ശബരിമല റോപ് വേ പദ്ധതി : പകരം ഭൂമി 23 ന് മുൻപ് നിർദേശിക്കാൻ തീരുമാനം

  ശബരിമല റോപ് വേ പദ്ധതി നടപ്പിലാക്കുമ്പോൾ പരിഹാര വനവത്ക്കരണത്തിനുള്ള ഭൂമി ഈ മാസം 23 ന് മുൻപ് നിർദേശിക്കാൻ വനം വകുപ്പ് ഉദ്യാഗസ്ഥരെ ചുമതലപ്പെടുത്തി. ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ, വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്തും യോഗത്തിൽ പങ്കെടുത്തു. ദേവസ്വം, വനം, റവന്യൂ ഉദ്യോഗസ്ഥർ ഒന്നിച്ചിരുന്ന് ചർച്ച നടത്തി നിയമ പ്രശ്‌നങ്ങളും തർക്കങ്ങളും ഇല്ലാതെ കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം നൽകിയത്. 2.7 കിലോമീറ്റർ ദൂരത്തിലാകും നിർദിഷ്ട റോപ് വേ നിർമിക്കുക. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വിധത്തിലുള്ള നിർമാണമാണ് ഉദ്ദേശിക്കുന്നത്. ഈ മണ്ഡലകാലത്തു തന്നെ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കേണ്ടതുണ്ടെന്നും നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്നും മന്ത്രി യോഗത്തിൽ വ്യക്തമാക്കി.

Read More

തുലാമാസം : ശബരിമലനട ഇന്ന് (ഒക്ടോബര്‍ 16 ) തുറക്കും; മേൽശാന്തി നറുക്കെടുപ്പ് 17-ന്

  തുലാമാസ പൂജയ്ക്കായി ശബരിമല ശ്രീധർമശാസ്താ ക്ഷേത്രനട 16-ന് വൈകിട്ട് അഞ്ചിന് തുറക്കും. 21-ന് രാത്രി 10-ന് മാസപൂജ പൂർത്തിയാക്കി നട അടയ്ക്കും.ശബരിമലയിലെയും മാളികപ്പുറത്തെയും മേൽശാന്തിമാരെ തുലാം ഒന്നായ ഒക്ടോബർ 17-ന് രാവിലെ ശബരിമലയിൽ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും. വൃശ്ചികം ഒന്ന് മുതൽ ഒരു വർഷത്തേക്ക് ഇവരായിരിക്കും മേൽശാന്തിമാർ.ശബരിമലയിലേക്ക് 25 പേരുടെയും മാളികപ്പുറത്തേക്ക് 15 പേരുടെയും ചുരുക്കപ്പട്ടിക ദേവസ്വം ബോർഡ് പുറത്തിറക്കി. ശബരിമല മേൽശാന്തിയെ പന്തളം നടുവിലെമാളിക കൊട്ടാരത്തിൽ പൂർണ വർമ്മയുടെയും ഗിരീഷ് വിക്രമിന്റെയും മകൻ ‍ഋഷികേശ് വർമ നറുക്കെടുക്കും. മാളികപ്പുറം മേൽശാന്തിയെ പന്തളം വടക്കേടത്ത് കൊട്ടാരത്തിൽ മിഥുന്റെയും പ്രീജയുടെയും മകൾ വൈഷ്ണവിയും നറുക്കെടുക്കും.

Read More

ശബരിമല: ഹൈന്ദവ സംഘടനകൾ ഒക്ടോബർ 26ന് പന്തളത്ത് സംയുക്ത യോഗം ചേരും

  ശബരിമല തീർഥാടന വിഷയത്തിൽ സർക്കാരും ദേവസ്വം ബോർഡും അനാസ്ഥ കാട്ടുന്നു എന്നാരോപിച്ച് ഹൈന്ദവ സംഘടനകൾ ഒക്ടോബർ 26ന് പന്തളത്ത് സംയുക്ത യോഗം ചേരുവാന്‍ തീരുമാനിച്ചതായി വിവരം . സമരപരിപാടികളും ബോധവൽക്കരണവും നടത്താനാണ് തീരുമാനം.ഇതിനു മുന്നോടിയായി ഒക്ടോബർ 16ന് പന്തളം തിരുവാഭരണ മാളികയിൽ നാമജപ പ്രാർഥനയും നടത്തും.   മാറി മാറി വരുന്ന സർക്കാരും ദേവസ്വം ബോർഡും ഭക്തരെ ചൂഷണം ചെയ്യുക എന്നത് ഒഴിച്ചാൽ ഒരു അടിസ്ഥാന സൗകര്യവും പമ്പയിലുംസന്നിധാനത്തും ഒരുക്കുന്നില്ല . ശബരിമല തീർഥാടകർ അനുഭവിക്കുന്ന കൊടിയ പീഡനവും ബുദ്ധിമുട്ടുകളും കണ്ടില്ലെന്ന് നടിക്കാനാവില്ല എന്നും ഹൈന്ദവ സംഘടനകൾ പറയുന്നു . ശബരിമലയിൽ എത്തുന്ന തീർഥാടകരെ നിയന്ത്രിക്കുക എന്ന ഗൂഡ ലക്ഷ്യത്തോടെയാണ് വെർച്വൽ ക്യൂ സംവിധാനം കൊണ്ടുവന്നത് . യഥാർഥത്തിൽ ഭക്തരുടെ വിവരശേഖരണമാണ് സർക്കാർ ലക്ഷ്യമിടുന്നത് എന്നാണ് ആരോപണം .   കോടിക്കണക്കിന് രൂപ സംസ്ഥാനത്തിന് വരുമാനം…

