മണ്ഡലകാലം: ശബരിമലനട നാളെ തുറക്കും

  വീണ്ടും ഒരു മണ്ഡലകാലം .ഇനി വ്രത ശുദ്ധിയുടെ നാളുകള്‍ . മാലയിട്ടു ഇരുമുടികെട്ടുമായി ശരണം വിളികളോടെ അയ്യപ്പ ഭക്തര്‍ മാമല കയറി അയ്യപ്പ സന്നിധിയില്‍ എത്തുന്ന നാളുകള്‍ . ഭക്തരെ വെള്ളിയാഴ്ച  1-ന് ശേഷം പമ്പയിൽനിന്ന് സന്നിധാനത്തേക്ക് കടത്തിവിടും. വൈകിട്ട് നാലിന് നിലവിലെ മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരി നടതുറക്കും.ഭസ്മാഭിഷിക്തനായി യോഗനിദ്രയിലായിരുന്ന ഭഗവാൻ മിഴികള്‍ തുറന്നു ഭക്തര്‍ക്ക് അനുഗ്രഹം ചൊരിയുന്ന ആദ്യ ചടങ്ങായ ശ്രീകോവിലിലെ വിളക്കിൽ നെയ്ത്തിരി തെളിയിക്കും . അരയാൽ ചുവട്ടിൽ അണയാതെ കത്താനുള്ള ആഴിയ്ക്ക് അഗ്‌നിപകരുന്നതോടെ മണ്ഡലകാലത്തിന് തുടക്കമാകും . ശരണം മന്ത്രവുമായി ഭക്തർ പതിനെട്ടാംപടി കയറി അയ്യപ്പ വിഗ്രഹം ദര്‍ശിക്കും . ശബരിമലയില്‍ എല്ലാ ഒരുക്കവും പൂര്‍ത്തിയായി . ദീപാരാധനയ്ക്കുശേഷം പുതിയ മേൽശാന്തിമാരുടെ അവരോധനം നടക്കും. രാത്രി 11-ന് നട അടയ്കും.പുതിയ മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി 16-ന് പുലർച്ചേ മൂന്നിന്…

Read More

കല്ലേലിക്കാവില്‍ മണ്ഡല മകരവിളക്ക് ചിറപ്പ് മഹോത്സവം

മണ്ഡല മകരവിളക്ക് ചിറപ്പ് മഹോത്സവം പത്തനംതിട്ട (കോന്നി ): ചരിത്ര പ്രസിദ്ധവും പുരാതനവും 999 മലകൾക്ക് മൂല സ്ഥാനവുമായ കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം )മണ്ഡല മകര വിളക്ക് മഹോത്സവം 2024 നവംബർ 16 മുതൽ 2025 ജനുവരി 14 വരെ ആദി ദ്രാവിഡ നാഗ ഗോത്ര കാവ്‌ ആചാര അനുഷ്ടാനത്തോടെ നടക്കും. എല്ലാ ദിവസവും വിശേഷാൽ 41 തൃപ്പടി പൂജ, 999 മലക്കൊടി പൂജയും മലവില്ല് പൂജയും സമർപ്പിച്ച് നടവിളക്ക്, മന വിളക്ക്, പടി വിളക്ക്, കളരി വിളക്ക് എന്നിവ തെളിയിക്കും. ചിറപ്പ് മഹോത്സവത്തിന്റെ ഭാഗമായി പ്രത്യേക നിത്യ അന്നദാനം, ആനയൂട്ട്, മീനൂട്ട്, വാനര ഊട്ട്,പൊങ്കാല, മലയ്ക്ക് കരിക്ക് പടേനി, നാണയപ്പറ, മഞ്ഞൾപ്പറ, നെൽപ്പറ, അടയ്ക്കാപ്പറ, നാളികേരപ്പറ, അരിപ്പറ, അവൽപ്പറ, മലർപ്പറ,അൻപൊലി, പുഷ്പാലങ്കാരം എന്നിവ സമർപ്പിക്കും. വൃശ്ചികം ഒന്നാം തീയതി രാവിലെ…

