മകരവിളക്ക് മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു : ശബരിമല മേൽശാന്തി

  ഈ വർഷത്തെ മണ്ഡല മഹോത്സവം കഴിഞ്ഞ് മകരവിളക്ക് മഹോത്സവത്തിൻ്റെ ഒരുക്കങ്ങൾ ആരംഭിച്ചതായി ശബരിമല മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി അറിയിച്ചു. ഉത്തരായന കാലം കഴിഞ്ഞ് ദക്ഷിണായനകാലം തുടങ്ങുകയാണ്. ധനുമാസത്തിൽ നിന്നും മകരമാസത്തിലേക്ക് സൂര്യൻ സംക്രമിക്കുന്ന ഈ സമയത്ത് പന്തളം കൊട്ടാരത്തിൽ നിന്നു കൊണ്ടുവരുന്ന തിരുവാഭരണങ്ങൾ അയ്യപ്പസ്വാമിക്ക് ചാർത്തി ദീപാരാധന നടത്തും. ഇതോടൊപ്പം പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞ് ഭക്തർക്കെല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹം ഉണ്ടാകുമെന്നും മേൽശാന്തി പറഞ്ഞു.

Read More

ശബരിമലയിൽ നാളത്തെ (07.01.2025) ചടങ്ങുകൾ

  പുലർച്ചെ 3ന് നട തുറക്കൽ.. നിർമ്മാല്യം 3.05ന് അഭിഷേകം 3.30ന് ഗണപതി ഹോമം 3.30 മുതൽ 7 മണി വരെയും 8 മണി മുതൽ  11 മണി  വരെയും  നെയ്യഭിഷേകം 7.30ന് ഉഷപൂജ 12ന് കളഭാഭിഷേകം 12.30ന് ഉച്ചപൂജ 1 മണിക്ക് നട അടയ്ക്കൽ 3 മണിക്ക് നട തുറക്കൽ 6.30ന് ദീപാരാധന തുടർന്ന് പുഷ്പാഭിഷേകം 9.30ന് അത്താഴ പൂജ 10.50ന് ഹരിവരാസനം 11ന് നട അടയ്ക്കൽ

Read More

ശബരിമലയിലെ (04.01.2025) ചടങ്ങുകൾ

  പുലർച്ചെ 3ന് നട തുറക്കൽ.. നിർമ്മാല്യം 3.05ന് അഭിഷേകം 3.30ന് ഗണപതി ഹോമം 3.30 മുതൽ 7 മണി വരെയും 8 മണി മുതൽ  11 മണി  വരെയും  നെയ്യഭിഷേകം 7.30ന് ഉഷപൂജ 12ന് കളഭാഭിഷേകം 12.30ന് ഉച്ചപൂജ 1 മണിക്ക് നട അടയ്ക്കൽ 3 മണിക്ക് നട തുറക്കൽ 6.30ന് ദീപാരാധന തുടർന്ന് പുഷ്പാഭിഷേകം 9.30ന് അത്താഴ പൂജ 10.50ന് ഹരിവരാസനം 11ന് നട അടയ്ക്കൽ

Read More

ഔഷധകുടിവെള്ളം നല്‍കാന്‍ അട്ടപ്പാടിയില്‍ നിന്നുള്ള ഗോത്രവര്‍ഗക്കാര്‍

  മലകയറുന്ന അയ്യപ്പഭക്തര്‍ക്ക് ദാഹവും ക്ഷീണവുമകറ്റാന്‍ ഔഷധക്കുടിവെള്ളവും ബിസ്‌കറ്റും വിതരണം ചെയ്യുന്നതിന് അട്ടപ്പാടിയില്‍ നിന്നുള്ള ഗിരിവര്‍ഗ തൊഴിലാളികളുടെ സേവനം വിനിയോഗിച്ച് ദേവസ്വം ബോര്‍ഡ്. ആകെ 652 പേരെയാണ് കുടിവെള്ളവും ബിസ്‌കറ്റും വിതരണം ചെയ്യാന്‍ നീലിമല മുതല്‍ ഉരക്കുഴി വരെ നിയോഗിച്ചിട്ടുള്ളത്. ഇതില്‍ 200 പേര്‍ പുതൂര്‍, ഷോളയൂര്‍, അഗളി എന്നിവിടങ്ങളില്‍ നിന്നുള്ള ഗോത്രവര്‍ഗക്കാരാണെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ ജി.പി പ്രവീണ്‍ പറഞ്ഞു. പട്ടികവര്‍ഗക്കാരായ യുവാക്കളെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യം കൂടിയാണ് ഇതിലൂടെ സാധ്യമാകുന്നത്. വളരെ ഊര്‍ജസ്വലരായി അവര്‍ തങ്ങളുടെ ജോലി നിര്‍വഹിക്കുന്നതായും സ്‌പെഷ്യല്‍ ഓഫീസര്‍ പറഞ്ഞു. ശരംകുത്തിയില്‍ സ്ഥാപിച്ച പ്ലാന്റില്‍ നിന്നാണ് നീലിമല മുതല്‍ ഉരക്കുഴി വരെ കുടിവെള്ളം വിതരണം ചെയ്യുന്നത്. ചുക്ക്, പതിമുഖം, രാമച്ചം എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്നതാണ് ഔഷധക്കുടിവെള്ളം. ഓരോ 50 മീറ്റര്‍ അകലത്തിലും കുടിവെള്ളം വിതരണം ചെയ്യാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. ജലജന്യരോഗങ്ങളെ ഭയപ്പെടാതെ തീര്‍ഥാടനം…

