ശബരിമലയിലെ (23.11.2023)ചടങ്ങുകൾ(വൃശ്ചികം ഏഴ് )

  .പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ 3 ന്…. തിരുനട തുറക്കൽ.. നിർമ്മാല്യം 3.05 ന് …. പതിവ് അഭിഷേകം 3.30 ന് …ഗണപതി ഹോമം 3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 .30 മണി വരെയും നെയ്യഭിഷേകം 7.30 ന് ഉഷപൂജ 12 ന് ഇരുപത്തിയഞ്ച് കലശപൂജ തുടർന്ന് കളഭാഭിഷേകം 12.30 ന് ഉച്ചപൂജ 1 മണിക്ക് ക്ഷേത്രനട അടയ്ക്കും. വൈകുന്നേരം 4 മണിക്ക് ക്ഷേത്രനട തുറക്കും 6.30ന് ദീപാരാധന 6.45 ന് പുഷ്പാഭിഷേകം 9.30 മണിക്ക് …..അത്താഴപൂജ 10.50ന് ഹരിവരാസനം സങ്കീർത്തനം പാടി 11മണിക്ക് ശ്രീകോവിൽ നട അടയ്ക്കും.

Read More

ശബരിമലയിലെ (22.11.2023)ചടങ്ങുകൾ.( വൃശ്ചികം ആറ് )

പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ 3 ന്…. തിരുനട തുറക്കൽ.. നിർമ്മാല്യം 3.05 ന് …. പതിവ് അഭിഷേകം 3.30 ന് …ഗണപതി ഹോമം 3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 .30 മണി വരെയും നെയ്യഭിഷേകം 7.30 ന് ഉഷപൂജ 12 ന് ഇരുപത്തിയഞ്ച് കലശപൂജ തുടർന്ന് കളഭാഭിഷേകം 12.30 ന് ഉച്ചപൂജ 1 മണിക്ക് ക്ഷേത്രനട അടയ്ക്കും. വൈകുന്നേരം 4 മണിക്ക് ക്ഷേത്രനട തുറക്കും 6.30ന് ദീപാരാധന 6.45 ന് പുഷ്പാഭിഷേകം 9.30 മണിക്ക് …..അത്താഴപൂജ 10.50ന് ഹരിവരാസനം സങ്കീർത്തനം പാടി 11മണിക്ക് ശ്രീകോവിൽ നട അടയ്ക്കും.

Read More

ശബരിമലയില്‍ സുരക്ഷയൊരുക്കി എൻ ഡി ആർ എഫ്

  konnivartha.com: ശബരിമലയിൽ സുരക്ഷയ്ക്കായി നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് (എൻഡിആർഎഫ്) ഉദ്യോഗസ്ഥരെയും വിന്യസിച്ചു. ചെന്നൈ നാലാം ബറ്റാലിയനിൽ നിന്നുമുള്ള കമാൻഡർ ഉമ എം റാവുവിന്റ നേതൃത്വത്തിലുള്ള 65 അംഗ സംഘമാണ് സുരക്ഷാ ചുമതലയ്ക്കായി എത്തിയിട്ടുള്ളത്. ഇതിൽ 45 പേരെ സന്നിധാനത്തും 20 പേരെ പമ്പയിലുമായി വിന്യസിച്ചിട്ടുണ്ട്. എല്ലാത്തരം ദുരന്തങ്ങളെയും നേരിടാൻ സജ്ജരായാണ് ടീം എത്തിയിട്ടുള്ളത്.വൈദ്യസഹായം ഉൾപ്പെടെ എല്ലാ സഹായങ്ങളും ഇവർ ഒരുക്കിയിട്ടുണ്ട്. മണ്ഡലകാല സീസൺ അവസാനിക്കുന്നത് വരെ ഇതേ ബറ്റാലിയൻ തന്നെയാണ് ഇവിടെ ഉണ്ടാവുക. കഴിഞ്ഞവർഷവും ഇവർ തന്നെയാണ് സേവനമനുഷ്ഠിച്ചത്.

Read More

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 21/11/2023)