Read More

ശബരിമലയില്‍ വൈഫൈ, റോമിംഗ് : ബിഎസ്എന്‍എല്‍

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ടു ആധുനിക വാര്‍ത്താ വിനിമയ സേവനങ്ങള്‍ ലഭ്യമാക്കുവാന്‍ വിപുലമായ ക്രമീകരണങ്ങള്‍ ബിഎസ്എന്‍എല്‍ ആവിഷ്‌കരിച്ചു. ഫൈബര്‍ കണക്റ്റിവിറ്റി അതിനൂതനവും 300 എബിപിഎസ് വരെ വേഗത ലഭിക്കുന്നതുമായ ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്റ്റിവിറ്റി ശബരിമല ,പമ്പ ,നിലക്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സാധ്യമാക്കി. ഫൈബര്‍ കണക്റ്റിവിറ്റിയിലുടെ ദേവസ്വം ബോര്‍ഡ്, പോലീസ്, ഫോറസ്ററ്, ആരോഗ്യം തുടങ്ങിയ വകുപ്പുകള്‍, ബാങ്കുകള്‍, വാര്‍ത്താ മാധ്യമങ്ങള്‍ , മറ്റു സര്‍ക്കാര്‍ ഏജന്‍സികള്‍, വാണിജ്യ സ്ഥാപനങ്ങള്‍ ഇവിടെയെല്ലാം ടെലികോം സേവനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട് . പമ്പ മുതല്‍ സന്നിധാനം വരെ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഓക്സിജന്‍ പാര്‍ലറുകള്‍, എമെര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ എന്നിവിടങ്ങളില്‍ ഫൈബര്‍ കണക്റ്റിവിറ്റി ലഭിക്കും. വൈഫൈ റോമിംഗ് വീടുകളില്‍ ബിഎസ്എന്‍എല്‍ ഫൈബര്‍ കണക്ഷന്‍ എടുത്തിട്ടുള്ള ഏതൊരു ഉപഭോക്താവിനും ശബരിമലയില്‍ വൈഫൈ റോമിംഗ് സംവിധാനം ഉപയോഗിച്ച് ഇന്റര്‍നെറ്റ് സേവനം ലഭ്യമാണ്. http://portal.bsnl.in/ftth/wifiroaming എന്ന പോര്‍ട്ടലിലോ ബിഎസ്എന്‍എല്‍ വൈഫൈ റോമിംഗ്…

Read More

‘സ്വാമി ചാറ്റ് ബോട്ട്’ ‘ ലോഗോ അനാവരണം മുഖ്യമന്ത്രി നിര്‍വഹിച്ചു

  ശബരിമല ക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടന അനുഭവം സുഗമമാക്കുന്നതിനായി ജില്ലാ ഭരണ സംവിധാനം നിര്‍മ്മിക്കുന്ന ”സ്വാമി ചാറ്റ് ബോട്ട് ” എന്ന എ.ഐ അസ്സിസ്റ്റന്റിന്റെ ലോഗോ അനാവരണം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. സ്മാര്‍ട്ട് ഫോണ്‍ ഇന്റര്‍ഫേസിലൂടെ ആക്‌സസ് ചെയ്യാവുന്ന സ്വാമി ചാറ്റ് ബോട്ട് ഇംഗ്ലീഷ്,ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങി ആറു ഭാഷകളില്‍ സമഗ്ര സേവനം ഉറപ്പ് വരുത്തുന്നു. നടതുറപ്പ്, പൂജാസമയം തുടങ്ങിയ ക്ഷേത്ര കാര്യങ്ങളും വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഭക്തര്‍ക്ക് ഇതിലൂടെ ലഭ്യമാകും. പോലീസ്, ഫോറെസ്റ്റ് തുടങ്ങിയ പ്രധാന വിഭാഗങ്ങളുടെ സേവനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്ന സ്വാമി ചാറ്റ് ബോട്ടിലൂടെ അപകട രഹിതവും കൃത്യവുമായ തീര്‍ത്ഥാടന അനുഭവം ഭക്തര്‍ക്ക് ഉറപ്പ് വരുത്താനാകും. ആധുനികമായ ഈ ഡിജിറ്റല്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനത്തിലൂടെ ശബരിമല യാത്ര കൂടുതല്‍ സൗകര്യപ്രദവും സുരക്ഷിതവുമാക്കി സേവനങ്ങള്‍ ഭക്തര്‍ക്ക് എത്രയും വേഗം എത്തിക്കാനാവുമെന്ന്…