Read More

വേർച്വൽ ക്യൂ ഇല്ലാതെ ശബരിമലയിൽ ഭക്തർ കയറും:ശക്തമായ പ്രക്ഷോഭം പ്രഖ്യാപിച്ചു – കെ സുരേന്ദ്രൻ( ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ )

konnivartha.com: വേർച്വൽ ക്യു ഇല്ലാതെ ശബരിമലയിൽ ഭക്തർ കയറും എന്നും വീണ്ടും ശബരിമലയെ തകർക്കാൻ പിണറായി ശ്രമിച്ചാൽ ശക്തമായ പ്രക്ഷോഭം എന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ പ്രഖ്യാപിച്ചു . ദേവസ്വം ബോർഡ് നിലപാട് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് അനുവദിക്കില്ലെന്ന ദേവസ്വം ബോർഡ് നിലപാട് വിശ്വാസികളോടുള്ള വെല്ലുവിളിയാണ് . ഇത് ശബരിമലയെ തകർക്കാൻ ലക്ഷ്യമിട്ടാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ഇത് അംഗീകരിച്ചു തരാൻ ബിജെപി ഒരുക്കമല്ല. ഭക്തർക്കും ഹൈന്ദവ സംഘടനകൾക്കുമൊപ്പം പാർട്ടി നിലകൊള്ളും   . മാലയിട്ട് വരുന്ന ഒരു ഭക്തന് പോലും അയ്യപ്പനെ കാണാതെ തിരിച്ചു പോവേണ്ട സാഹചര്യമുണ്ടാകരുത്. മറ്റ് സംസ്ഥാനങ്ങളിലെ ഭക്തർ ദീർഘകാലത്തെ കാൽനട യാത്രയിലൂടെയാണ് മല ചവിട്ടാനെത്തുന്നത്. വെർച്ച്വൽ ബുക്കിംഗ് അവരെ സംബന്ധിച്ചിടത്തോളം പ്രായോഗികമല്ല. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ പരിചയസമ്പന്നരായ പൊലീസ് ഉദ്യോഗസ്ഥരെ…

Read More

പുണ്യദര്‍ശനം :ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍

ശബരിമലയുമായി ബന്ധപ്പെട്ട ആചാര അനുഷ്ടാന വാർത്തകൾ, വിശേഷങ്ങൾ ചടങ്ങുകൾ എന്നിവ വളരെ വേഗം വിശ്വാസികളിൽ എത്തിക്കുവാൻ കോന്നി വാര്‍ത്ത ഡോട്ട് കോം ഓണ്‍ലൈന്‍ പത്രത്തിന്‍റെ നേതൃത്വത്തില്‍  തുടങ്ങിയ വാട്സ് ആപ്പ്  ഗ്രൂപ്പ് ആണ് “ശബരിമല വിശേഷങ്ങൾ ” ഈ ഗ്രൂപ്പ് ശബരിമല വിശേഷങ്ങൾക്ക് ആണ് മുൻ തൂക്കം നൽകുന്നത്. വിശ്വാസികൾക്ക് സ്വാഗതം. https://chat.whatsapp.com/IotTqe6oMVQG73w7MIYajK

