കോന്നി വാര്‍ത്ത ഡോട്ട് കോം : പുലര്‍കാല സൂര്യനും വിശ്വാസി സമൂഹവും സാക്ഷി. ശബരിമല അയ്യപ്പന് മണ്ഡലപൂജയ്ക്കു ചാര്‍ത്താനുള്ള തങ്കയങ്കിയും വഹിച്ചു കൊണ്ടുള്ള രഥഘോഷയാത്ര ആറന്‍മുളയില്‍ നിന്നും പ്രയാണമാരംഭിച്ചു. കൊട്ടും കുരവയും സ്തുതിഗീതങ്ങളും ഉയര്‍ന്ന ചൊവ്വാഴ്ച പുലര്‍ച്ചെ 7.10 നാണ് തങ്കയങ്കി നിറച്ച പേടകം പേറുന്ന രഥം ചലിച്ചു തുടങ്ങിയത്. ശബരിമല ക്ഷേത്രത്തിന്റെയും കൊടിമരത്തിന്റെയും മാതൃകയിലാണ് രഥം ഒരുക്കിയിട്ടുള്ളത്. കോഴഞ്ചേരി ഈസ്റ്റ് കൊല്ലീരേത്ത് ബിജുവും അനുവും ഒരു മാസം നടത്തിയ വിശ്രമരഹിതമായ സേവനത്തെ തുടര്‍ന്നാണ് രഥം തയ്യാറായത്. മൂന്നു പതിറ്റാണ്ടോളം സ്വന്തം ജീപ്പില്‍ രഥം തീര്‍ത്ത് സാരഥിയായി സേവനം അനുഷ്ടിച്ചിരുന്നത് കൊല്ലീരേത്ത് തങ്കപ്പനാചാരിയാണ്. പിതാവിന്റെ മരണശേഷം മക്കള്‍ ഈ ദൗത്യം നിയോഗം പോലെ ഏറ്റെടുത്തു. നീണ്ട വൃതാനുഷ്ഠാനങ്ങളോടെയാണ് രഥം നിര്‍മ്മിക്കുന്നത്. ഇരുവരും ഡ്രൈവര്‍മാര്‍ കൂടിയാണ്. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ തങ്കം കൊണ്ട്…
Read Moreവിഭാഗം: SABARIMALA SPECIAL DIARY
ശബരിമലയിലും പരിസരങ്ങളിലും വനം വകുപ്പിന്‍റെ കനത്ത ജാഗ്രത
ശബരിമലയിലും പരിസരങ്ങളിലും വനം വകുപ്പ് പുലര്‍ത്തുന്നത് കനത്ത ജാഗ്രത. കോവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രിത തോതിലെത്തുന്ന ഭക്തരെ പുലര്‍ച്ചെയും രാത്രിയും കാനന പാതയില്‍ അനുഗമിക്കുന്നത് ഉള്‍പ്പെടെ നിരവധി സേവനങ്ങളാണ് വനം വകുപ്പ് നല്‍കുന്നത്. വനം വകുപ്പിന്റെ പെരിയാര്‍ വെസ്റ്റ് ഡിവിഷനിലെ പമ്പ റേഞ്ചിന് കീഴിലാണ് സന്നിധാനവും പരിസരവും ഉള്‍പ്പെടുന്ന മല നിരകള്‍. പമ്പയില്‍ സ്ഥിതിചെയ്യുന്ന സന്നിധാനം ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നാണ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. ഡിഎഫ്ഒ റാങ്കിലുള്ള ഒരു ഫോറസ്റ്റ് സ്‌പെഷല്‍ ഓഫീസര്‍ക്കാണ് ഈ ഓഫീസിന്റെ ചുമതല. ഇതിന് കീഴില്‍ പമ്പയിലും സന്നിധാനത്തുമായി രണ്ട് കണ്‍ട്രോള്‍ റൂമുകളും രണ്ട് റേഞ്ച് ഓഫീസര്‍മാരുമുണ്ട്. കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനായി കരിമല, നാലാംമൈല്‍, സന്നിധാനം എന്നിവിടങ്ങളില്‍ മൂന്ന് ഔട്ട് പോസ്റ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ ഒരു സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍, രണ്ട് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍, പ്രൊട്ടക്ഷന്‍ വാച്ചര്‍മാര്‍ എന്നിവര്‍ സ്ഥിരം…
Read Moreഡിസംബര്‍ 27 മുതല്‍ ശബരിമലയില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