Read More

ശബരിമല: എരുമേലിയിൽ പാർക്കിംഗ് സംവിധാനത്തിന്‍റെ ഉദ്ഘാടനം ഇന്ന് (നവംബർ 13)

  ശബരിമല: എരുമേലിയിൽ പാർക്കിംഗ് സംവിധാനത്തിന്റെ ഉദ്ഘാടനം (നവംബർ 13) ഭവന നിർമ്മാണ ബോർഡിൻറെ എരുമേലി ഡിവോഷണൽ ഹബ്ബ് വാഹന പാർക്കിംഗ് സംവിധാനം എരുമേലി ചെറിയമ്പലത്തിന് സമീപത്തുള്ള പദ്ധതി പ്രദേശത്ത് നവംബർ 13 ന് വൈകുന്നേരം 5 മണിക്ക് റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ അധ്യക്ഷത വഹിക്കും. ചടങ്ങിൽ ആന്റോ ആന്റണി എംപിയും സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയും മുഖ്യാതിഥികളാവും. ഭവന നിർമ്മാണ ബോർഡ് ചെയർമാൻ ടി.വി. ബാലൻ, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സുജി സണ്ണി എന്നിവർ പങ്കെടുക്കും. ശബരിമല തീർത്ഥാടകർക്കായി എരുമേലിയിൽ ചെറിയമ്പലത്തിന് സമീപത്തായുള്ള ഭവന നിർമാണ ബോർഡിന്റെ സ്ഥലത്താണ് വാഹന പാർക്കിന് സംവിധാനം. എരുമേലിയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡിവോഷണൽ ഹബ് സജ്ജീകരിക്കുന്നതിനുള്ള ആദ്യഘട്ടമായാണ് മിതമായ നിരക്കിലുള്ള പാർക്കിംഗ് സംവിധാനം. മൂന്ന്…

Read More

ശബരിമല :പമ്പയിലും ചക്കുപാലം രണ്ടിലും പാർക്കിങ്ങിന് അനുമതി

  പമ്പയിൽ ഹിൽടോപ്പിലും ചക്കുപാലം രണ്ടിലും കാറുകൾ ഉൾപ്പെടെ ചെറുവാഹനങ്ങൾ പാർക്ക് ചെയ്യാൻ ഹൈക്കോടതി അനുമതി നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകിയ ഹർജി തീർപ്പാക്കിയാണ് ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്.   താൽക്കാലികമായിട്ടാണ് അനുമതിയെന്നും ഗതാഗതക്കുരുക്കോ മറ്റു പ്രശ്നങ്ങളോ ഉണ്ടായാൽ നിയന്ത്രണമേർപ്പെടുത്താമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.24 മണിക്കൂർ ഇവിടെ വാഹനം പാർക്ക് ചെയ്യാനാണ് കോടതി അനുമതി നൽകിയിട്ടുള്ളത്.   2018 മുതൽ മണ്ഡലകാലത്ത് പമ്പയിലേക്ക് ചെറുവാഹനങ്ങൾ കടത്തിവിട്ടിരുന്നില്ല.ചെയിൻ സർവീസിനെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ചെറിയ വാഹനങ്ങളെ കടത്തിവിടുന്നതിനെ കെഎസ്ആർടിസി എതിർത്തിരുന്നു.ദേവസ്വം ബോർഡ് ഇക്കാര്യത്തിൽ തങ്ങളുടെ ഭാഗം ശക്തമായി അവതരിപ്പിച്ചതോടെ കോടതി അനുമതി നൽകുകയായിരുന്നു.