Read More

ശബരിമലയിൽ ഇന്നത്തെ (03.01.2025) ചടങ്ങുകൾ

  പുലർച്ചെ 3ന് നട തുറക്കൽ.. നിർമ്മാല്യം 3.05ന് അഭിഷേകം 3.30ന് ഗണപതി ഹോമം 3.30 മുതൽ 7 മണി വരെയും 8 മണി മുതൽ  11 മണി  വരെയും  നെയ്യഭിഷേകം 7.30ന് ഉഷപൂജ 12ന് കളഭാഭിഷേകം 12.30ന് ഉച്ചപൂജ 1 മണിക്ക് നട അടയ്ക്കൽ 3 മണിക്ക് നട തുറക്കൽ 6.30ന് ദീപാരാധന തുടർന്ന് പുഷ്പാഭിഷേകം 9.30ന് അത്താഴ പൂജ 10.50ന് ഹരിവരാസനം 11ന് നട അടയ്ക്കൽ

Read More

അയ്യപ്പന് കളരിപ്പയറ്റ് കാണിക്കയർപ്പിച്ച് പതിനൊന്നംഗ സംഘം

  konnivartha.com/ശബരിമല: അയ്യപ്പന് കളരിപ്പയറ്റ് കാണിക്കയായി അർപ്പിച്ച് തിരുവനന്തപുരം പാപ്പനംകോട് നിന്നുമെത്തിയ സംഘം. മാധവമഠം സി.വി.എൻ കളരിസംഘമാണ് ശബരിമല സന്നിധാനത്തെത്തി കളരിപ്പയറ്റ് അവതരിപ്പിച്ചത്. കെട്ടുകാരിപ്പയറ്റ്, വാൾപ്പയറ്റ്, കഠാരപ്പയറ്റ്, കുന്തപ്പയറ്റ്, ഉറുമിപ്പയറ്റ് തുടങ്ങിയവ അരങ്ങേറി. ഐതീഹ്യങ്ങളനുസരിച്ച് ആയോധനമുറകളിൽ അഗ്രഗണ്യനാണ് അയ്യപ്പൻ. ശബരീശന് മുൻപിൽ കളരിപ്പയറ്റ് കാണിക്കയായി അർപ്പിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് സംഘം. ഗൗതമൻ, രാജീവ്‌, അമൽ, ആദിത്, അഭിജിത്, അരവിന്ദ്, അനശ്വർ, കാർത്തിക്, അനു, അർജുൻ, വസുദേവ് എന്നിവരടങ്ങിയ പതിനൊന്നംഗ സംഘം ചടുലമായ ചുവടുകളിലൂടെയും അഭ്യാസപ്രകടനങ്ങളിലൂടെയും ആസ്വാദകരുടെ നിറഞ്ഞ കൈയ്യടികൾ സ്വീകരിച്ചാണ് മടങ്ങിയത്.

Read More

ശബരിമലയിലെ ഇന്നത്തെ (02.01.2025) ചടങ്ങുകൾ

  പുലർച്ചെ 3ന് നട തുറക്കൽ.. നിർമ്മാല്യം 3.05ന് അഭിഷേകം 3.30ന് ഗണപതി ഹോമം 3.30 മുതൽ 7 മണി വരെയും 8 മണി മുതൽ  11 മണി  വരെയും  നെയ്യഭിഷേകം 7.30ന് ഉഷപൂജ 12ന് കളഭാഭിഷേകം 12.30ന് ഉച്ചപൂജ 1 മണിക്ക് നട അടയ്ക്കൽ 3 മണിക്ക് നട തുറക്കൽ 6.30ന് ദീപാരാധന തുടർന്ന് പുഷ്പാഭിഷേകം 9.30ന് അത്താഴ പൂജ 10.50ന് ഹരിവരാസനം 11ന് നട അടയ്ക്കൽ

