ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 17/11/2022 )

ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന്റെ അന്നദാനം തുടങ്ങി konnivartha.com : ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോട്അനുബന്ധിച്ച് ദേവസ്വം ബോര്‍ഡിന്റെ സന്നിധാനത്തെ അന്നദാന മണ്ഡപത്തില്‍ സൗജന്യ ഭക്ഷണ വിതരണം ആരംഭിച്ചു. അന്നദാനത്തിന്റെ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ അയ്യപ്പന്മാര്‍ക്ക് പ്രഭാത ഭക്ഷണം വിളമ്പി നിര്‍വഹിച്ചു. മൂന്നു നേരവും ഇവിടെ നിന്നും ഭക്ഷണം ലഭിക്കും. രാവിലെ ഏഴു മുതല്‍ 11 വരെ ഉപ്പുമാവും, കടലയും, ചുക്ക്കാപ്പിയും 12.30 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നര വരെ പുലാവും സാലഡും അച്ചാറും ഉള്‍പ്പെടുന്ന ഉച്ചഭക്ഷണവും, വൈകുന്നേരം ഏഴു മുതല്‍ കഞ്ഞിയും ലഭിക്കും. ഒരേ സമയം 5000 പേര്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയുന്നതാണ് ദേവസ്വം ബോര്‍ഡ് അന്നദാന മണ്ഡപം. നിലവില്‍ ഒരു സ്പെഷ്യല്‍ ഓഫീസര്‍ ഉള്‍പ്പെടെ ഇരുനൂറോളം പേരാണ് ഇവിടെ സേവനം ചെയ്യുന്നത്. ഉദ്ഘാടന ചടങ്ങില്‍ എംഎല്‍എമാരായ അഡ്വ. പ്രമോദ് നാരായണ്‍, അഡ്വ. കെ.യു. ജനീഷ്…

Read More

ശബരിമലയില്‍ മീഡിയ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി

konnivartha.com : ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ശബരിമല സന്നിധാനത്തെ മീഡിയ സെന്റര്‍ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡല- മകരവിളക്ക് കാലത്ത് സര്‍ക്കാര്‍ വകുപ്പുകളും ദേവസ്വം ബോര്‍ഡും വിവിധ ഏജന്‍സികളുംശബരിമലയില്‍ നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ മീഡിയ സെന്ററില്‍ നിന്ന് മാധ്യമങ്ങള്‍ മുഖേന പൊതുസമൂഹത്തിനു ലഭ്യമാക്കും.തീര്‍ഥാടകര്‍ക്ക് ആവശ്യമുള്ള വിവരവിനിമയപ്രവര്‍ത്തനങ്ങളുംമീഡിയ സെന്റര്‍ മുഖേന നടക്കും. വലിയ നടപ്പന്തലിനു സമീപം കൊപ്രക്കളത്തിലേക്ക് തിരിയുന്ന ഭാഗത്താണ് മീഡിയ സെന്റര്‍. ചടങ്ങില്‍ എംഎല്‍എമാരായ അഡ്വ. പ്രമോദ് നാരായണ്‍, അഡ്വ. കെ.യു. ജനീഷ് കുമാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, ദേവസ്വം ബോര്‍ഡ് മെമ്പര്‍ പി.എം. തങ്കപ്പന്‍, ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ എം. മനോജ്,  ദേവസ്വം സെക്രട്ടറി കെ. ബിജു, എഡിജിപി എം.ആര്‍. അജിത് കുമാര്‍, ശബരിമല പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍…

