കോഴഞ്ചേരി: ശബരിമല ഇടത്താവളം സജ്ജമാക്കി

  konnivartha.com: ശബരിമല മണ്ഡലകാല-മകരവിളക്കിനോട് അനുബന്ധിച്ച് തീര്‍ഥാടകര്‍ക്ക് വേണ്ടി കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് ഇടത്താവളം സജ്ജമാക്കി. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഇടത്താവളത്തില്‍ തീര്‍ഥാടകര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സുരേഷ്, സ്റ്റാന്‍ഡിംങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുമിത ഉദയകുമാര്‍, സ്റ്റാന്‍ഡിംങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ബിജോ പി മാത്യു, സോണി കൊച്ചുതുണ്ടിയില്‍, പഞ്ചായത്ത് അംഗങ്ങളായ ടി.ടി വാസു, ജിജി വര്‍ഗീസ് ജോണ്‍, ബിജിലി പി ഈശോ, സുനിത ഫിലിപ്പ്, ഗീതു മുരളി എന്നിവര്‍ പങ്കെടുത്തു.

Read More

പൊന്നു പതിനെട്ടാം പടിയ്ക്കും പറയാനേറെയുണ്ട് 

    എസ്.ഹരികുമാർ  konnivartha.com: കാടും മേടുംകടന്ന് മലകൾതാണ്ടി കാനനവാസനെ കാണാനൊരു യാത്ര. മനസിലും ചുണ്ടിലും ശരണമന്ത്രം. ലക്ഷ്യം അയ്യപ്പദർശനം. ഒന്നു കാണണം. കണ്ടൊന്നു തൊഴണം. മാർഗങ്ങളെത്ര ദുർഘടമായാലും. സന്നിധാനത്തേക്കടുക്കുമ്പോഴുള്ളിൽ ആയിരം മകരജ്യോതി ഒന്നിച്ചു തെളിയും പോലെ. പൊന്നു പതിനെട്ടാംപടി കാണുമ്പോൾ ലക്ഷ്യത്തിലേക്കടുക്കുന്ന ധന്യത. പിന്നെ ഓരോ പടിയിലും തൊട്ടുതൊഴുത് അയ്യപ്പസന്നിധിയിലേക്ക്. അയ്യപ്പചരിതവും പുണ്യവുമൊക്കെ നിറഞ്ഞ പതിനെട്ടാം പടിയ്ക്കും പറയാനേറെയുണ്ട്. ശബരിശ സന്നിധിയിലേക്കുള്ള മാർഗം മാത്രമല്ലത്. മനസും ശരീരവും ശുദ്ധമാക്കാനുള്ള മാര്‍ഗ്ഗം  കൂടിയാണത് . നമ്മുടെ പുരാണങ്ങളും ഉപ പുരാണങ്ങളും പതിനെട്ടാണ്. ഭഗവത്ഗീതയുടെ അധ്യായങ്ങളും പതിനെട്ടുതന്നെ. പതിനെട്ടിന്‍റെ  ഈ  പ്രാധാന്യംതന്നെയാണ് പടിയിലും നിറയുന്നത് എന്നൊരു വിശ്വാസമുണ്ട്. പതിനെട്ടിന്റെ മഹത്വം ഇനിയും അവസാനിക്കുന്നില്ല. ഒരു മനുഷ്യായുസിൽ പഠിക്കേണ്ട പതിനെട്ട് ശാസ്രങ്ങളുണ്ട്. നാല് വേദങ്ങൾ- ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവവേദം. ആറു ദർശനങ്ങൾ- സാംഖ്യം, വൈശേഷികം, യോഗം, ന്യായം, മീമാംസ,…

Read More

പന്തളം വലിയ കോയിക്കല്‍ ക്ഷേത്രവും തിരുവാഭരണമാളികയും ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു

  ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനം ആരംഭിച്ചതിന്റെ പാശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍ എ ഷിബു പന്തളം കൊട്ടാരവും വലിയ കോയിക്കല്‍ ധര്‍മശാസ്ത ക്ഷേത്രവും സന്ദര്‍ശിച്ചു. തിരുവാഭരണദര്‍ശനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കളക്ടര്‍ ചര്‍ച്ച ചെയ്തു. തീര്‍ത്ഥാടകര്‍ എത്തുന്ന പന്തളത്തെ കടവുകളിലും മറ്റു പ്രദേശങ്ങളിലും ഇടത്താവളങ്ങളിലും വേണ്ടുന്ന സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുമെന്ന് കളക്ടര്‍ പറഞ്ഞു. തീര്‍ഥാടനുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ എല്ലാം പൂര്‍ണമായ തോതില്‍ പൂര്‍ത്തീകരിച്ചു എന്നും എല്ലാ സൗകര്യങ്ങളും തീര്‍ത്ഥാടകര്‍ക്ക് ഒരുക്കി കൊടുക്കുമെന്നും കളക്ടര്‍ പറഞ്ഞു. കൊട്ടാരത്തിലെ തിരുവാഭരണ മാളിക, വലിയ കോയിക്കല്‍ ധര്‍മശാസ്ത ക്ഷേത്രം, തീര്‍ഥാടകര്‍ എത്തുന്ന കുളിക്കടവുകള്‍ എന്നിവിടങ്ങളിലും കളക്ടര്‍ സന്ദര്‍ശിച്ചു. അടൂര്‍ ആര്‍ഡിഒ എ തുളസീധരന്‍ പിള്ള, പന്തളം കൊട്ടാരം ട്രഷറര്‍ ദീപ വര്‍മ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സുനില്‍ കുമാര്‍, വാര്‍ഡ് അംഗങ്ങളായ പുഷ്പലത, കെ ആര്‍ ഗൗരി, ഉപദേശക സമിതി പ്രസിഡന്റ് പി.പൃഥ്വിപാല്‍, ആചാര സമിതി കമ്മിറ്റി…

Read More

ശബരിമല : കോന്നി പോലീസ് എയ്ഡ്പോസ്റ്റ്‌ ഉദ്ഘാടനം ചെയ്തു

  konnivartha.com : ശബരിമല മണ്ഡലകാലത്തോട് അനുബന്ധിച്ച് ആരംഭിച്ച കോന്നി ഗ്രാമ പഞ്ചായത്ത് പോലീസ് എയ്ഡ്പോസ്റ്റ്‌ കോന്നി ഡി വൈ എസ് പി രാജപ്പൻ റാവുത്തർ ഉദ്ഘാടനം ചെയ്തു. കോന്നി പഞ്ചായത്ത്‌ പ്രസിഡന്റ് അനിസാബു തോമസ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം പ്രവീൺപ്ലാവിളയിൽ,മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ഷിബു,കോന്നി ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി ദീപു,ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ സോമന്‍ പിള്ള , അർച്ചന ബാലൻ , പുഷ്പ ഉത്തമന്‍  , ബിലീവേഴ്‌സ് ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ അനുരാജ്,മെഡികെയർ അഡ്മിനിസ്ട്രേറ്റീവ് മാനേജർ രാജേഷ് പേരങ്ങാട്ട്,സന്തോഷ്,  തുടങ്ങിയവര്‍  പങ്കെടുത്തു.

Read More

കോന്നി മെഡിക്കല്‍ കോളേജ് ശബരിമലയുടെ ബേസ് ആശുപത്രിയായി പ്രവര്‍ത്തിക്കും

  konnivartha.com: കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ശബരിമലയുടെ ബേസ് ആശുപത്രിയായി പ്രവര്‍ത്തിക്കും .സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളേജില്‍ നിന്നുള്ള 88 ഡോക്ടര്‍മാരെ ഇവിടേയ്ക്ക് നിയമിച്ചു . ശബരിമലയുടെ ഏറ്റവും അടുത്ത ആശുപത്രിയായി കണക്കാക്കിയിരുന്നത് പത്തനംതിട്ട ജനറല്‍ ആശുപത്രിയെയായിരുന്നു . ശബരിമല വാര്‍ഡ്‌ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ തന്നെ തുടരാന്‍ തീരുമാനിച്ചു എങ്കിലും കോന്നി മെഡിക്കല്‍ കോളേജിനെ ശബരിമലയുടെ ബേസ് ആശുപത്രിയായി മാറ്റുവാന്‍ ആണ് അവസാന തീരുമാനം . തിരുവനന്തപുരം മുതല്‍ മഞ്ചേരി വരെയുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ 88 ഡോക്ടര്‍മാരെ കോന്നി മെഡിക്കല്‍ കോളേജിലെ ശബരിമല വാര്‍ഡ്‌ ഡ്യൂട്ടിയ്ക്ക് നിയമിക്കുവാന്‍ ആണ് സ്ഥലം മാറ്റിയത് . സ്പെഷ്യാലിറ്റി സൂപ്പര്‍ സ്പെഷ്യാലിറ്റി വകുപ്പുകളില്‍ നിന്നും ഡോക്ടര്‍മാരെ കോന്നി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി നിയമിച്ചിട്ടുണ്ട് . ജനുവരി 20 വരെയാണ് കോന്നി മെഡിക്കല്‍ കോളേജിലേക്ക് ഉള്ള മാറ്റം .…

