കോന്നി വാര്‍ത്ത : നിലക്കല്‍ മുതല്‍ ശബരിമല സന്നിധാനം വരെ 250 ല്‍ പരം വ്യാപാര സ്ഥാപനങ്ങളാണ് 2019-2020 തീര്‍ത്ഥാടന വര്‍ഷത്ത സര്‍ക്കാര്‍ ലേല വ്യവസ്ഥ പാലിച്ചു കൊണ്ട് പ്രവര്‍ത്തിക്കുന്നത്. ദേവസ്വം കലണ്ടര്‍ പ്രകാരമുളള 142 പ്രവൃത്തി ദിവസങ്ങളില്‍ 70 ദിവസം മാത്രമാണ് പ്രവര്‍ത്തിക്കുവാന്‍ സാധിച്ചത്. കോവിഡ് മൂലം 72 പ്രവൃത്തി ദിവസങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നു. 150 കോടി രൂപയാണ് കുത്തക ലേലത്തിലൂടെ ബോര്‍ഡിന് വ്യാപാരികളില്‍ നിന്ന് ലഭിച്ചത്. വ്യാപാര നഷ്ടം മൂലം വ്യാപാരികള്‍ കടക്കെണിയിലായി കടകള്‍ അടച്ചിടേണ്ടി വന്നതു മൂലം വില്‍ക്കാന്‍ കഴിയാതെ വന്ന കാലാവധി കഴിഞ്ഞ സാധനങ്ങളുടെ നഷ്ടം, തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികളുടെ കുടുംബസംരംക്ഷണചെലവ്, വന്യമൃഗങ്ങളുടെ ആക്രമണത്തിലും പ്രതികൂലമായ കാലാവസ്ഥയിലും നഷ്ടം സംഭവിച്ച വ്യാപാര സ്ഥാപനങ്ങളിലെ വ്യാപാരികള്‍ പ്രതികൂലമായ സാഹചര്യങ്ങള്‍ തരണം ചെയ്യാന്‍ കഴിയാതെ ആത്മഹത്യാ വക്കിലാണ്. 2020 2021 വര്‍ഷത്തെ തീര്‍ത്ഥാടന…
Read Moreവിഭാഗം: SABARIMALA SPECIAL DIARY
ശബരിമല വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍
കോന്നി വാര്‍ത്ത ഡോട്ട് കോം : ശബരിമല വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ശബരിമല, പമ്പ, നിലക്കൽ, തുലാപ്പള്ളി മേഖലകളിലേ വ്യാപാരികളുടെ വാർഷിക പൊതുയോഗം നടന്നു. സമിതി പ്രസിഡന്‍റ് ജി. അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട ജില്ലാ പ്രസിഡൻറ് പ്രസാദ് ജോൺ മാമ്പ്ര ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടി എബ്രഹാം പരുവാനിക്കൽ മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ മുഹമ്മദ് സലീം സ്വാഗതവും രാജേഷ് പി ആർ നന്ദിയും പറഞ്ഞു. പ്രളയവും യുവതീ പ്രവേശന വിഷയവും കോവിഡ്-19 വൈറസ് വ്യാപനവും മൂലം കഷ്ടനഷ്ടങ്ങൾ നേരിട്ട മേഖലയിലേ വ്യാപാരികൾക്കു നഷ്ട പരിഹാരവും അവരെ ആശ്രയിച്ചു കഴിയുന്ന ബുദ്ധിമുട്ടനുഭവിക്കുന്ന തൊഴിലാളികൾക്ക് സഹായവും പുനരധിവാസവും ഏർപ്പെടുത്താൻ അധികാര കേന്ദ്രങ്ങൾ തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു. മേഖലയിലേ വ്യാപാരികളുടെ ഐക്യത്തേ തകർക്കുവാൻ വേണ്ടിയുള്ള ബാഹ്യശക്തികളുടെ പ്രവർത്തനത്തെ…
Read Moreനിലയ്ക്കലും ഇടത്താവളങ്ങളിലും വികസനത്തിന് കിഫ്ബി 145 കോടി രൂപ അനുവദിച്ചു