കോന്നി വാര്‍ത്ത ഡോട്ട് കോം : മകരവിളക്ക് ഉത്സവ കാലത്ത്(ഡിസംബര്‍ 26 ന് ശേഷം) ശബരിമല ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്ക് കോവിഡ് – 19 ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍. വാസു വ്യക്തമാക്കി. 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് ശബരിമല ദര്‍ശനത്തിനായി എത്തുമ്പോള്‍ അയ്യപ്പഭക്തര്‍ കൈയ്യില്‍ കരുതേണ്ടത്. ഡിസംബര്‍ 31 മുതല്‍ 2021 ജനുവരി 19 വരെയാണ് മകരവിളക്ക് ഉത്സവകാലം. ആര്‍ടിപിആര്‍ പരിശോധന നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വരുന്ന ഭക്തര്‍ക്ക് മല കയറാന്‍ അനുമതി ലഭിക്കുകയില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു. കോവിഡ്- 19 പശ്ചാത്തലത്തില്‍ പോലും ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക ബുദ്ധിമുട്ട് കണക്കിലെടുത്ത് ഈ ശബരിമല തീര്‍ഥാടന സമയത്ത് സംസ്ഥാന സര്‍ക്കാര്‍ 20 കോടി രൂപ ദേവസ്വം ബോര്‍ഡിന് നല്‍കിയെന്നും പ്രസിഡന്റ് പറഞ്ഞു. തിരുവിതാംകൂര്‍…
Read Moreകോവിഡ് 19 പ്രതിരോധം: സന്നിധാനത്ത് രണ്ടാംഘട്ട പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സന്നിധാനത്ത് രണ്ടാംഘട്ട കോവിഡ് രോഗ നിര്‍ണയ ക്യാമ്പ് നടത്തി. കഴിഞ്ഞ 14 ദിവസമായി സന്നിധാനത്ത് ജോലി ചെയ്യുന്ന എല്ലാ വിഭാഗം സര്‍ക്കാര്‍ ജീവനക്കാരെയും പരിസര പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവരെയുമാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. സന്നിധാനം എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് സുരേഷ് പള്ളിക്കുത്ത് നേതൃത്വം നല്‍കി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനില്‍ പ്രസാദ്, സന്നിധാനം മെഡിക്കല്‍ ഓഫീസര്‍ രാജീവ് എന്നിവര്‍ പങ്കെടുത്തു. ആദ്യഘട്ടം പോസിറ്റീവ് ആയവരെ സന്നിധാനത്ത് നിന്നും നീക്കം ചെയ്തിരുന്നു. ഇതിന്റെ . തുടര്‍ച്ചയായാണ് രോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചത്. സന്നിധാനം മെഡിക്കല്‍ ടീമിന്റെ നേതൃത്വത്തിലാണ് കോവിഡ് പരിശോധന നടത്തിയത്. ഇതില്‍ പോസിറ്റീവായി കണ്ടെത്തിയവരെ പമ്പയിലെത്തിച്ച് അവിടെ നിന്നും ജില്ലയിലെ വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് മാറ്റി. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിവരോട് സന്നിധാനം വിട്ട് പോകുന്നതിനും ക്വാറന്റൈനില്‍ കഴിയുന്നതിനും…
Read Moreശബരിമലയില്‍ ശുദ്ധജല വിതരണത്തിന് വിപുലമായ സംവിധാനമൊരുക്കി വാട്ടര്‍ അതോറിറ്റി
ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ മുടങ്ങാതെ ശുദ്ധജല വിതരണവുമായി കേരളാ വാട്ടര്‍ അതോറിറ്റി. തടസമില്ലാത്ത ജലവിതരണത്തിനായി പമ്പ മുതല്‍ സന്നിധാനം വരെയുള്ള വിവിധ ഇടങ്ങളില്‍ ലക്ഷക്കണക്കിന് ലിറ്റര്‍ സംഭരണ ശേഷിയുള്ള കൂറ്റന്‍ വാട്ടര്‍ ടാങ്കുകളും പൈപ്പ് ലൈനുകളുമാണ് സ്ഥാപിച്ചിരിക്കുന്നത്. കാനന പാതയിലൂടെ കാല്‍നടയായെത്തുന്ന ഭക്തര്‍ക്ക് കുടിവെള്ള വിതരണത്തിനായി സ്ഥാപിച്ചിട്ടുള്ള കിയോസ്‌കുകള്‍, ദേവസ്വം ബോര്‍ഡിന്റെ ചുക്ക് വെള്ള കൗണ്ടറുകള്‍, സന്നിധാനത്തെ എല്ലാ വിഭാഗം വകുപ്പുകളുടേയും ക്യാമ്പുകള്‍, അരവണ പ്ലാന്റ്, ആശുപത്രികള്‍, മറ്റ് ഓഫീസുകള്‍ എന്നിവിടങ്ങളിലേക്കും ഉള്‍പ്പെടെ വാട്ടര്‍ അതോറിറ്റിയാണ് വെള്ളമെത്തിക്കുന്നത്. ഇതോടൊപ്പം കുന്നാര്‍ ഡാമില്‍ നിന്ന് ദേവസ്വം ബോര്‍ഡ് സ്ഥാപിച്ച പൈപ്പ് ലൈന്‍ വഴി പ്രകൃതിദത്ത മാര്‍ഗത്തിലൂടെ പാണ്ടിത്താവളത്ത് എത്തിക്കുന്ന വെള്ളമാണ് സന്നിധാനത്ത്് ഉപയോഗിക്കുന്നത്. പമ്പയില്‍ സ്ഥാപിച്ചിരിക്കുന്ന പ്രധാന പമ്പ് ഹൗസില്‍ നിന്നാണ് വാട്ടര്‍ അതോറിറ്റിയുടെ ജല വിതരണത്തിന്റെ തുടക്കം. ഇവിടെ നിന്നും നീലിമല ബോട്ടം,…
Read Moreദര്‍ശനത്തിന് 5000 പേര്‍ക്ക് അനുമതി നല്‍കിയാല്‍ ആവശ്യമായനടപടികള്‍ സ്വീകരിക്കും – ശബരിമല ഉന്നതാധികാര സമിതി
ശബരിമല ദര്‍ശനത്തിന് 5000 പേര്‍ക്ക് അനുമതി നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് ഉണ്ടായാല്‍ അതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിന് ശബരിമല ഉന്നതാധികാര സമിതി യോഗത്തില്‍ തീരുമാനമായി. ഇതിനായി പോലീസും ആരോഗ്യ വകുപ്പും ഉള്‍പ്പെടെ എല്ലാ വിഭാഗം ജീവനക്കാരുടെയും എണ്ണം വര്‍ധിപ്പിക്കുമെന്ന് ശബരിമല എഡിഎം ഡോ. അരുണ്‍ വിജയ്, സന്നിധാനം പോലീസ് സ്‌പെഷല്‍ ഓഫീസര്‍ എ.എസ്.രാജു എന്നിവര്‍ പറഞ്ഞു. ശബരിമലയില്‍ കോവിഡ് ജാഗ്രത – പ്രതിരോധ നടപടികള്‍ കര്‍ശനമാക്കുന്നതിനും സന്നിധാനത്ത് ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തില്‍ തീരുമാനമായി. ഇതിന്റെ ഭാഗമായി സന്നിധാനത്ത് സേവനത്തിലുള്ള എല്ലാ ജീവനക്കാരിലും കോവിഡ് പരിശോധന നിര്‍ബന്ധമാക്കും. ഭക്തരുമായി നേരിട്ട് ഇടപഴകുന്ന വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ തമ്മില്‍ അടുത്ത് ഇടപഴകുന്നത് ഒഴിവാക്കും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആഴ്ചയിലൊരിക്കല്‍ സന്നിധാനത്ത് കോവിഡ് ടെസ്റ്റ് നടത്തുന്നതിനും യോഗത്തില്‍ തീരുമാനമായി. ഇതിനായി അടിസ്ഥാന നടപടികള്‍ സ്വീകരിക്കാന്‍ ദേവസ്വം ബോര്‍ഡിനെ ഉന്നതാധികാര…
Read Moreശബരിമല: വിപുലമായ സൗകര്യങ്ങളൊരുക്കി ആരോഗ്യ വകുപ്പ്