Read More

വൃശ്ചിക പുലരിയില്‍ അയ്യനെ കണ്ട് ആയിരങ്ങള്‍

konnivartha.com : മണ്ഡലകാല തീര്‍ഥാടനത്തിന് തുടക്കം കുറിച്ച്  വൃശ്ചിക പുലരിയില്‍ ശബരിമല സന്നിധാനത്ത് ദര്‍ശനത്തിനായി എത്തിയത് ആയിരക്കണക്കിന് അയ്യപ്പന്മാര്‍. ആന്ധ്ര, തെലുങ്കാന, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പന്മാരാണ് വലിയ തോതില്‍ എത്തിയിട്ടുള്ളത്. കൊച്ചു കുട്ടികളും മാളികപ്പുറങ്ങളും അയ്യപ്പന്മാര്‍ക്കൊപ്പമുണ്ട്. സുഖദര്‍ശനത്തിനായി മികച്ച ക്രമീകരണമാണ് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ദേവസ്വം ബോര്‍ഡും വിവിധ വകുപ്പുകളും സന്നദ്ധ സംഘടനകളും ചേര്‍ന്ന് ഏര്‍പ്പെടുത്തിയിട്ടുള്ളത്.   പുലര്‍ച്ചെ മൂന്നു മണിക്കു നട തുറന്നപ്പോള്‍ ദര്‍ശനത്തിനായി അയ്യപ്പന്മാരുടെ വലിയ നിര വലിയ നടപ്പന്തലിലും സോപാനത്തും ഇടംപിടിച്ചിരുന്നു.രാവിലെ അഭിഷേകം, ഗണപതിഹോമം, ഉഷപൂജ എന്നിവ നടന്നു. സവിശേഷമായ നെയ്യ് അഭിഷേകം നടത്തി മനം നിറഞ്ഞാണ് തീര്‍ഥാടകര്‍ മടങ്ങിയത്. ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍, എംഎല്‍എമാരായ അഡ്വ. പ്രമോദ് നാരായണ്‍, അഡ്വ. കെ.യു. ജനീഷ് കുമാര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, ദേവസ്വം ബോര്‍ഡ്…

Read More

ശബരിമല തീർത്ഥാടനം : പത്തനംതിട്ട ഇടത്താവളം തുറന്നുകൊടുത്തു

  konnivartha.com : മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് ഒരുക്കങ്ങൾ പൂർത്തിയായ നഗരത്തിലെ ശബരിമല ഇടത്താവളം നഗരസഭ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ തീർത്ഥാടകർക്കായി തുറന്നുകൊടുത്തു. എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയാണ് ഇടത്താവളം ഭക്തർക്ക് തുറന്നുകൊടുത്തിട്ടുള്ളത്.   ഭക്തർക്ക് വിരി വയ്ക്കാനും ഭക്ഷണം പാകം ചെയ്യാനും വിശ്രമിക്കാനുമായി എല്ലാ സൗകര്യങ്ങളും ഇടത്താവളത്തിൽ തയ്യാറായിട്ടുണ്ട്. ഇതിനായി പ്രത്യേക ഡോർമെറ്ററികൾ, വിറകുപുര, ആൽത്തറ തുടങ്ങിയവ സജ്ജമാക്കി. 24 മണിക്കൂറും പ്രവർത്തിക്കുന്ന അന്നദാന കൗണ്ടർ, ശൗചാലയങ്ങൾ,പോലീസ് എയിഡ് പോസ്റ്റ് അടക്കം വിപുലമായ സൗകര്യങ്ങളാണ് നഗരസഭ തീർത്ഥാടകർക്കായി ഇടത്താവളത്തിൽ ഒരുക്കിയിട്ടുള്ളത്. കൂടാതെ ഹോമിയോ, ആയുർവേദ, അലോപ്പതി ചികിത്സ കേന്ദ്രങ്ങളും തീർഥാടകർക്കായി ഒരുക്കിയിട്ടുണ്ട്. തീർത്ഥാടനകാലത്ത് ഇടത്താവളത്തിൽ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ നഗരസഭയുടെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർക്ക് പ്രത്യേക ചുമതല നൽകി. കൂടാതെ അയ്യപ്പസേവാസമാജത്തി ൻറെ സേവനവും തീർത്ഥാടകർക്കായി ഇടത്താവളത്തിൽ ലഭ്യമാക്കിയിട്ടുണ്ട്.

Read More

തീര്‍ഥാടക പ്രവാഹത്തിനൊപ്പം ശബരിമലയില്‍ കനത്ത മഴ

  konnivartha.com : മണ്ഡലപൂജയ്ക്കായി നട തുറന്ന ശബരിമല സന്നിധാനത്ത് തീര്‍ഥാടക പ്രവാഹത്തിനൊപ്പം കനത്തമഴ. വൈകുന്നേരം ആറിനു ശേഷമാണ് ശക്തമായ മഴ പെയ്തു തുടങ്ങിയത്. വലിയ നടപ്പന്തല്‍ നിറഞ്ഞു കവിഞ്ഞ തീര്‍ഥാടക പ്രവാഹത്തിന് മഴ തടസമായില്ല. അച്ചടക്കത്തോടെ വരി നിന്ന തീര്‍ഥാടകര്‍ മഴയെ വകവയ്ക്കാതെ പതിനെട്ടാം പടി കയറി ദര്‍ശനം നടത്തി. പമ്പയില്‍ നിന്നു സന്നിധാനത്തേക്കുള്ള ശരണപാതയിലെ ക്യു കോംപ്ലക്‌സുകളും തീര്‍ഥാടകര്‍ക്ക് സഹായമായി. കനത്ത മഴ പെയ്തതോടെ ദര്‍ശനത്തിനായി അയ്യപ്പന്മാര്‍ പതിനെട്ടാം പടി കയറുന്നതില്‍ വേഗത കുറഞ്ഞു. പതിനെട്ടാം പടിയില്‍ തീര്‍ഥാടകരെ സഹായിക്കാന്‍ നില്‍ക്കുന്ന പോലീസ് സേനാംഗങ്ങള്‍ക്കും മഴ പ്രയാസം സൃഷ്ടിച്ചു. വലിയ നടപ്പന്തലില്‍ നിലത്ത് കല്ല് പാകി വെള്ളം ചാലിലൂടെ ഒലിച്ചു പോകാന്‍ ക്രമീകരണം ചെയ്തത് ഏറെ ആശ്വാസകരമായി. കനത്ത മഴയിലും പമ്പയില്‍ നിന്നു സന്നിധാനത്തേക്കുള്ള തീര്‍ഥാടക പ്രവാഹം തടസപ്പെട്ടില്ല.