Read More

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ /അറിയിപ്പുകള്‍ ( 12/11/2024 )

ശബരിമല തീര്‍ഥാടനം : വെജിറ്റേറിയന്‍ ആഹാരസാധനങ്ങളുടെ വില നിശ്ചയിച്ചു ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയന്‍ ആഹാരസാധനങ്ങളുടെ വില ഏകീകരിച്ച് നിശ്ചയിച്ചു. ജില്ലാ കലക്ടര്‍ വില നിശ്ചയിച്ച ഭക്ഷണ സാധനങ്ങളുടെ ഇനം, അളവ് , സന്നിധാനം, പമ്പ /നിലയ്ക്കല്‍, ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളിലെ വില എന്ന ക്രമത്തില്‍ ചുവടെ. ചായ, 150 മി.ലി, 14 രൂപ, 12 രൂപ, 11 രൂപ. കാപ്പി 150 മി.ലി, 13 , 12 , 11. കടുംകാപ്പി /കടുംചായ 150 മി.ലി, 11,10,9. ചായ /കാപ്പി (മധുരം ഇല്ലാത്തത് ) 150 മി.ലി, 12,11,10. ഇന്‍സ്റ്റന്റ് കാപ്പി (മെഷീന്‍ കോഫി)/ബ്രൂ/നെസ്‌കഫേ/ബ്രാന്‍ഡഡ്)150 മി.ലി, 21,18,18. ഇന്‍സ്റ്റന്റ് കാപ്പി (മെഷീന്‍ കോഫി)/ബ്രൂ/നെസ്‌കഫേ/കാഫിഡെ/ബ്രാന്‍ഡഡ്) 200 മി.ലി, 24,22,22. ബോണ്‍വിറ്റ/ ഹോര്‍ലിക്‌സ് 150 മി.ലി, 27,25,26. പരിപ്പുവട 40 ഗ്രാം, 16,14,11. ഉഴുന്നുവട 40…

Read More

ശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ /അറിയിപ്പുകള്‍ ( 12/11/2024 )

ശബരിമലയിൽ ഒരേ സമയം പതിനാറായിരത്തോളം വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം :നിലയ്ക്കലിൽ ഫാസ്റ്റ് ടാഗ് സൗകര്യം ശബരിമലയിൽ ഒരേ സമയം പതിനാറായിരത്തോളം വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഒരുക്കിയതായി ദേവസ്വം ബോർഡ് അറിയിച്ചു. നിലയ്ക്കലിൽ എണ്ണായിരത്തോളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ കഴിയുന്നിടത്ത് അധികമായി 2500 വാഹനങ്ങൾ കൂടി പാർക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. നിലയ്ക്കലിലെ പാർക്കിംഗ് പൂർണ്ണമായും ഫാസ്റ്റ് ടാഗ് സംവിധാനം ഉപയോഗിച്ചുള്ളതായിരിക്കും. വാഹനങ്ങളുടെ സുഗമവും വേഗത്തിലുമുള്ള സഞ്ചാരത്തിന് ഫാസ്റ്റ് ടാഗ് സൗകര്യം ഉപകരിക്കുമെന്നും ഭക്തജനങ്ങൾ പരമാവധി ഈ സൗകര്യം ഉപയോഗിക്കണമെന്നും ദേവസ്വം ബോർഡ് അറിയിച്ചു. പമ്പ ഹിൽടോപ്പ് ,ചക്കുപാലം എന്നിവിടങ്ങളിൽ മാസപൂജ സമയത്ത് പാർക്കിങ്ങിനുള്ള അനുമതി കോടതി നൽകിയിരുന്നു. ഇവിടങ്ങളിലായി 2000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം. മണ്ഡല മകരവിളക്ക് മഹോത്സവകാലത്തും ഇവിടങ്ങളിൽ പാർക്കിംഗ് കോടതിയുടെ അനുവാദത്തോടെ ഏർപ്പെടുത്താൻ ശ്രമിക്കും. എരുമേലിയിൽ ഹൗസിംഗ് ബോർഡിന്റെ കൈവശമുള്ള ആറര ഏക്കർ സ്ഥലം…

Read More

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ /അറിയിപ്പുകള്‍ ( 12/11/2024 )