ശബരിമലയിലെ (22.11.2023)ചടങ്ങുകൾ.( വൃശ്ചികം ആറ് ) ………….. പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ 3 ന്…. തിരുനട തുറക്കൽ.. നിർമ്മാല്യം 3.05 ന് …. പതിവ് അഭിഷേകം 3.30 ന് …ഗണപതി ഹോമം 3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 .30 മണി വരെയും നെയ്യഭിഷേകം 7.30 ന് ഉഷപൂജ 12 ന് ഇരുപത്തിയഞ്ച് കലശപൂജ തുടർന്ന് കളഭാഭിഷേകം 12.30 ന് ഉച്ചപൂജ 1 മണിക്ക് ക്ഷേത്രനട അടയ്ക്കും. വൈകുന്നേരം 4 മണിക്ക് ക്ഷേത്രനട തുറക്കും 6.30ന് ദീപാരാധന 6.45 ന് പുഷ്പാഭിഷേകം 9.30 മണിക്ക് …..അത്താഴപൂജ 10.50ന് ഹരിവരാസനം സങ്കീർത്തനം പാടി 11മണിക്ക് ശ്രീകോവിൽ നട അടയ്ക്കും.   ശബരിമലയില്‍ ശക്തമായ മഴ  ഇന്ന് വൈകിട്ടോടെ ശബരിമലയില്‍ ശക്തമായ മഴ പെയ്തു .   പവിത്രം ശബരിമല ശുചീകര…

Read More

കറുപ്പസ്വാമി ക്ഷേത്രവും കറുപ്പനൂട്ടും

എസ്. ഹരികുമാര്‍   കോന്നി വാര്‍ത്ത ഡോട്ട് കോം : ശബരിമല സ്പെഷ്യല്‍ എഡിഷന്‍ : പുണ്യദര്‍ശനം കറുപ്പസ്വാമിയുടെ കഥ തുടങ്ങുന്നത്  തന്നെ ഭഗവാന്‍ അയ്യപ്പനില്‍ നിന്നാണ് konnivartha.com: മഹിഷിയുമായി കടുത്ത യുദ്ധം നടക്കുകയാണ്. അയ്യപ്പന്റെ ഉറ്റ ചങ്ങാതിയായ വാവര് വിശ്രമിക്കാനിരുന്ന നേരം. യുദ്ധം തടസപ്പെടാന്‍ പാടില്ല. ധീരന്മാരായവരെല്ലാം കളം നിറഞ്ഞു യുദ്ധം ചെയ്യണം. ഈ സമയം കൈലാസനാഥനായ ശിവന്‍ ഉഗ്രമൂര്‍ത്തി ഭാവത്തില്‍ പിറവി നല്‍കിയതാണ് കറുപ്പസ്വാമി. പിന്നീടങ്ങോട്ട് അയ്യപ്പന്റെ വഴികളിലെല്ലാം കറുപ്പസ്വാമിയുടെ കാല്‍പ്പാടുകളും പതിഞ്ഞു. തമിഴ്‌നാട്ടിലെ ശങ്കരനാരായണന്‍ കോവില്‍ എന്ന സ്ഥലത്താണ് കറുപ്പസ്വാമിയുടെ തിരു അവതാര പിറവി എന്നാണ് വിശ്വാസം. തമിഴ്‌നാട്ടിലടക്കം കറുപ്പസ്വാമിയുടെ നിരവധി ക്ഷേത്രങ്ങളുണ്ടെങ്കിലും അച്ചന്‍കോവിലിലുള്ള കറുപ്പസ്വാമിയുടെ ക്ഷേത്രമാണ് വിശ്വപ്രസിദ്ധം. ഇവിടെ അച്ചന്‍കോവില്‍ ശാസ്താക്ഷേത്രത്തിന് സമീപംതന്നെയാണ് കറുപ്പസ്വാമിയുടെ ക്ഷേത്രവും. ശാസ്താവും കറുപ്പസ്വാമിയും മുഖാമുഖമാണ് ഇവിടെ ഇരിക്കുന്നത് എന്നതാണ് മറ്റൊരു പ്രതേൃകത. ശാസ്താവിന്റെ സാന്നിധ്യവും നിറഞ്ഞതുകൊണ്ടുതന്നെ…

Read More

ശബരിമല തീർത്ഥാടനം: 108 റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ

photo :file  konnivartha.com: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് തീർത്ഥാടകർക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കാൻ കനിവ് 108ന്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ കൂടി വിന്യസിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പിന്റേയും കനിവ് 108ന്റേയും ആംബുലൻസുകൾക്ക് പുറമേയാണ് ഈ യൂണിറ്റുകൾ കൂടി സജ്ജമാക്കിയിരിക്കുന്നത്. സുസജ്ജമായ ആശുപത്രികൾക്ക് പുറമേ പമ്പ മുതൽ സന്നിധാനം വരെയും കാനനപാതയിലുമായി ആകെ 19 എമർജൻസി മെഡിക്കൽ സെന്ററുകൾ, ഓക്‌സിജൻ പാർലറുകൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ഇടുങ്ങിയ പാതകളിൽ സഞ്ചരിക്കാൻ കഴിയുന്ന ബൈക്ക് ഫീഡർ ആംബുലൻസ്, ദുർഘട പാതകളിലൂടെ സഞ്ചരിക്കാൻ കഴിയുന്ന 4×4 റെസ്‌ക്യു വാൻ, ഐസിയു ആംബുലൻസ് എന്നിവയാണ് ശബരിമലയ്ക്കായി സജ്ജമാക്കിയത്. കനിവ് 108 ആംബുലൻസ് പദ്ധതിക്ക് കീഴിൽ പമ്പ ആശുപത്രി കേന്ദ്രമാക്കിയാണ് റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റ് പ്രവർത്തിക്കുന്നത്. തീർത്ഥാടകർക്ക് വൈദ്യസഹായം വേണ്ട സാഹചര്യങ്ങളിൽ 108 എന്ന ടോൾ…