Read More

ശബരിമല വിശേഷങ്ങള്‍ (17.11. 2022)

ശബരിമല വിശേഷങ്ങള്‍ (17.11 .2022) പുലര്‍ച്ചെ 2.30 മണിക്ക് പള്ളി ഉണര്‍ത്തല്‍ 3 ന്…. നട തുറക്കല്‍.. നിര്‍മ്മാല്യം 3.05 ന് ….അഭിഷേകം 3.30 ന് …ഗണപതി ഹോമം 3.45 മുതല്‍ 7 മണി വരെയും 8 മണി മുതല്‍ 11 മണി വരെയും  നെയ്യഭിഷേകം 7.30 ന്  ഉഷപൂജ 11.30. ന് ..25 കലശാഭിഷേകം തുടര്‍ന്ന് …..കളഭാഭിഷേകം 12.30ന്  ……ഉച്ചപൂജ 1 മണിക്ക് ക്ഷേത്രനട അടയ്ക്കല്‍ 4 മണിക്ക് ക്ഷേത്രനട തുറക്കും 6.30ന്… ദീപാരാധന 7 മുതല്‍ പുഷ്പാഭിഷേകം 9മണിക്ക്  …അത്താഴപൂജ 10.50ന്   ഹരിവരാസനം സങ്കീര്‍ത്തനം പാടി 11 മണിക്ക് ശ്രീകോവില്‍ നട അടയ്ക്കും.

Read More

മണ്ഡല മാസ പൂജകൾക്കായി ശബരിമല തിരുനട തുറന്നു:വന്‍ ഭക്ത ജന തിരക്ക്

മണ്ഡലകാല ഉത്സവത്തിനു വേണ്ടി ശബരിമല തിരുനട തുറന്നു . ശബരിമലയില്‍ വന്‍ ഭക്ത ജനത്തിരക്കാണ് . മണ്ഡല- മകരവിളക്ക് തീര്‍ഥാടനത്തിനായി ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി ശബരിമല ക്ഷേത്ര ശ്രീകോവില്‍ തുറക്കുന്നു ശബരിമല നട തുറന്നു; ദര്‍ശന പുണ്യത്താല്‍ മനം നിറഞ്ഞ് തീര്‍ഥാടകര്‍ konnivartha.com: മണ്ഡല പൂജയ്ക്കായി ശബരിമല നട തുറന്നു. ഇനി വ്രതശുദ്ധിയുടെയും ശരണം വിളികളുടെയും നാളുകള്‍. ഈ വര്‍ഷത്തെ മണ്ഡലകാല ഉത്സവത്തിനായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട വൈകിട്ട് അഞ്ചിന് തുറന്നു. ക്ഷേത്രതന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിയിച്ചു. ശേഷം ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിയിച്ചു. പിന്നീട് പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിലും മേല്‍ശാന്തി അഗ്നി പകര്‍ന്നു. ശേഷം ഇരുമുടി…

Read More

ശബരിമല സ്പെഷ്യല്‍ എഡിഷന്‍ : ശബരിമലയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ (15/11/2022)

