അഗ്‌നിരക്ഷാ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഡോ. ബി. സന്ധ്യ പമ്പ, നിലയ്ക്കല്‍ ഭാഗങ്ങളിലെ സുരക്ഷാ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. അഗ്‌നിരക്ഷാ വകുപ്പ് ഡയറക്ടര്‍ ടെക്‌നിക്കല്‍ നൗഷാദ്, ഡയറക്ടര്‍ അഡ്മിനിസ്‌ട്രേഷന്‍ അരുണ്‍ അല്‍ഫോണ്‍സ്, റീജിയണല്‍ ഫയര്‍ ഓഫീസര്‍മാരായ അരുണ്‍ കുമാര്‍, സിദ്ധകുമാര്‍, ജില്ലാ ഫയര്‍ ഓഫീസര്‍ ബി.എം. പ്രതാപ്ചന്ദ്രന്‍ , സ്റ്റേഷന്‍ ഓഫീസര്‍മാരായ ജോസഫ് ജോസഫ്, വി. വിനോദ് കുമാര്‍, ഷിബു എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള ഫയര്‍ ഫോഴ്‌സ് സംഘം ഡയറക്ടര്‍ ജനറലിനെ അനുഗമിച്ചു. സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍, ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തി രൂപീകരിച്ച റോഡ് സുരക്ഷാ ജാഗ്രതാ ടീമിന്റെ പ്രവര്‍ത്തനോദ്ഘാടനം ഡയറക്ടര്‍ ജനറല്‍ നിര്‍വഹിച്ചു. 50 പേരടങ്ങുന്ന ടീം ആണ് ജാഗ്രതാ സമിതിയില്‍ ഉള്ളത്. മണ്ഡല മകരവിളക്ക് കാലത്ത് റോഡപകടങ്ങളില്‍ പെടുന്നവര്‍ക്ക് പെട്ടെന്ന് സഹായം എത്തിക്കുക എന്ന ഉദ്ദേശത്തോടെ ആണ് ടീം പ്രവര്‍ത്തിക്കുന്നതെന്ന് ഡോ.…
Read Moreവിഭാഗം: SABARIMALA SPECIAL DIARY
ശബരിമല വാര്‍ത്തകള്‍ ( 11/11/2022)
ശബരിമല തീര്‍ഥാടനം ആരോഗ്യകരവും സുരക്ഷിതവുമാക്കുകയാണ് ലക്ഷ്യം – മന്ത്രി വീണാ ജോര്‍ജ് ശബരിമല തീര്‍ഥാടനം ആരോഗ്യകരവും സുരക്ഷിതമാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിന്റെ മുന്നൊരുക്കങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് പത്തനംതിട്ട കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയിരുന്നു മന്ത്രി. തീര്‍ഥാടനത്തിന് ആരോഗ്യ വകുപ്പ് സജ്ജം തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് ചെയ്യേണ്ട കാര്യങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും ആശുപത്രികളുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ആവശ്യമായ ആരോഗ്യപ്രവര്‍ത്തകരെ നിയോഗിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. ഈമാസം 14നും 15നുമായി ഇവര്‍ ജോലിയില്‍ പ്രവേശിക്കും. ജീവനക്കാരെ കൂടുതലായി ഇത്തവണ പോസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ചു മിനിറ്റിനുള്ളില്‍ സഹായമെത്തും കോവിഡാനന്തര രോഗങ്ങളുടെ പശ്ചാത്തലത്തില്‍ ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയാല്‍ തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ കൃത്യമായ പരിചരണം നല്‍കുന്നതിന്് നിര്‍ദേശം നല്‍കിയിട്ടുണ്ട്.…
Read Moreസുരക്ഷിതമായ തീര്‍ഥാടനത്തിന് ക്രമീകരണമായി; 13,000 പോലീസുകാരെ വിന്യസിക്കും: ഡിജിപി