Read More

അച്ചന്‍കോവില്‍ ധർമ്മശാസ്താവ് : തങ്കവാളിനും പറയാന്‍ കഥയുണ്ട്

എസ്. ഹരികുമാര്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : ശബരിമല സ്പെഷ്യല്‍ എഡിഷന്‍ : പുണ്യദര്‍ശനം konnivartha.com: പശ്ചിമഘട്ട മലനിരകള്‍ കോട്ട തീര്‍ത്ത്, അച്ചന്‍കോവിലാറിനും പുണ്യനദി എന്ന വിശേഷണം നല്‍കി, ഏത് കൊടിയവിഷം തീണ്ടി എത്തുന്ന ഭക്തനു മുന്നിലും നേരം നോക്കാതെ തിരുനട തുറന്ന് ദര്‍ശനപുണ്യവും നിര്‍വൃതിയും പകരുന്ന ദേവാലയം, അച്ചന്‍കോവില്‍ ശ്രീ ധര്‍മശാസ്താക്ഷേത്രം. അച്ചന്‍കോവില്‍ മലനിരകളെ ചുംബിച്ച് തഴുകി തലോടി വരുന്ന മാരുതന്‍ ശനീശനാം ശാസ്താവിനെ കണ്‍കുളിര്‍ക്കെ തൊഴുത് മതിമറന്നു നില്‍ക്കുന്ന ഏതൊരു ഭക്തനേയും കുളിരണിയിച്ച് കടന്നു പോകുമ്പോള്‍ ആ കാറ്റില്‍പോലും ശാസ്താവിന്റെ തിരുസാന്നിധ്യം കണ്ടെത്താം. അച്ചന്‍കോവില്‍ ശാസ്താവിനെ അറിയാനും അനുഭവിയ്ക്കാനുമുള്ളതാണ്. ഒരിയ്ക്കലെങ്കിലും ഈ ക്ഷേത്രം സന്ദര്‍ശിച്ചവര്‍ക്കിതിന്റെ പൊരുള്‍ അറിയാം. കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കില്‍ തെന്മല പഞ്ചായത്തിലെ അച്ചന്‍കോവിലെന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം. പരശുരാമന്‍ സൃഷ്ടിച്ച അഞ്ച് ശാസ്താക്ഷേത്രങ്ങളില്‍ ഒന്നാണ് അച്ചന്‍കോവിലും. ഈ അഞ്ച്…

Read More

പമ്പയില്‍ നിന്നും 18 യാചകരെ കണ്ടെത്തി : സുരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റി

പമ്പയിൽ അലഞ്ഞ് നടന്ന അന്യസംസ്ഥാനക്കാരായ 18 ഭിക്ഷാടകരെ മഹാത്മ ജനസേവന കേന്ദ്രം ഏറ്റെടുത്തു konnivartha.com: ഹൈക്കോടതിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ യാചക നിരോധിത മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള പമ്പയില്‍ നിന്നും 18 യാചകരെ പോലീസ് കണ്ടെത്തി . ബീഹാര്‍ ,തമിഴ്‌നാട്‌ നിവാസികളാണ് പിടിയിലായത് . നീലിമല , മരക്കൂട്ടം , പമ്പ ഗണപതി കോവില്‍ എന്നിവിടെ പമ്പ സി ഐ എസ് മഹേഷ്‌ , ജില്ലാ സാമൂഹിക വകുപ്പ് ഓഫീസര്‍ ബി മോഹന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് യാചകരെ കണ്ടെത്തിയത് . ചെറുപ്പക്കാരും പ്രായം ഉള്ളവരും ആണ് അലഞ്ഞു തിരിഞ്ഞു നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത് . ഇവരെ പമ്പയില്‍ എത്തിച്ചവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല . പമ്പ ,ശബരിമല തുടങ്ങിയ പ്രദേശങ്ങള്‍ യാചക നിരോധന മേഖലയായി ഹൈക്കോടതി മുന്‍ തീര്‍ഥാടന കാലയളവില്‍ തന്നെ പ്രഖ്യാപിച്ചിരുന്നു . ഇവരെ ഇവിടെ കൊണ്ട് വന്നത്…