Read More

മണ്ഡലമാസ പൂജകൾക്കായി ഭഗവാന്‍റെ തിരു നട തുറന്നു

  മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ഇന്ന് വൈകിട്ട് തുറന്നു . വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് ത​​​ന്ത്രി ക​​​ണ്ഠ​​​ര് മ​​​ഹേ​​​ഷ് മോ​​​ഹ​​​നരു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ല്‍ മേ​​​ൽ‍ശാ​​​ന്തി കെ. ​​​ജ​​​യ​​​രാ​​​മ​​​ന്‍ ന​​​മ്പൂ​​​തി​​​രി ന​​​ട തു​​​റ​​​ന്ന് ദീ​​​പം തെളിയിച്ചു പു​​​തി​​​യ ശ​​​ബ​​​രി​​​മ​​​ല, മാ​​​ളി​​​ക​​​പ്പു​​​റം മേ​​​ല്‍ശാ​​​ന്തി​​​മാ​​​രു​​​ടെ അ​​​ഭി​​​ഷേ​​​ക ച​​​ട​​​ങ്ങു​​​ക​​​ള്‍ ഇ​​​ന്നു രാ​​​ത്രി സ​​​ന്നി​​​ധാ​​​ന​​​ത്തു ന​​​ട​​​ക്കും.മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ ഏ​​​​നാ​​​​ന​​​​ല്ലൂ​​​​ര്‍ പൂ​​​​ത്തി​​​​ല്ല​​​​ത്ത് മ​​​​ന​​​​യി​​​​ല്‍ പി.​​​​എ​​​​ന്‍. മ​​​​ഹേ​​​​ഷ് ന​​​ന്പൂ​​​തി​​​രി​​​യെ ശ​​​ബ​​​രി​​​മ​​​ല ക്ഷേ​​​ത്രം മേ​​​ൽ​​​ശാ​​​ന്തി​​​യാ​​​യും ഗു​​​​രു​​​​വാ​​​​യൂ​​​​ര്‍ അ​​​​ഞ്ഞൂ​​​​ര്‍ പൂ​​​​ങ്ങാ​​​​ട്ട്മ​​​​ന പി.​​​​ജി. മു​​​​ര​​​​ളി ന​​​​മ്പൂ​​​​തി​​​​രി​​​​യെ മാ​​​​ളി​​​​ക​​​​പ്പു​​​​റം ക്ഷേ​​​ത്രം മേ​​​​ല്‍​ശാ​​​​ന്തി​​​യാ​​​യും ത​​​ന്ത്രി ക​​​ണ്ഠ​​​ര് മ​​​ഹേ​​​ഷ് മോ​​​ഹ​​​ന​​​രു​​​ടെ കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ സന്നിധാനത്തേക്ക് ആനയിക്കും. വൃശ്ചികം ഒന്നായ 17-ന് പുലർച്ചെ നാലിന് പുതിയ മേൽശാന്തിമാർ നട തുറക്കും. തുടർന്നുള്ള ദിവസങ്ങളിൽ പുലർച്ചെ നാലിന് തുറക്കുന്ന നട ഉച്ചയ്ക്ക് ഒന്നിന് അടയ്ക്കും. വൈകീട്ട് നാലിന് വീണ്ടും തുറന്ന ശേഷം രാത്രി 11-ന് അടയ്ക്കും

