ശബരിമലയിൽ 14.01.2025 ലെ ചടങ്ങുകൾ പുലർച്ചെ 3ന് നട തുറക്കൽ.. നിർമ്മാല്യം 3.05ന് അഭിഷേകം 3.30ന് ഗണപതി ഹോമം 3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 മണി വരെയും നെയ്യഭിഷേകം 7.30ന് ഉഷപൂജ 8. 45 ന് മകര സംക്രമ പൂജ 12.30ന് ഉച്ചപൂജ 1 മണിക്ക് നട അടയ്ക്കൽ 5 മണിക്ക് നട തുറക്കൽ 6.30ന് തിരുവാഭരണം ചാർത്തി ദീപാരാധന 9.30ന് അത്താഴ പൂജ 10.50ന് ഹരിവരാസനം 11ന് നട അടയ്ക്കൽ മകരജ്യോതി ദർശനത്തിനായി എത്തിയ ഭക്തർക്കുള്ള കേരള പോലീസിന്റെയും ദേവസ്വം ബോർഡിന്റെയും നിർദേശങ്ങളും ക്രമീകരണങ്ങളും * കെഎസ്ആർടിസി വാഹനങ്ങളിൽ ക്യൂ പാലിച്ച് മാത്രം കയറുക. * മകരജ്യോതി ദർശനത്തിനെത്തുന്ന ഭക്തജനങ്ങൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകളിൽ ചാരി നിൽക്കാനോ കെട്ടിയിരിക്കുന്ന വടം മുറിച്ച് കടക്കാനോ ശ്രമിക്കാതിരിക്കുക *…
Read Moreവിഭാഗം: SABARIMALA SPECIAL DIARY
ശബരിമല മകരവിളക്ക് :പ്രത്യേക അറിയിപ്പ് ( 13/01/2025 )
ചൊവ്വാഴ്ച (ജനുവരി 14 ) വൈകിട്ട് പുല്ലുമേട് നിന്നും സന്നിധാനത്തേക്ക് തീർത്ഥാടകരെ കടത്തിവിടില്ല മകരജ്യോതി ദർശിച്ചശേഷം പുല്ലുമേട് നിന്നും സന്നിധാനത്തേക്ക് തീർത്ഥാടകരെ കടത്തിവിടില്ലെന്ന് ഇടുക്കി ജില്ലാ കളക്ടർ വി വിഗ്നേശ്വരി അറിയിച്ചു. വന്യമൃഗങ്ങളുടെ സഞ്ചാരപാതയിൽ രാത്രിയാത്ര ഒരുകാരണവശാലും അനുവദിക്കാൻ കഴിയില്ല. തീർത്ഥാടകർ പുല്ലുമേട്ടിൽ മകരവിളക്ക് ദർശിച്ച ശേഷം തിരികെ സത്രത്തിലേക്ക് മടങ്ങണം. അടുത്തദിവസം രാവിലെ മാത്രമേ സന്നിധാനത്തേക്ക് യാത്ര അനുവദിക്കാനാകൂ. ശബരിമലയിൽനിന്ന് പുല്ലുമേട്ടിലേക്ക് രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ യാത്ര ചെയ്യാം. മകരജ്യോതി കണ്ടശേഷം സന്നിധാനത്തേക്ക് പോകാൻ ശ്രമിക്കുന്നവരെ തടയാൻ പോലീസും വനംവകുപ്പും പ്രത്യേക തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. സുരക്ഷയെ മുൻനിർത്തിയാണ് കരുതൽ നടപടി. എല്ലാ തീർത്ഥാടകരും സഹകരിക്കണമെന്നും ഇടുക്കി ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.