ശബരിമലയുമായി ബന്ധപ്പെട്ട് നിലയ്ക്കല്‍ ഉള്‍പ്പെടെ സ്ഥലങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 145 കോടി രൂപ അനുവദിച്ചതായി രാജു എബ്രഹാം എംഎല്‍എ അറിയിച്ചു. നിലയ്ക്കലും മറ്റ് ഇടത്താവളങ്ങളും വികസിപ്പിക്കുന്നതിന് വേണ്ടിയാണ് 11 പ്രോജക്ടുകളില്‍ ആയി ഇത്രയും തുക അനുവദിച്ചിരിക്കുന്നത്. നിലയ്ക്കലില്‍ വിവിധ വികസന പദ്ധതികള്‍ക്കായി 83.45 കോടി രൂപ അനുവദിച്ചു. നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ട് (അഞ്ചു കോടി) 50 ലക്ഷം ലിറ്റര്‍ കപ്പാസിറ്റിയുള്ള ജലസംഭരണി ( 8.40 കോടി), നിലയ്ക്കല്‍ ഇടത്താവളം (40.20 കോടി)നിലയ്ക്കലില്‍ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്(29.85 കോടി). ഇതിനു പുറമേ വിവിധ ശബരിമല ഇടത്താവളങ്ങള്‍ക്ക് വകയിരുത്തിയിരിക്കുന്ന തുക കോടി രൂപയില്‍ ബ്രായ്ക്കറ്റില്‍: എരുമേലി ഇടത്താവളം (14.15), കഴക്കൂട്ടം ഇടത്താവളം (10.05), ചെങ്ങന്നൂര്‍ (9.55), ശുകപുരം ഇടത്താവളം ( 7.75 ), മണിയങ്കോട് ഇടത്താവളം (8.95), ചിറങ്ങര ഇടത്താവളം (11.10 ).
Read Moreശബരിമലയിൽ തുലാമാസ പൂജകൾക്ക് തുടക്കമായി
ശബരിമലയിൽ തുലാമാസ പൂജകൾക്ക് തുടക്കമായി പുലർച്ചെ 5 മണിക്ക് ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്ര നട തുറന്ന് നിർമ്മാല്യവും അഭിഷേകവും കഴിഞ്ഞതോടെ 5 ദിവസം നീളുന്ന തുലാമാസ പൂജകൾക്കാണ് തുടക്കമായത്. 5.30ന് തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ മണ്ഡപത്തിൽ മഹാഗണപതി ഹോമം നടന്നു. 5.45 മുതൽ ഓൺലൈൻ വഴി ബുക്ക് ചെയ്ത അയ്യപ്പഭക്തർ ഇരുമുടി കെട്ടുമേന്തി പതിനെട്ടാം പടി കയറി ദർശനത്തിന് എത്തി തുടങ്ങി.തമിഴ്നാട്, ആന്ധ്ര, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരായിരുന്നു ആദ്യ ദിനം ദർശനത്തിനായി മല ചവിട്ടിയത്. 7.30 ന് ഉഷപൂജ.പൂജ കഴിഞ്ഞ് 8 മണിക്ക് തന്നെ ശബരിമല മേൽശാന്തി നറുക്കെടുപ്പ് നടപടികൾ ആരംഭിച്ചു. ശബരിമല സ്പെഷ്യൽ കമ്മീഷണർ മനോജ് നറുക്കെടുപ്പ് നടപടികൾക്ക് മേൽനോട്ടം വഹിച്ചു. ആദ്യം ശബരിമല മേൽശാന്തി ലിസ്റ്റിൽ ഉൾപ്പെട്ട 9 ശാന്തിമാരുടെയും പേരുവിവരങ്ങൾ സ്പെഷ്യൽ കമ്മീഷണർ ഉറക്കെ വായിച്ചു.അതിനു ശേഷം ശബരിമല…
Read Moreശബരിമല വിമാനത്താവളം: സ്ഥലമേറ്റെടുക്കാന്‍ പണം കെട്ടിവെക്കാമെന്ന വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി
ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലെ നിര്‍ണായകവ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് നടക്കുന്ന കോടതിയില്‍ പണം കെട്ടിവെച്ച് ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ടുപോകാമെന്ന വ്യവസ്ഥയാണ് കോടതി റദ്ദാക്കിയിരിക്കുന്നത്.ചെറുവള്ളി എസ്റ്റേറ്റ് ഭൂമി സര്‍ക്കാര്‍ ഉടമസ്ഥാവകാശം സംബന്ധിച്ച് ബിലീവേഴ്‌സ് ചര്‍ച്ചുമായി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ജൂണ്‍ മാസത്തില്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിനെതിരെ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ കീഴിലുള്ള അയന ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കിയ ഹര്‍ജിയിലാണ് നടപടി.തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന് കോടതിയിലല്ല പണം കെട്ടിവെക്കേണ്ടതെന്നും നേരിട്ട് പണം നല്‍കുകയാണ് വേണ്ടതെന്നും കാണിച്ചാണ് അയന ചാരിറ്റബിള്‍ ട്രസ്റ്റ് ഹൈക്കോടതിയെ സമീപിച്ചത്.ഈ പശ്ചാത്തലത്തിലാണ് പണം കെട്ടിവെക്കാമെന്ന വ്യവസ്ഥ കോടതി റദ്ദാക്കിയത്.സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ കളക്ടറെ ഏല്‍പിച്ചുകൊണ്ടുള്ള റവന്യൂ സെക്രട്ടറിയുടെ ഉത്തരവിലെ മറ്റു വ്യവസ്ഥകളില്‍ കോടതി ഇടപെട്ടിട്ടില്ല. മറ്റു മാര്‍ഗങ്ങളിലൂടെ സ്ഥലമേറ്റെടുക്കല്‍ നടപടികളുമായി സര്‍ക്കാരിന് മുന്നോട്ടുപോകാനാകും.
Read Moreശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് 17 ന്
കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ച് ദിവസവും 250 പേര്‍ എന്ന കണക്കില്‍ അയ്യപ്പ ഭക്തര്‍ക്ക് പ്രവേശനം തുലാമാസ പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട (16) വൈകുന്നേരം അഞ്ചിന് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും. ഉപദേവതാ ക്ഷേത്രങ്ങളിലെ നടകള്‍ തുറന്ന് ദീപം തെളിച്ച ശേഷം പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിലും അഗ്നി പകരും. തുടര്‍ന്ന് തന്ത്രി കണ്ഠരര് രാജീവരര് വിഭൂതി പ്രസാദം വിതരണം ചെയ്യും. (16) പ്രത്യേക പൂജകള്‍ ഇല്ല. 17 ന് ആണ് തുലാ മാസം ഒന്ന്. അന്നു പുലര്‍ച്ചെ അഞ്ചിന് ക്ഷേത്രനട തുറന്ന് നിര്‍മാല്യ ദര്‍ശനം. തുടര്‍ന്ന് പതിവ് അഭിഷേകവും നെയ്യഭിഷേകവും നടക്കും. 5.30ന് മഹാഗണപതി ഹോമം. 7.30 ന് ഉഷപൂജ. എട്ടിന് ശബരിമല…
Read Moreശബരിമല തീര്‍ത്ഥാടനം: കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നത് ഉറപ്പാക്കും