Read More

മണ്ഡലകാലം അയ്യപ്പഭക്തര്‍ അറിയാന്‍

    www.konnivartha.com/ ശബരിമല സ്പെഷ്യല്‍ എഡിഷന്‍ : പുണ്യ ദര്‍ശനം                                                                     ഹരികുമാർ. എസ്സ് ചരിത്രം konnivartha.com/ sabarimala : മഹാദേവന്‍റെ ആജ്ഞയനുസരിച്ച് പരശുരാമ മുനി കൈലാസത്തില്‍നിന്നും കൊണ്ടുവന്ന 12 ധര്‍മ്മശാസ്താ വിഗ്രഹങ്ങളിളൊന്ന് ശബരിമലയില്‍ പ്രതിഷ്ഠിച്ചു.അയ്യപ്പസ്വാമി ബ്രഹ്മചാരിയാണ് ഭഗവാനെ ദര്‍ശിക്കണമെങ്കില്‍ 41 ദിവസത്തെ വ്രതമെടുക്കണം. മാലയിട്ടു വ്രതം വ്രതകാലം തുടങ്ങുന്ന അന്ന് ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് ദിനചര്യകള്‍ കഴിഞ്ഞ് ഏതെങ്കിലും ക്ഷേത്രത്തിൽ വെച്ച് മാലയിട്ട് വ്രതം ആരംഭിക്കണം. ശംഖ്, പവിഴം, സ്ഫടികം, മുത്ത്, തുളസി, താമരക്കായ്, സ്വര്‍ണ്ണം, രുദ്രാക്ഷം ഇവയില്‍…

Read More

ശബരിമല വാര്‍ത്തകള്‍ /അറിയിപ്പുകള്‍/ വിശേഷങ്ങള്‍ ( 15/11/2023)

ശബരിമല വാര്‍ത്തകള്‍ /അറിയിപ്പുകള്‍ ( 15/11/2023) ശബരിമല : സുരക്ഷിത തീര്‍ഥാടനത്തിനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി പോലീസ് വകുപ്പ് konnivartha.com: സുരക്ഷിത തീര്‍ത്ഥാടനത്തിനായി ശബരിമലയില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഡിജിപി ഷെയ്ഖ് ദര്‍വേശ് സാഹിബ് പറഞ്ഞു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പമ്പയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറ് ഘട്ടങ്ങളിലായി പതിമൂവായിരം പൊലീസുകാര്‍ തീര്‍ഥാടനകാലയളവില്‍ ഡ്യൂട്ടിയിലുണ്ടാകും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ദര്‍ശനത്തിന് പ്രത്യേക സൗകര്യം ഒരുക്കും. വാഹനങ്ങളില്‍ അലങ്കാരങ്ങള്‍ ഉപയോഗിക്കരുത്. സന്നിധാനം, നിലയ്ക്കല്‍, വടശേരിക്കര എന്നിവിടങ്ങളില്‍ മൂന്ന് താത്കാലിക പൊലീസ് സ്റ്റേഷനുകള്‍ നിര്‍മിക്കും. ഡ്രോണ്‍ സംവിധാനം ഉപയോഗിക്കും. 15 കൗണ്ടറുകളിലായാണ് വെര്‍ച്വല്‍ ക്യു സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാ ഇടത്താവളങ്ങളിലും തീര്‍ഥാടകരുടെ വാഹനം പാര്‍ക്ക് ചെയ്യുന്നതിനായി സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പമ്പയിലെത്തുന്ന തീര്‍ഥാടകരുടെ വാഹനം നിലയ്ക്കലിലാണ് പാര്‍ക്ക് ചെയ്യേണ്ടത്. 17 ഗ്രൗണ്ടുകളിലായി അവിടെ പാര്‍ക്കിംഗ്…