  ഗതാഗത നിരോധനം മൈലപ്ര റോഡില്‍ ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ച് ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ മിനിസിവില്‍ സ്റ്റേഷന്‍ മുതല്‍ എസ്പി ഓഫീസ് ജംഗ്ഷന്‍ വരെ ഇന്നും നാളെയും (നവംബര്‍ 12,13) വാഹന ഗതാഗതം നിരോധിച്ചു. കെഎസ് ആര്‍ടിസി സ്റ്റാന്‍ഡിലേക്കുളള വാഹനങ്ങള്‍ റിംഗ് റോഡ് വഴി അബാന്‍ ജംഗ്ഷനില്‍ എത്തി പ്രൈവറ്റ് ബസ് സ്്റ്റാന്‍ഡിന് മുന്‍വശത്ത് കൂടി പ്രവേശിക്കണം.   ശബരിമല തീര്‍ഥാടനം : വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കണം ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ജില്ലയിലെ എല്ല ഭക്ഷണശാലകളിലും ജില്ലാ കലക്ടര്‍ പ്രസിദ്ധപ്പെടുത്തുന്ന വിലവിവര പട്ടിക (വിവിധ ഭാഷകളിലുളളത്) തീര്‍ഥാടകര്‍ക്ക് കാണത്തക്ക വിധത്തിലും വായിക്കത്തക്ക വിധത്തിലും പ്രദര്‍ശിപ്പിക്കുന്നത് ജനുവരി 25 വരെ കര്‍ശനമാക്കി ജില്ലാ കലക്ടര്‍ എസ്.പ്രേംകൃഷ്ണന്‍ ഉത്തരവായി.   റോഡുകളുടെ വശങ്ങളില്‍ പാചകം ചെയ്യുന്നത് നിരോധിച്ചു ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശബരിമലയിലേക്കുളള റോഡുകളുടെ വശങ്ങളിലും നിലയ്ക്കലിലും മറ്റ്…

Read More

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 09/11/2024 )

  ശബരിമലയിൽ പതിനാറായിരത്തോളം ഭക്തജനങ്ങൾക്ക് ഒരേ സമയം വിരിവയ്ക്കാനുള്ള സൗകര്യം   ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവ കാലത്ത് പതിനാറായിരത്തോളം ഭക്തജനങ്ങൾക്ക് ഒരേ സമയം വിരി വെക്കാനുള്ള വിപുലമായ സൗകര്യം സജ്ജീകരിച്ചതായി ദേവസ്വം ബോർഡ് അറിയിച്ചു. നിലയ്ക്കലിൽ ടാറ്റയുടെ 5 വിരി ഷെഡിലായി 5000 പേർക്ക് വിരി വക്കാനുള്ള സൗകര്യമുണ്ട്. മഹാദേവക്ഷേത്രത്തിന്റെ നടപന്തലിൽ ആയിരം പേർക്കാണ് വിരിവയ്ക്കാനുള്ള സൗകര്യം. നിലക്കലിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് സമീപം 3000 പേർക്ക് കൂടി വിരിവയ്ക്കുവാൻ ഉള്ള ജർമൻ പന്തൽ സജ്ജീകരിച്ചു. ഇതോടൊപ്പം പമ്പയിൽ പുതുതായി നാലു നടപ്പന്തലുകൾ കൂടി ക്രമീകരിക്കുന്നതോടെ 4000 പേർക്ക് വരിനിൽക്കാനുള്ള സൗകര്യം ലഭിക്കും. രാമമൂർത്തി മണ്ഡപത്തിന് പകരം 3000 പേർക്ക് കൂടി വിരിവയ്ക്കാൻ കഴിയുന്ന താൽക്കാലിക സംവിധാനം ഒരുക്കുന്നത് ഭക്തജനങ്ങൾക്ക് സുഗമമായി വിരിവയ്ക്കൽ പൂർത്തിയാക്കാൻ സഹായിക്കുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു. ശബരിമല: ഭക്തർക്ക് ദാഹമകറ്റാൻ ചൂടുവെള്ളം:വിശ്രമിക്കാൻ കൂടുതൽ…

Read More