കോന്നി വാര്‍ത്ത : ഈ വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടനം കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചു നടക്കുന്നുവെന്ന് ഉറപ്പാക്കുമെന്ന് ജില്ലാപോലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു. തീര്‍ത്ഥാടകര്‍ കോവിഡ് പ്രോട്ടോകോള്‍ നിബന്ധനകള്‍ പൂര്‍ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജില്ലയിലെ എല്ലാ പോലീസുദ്യോഗസ്ഥര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്ക് വെര്‍ച്വല്‍ ക്യൂ വഴിമാത്രമേ പ്രവേശനം അനുവദിക്കൂ. എല്ലാ തീര്‍ത്ഥാടകരും 48 മണിക്കൂറിനുള്ളില്‍ എടുത്ത ഐ സി എം ആര്‍ അംഗീകാരമുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം. ഓരോരുത്തര്‍ക്കും അനുവദിക്കപ്പെട്ട സമയത്തിനുള്ളില്‍ എത്തിച്ചേരാന്‍ ശ്രദ്ധിക്കേണ്ടതും നിലയ്ക്കലില്‍ ആന്റിജന്‍ ടെസ്റ്റിന് വിധേയരാകേണ്ടതുമാണ്. അതിനുശേഷം മാത്രമേ നിലയ്ക്കല്‍ നിന്നും പമ്പയിലേക്ക് യാത്ര അനുവദിക്കൂ. സന്നിധാനത്തില്‍ തങ്ങാനോ വിരിവയ്ക്കാനോ അനുവദിക്കില്ല. ദര്‍ശനം കഴിഞ്ഞാലുടന്‍ തിരിച്ചുപോകേണ്ടതാണ്. പമ്പാ സ്‌നാനം നിരോധിച്ചിട്ടുണ്ടെന്നും ആവശ്യക്കാര്‍ക്ക് കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ഷവര്‍ ബാത്ത് ക്രമീകരിച്ചതായും ജില്ലാപോലീസ് മേധാവി അറിയിച്ചു. പമ്പയില്‍ പാര്‍ക്കിംഗ് അനുവദിക്കില്ല.…
Read Moreശബരിമല തീര്‍ഥാടനം: എല്ലാ സംവിധാനങ്ങളും വനംവകുപ്പ് ഒരുക്കും
ശബരിമല മണ്ഡലകാലത്ത് സാധാരണ ഒരുക്കാറുള്ള എല്ലാ സംവിധാനങ്ങളും വനംവകുപ്പ് ഇത്തവണയും ഒരുക്കുമെന്ന് വനം, വന്യ ജീവി വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. വനം വകുപ്പിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട റസ്റ്റ്ഹൗസില്‍ നടന്ന ശബരിമല മണ്ഡലകാല മുന്നൊരുക്കങ്ങളേക്കുറിച്ചുള്ള അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. തുലാമാസ പൂജയ്ക്ക് മുന്‍പായി റോഡുകളുടെ ഇരുവശവും അപകടകരമാംവിധം നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റും. പമ്പാനദിയില്‍ കുളി നിരോധിച്ചിരിക്കുന്നതിനാല്‍ പമ്പയില്‍ പ്രത്യേകമായൊരുക്കുന്ന ഷവര്‍ സംവിധാനത്തിന്റെ സ്ഥലവുമായി ബന്ധപ്പെട്ട അനുമതി വനം വകുപ്പ് നല്‍കും. കാട്ടുമൃഗങ്ങളുടെ ആക്രമണം പരമാവധി കുറയ്ക്കുന്നതിനായി പത്തുപേരുള്ള രണ്ട് റാപ്പിഡ് ടെസ്റ്റ് ഫോഴ്‌സിനെ നിയോഗിക്കും. വന്യജീവികളെ കണ്ടാല്‍ വിവരങ്ങള്‍ ഫോറസ്റ്റ്, പോലീസ് എന്നീ വിഭാഗങ്ങളെ പെട്ടെന്ന് അറിയിക്കാനുള്ള എസ്.എം.എസ് അലര്‍ട്ട് സംവിധാനവും ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. ഹെഡ് ഓഫ് ദി ഫോറസ്റ്റ് ഫോഴ്‌സ് പി.കെ കേശവന്‍, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്രകുമാര്‍,…