സുരക്ഷിതമായ ശബരിമല മണ്ഡല – മകരവിളക്ക് തീര്‍ഥാടനത്തിനായുള്ള ക്രമീകരണങ്ങള്‍ പോലീസ് ഒരുക്കിയിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് പറഞ്ഞു. ശബരിമല തീര്‍ഥാടന മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷം പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡിന് ശേഷമുള്ള തീര്‍ഥാടനമായതിനാല്‍ വന്‍ജന സാന്നിധ്യം കണക്കിലെടുത്ത് 13,000 പോലീസുകാരെ വിന്യസിക്കും. ആറ് ഘട്ടം വരുന്ന സുരക്ഷാ പദ്ധതിയാണ് പോലീസ് രൂപീകരിച്ചിരിക്കുന്നത്. സന്നിധാനം, നിലയ്ക്കല്‍, വടശേരിക്കര എന്നിവിടങ്ങളില്‍ താത്കാലിക പോലീസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. പ്രത്യേക സുരക്ഷാ മേഖലയായി തിരിച്ചിരിക്കുന്ന 11 സ്ഥലങ്ങളില്‍ അതീവ സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടാകും. തങ്ക അങ്കി ഘോഷയാത്ര, തിരുവാഭരണ ഘോഷയാത്ര, മകരവിളക്ക് എന്നിവയ്ക്ക് പ്രത്യേകമായി കൂടുതല്‍ പോലീസിനെ വിന്യസിക്കും. തീര്‍ഥാടകരുടെ സുരക്ഷയ്ക്കൊപ്പം ട്രാഫിക് ലംഘനങ്ങളും അപകടവും ഉണ്ടാകാതിരിക്കാന്‍ ബൈക്ക്, മൊബൈല്‍ പട്രോളിംഗ് എന്നിവ…
Read Moreശബരിമല തീര്‍ഥാടനം; വെജിറ്റേറിയന്‍ ഭക്ഷണവില നിശ്ചയിച്ച് ഉത്തരവായി
ശബരിമല തീര്‍ഥാടനം; വെജിറ്റേറിയന്‍ ഭക്ഷണവില നിശ്ചയിച്ച് ഉത്തരവായി ശബരിമല സന്നിധാനം, പമ്പ/നിലയ്ക്കല്‍, ഔട്ടര്‍ പമ്പ ഉള്‍പ്പെടെയുളള പത്തനംതിട്ട ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ ഹോട്ടലുകളിലെ വെജിറ്റേറിയന്‍ ഭക്ഷണസാധനങ്ങളുടെ വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി. അമിതവില, അളവില്‍ കുറവ് മുതലായവ വഴി തീര്‍ഥാടകരെ ചൂഷണം ചെയ്യുന്നത് തടയുന്നതിനായി വിലവിവര പട്ടിക തീര്‍ഥാടന പാതകളിലെ ഹോട്ടലുകളില്‍ ഉപഭോക്താക്കള്‍ക്ക് കാണത്തക്ക സ്ഥലത്ത് വ്യക്തമായി പ്രദര്‍ശിപ്പിക്കണം. നിശ്ചയിച്ചിട്ടുളള വിലയേക്കാള്‍ കൂടുതല്‍ ഈടാക്കുവാന്‍ പാടില്ല. നിശ്ചിത വിലയ്ക്ക് തന്നെ നിര്‍ദ്ദിഷ്ട അളവിലും തൂക്കത്തിലും കുറവ് വരാതെ ഗുണമേന്മയുളള ആഹാര സാധനങ്ങളാണ് വില്‍ക്കുന്നത് എന്ന് ബന്ധപ്പെട്ട പരിശോധനാ ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണം. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കണം. വെജിറ്റേറിയന്‍ ഭക്ഷണത്തിന്റെ വില വിവരം: ഇനം, അളവ്, സന്നിധാനം, പമ്പ/നിലയ്ക്കല്‍, ജില്ലയിലെ മറ്റ് സ്ഥലങ്ങള്‍ എന്ന ക്രമത്തില്‍: ചായ (150 എം.എല്‍):…
Read Moreശബരിമല തീര്‍ഥാടനം: ആരോഗ്യ വകുപ്പിന്റെ എല്ലാ ഒരുക്കങ്ങളും ഈ മാസം പത്തിന് മുന്‍പ് പൂര്‍ത്തിയാക്കും: മന്ത്രി വീണാ ജോര്‍ജ്
konnivartha.com : ശബരിമല തീര്‍ഥാടനം ഏറ്റവും മികച്ച രീതിയില്‍ നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും ഈ മാസം പത്തിന് മുന്‍പ് ആരോഗ്യ വകുപ്പ് പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ശബരിമല തീര്‍ഥാടന ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് പമ്പയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. തീര്‍ഥാടന പാതയിലെ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ പൂര്‍ണമായും വിലയിരുത്തി. ആശുപത്രികളിലെയും, എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളിലെയും (ഇഎംസി) അറ്റകുറ്റപണികള്‍ ഈ മാസം 10 ന് മുന്‍പ് പൂര്‍ത്തിയാക്കും. പമ്പ മുതല്‍ സന്നിധാനം വരെ 18 ഇഎംസികള്‍ ഉണ്ടാകും. അവിടേക്ക് ഉള്ള ജീവനക്കാരുടെ റിക്രൂട്ട്‌മെന്റ് പൂര്‍ത്തിയായി. അവര്‍ക്കുള്ള പരിശീലനം കൂടി പൂര്‍ത്തിയായ ശേഷം ഈ മാസം 14 ന് അവരെ വിന്യസിക്കും. കോവിഡ് അനന്തര രോഗങ്ങള്‍ക്ക് പ്രത്യേകിച്ച് ശ്വാസകോശ, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. എമര്‍ജന്‍സി…
Read Moreശബരിമല തീര്‍ഥാടകര്‍ക്ക് സഹായം നല്‍കുന്നതിന് മൊബൈല്‍ ആപ്പ് നിര്‍മിക്കും: മന്ത്രി എ.കെ. ശശീന്ദ്രന്‍
ശബരിമല തീര്‍ഥാടന പാതകളില്‍ സഹായം നല്‍കുന്നതിനും തീര്‍ഥാടകര്‍ക്ക് സുരക്ഷ ഒരുക്കുന്നതിനുമായി മൊബൈല്‍ ആപ്പ് നിര്‍മിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വനം വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് പമ്പയിലെ ശ്രീരാമസാകേതം ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. തീര്‍ഥാടകര്‍ക്ക് വൈദ്യസഹായം, കുടിവെള്ളം, കാനനപാതയിലെ സൂക്ഷിക്കേണ്ട സ്ഥലങ്ങള്‍, വന്യമൃഗങ്ങള്‍ കാണപ്പെടുന്ന സ്ഥലങ്ങള്‍, മറ്റ് സഹായക കേന്ദ്രങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയതാവും ആപ്പ്. തീര്‍ഥാടകര്‍ക്ക് ആപ്പിലൂടെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നതിനും സൗകര്യമൊരുക്കും.അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പുതിയ ആപ്പ് നിര്‍മിക്കാന്‍ തീരുമാനമായത്. വനം വകുപ്പിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണ്. തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കും. തീര്‍ഥാടകരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തും. മനുഷ്യ സാധ്യമായ എല്ലാ സുരക്ഷാ സംവിധാനവും ശബരിമലയില്‍ ഒരുക്കും. ളാഹ മുതല്‍ പമ്പ…
Read Moreശബരിമല തീർഥാടനം: 12 കേന്ദ്രങ്ങളിൽ സ്പോട്ട് ബുക്കിങ്ങിനു സൗകര്യം
konnivartha.com : ശബരിമല മഹോൽസവത്തിന് മുന്നോടിയായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മന്ത്രിമാരുമായി സംസ്ഥാന ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ ചർച്ച നടത്തി. മണ്ഡല -മകരവിളക്ക് ഉത്സവങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സൗകര്യങ്ങൾ മന്ത്രി വിശദമാക്കി. പുതുശ്ശേരി സാംസ്‌ക്കാരിക മന്ത്രി ചന്ദരിയ പ്രിയങ്ക, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയർ പങ്കെടുത്തു. ദർശന തീയതിയും സമയവും ഉറപ്പാക്കുന്ന വെർച്വൽ ക്യൂ വഴിയാണ് ഈ വർഷവും തീർഥാടകരെ പ്രവേശിപ്പിക്കുകയെന്ന് മന്ത്രി കെ രാധാകൃഷ്ണൻ യോഗത്തിൽ അറിയിച്ചു. തിരിച്ചറിയൽ കാർഡുള്ള തീർഥാടകർക്ക് ചെങ്ങന്നൂരും നിലയ്ക്കലും ഉൾപ്പെടെ 12 കേന്ദ്രങ്ങളിൽ സ്പോട്ട് ബുക്കിങ്ങിനും സൗകര്യമൊരുക്കിയിട്ടുണ്ട്. തീർഥാടകരുടെ പരിശോധന കേരള പൊലീസ് നിർവഹിക്കും. അന്യ സംസ്ഥാന തീർത്ഥാടകർ കൂടുതലായി ഉപയോഗിക്കുന്ന പരമ്പരാഗത കാനന പാതയിൽ ഭക്ഷണ- വിശ്രമ – മെഡിക്കൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് സാധനങ്ങളും പമ്പാ…