Read More

അയ്യപ്പ സന്നിധിയിൽ നാദോപാസനയുമായി മട്ടന്നൂരും സംഘവും

  konnivartha.com: അയ്യപ്പ സന്നിധിയിൽ നാദോപാസന യർപ്പിക്കാൻ മലയാളിയുടെ പ്രിയ വാദകനും സംഗീത നാടക അക്കാദമി ചെയർമാനുമായ മട്ടന്നൂർ ശങ്കരൻകുട്ടിമാരാരും സംഘവും സന്നിധാനത്തെത്തി.   ചൊവ്വാഴ്ച രാത്രി മല കയറിയെത്തിയ സംഘം ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് അയ്യപ്പ സന്നിധിയിൽ നാദ വിസ്മയം തീർത്തത്. മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും മക്കളായ ശ്രീകാന്ത്, ശ്രീരാജ് എന്നിവരുമാണ് തായമ്പക നയിച്ചത്.   കലാമണ്ഡലം ഉണ്ണികൃഷ്ണനും വെള്ളിനേഴി ആനന്ദും ഇടം തലയിലും വെള്ളിനേഴി രാംകുമാർ, കീനൂർ സുബീഷ്, തൃശൂർ ശബരി, ഇരിങ്ങാലക്കുട ഹരി എന്നിവർ വലം തലയിലും മട്ടന്നൂരിനെ അനുഗമിച്ചു. മട്ടന്നൂർ അജിത്ത് മാരാർ, വെള്ളിനേഴി വിജയൻ, കല്ലുവഴി ശ്രീജിത്, പുറ്റേക്കാട് മേഘനാദൻ, തൃക്കടീരി ശങ്കരൻകുട്ടി, മട്ടന്നൂർ ശ്രീശങ്കർ മാരാർ എന്നിവർ ചേർന്ന് താളമൊരുക്കി. എഡിജിപി എസ് ശ്രീജിത്, ദേവസ്വം ബോർഡ് അംഗം അഡ്വ. എ.അജികുമാർ എന്നിവർ ചേർന്ന് മട്ടന്നൂരിനെ സ്വീകരിച്ചു. തായമ്പകയ്ക്കുശേഷം…

Read More

പുതുവത്സരത്തെ വരവേറ്റ് ശബരിമലയും

  ശബരിമല: സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള കേരള പോലീസ് ടീം, റാപ്പിഡ് ആക്ഷൻ ഫോഴ്സ്, ഫയർ ഫോഴ്സ്, മറ്റ് വകുപ്പുകളിലെ ജീവനക്കാർ തുടങ്ങിയവർ ചേർന്ന് പുതുവത്സരത്തെ വരവേറ്റു. ഹാപ്പി ന്യൂ ഇയറെന്ന് കർപ്പൂരം കൊണ്ടെഴുതിയാണ് പുതുവർഷത്തെ വരവേറ്റത്. ചോക്ക് കൊണ്ട് വരച്ച കളങ്ങളിൽ കർപ്പൂരം നിറച്ച ശേഷം കൃത്യം 12 മണിക്ക് ശബരിമലയിലെ പോലീസ് ചീഫ് കോ-ഓ‍ര്‍ഡിനേറ്റർ എ.ഡി.ജി.പി എസ് ശ്രീജിത്ത് കർപ്പൂരത്തിലേക്കഗ്നി പകർന്നു. സന്നിധാനത്തെത്തിയ അയ്യപ്പഭക്തർക്കും ഇത് കൗതുകക്കാഴ്ചയായി. ശരണം വിളികളോടെയും പുതുവത്സരാശംസകൾ നേർന്നും അവർ ആഘോഷത്തിൻ്റെ ഭാഗമായി.

Read More

കാനനപാത വഴി വരുന്ന അയ്യപ്പഭക്തർക്ക് പ്രത്യേക പാസ് നൽകുന്നത് നിർത്തലാക്കി

  konnivartha.com: കാനനപാത വഴി കാൽനടയായി വരുന്ന അയ്യപ്പഭക്തർക്ക് മുക്കുഴിയിൽ വച്ച് പ്രത്യേക പാസ് നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചതായി ദേവസ്വം ബോർഡ് അറിയിച്ചു. പമ്പ വഴി വെർച്വൽ ക്യൂ ആയും സ്പോട്ട് ബുക്കിംഗ് ആയും വരുന്ന അയ്യപ്പഭക്തർ ദർശനം കിട്ടാതെ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് ഈ നടപടിയെന്ന് ദേവസ്വം ബോർഡ് അംഗം അഡ്വ. എ അജികുമാർ അറിയിച്ചു. 5000 പേർക്ക് പ്രത്യേക പാസ് നൽകാനായിരുന്നു നേരത്തെ ഉണ്ടായിരുന്ന ധാരണ. എന്നാൽ കാനനപാത വഴി വരുന്ന അയ്യപ്പഭക്തരുടെ എണ്ണം അഞ്ചിരട്ടിയായി വർദ്ധിച്ചു. ഈ സാഹചര്യത്തിലാണ് സ്പെഷ്യൽ പാസിന് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രത്യേക പാസ് നൽകേണ്ടെന്നാണ് ബോർഡിൻ്റെ തീരുമാനം.

Read More