Read Moreശബരിമല തീര്‍ഥാടകര്‍ക്ക് സ്‌നാനത്തിന് 20 ഷവര്‍ സംവിധാനം ഒരുക്കും
കോന്നി വാര്‍ത്ത ഡോട്ട് കോം : ശബരിമലയില്‍ തുലാമാസ പൂജയ്ക്ക് ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്ക് സ്‌നാനത്തിനായി 20 ഷവര്‍ സംവിധാനം പമ്പ ത്രിവേണിയില്‍ ഒരുക്കും. തീര്‍ഥാടകര്‍ക്ക് ഷവറും മറ്റ് സൗകര്യങ്ങളും ഒരുക്കുന്ന പമ്പയിലെ സ്ഥലം തിരുവല്ല സബ് കളക്ടര്‍ ചേതന്‍കുമാര്‍ മീണയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ നിശ്ചയിച്ചു. തുലാമാസ പൂജയ്ക്ക് ഒരു ദിവസം 250 പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതിയുള്ളത്. കോവിഡ് പശ്ചാത്തലത്തില്‍ തീര്‍ഥാടകരെ പമ്പാ നദിയില്‍ സ്‌നാനം ചെയ്യാന്‍ അനുവദിക്കുകയില്ല. തീര്‍ഥാടകര്‍ക്ക് കുളിക്കാനായി 20 ഷവറും അകലം പാലിച്ചുള്ള മറയും സജ്ജമാക്കും. കുളിക്കുന്ന ജലം പമ്പാനദിയിലോ ജല സ്രോതസുകളിലോ പോകാതെയുള്ള ക്രമീകരണം ചെയ്യും. കുളിക്കുന്ന വെളളം ടാങ്കില്‍ സംഭരിച്ച് സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്ക് പമ്പ് ചെയ്ത് മാറ്റും. ഇതിനായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ( ഒക്ടോബര്‍ 12 ) മുതല്‍ ആരംഭിക്കും. ഷവര്‍ സംവിധാനം, മറ,…
Read Moreതുലാമാസപൂജ: ശബരിമലയിലെ സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി
കോന്നി വാര്‍ത്ത : ശബരിമലയില്‍ തുലാമാസപൂജയും ദര്‍ശനവുമായി ബന്ധപ്പെട്ട സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. കെ.എ.പി അഞ്ചാം ബറ്റാലിയന്‍ കമാന്‍ഡന്റ് കെ.രാധാകൃഷ്ണനെ പോലീസ് സ്‌പെഷ്യല്‍ ഓഫീസറായി നിയോഗിച്ചു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയും കെ.എ.പി മൂന്നാം ബറ്റാലിയന്‍ കമാന്‍ഡന്റും അദ്ദേഹത്തെ സഹായിക്കും. വിര്‍ച്വല്‍ ക്യൂ സംവിധാനം ശനിയാഴ്ച്ച രാത്രിയോടെയോ ഞായറാഴ്ച രാവിലെയോ പ്രവര്‍ത്തനക്ഷമമാകും. ഒറ്റത്തവണയായയി 250 ല്‍ അധികം പേര്‍ക്ക് സന്നിധാനത്തിലേയ്ക്ക് പ്രവേശനം അനുവദിക്കില്ല. വടശേരിക്കര, എരുമേലി പാതയിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ. മറ്റ് പാതകള്‍ അടയ്ക്കും. പമ്പാനദിയില്‍ സ്‌നാനം അനുവദിക്കില്ല. തീര്‍ഥാടകരും ഉദ്യോഗസ്ഥരും മറ്റ് ജീവനക്കാരും ഉള്‍പ്പെടെ ആര്‍ക്കും തന്നെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിക്കില്ലെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
Read More