Read More

ശബരിമല 16ന് വൈകിട്ട് തുറക്കും; മേൽശാന്തി നറുക്കെടുപ്പ് 17ന്

  konnivartha.com: തുലാമാസ പൂജയ്ക്കായി ക്ഷേത്രനട 16നു വൈകിട്ട് 5ന് തുറക്കും. അന്നു രാത്രി 10 വരെ തീർഥാടകർക്ക് ദർശനത്തിന് അവസരം ലഭിക്കും.17 മുതൽ 21 വരെയാണ് പൂജകൾ.21ന് രാത്രി 10ന് നട അടയ്ക്കും. പുതിയ മേൽശാന്തിമാരെ കണ്ടെത്താനുള്ള നറുക്കെടുപ്പ് 17ന് രാവിലെ ഉഷഃപൂജയ്ക്കു ശേഷം സന്നിധാനത്തു നടക്കും.തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗങ്ങളായ എ.അജികുമാർ, ജി.സുന്ദരേശൻ, സ്പെഷൽ കമ്മിഷണറും ജില്ലാ ജഡ്ജിയുമായ ആർ.ജയകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ്. ശബരിമല – മാളികപ്പുറം ക്ഷേത്രത്തിലെ മേൽശാന്തിമാരുടെ നറുക്കെടുക്കുന്നതിന് ഇത്തവണ പന്തളം കൊട്ടാരത്തിൽ നിന്ന് ഋഷികേശ് വർമ്മയേയും വൈഷ്ണവിയേയും പന്തളം കൊട്ടാരം വലിയ തമ്പുരാൻ തിരുവോണം നാൾ രാമവർമ്മ രാജ അംഗീകാരം നൽകുകയായിരുന്നു. 2011ലെ സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം റിട്ടയേർഡ് ജസ്റ്റിസ് K.T. തോമസിന്റെ റിപ്പോർട്ട് അടിസ്ഥാനത്തിലാണ് കുട്ടികളെ തിരഞ്ഞെടുപ്പിനായി അയക്കുന്നത്.…

Read More

ശബരിമലയില്‍ ദർശന സമയം കൂട്ടി

  konnivartha.com: ശബരിമല ക്ഷേത്രത്തിൽ ദർശനസമയം അരമണിക്കൂർ കൂട്ടി. പുലർച്ചെ 3 മുതൽ ഉച്ചയ്ക്ക് 1 വരെയും ഉച്ചകഴിഞ്ഞു 3 മുതൽ രാത്രി 11 വരെയുമായിരിക്കും ഇത്തവണ ദർശനസമയം. നിലവിൽ പുലർച്ചെ മൂന്നരയ്ക്കാണ് നട തുറക്കുന്നത് സ്പോട്ട് ബുക്കിങ് നിർത്തലാക്കിയ തീരുമാനം പുനഃപരിശോധിക്കാനും സാധ്യതയുണ്ട്. ഇക്കാര്യത്തിൽ ദേവസ്വം ബോർഡ് സർക്കാരുമായി കൂടിയാലോചന നടത്തും.മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഓൺലൈൻ ബുക്കിങ് വഴി ദിവസവും 80,000 പേർക്കുവീതം ദർശനത്തിന് അനുമതി നൽകാൻ തീരുമാനിച്ചത്.

Read More

ശബരിമല തീര്‍ഥാടനം: 10000 വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ്, മികവുറ്റ സൗകര്യങ്ങളും: ജില്ലാ കലക്ടര്‍

  ശബരിമല തീര്‍ഥാടനകാലത്ത് നിലയ്ക്കലില്‍ 10,000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍. തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് നിരത്ത് വിഭാഗം, വാട്ടര്‍ അതോറിറ്റി, എന്‍.എച്ച് എന്നിവയുടെ ഇലവുങ്കല്‍വരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. നിലയ്ക്കലില്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍നടക്കുന്ന പ്രവൃത്തികള്‍ പരിശോധിച്ചു. മണ്ണാറകുളഞ്ഞി, കുമ്പളാംപൊയ്ക, വടശ്ശേരിക്കര, കന്നാംപാലം, മാടമണ്‍, കൂനങ്കര, പ്ലാപ്പള്ളി, ഇലവുങ്കല്‍, നിലയ്ക്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വിവിധ പ്രവൃത്തികളുടെ പുരോഗതിയും വിശകലനം ചെയ്തു. നിലയ്ക്കലില്‍ പാര്‍ക്കിംഗ് സൗകര്യം ഒരുക്കുന്നതിനായി മരങ്ങള്‍ മുറിക്കുകയാണ്. പാറകളും കല്ലുകളും മാറ്റുന്നുമുണ്ട്. ദേവസ്വം ബോര്‍ഡിന്റെ പരിധിയിലുള്ള റോഡുകളുടെ അറ്റകുറ്റപണികള്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം നല്‍കി. പത്തനംതിട്ട-പമ്പ റോഡില്‍ പൊതുമരാമത്ത് നിരത്ത് വിഭാഗം, എന്‍എച്ച് വകുപ്പുകളുടെ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. റോഡില്‍ അപകടകരമായി നില്‍കുന്ന മരചില്ലകള്‍ വെട്ടി മാറ്റണം. റോഡരികുകളിലെ അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ സുരക്ഷാ വേലികള്‍ ഉറപ്പാക്കണം. റോഡിലേക്ക് പടര്‍ന്ന…