അരുണ്‍ രാജ് @കോന്നി വാര്‍ത്ത ശബരിമല കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ മണ്ഡല തീര്‍ഥാടനത്തോട് അനുബന്ധിച്ച് ആരോഗ്യ വകുപ്പ് ഒരുക്കിയിരിക്കുന്നത് വിപുലമായ സൗകര്യങ്ങള്‍. ആവശ്യത്തിന് മരുന്നും ചികിത്സയും എന്നതിന് പുറമേ അത്യാവശ്യ ഘട്ടത്തില്‍ ഐസിയു, വെന്റിലേറ്റര്‍, ആംബുലന്‍സ് സേവനങ്ങള്‍വരെ തീര്‍ഥാടന കാലത്തേക്ക് മാത്രമായി സജ്ജീകരിച്ചിട്ടുണ്ട്. ഇതിനായി ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെയുള്ള നിരവധി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയാണ് ഇവിടേക്ക് നിയോഗിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍. ഷീജയുടെ നേതൃത്വത്തിലാണ് ശബരിമലയുമായി ബന്ധപ്പെട്ട ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍. ഇതിനായി പ്രത്യേക നോഡല്‍ ഓഫീസര്‍ ഡോ. ആര്‍. സന്തോഷ് കുമാറിനെ നിയോഗിച്ചിട്ടുണ്ട്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ പ്രത്യേകം മെഡിക്കല്‍ ഓഫീസര്‍മാരുമുണ്ട്. ഈ മൂന്നിടങ്ങളിലും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും സേവനത്തിലുണ്ട്. സന്നിധാനത്ത് പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ മൂന്ന് അസിസ്റ്റന്‍ഡ് സര്‍ജന്‍മാര്‍, ഒരു കാര്‍ഡിയോളജിസ്റ്റ്, ഒരു ഓര്‍ത്തോപിഡീഷ്യന്‍ എന്നിങ്ങനെ മൂന്ന് ഡോക്ടര്‍മാരാണുള്ളത്. ഏഴ് ദിവസത്തെ ഷിഫ്റ്റ്…
Read Moreകോവിഡ്: ശബരിമല ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ ജാഗ്രത പുലര്‍ത്തണം: ഡി.എം.ഒ
ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുളള വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്കിടയില്‍ കോവിഡ് വ്യാപനം ഉണ്ടാകാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍ ഷീജ അറിയിച്ചു. ഇതിനായി താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കുക. ഉപയോഗിച്ച മാസ്‌കുകള്‍ അലക്ഷ്യമായി വലിച്ചെറിയരുത്. ഇടയ്ക്കിടെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക. സാമൂഹിക അകലം പാലിക്കുക. ഓഫീസുകള്‍, പൊതു ഇടങ്ങള്‍ എന്നിവയ്ക്ക് പുറമെ ജീവനക്കാര്‍ താമസിക്കുന്ന സ്ഥലങ്ങളിലും സാമൂഹിക അകലം പാലിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മെസ് ഹാളുകളിലും, കാന്റീനുകളിലും തിരക്ക് കൂട്ടരുത്. സുരക്ഷിതമായ അകലം പാലിക്കുകയും, കൈകളും പാത്രങ്ങളും സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുകയും വേണം. പനിയോ മറ്റ് രോഗലക്ഷണങ്ങളോ കണ്ടാല്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തുക. നിര്‍ദ്ദേശിക്കുന്ന സമയങ്ങളില്‍ പരിശോധനയ്ക്ക് വിധേയരാകുക. ശ്രദ്ധയോടെ പെരുമാറിയാല്‍ ജീവനക്കാര്‍ക്കിടയിലെ…
