സേവാദര്‍ശന്‍ കുവൈറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കുവൈറ്റ് സിറ്റി : സേവാദര്‍ശന്‍ കുവൈറ്റ് 2017-2018 ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. സാല്‍മിയ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ ബോഡിയില്‍ എല്ലാ അംഗങ്ങളും പങ്കെടുത്തു. മുന്‍ പ്രസിഡന്റ് അജയകുമാര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ച ചടങ്ങില്‍ വരും വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന രൂപരേഖയില്‍ ചര്‍ച്ചയും നടന്നു. ഇരുന്നൂറുപേരോളം അടങ്ങുന്ന ഭാരവാഹികളെ പ്രഖ്യാപിക്കുകയും, പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് സഞ്ജുരാജ് സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. പ്രസിഡന്റ് സഞ്ജുരാജ്, വൈസ് പ്രസിഡന്റ് ജയകുമാര്‍, ജനറല്‍ സെക്രട്ടറി പ്രവീണ്‍, ട്രഷറര്‍ അജയകുമാര്‍, പ്രോഗ്രാം സെക്രട്ടറി സനല്‍കുമാര്‍, വെല്‍ഫെയര്‍ സെക്രട്ടറി രാധാകൃഷ്ണന്‍, സാംസ്‌കാരിക വിഭാഗം സെക്രട്ടറി സുന്ദരരാമന്‍, പബ്ലിക് റിലേഷന്‍ വിഭീഷ് എന്നിവരടങ്ങുന്നതാണ് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി. ഉപദേശക സമിതി അംഗങ്ങളായി കിരണ്‍കുമാര്‍, രാജരാജന്‍, എസ്.മോഹന്‍കുമാര്‍ എന്നിവരെയും തെരഞ്ഞെടുത്തു.

Read More

ലാൽ കെയേഴ്‌സിനോടൊപ്പം മോഹൻലാൽ ജന്മദിനം ആഘോഷിച്ചു

ബഹ്റൈനിലെത്തിയ മോഹന്‍ലാല്‍ തന്‍റെ ജന്മ ദിനം ലാൽ ആരാധകരുടെ സംഘടനയായ ബഹ്റൈന്‍ ലാല്‍ കെയേര്‍സിനോടൊപ്പം ആവേശകരമായി ആഘോഷിച്ചു. ലാൽ കെയെർസ് ഒരുക്കിയ ആഘോഷ പൂര്‍വ്വം നടന്ന ചടങ്ങില്‍ മോഹൻലാൽ കേക്ക് കട്ട് ചെയ്തതിനു ശേഷം തന്റെ ഈ വർഷത്തെ ജന്മദിനത്തിലെ ആദ്യത്തെ ആഘോഷപരിപാടി ആണ് ഇതെന്നും പറഞ്ഞു . അഞ്ചാം വർഷത്തിലേക്കു കടക്കുന്ന ബഹ്‌റൈൻ ലാൽ കെയേഴ്‌സിനും, അംഗങ്ങൾക്കും മോഹൻലാൽ തന്റെ ആശംസകൾ അറിയിക്കുകയും ചെയ്തു. തുടർന്ന് ബഹ്‌റൈൻ ലാൽ കെയെർസ് അംഗങ്ങൾ എല്ലാവരുടെയും പിറന്നാൾ ആശംസകൾ ഉൾപ്പെടുത്തിയ പിറന്നാൾ ആശംസാ കാർഡ് മോഹൻലാലിന് കൈമാറി. മോഹന്‍ലാലിനെ കൂടാതെ നിർമാതാവ് ആന്‍റണി പെരുമ്പാവൂർ, മെഗാ ഷോ ചീഫ് കോഡിനേറ്റര്‍ മുരളീധരന്‍ പള്ളിയത്ത് എന്നിവരും സന്നിഹിതരായിരുന്നു ലാല്‍ കെയര്‍ ബഹ്റൈന്‍ പ്രെസിഡന്റ് ജഗത് കൃഷ്ണ കുമാര്‍, സെക്രെട്ടറി എഫ്.എം. ഫൈസല്‍, എന്നിവര്‍ ലാൽ കെയെർസിന്റെ കഴിഞ്ഞ കാല പ്രവർത്തനങ്ങളെ…

Read More