Read More

ശബരിമലയിൽ ഇത്തവണ ഓൺലൈൻ ബുക്കിങ്ങ് മാത്രം

ശബരിമലയിൽ ഇത്തവണ ഓൺലൈൻ ബുക്കിങ്ങ് മാത്രം; ദിവസം പരമാവധി 80,000 പേർക്ക് ദർശന സൗകര്യം konnivartha.com: ശബരിമലയിൽ ഇത്തവണ ഓൺലൈൻ ബുക്കിങ്ങ് മാത്രം അനുവദിക്കാൻ തീരുമാനിച്ചു. ഒരു ദിവസം പരമാവധി 80,000 പേർക്ക് ദർശന സൗകര്യം ഒരുക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിലാണ് തീരുമാനം. വെർച്ച്വൽ ക്യൂ ബുക്കിങ്ങ് സമയത്ത് തന്നെ യാത്രാ വഴി തെരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കും. അതുവഴി തീർത്ഥാടകർക്ക് തിരക്ക് കുറഞ്ഞ യാത്രാ വഴി തെരഞ്ഞെടുക്കാനാവും. കാനന പാതയിൽ ഭക്തർക്ക് ആവശ്യമായ സൗകര്യം ഒരുക്കും. തിരക്കുള്ള സമയങ്ങളിൽ വാഹനങ്ങൾ നിയന്ത്രിക്കേണ്ടി വന്നാൽ അതിനുള്ള കേന്ദ്രങ്ങൾ കണ്ടെത്തി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും. നിലക്കലിലും എരുമേലിയിലും പാർക്കിങ്ങിന് കൂടുതൽ സൗകര്യം ഏർപ്പെടുത്തുന്നുണ്ട്. ശബരിമലയിലേക്കുള്ള റോഡുകളുടെയും പാർക്കിങ്ങ് ഗ്രൗണ്ടുകളുടെയും അറ്റകുറ്റ പണികൾ ഉടൻ പൂർത്തിയാക്കും.…

Read More

ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനം : പ്ലാസ്റ്റിക്‌രഹിത തീര്‍ഥാടനം ലക്ഷ്യം : ഡെപ്യൂട്ടി സ്പീക്കര്‍

  konnivartha.com: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് പന്തളം ഇടത്താവളത്തില്‍ പ്ലാസ്റ്റിക് നിര്‍മാര്‍ജനം പൂര്‍ണമായി നടപ്പാക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. പന്തളം വലിയകോയിക്കല്‍ ക്ഷേത്രം ഓഡിറ്റോറിയത്തില്‍ചേര്‍ന്ന അവലോകനയോഗത്തില്‍ അധ്യക്ഷനായിരുന്നു അദ്ദേഹം. ക്ഷേത്രപരിസരത്ത് പ്ലാസ്റ്റിക് വസ്തുക്കള്‍, പേപ്പര്‍ പ്ലേറ്റ്-കപ്പ് തുടങ്ങിയവയുടെ ഉപയോഗം തടയും. കടകളില്‍ നഗരസഭ, പോലിസ്, റവന്യൂ സംയുക്തപരിശോധന നടത്തും. ദേവസ്വം ബോര്‍ഡ്, നഗരസഭ, കൊട്ടാരം ഉപദേശകസമിതി എന്നിവയുടെ നേതൃത്വത്തില്‍ ക്ഷേത്ര പരിസരത്തെ കാട് വെട്ടിതെളിക്കണം. ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ പന്തളത്ത് ഒന്‍പത് ബയോ ടോയ്ലറ്റുകള്‍ സ്ഥാപിക്കും. ഇടത്താവളത്തിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുന്നവരെ ദേവസ്വം ബോര്‍ഡ് നിയോഗിക്കണം. മണികണ്ഠന്‍ ആല്‍ത്തറയില്‍ നിന്ന് കെഎസ്ആര്‍ടിസി രാത്രികാല സര്‍വീസ് നടത്തണം. അച്ചന്‍കോവിലാറ്റില്‍ മേജര്‍ ഇറിഗേഷന്റെ നേതൃത്വത്തില്‍ വേലികള്‍ സ്ഥാപിച്ച് സുരക്ഷിതമാക്കണം. തീര്‍ഥാടനകാലം കണക്കിലെടുത്ത് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നിശ്ചിതപ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. അടുത്ത മാസം…

Read More