Read Moreവനം വകുപ്പ് മന്ത്രിയും ആരോഗ്യമന്ത്രിയും (നവംബര്‍ 3 ന് ) പമ്പയില്‍
konnivartha.com : ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വനം, ആരോഗ്യ വകുപ്പുകളുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും (നവംബര്‍ 3) പമ്പയിലെ ശ്രീരാമസാകേതം ഹാളില്‍ അവലോകന യോഗങ്ങള്‍ നടത്തും. രാവിലെ 11ന് വനം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിലും ഉച്ചകഴിഞ്ഞ് 2.30ന് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിലും യോഗങ്ങള്‍ ചേരും. പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന വനം വകുപ്പ് മന്ത്രിയുടെ യോഗം പമ്പയിലേക്കു മാറ്റുകയായിരുന്നു.
Read Moreശബരിമല തീര്‍ഥാടനം: ബാലവേലയും ഭിക്ഷാടനവും തടയണം- ജില്ലാ കളക്ടര്‍
ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് ബാലവേലയും ഭിക്ഷാടനവും കണ്ടെത്തുന്നതിനായി മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് സ്‌ക്വാഡ് പ്രവര്‍ത്തനം ഏകീകൃതമായും കാര്യക്ഷമമായും നടത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന തൊഴില്‍ വകുപ്പിന്റെ ടാസ്‌ക് ഫോഴ്സ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. ബാലവേലയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ കൃത്യമായ റിപ്പോര്‍ട്ട് തേടുകയും സത്വരമായ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യണം. പഴുതുകള്‍ സൃഷ്ടിച്ച് കുറ്റവാളികള്‍ പുറത്ത് പോകാതിരിക്കാന്‍ കൃത്യമായും കര്‍ശനവുമായി ടാസ്‌ക് ഫോഴ്സ് പ്രവര്‍ത്തിക്കണം. സ്‌ക്വാഡുകള്‍ക്ക് പുറമേ തീര്‍ഥാടകര്‍, പൊതുജനങ്ങള്‍, മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ബാലവേലയുമായി ബന്ധപ്പെട്ട സന്ദര്‍ഭത്തെ നേരിടുന്നത് സംബന്ധിച്ച് രൂപരേഖ തയാറാക്കണം. തീര്‍ഥാടന കാലത്ത് ഭിക്ഷാടനം, ബാലവേല തുടങ്ങിയ സന്ദര്‍ഭങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ആരെ സമീപിക്കണമെന്നതിനെ സംബന്ധിച്ചും പരാതിപ്പെട്ടാല്‍ പരാതിക്കാരന് ബുദ്ധിമുട്ടുകള്‍ ഉണ്ടാകില്ലെന്നുള്ള ഉറപ്പ് സംബന്ധിച്ച…
Read Moreശബരിമല മഹോത്സവം: ദക്ഷിണേന്ത്യൻ മന്ത്രിമാരുടെ യോഗം നവംബർ 2ന്
ശബരിമല മണ്ഡല-മകരവിളക് മഹോത്സവത്തോടനുബന്ധിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ നവംബർ 2ന് വൈകിട്ട് 4.30ന് ഓൺലൈനിൽ നടക്കും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ എത്തുന്ന തീർത്ഥാടകർക്കായി സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വംബോർഡും സ്വീകരിച്ച നടപടികളും ക്രമീകരണങ്ങളും യോഗം വിലയിരുത്തും.
Read More