  തീര്‍ത്ഥാടകര്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍  ശബരിമല വാര്‍ഡ് സജ്ജം: മന്ത്രി വീണാ ജോര്‍ജ് konnivartha.com : സുരക്ഷിതവും ആരോഗ്യകരവുമായ തീര്‍ത്ഥാടന കാലം ഒരുക്കാന്‍ ആരോഗ്യ വകുപ്പ് സുസജ്ജമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയിട്ടുള്ള 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ശബരിമല വാര്‍ഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.   എല്ലാ ബെഡുകളിലും ഓക്‌സിജന്‍ സപ്ലൈ, വെന്റിലേറ്റര്‍, പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍, ഓക്‌സിജന്‍ ബെഡ്, ഇസിജി, ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍, മള്‍ട്ടി പാരാ മോണിറ്റര്‍, ബൈപാസ് വെന്റിലേറ്റര്‍ തുടങ്ങി ഐ.സി.യു അടക്കമുള്ള അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ശബരിമല വാര്‍ഡില്‍ 18 ഉം കാര്‍ഡിയോളജി വിഭാഗത്തില്‍ രണ്ടും അടക്കം ഇരുപത് ബെഡുകള്‍ ഒരുക്കിയിട്ടുണ്ട്. ജീവന്‍രക്ഷാ മരുന്നുകള്‍, ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ലാബ് ടെസ്റ്റുകള്‍ തുടങ്ങി എല്ലാ സേവനങ്ങളും സൗജന്യമായി നല്‍കും. ആശുപത്രിയുടെ…

Read More

വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി; പ്രതീക്ഷിക്കുന്നത് നാല്‍പ്പത് ലക്ഷത്തോളം തീര്‍ഥാടകരെ: മന്ത്രി കെ. രാജന്‍

  ശബരിമലയില്‍ മണ്ഡല, മകരവിളക്ക് ഉത്സവത്തിനായി ഇത്തവണ നാല്‍പ്പത് ലക്ഷത്തോളം തീര്‍ഥാടകരെയാണ് പ്രതീക്ഷിക്കുന്നതെന്ന് റവന്യു മന്ത്രി കെ. രാജന്‍ പറഞ്ഞു. പമ്പയില്‍ ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും വിവിധ വകുപ്പുകളും ചേര്‍ന്ന് വിപുലമായ ഒരുക്കങ്ങളാണ് ശബരിമല തീര്‍ഥാടനത്തിനായി ഇത്തവണ നടത്തിയിട്ടുള്ളത്. ശബരിമല മാസ്റ്റര്‍പ്ലാനിനായി 135.53 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. ഇത്തവണ മാത്രം 30 കോടി രൂപയും അനുവദിച്ചു. അഗ്‌നിശമന സേനയുടെ ക്രമീകരണങ്ങള്‍, മാലിന്യ സംസ്‌കരണ പ്ലാന്റ്, 5000 പേര്‍ക്ക് ഒരേ സമയം ആഹാരം കഴിക്കുന്നതിനുള്ള സൗകര്യം എന്നിങ്ങനെ എല്ലാവിധ ക്രമീകരണങ്ങളും ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പൂര്‍ത്തിയായി കഴിഞ്ഞു. വെര്‍ച്വല്‍ ക്യു ബുക്കിംഗ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് കാലത്തിന് ശേഷമുള്ള ഒരു തീര്‍ഥാടനമായതുകൊണ്ട് തന്നെ തീര്‍ത്ഥാടകരുടെ ഒഴുക്ക് ക്രമാതീതമായിരിക്കും. അതുകൊണ്ട് തന്നെ അതിനനുസരിച്ചുള്ള ക്രമീകരണങ്ങളാണ്…

Read More

മണ്ഡലകാല ഉത്സവം: ശബരിമല ക്ഷേത്രനട നവംബര്‍ 16ന് വൈകുന്നേരം തുറക്കും

  നിയുക്ത ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അവരോധിക്കല്‍ ചടങ്ങ് 16ന് വൃശ്ചികം ഒന്നായ നവംബര്‍ 17 മുതല്‍ ഡിസംബര്‍ 27 വരെ മണ്ഡല തീര്‍ഥാടന കാലം മകരവിളക്ക് 2023 ജനുവരി 14ന് konnivartha.com : ഇനി വ്രതശുദ്ധിയുടെയും ശരണം വിളികളുടെയും നാളുകള്‍. ഈ വര്‍ഷത്തെ മണ്ഡലകാല ഉത്സവത്തിനായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട നവംബര്‍ 16ന് വൈകിട്ട് അഞ്ചിന് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും.   ശേഷം ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിക്കും. പിന്നീട് പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിലും മേല്‍ശാന്തി അഗ്‌നി പകരും. ശേഷം ഇരുമുടി കെട്ടുമേന്തി ശരണം വിളികളുമായി പതിനെട്ട് പടികള്‍ കയറി അയ്യനെ കണ്ടു തൊഴാനായി ഭക്തര്‍ എത്തി തുടങ്ങും. തുടര്‍ന്ന് തന്ത്രി…

Read More