Read More

ശ്രീ ധർമ്മശാസ്താവും : ശ്രീ അയ്യപ്പനും

                          ഹരികുമാർ. എസ്സ് കോന്നി വാര്‍ത്ത ഡോട്ട് കോം : ശബരിമല സ്പെഷ്യല്‍ എഡിഷന്‍ : പുണ്യദര്‍ശനം konnivartha.com: ശ്രീധർമ്മശാസ്താവും അയ്യപ്പസ്വാമിയും ഒരാൾ തന്നെയാണെന്നാണ് പരക്കെയുള്ള വിശ്വാസം. എന്നാൽ ഒരേ ഈശ്വരാംശത്തിൽ കുടികൊള്ളുന്ന രണ്ട് ഭിന്നതേജസ്സുകളാണ് അവർ. ശ്രീധർമ്മശാസ്താവിന്‍റെ ജനനത്തെക്കുറിച്ച് പല കഥകളുംവായ്മൊഴിയായിട്ടുണ്ടെങ്കിലും അവയിലേറ്റവും പ്രധാനം ഹരിഹരാത്മ എന്നുള്ളതാണ്. ബ്രഹ്മാവ് കൊടുത്ത വരത്തിന്‍റെ ബലത്തില്‍ മഹിഷീ നിഗ്രഹത്തിനായി ഹരിഹരപുത്രനുമാത്രമെ സാദ്ധ്യമാവുകയുള്ളൂ. ആയതിനാല്‍ ആ സംഗമത്തിലൂടെ പിറന്ന പുത്രനാണ് ധർമ്മശാസ്താവ് എന്നാണ് ഇതിഹാസങ്ങള്‍ ഉദ്ഘോഷിക്കുന്നത്. മോഹിനീരൂപത്തില്‍ ഭ്രമമുണർന്ന മഹാദേവന് ആ ലാവണ്യവതിയില്‍ ആകൃഷ്ടായി ആവേശത്തോടെ കെട്ടിപ്പുണർന്നു. ആ സംയോഗത്താല്‍ ഒരു മകന് പിറവിയെടുക്കാന്‍ താമസമുണ്ടായില്ല. കുഞ്ഞി പിതാവായ മഹേശ്വരനെ ഏല്‍പ്പിച്ച മോഹിനി ശ്രീഹരിയായി രൂപാന്തരംപ്രാപിച്ചു.അങ്ങനെ മഹാവിഷ്ണുവിന്റെയും ശ്രീപരമേശ്വരന്റെയും തേജസ്സുകൊണ്ട് ജന്മമെടുത്ത പുത്രനാണ്…

Read More

ശബരിമല തീര്‍ഥാടനം: ബാലവേലയും ബാലഭിക്ഷാടവും തടയാന്‍ സ്‌ക്വാഡ് പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍

ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് ബാലവേലയും ബാലഭിക്ഷാടനവും കണ്ടെത്തുന്നതിനും തടയുന്നതിനുമായി സ്‌ക്വാഡ് പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ എ ഷിബു നിര്‍ദ്ദേശം നല്‍കി. 1986 ലെ ചൈല്‍ഡ് ആന്‍ഡ് അഡോളസെന്റ് ലേബര്‍ ആക്ട് പ്രകാരം രൂപീകരിച്ചിട്ടുള്ള ജില്ലാതല ടാസ്‌ക്ഫോഴ്സിന്റെ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാലഭിക്ഷാടനത്തിനെതിരെ അവബോധം സൃഷ്ടിക്കുന്നതിനും, കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്നതിനുള്ള പദ്ധതി നടപ്പിലാക്കണം. അതിഥി തൊഴിലാളികളുടെ കുടുംബങ്ങളെയും കുട്ടികളെയും പരിശോധനയുടെ പരിധിയില്‍ ഉള്‍പ്പെടുത്തണം. ബാലവേലയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുകയും സത്വരമായ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യണം. പഴുതുകള്‍ സൃഷ്ടിച്ച് കുറ്റവാളികള്‍ പുറത്ത് പോകാതിരിക്കാന്‍ കൃത്യമായും പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ദേശീയ ബാലാവകാശകമ്മിഷന്‍ നവംബര്‍ 20 മുതല്‍ ഡിസംബര്‍ 10 വരെ നടത്തുന്ന പാന്‍ ഇന്ത്യ റെസ്‌ക്യു ആന്‍ഡ് റീഹാബിലിറ്റേഷന്‍ കാമ്പയിന്‍ കാര്യക്ഷമമായി ജില്ലയില്‍ സംഘടിപ്പിക്കണമെന്നും പോസ്റ്ററുകള്‍ വ്യാപകമായി പ്രചരിപ്പിക്കണമെന്നും കളക്ടര്‍ പറഞ്ഞു.…

Read More