Read Moreശബരിമലയില്‍ തീര്‍ഥാടകരെത്തുന്നത് അതീവ സുരക്ഷയില്‍; ജാഗ്രതയോടെ പോലീസ്
ശബരിമല തീര്‍ഥാടനത്തിന് എത്തുന്ന ഭക്തര്‍ നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയെത്തുന്നത് ഒട്ടനവധി സിസിടിവി ക്യാമറകള്‍ ഒരുക്കുന്ന അതീവ സുരക്ഷാ നിരീക്ഷണത്തില്‍. തിരക്ക് കുറഞ്ഞ കാനന പാതയിലെ വന്യജീവികളുടെ സാന്നിധ്യം മുതല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് വരെയുള്ള കാര്യങ്ങളെല്ലാം നിരീക്ഷണ ക്യാമറകള്‍ ഒപ്പിയെടുക്കും. ഇതിനായി ചാലക്കയം മുതല്‍ പമ്പ വരെയും തുടര്‍ന്ന് കാനന പാതയിലുമായി 76 അത്യാധുനിക നിരീക്ഷണ ക്യാമറകളാണ് പോലീസ് സ്ഥാപിച്ചിരിക്കുന്നത്. ഇതിന് പുറമേ ദേവസ്വം ബോര്‍ഡും വനം വകുപ്പും സ്ഥാപിച്ച ക്യാമറകളുമുണ്ട്. ഇവയില്‍ നിന്നുള്ള ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഓരോ പോയിന്റിലൂടെയും ഭക്തരെ കടത്തി വിടുന്നതിനുള്ള തീരുമാനം പോലീസ് കൈക്കൊള്ളുന്നത്. തുടര്‍ന്ന് നടപ്പന്തലിലും സന്നിധാനത്തും എത്തുന്ന ഭക്തരെ ക്യാമറാ ദൃശ്യങ്ങള്‍ക്ക് പുറമേ പോലീസ് നേരിട്ടും നിരീക്ഷണ വിധേയമാക്കും. ചാലക്കയം റോഡ്, ഹില്‍ടോപ്പ്, പമ്പ, പരമ്പരാഗത റോഡ്, ചന്ദ്രാനന്ദന്‍ റോഡ്, ശരംകുത്തി റോഡ്, സ്വാമി അയ്യപ്പന്‍ റോഡ്,…
Read Moreകോവിഡ് 19 പ്രതിരോധം: ശബരിമല സന്നിധാനത്ത് പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സന്നിധാനത്ത് കോവിഡ് രോഗ നിര്‍ണയ ക്യാമ്പ് നടത്തി. കഴിഞ്ഞ 14 ദിവസമായി സന്നിധാനത്ത് ജോലി ചെയ്യുന്ന എല്ലാ വിഭാഗം സര്‍ക്കാര്‍ ജീവനക്കാരെയും പരിസര പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവരെയുമാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ സന്നിധാനം എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് സി.പി. സത്യപാലന്‍ നായരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം വ്യാപാര സ്ഥാപനങ്ങളിലും മറ്റും നടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ കണ്ടെത്തിയതിന്റെ തുടര്‍ച്ചയായാണ് രോഗനിര്‍ണയ ക്യാമ്പ്് സംഘടിപ്പിച്ചത്. സന്നിധാനം മെഡിക്കല്‍ ടീമിന്റെ നേതൃത്വത്തിലാണ് കോവിഡ് പരിശോധന നടത്തിയത്. ഇതില്‍ പോസിറ്റീവായി കണ്ടെത്തിയവരെ പമ്പയിലെത്തിച്ച് അവിടെ നിന്നും ജില്ലയിലെ വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് മാറ്റി. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിവരോട് സന്നിധാനം വിട്ട് പോകുന്നതിനും ക്വാറന്റൈനില്‍ കഴിയുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിശോധനയില്‍ വ്യാപാര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട്…
Read More