Read More

കോന്നി വാര്‍ത്ത ഡോട്ട് കോം ശബരിമല സ്പെഷ്യല്‍ എഡിഷന്‍ ബ്യൂറോ പ്രവര്‍ത്തനം ആരംഭിച്ചു

  www.konnivartha.com : ശരണം വിളികളോടെ, ശരണ വഴിയിലൂടെ, ശരണ മന്ത്രങ്ങള്‍ നാവില്‍ ഉണര്‍ത്തി മനസ്സില്‍ അഭൗമ ചൈതന്യത്തെ കുടിയിരുത്തി വീണ്ടും ഒരു മണ്ഡല മകര വിളക്ക് മഹോത്സവം പടിവാതില്‍ക്കല്‍ എത്തി .അയ്യപ്പ സ്വാമിയുടെ മണ്ഡലകാലം .ശബരിമല വാര്‍ത്തകളും വിശേഷങ്ങളുമായി കോന്നി വാര്‍ത്ത ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടല്‍ സ്പെഷ്യല്‍ എഡിഷന്‍ ബ്യൂറോ പ്രവര്‍ത്തനം ആരംഭിച്ചു. ശബരിമലയില്‍നിന്നുള്ള പ്രത്യേകവാര്‍ത്തകളും,വിശേഷങ്ങളും,അറിയിപ്പുമായി കോന്നി വാര്‍ത്തഡോട്ട്കോമിന്‍റെ സ്പെഷ്യല്‍ വാര്‍ത്താവിഭാഗം”പുണ്യ ദര്‍ശനം ” എന്നപേരില്‍ പ്രവര്‍ത്തനം തുടങ്ങി.മണ്ഡലമകരവിളക്ക്‌ മഹോത്സവം സംബന്ധമായ വാര്‍ത്തകള്‍ മറ്റ് അറിയിപ്പുകള്‍എന്നിവ വെബ്സൈറ്റിലൂടെ സംപ്രേക്ഷണംചെയ്യും. ലോകമെങ്ങും ഉള്ള ക്ഷേത്രങ്ങളില്‍ നടക്കുന്ന മണ്ഡലകാലചിറപ്പ് ഉത്സവങ്ങള്‍ അറിയിക്കുക. വാര്‍ത്തകള്‍, ഫോട്ടോ ,വീഡിയോ എന്നിവ [email protected] എന്ന ഇ മെയില്‍ വിലാസത്തില്‍ അയയ്ക്കുക .വാട്സ് ആപ്പ് : 8281888276   ശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ക്ക് മാത്രമായി ഉള്ള വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം…

Read More

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 14/11/2023)

  മണ്ഡലകാലമെത്തി; പൂര്‍ണ്ണസജ്ജമായി ശബരിമല konnivartha.com: ശബരിമല ശ്രീ ധര്‍മശാസ്താ ക്ഷേത്രത്തിലെ മണ്ഡലകാല-മകരവിളക്ക് ഉത്സവത്തിനു എത്തുന്ന അയ്യപ്പന്മാരെ സ്വീകരിക്കാന്‍ പൂര്‍ണ്ണ സജ്ജരായി ജില്ലാ ഭരണകൂടം. ആരോഗ്യം, ദുരന്തനിവാരണം, ഭക്ഷ്യ-സുരക്ഷ, സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി തുടങ്ങിയ വിവിധ വകുപ്പുകളുടെയെല്ലാം മൂന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തില്‍ സുരക്ഷ സംബന്ധിച്ച യോഗം (നവംബര്‍ 15) പമ്പയില്‍ ചേരും. ലീഗല്‍ മെട്രോളജി, സിവില്‍ സപ്പ്‌ളൈസ്, റവന്യു, ഹെല്‍ത്ത് തുടങ്ങിയ വകുപ്പുകള്‍ സംയുക്തമായി പ്രവര്‍ത്തിക്കുന്ന കളക്ടറുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ്, മണ്ഡലകാല പ്രവര്‍ത്തനങ്ങള്‍ക്കായി ഒരുങ്ങിക്കഴിഞ്ഞു.സൂക്ഷ്മ പഠനങ്ങള്‍ക്ക് ശേഷം നിശ്ചയിക്കപ്പെട്ട അവശ്യവസ്തുക്കളുടെ വിലനിലവാരപ്പട്ടിക ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ചു. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം പുറത്തിറക്കിയ പട്ടിക അഞ്ച് ഭാഷകളിലാണ് പ്രസിദ്ധീകരിച്ചു. ഇവ തീര്‍ഥാടകര്‍ക്ക് വ്യക്തമായി കാണാന്‍ കഴിയുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നുണ്ടെന്നും അമിത വില ഈടാക്കുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തും.…

Read More