കും. മാര്‍ച്ചില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ രോഹിത് നായകനായി അരങ്ങേറ്റം കുറിക്കും.

പരമ്പരയില്‍ നിന്ന് മുതിര്‍ന്ന താരങ്ങളായ ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ എന്നിവരെ ഒഴിവാക്കി. രോഹിത് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാവുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ബിസിസിഐയുടെ സ്ഥിരീകരണം മാത്രമാണ് ബാക്കി ഉണ്ടായിരുന്നത്. പൂര്‍ണ കായികക്ഷമത കൈവരിച്ച രോഹിത് വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലേക്കാണ തിരിച്ചെത്തിയത്.

ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് മലയാളി താരം സഞ്ജു സാംസൺ ട്വന്റി20 ടീമിൽ തിരിച്ചെത്തി. രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള 18 അംഗ ടെസ്റ്റ് ടീമിനെയും 18 അംഗ ഏകദിന ടീമിനെയുമാണ് പ്രഖ്യാപിച്ചത്. പരുക്കേറ്റ് കുറച്ചുകാലമായി പുറത്തിരിക്കുന്ന ഓൾറൗണ്ടർ വീന്ദ്ര ജഡേജ ട്വന്റി20 ടീമിൽ തിരിച്ചെത്തി.മുൻ നായകൻ വിരാട് കോലി, വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് എന്നിവർക്ക് ട്വന്റി20 പരമ്പരയിൽനിന്ന് പരമ്പരയിൽനിന്ന് വിശ്രമം അനുവദിച്ചു.

error: Content is protected !!