Read Moreസന്നിധാനത്ത് നിന്ന് രാജവെമ്പാലയെ പിടികൂടി
സന്നിധാനത്ത് ഭസ്മക്കുളത്തിന് സമീപത്ത് നിന്ന് വനം വകുപ്പിന്റെ നേതൃത്വത്തിൽ രാജവെമ്പാലയെ പിടികൂടി. വനം വകുപ്പ് ഉദ്യോഗസ്ഥ൪ പാമ്പ് പിടിത്തത്തിൽ പ്രത്യേക പരിശീലനം നേടിയ റെസ്ക്യൂവ൪മാരുടെ നേതൃത്വത്തിൽ രാജവെമ്പാലയെ പിടികൂടിയത്. ഭസ്മക്കുളത്തിന് സമീപം കഴിഞ്ഞ ദിവസം പാമ്പിനെ കണ്ടതിനെ തുട൪ന്ന് ഈ പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് രാജവെമ്പാലയെ കണ്ടെത്തിയത്. പിടികൂടിയ പാമ്പിനെ പമ്പയിലെത്തിച്ച് ഉൾവനത്തിൽ വിട്ടു. പ്രത്യേക പരിശീലനം നേടിയ അഭിനേഷ്, ബൈജു, അരുൺ എന്നിവരാണ് രാജവെമ്പാലയെ പിടികൂടിയത്. മകരവിളക്കിന് മുന്നോടിയായി വനം വകുപ്പ് ഫുൾ പട്രോളിംഗ് ഏ൪പ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും നിരീക്ഷണം ശക്തമാക്കുമെന്ന് വനം വകുപ്പ് അധികൃത൪ പറഞ്ഞു. പാമ്പ് പിടിത്തത്തിൽ പ്രത്യേക പരിശീലനം നേടിയ മൂന്ന് പേരാണ് സന്നിധാനത്ത് വനം വകുപ്പിനൊപ്പം പ്രവ൪ത്തിക്കുന്നത്. ഒരാൾ മരക്കൂട്ടത്തിലും പമ്പയിൽ മറ്റൊരു സംഘവും പ്രവ൪ത്തിക്കുന്നു. നേരത്തേ പമ്പയിൽ നിന്ന് രാജവെമ്പാലയെ പിടികൂടിയിരുന്നു. സന്നിധാനത്ത് നിന്ന് ആദ്യമായാണ്…
Read Moreശബരിമല : ഭക്തിഗാനാർച്ചനയുമായി കാനനപാലകർ
konnivartha.com: നിറഞ്ഞ മനസ്സോടെ അയ്യപ്പന് ഭക്തിഗാനാർച്ചനയുമായി വനപാലകർ. വടശ്ശേരിക്കര റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.യു. രതീഷിൻ്റെ നേതൃത്വത്തിലുള്ള 21 പേരടങ്ങുന്ന സംഘമാണ് ശബരിമല സന്നിധാനം ശ്രീധർമ ശാസ്താ ഓഡിറ്റോറിയത്തിൽ ഗാനാർച്ചന അവതരിപ്പിച്ചത്. വനം, വന്യജീവി വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം വന സംരക്ഷണ സമിതി പ്രവർത്തകരും ഗാനാർച്ചനയിൽ പങ്കാളികളായി. എക്കാലത്തെയും പ്രിയപ്പെട്ട അയ്യപ്പഭക്തിഗാനങ്ങൾ കോ൪ത്തിണക്കിയ അ൪ച്ചന ഭക്ത൪ക്ക് ആനന്ദമേകി. എല്ലാ വ൪ഷവും മകരവിളക്കിനു മു൯പായി ഇവ൪ ഗാനാ൪ച്ചന അവതരിപ്പിക്കാറുണ്ട്. തുട൪ച്ചായി മൂന്നാം വ൪ഷമാണ് വനം വകുപ്പ് ജീവനക്കാ൪ സന്നിധാനത്ത് പാടുന്നത്. സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ പി.ജി. സന്തോഷ്, സി.കെ. സുജിത്ത് എന്നിവർ രചിച്ച ‘പൊന്നു പതിനെട്ടാം പടിയിൽ എന്ന അയ്യപ്പഭക്തിഗാനത്തിൻ്റെ ഓഡിയോ ലോഞ്ചും ഇതോടൊപ്പം നടന്നു. സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറായ അസിസ്റ്റൻ്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് അൻവർ മുഹമ്മദ് ഓഡിയോ ലോഞ്ച് നിർവഹിച്ചു.
Read Moreശബരിമല : പ്രാസാദ ശുദ്ധിക്രിയകൾ നടത്തി
ശബരിമലയിൽ മകര വിളക്കിന് മുന്നോടിയായി തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ നേതൃത്വത്തിൽ പ്രാസാദ ശുദ്ധിക്രിയകൾ നടത്തി
Read Moreശബരിമലയിൽ 13.01.2025 ലെ ചടങ്ങുകൾ
പുലർച്ചെ 3ന് നട തുറക്കൽ.. നിർമ്മാല്യം 3.05ന് അഭിഷേകം 3.30ന് ഗണപതി ഹോമം 3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 മണി വരെയും നെയ്യഭിഷേകം 7.30ന് ഉഷപൂജ 12ന് ബിംബശുദ്ധിക്രിയ 12.30ന് ഉച്ചപൂജ 1 മണിക്ക് നട അടയ്ക്കൽ 3 മണിക്ക് നട തുറക്കൽ 6.30ന് ദീപാരാധന തുടർന്ന് പുഷ്പാഭിഷേകം 9.30ന് അത്താഴ പൂജ 10.50ന് ഹരിവരാസനം 11ന് നട അടയ്ക്കൽ
Read Moreശബരിമല ഇടത്താവളങ്ങളുടെ സൗകര്യം വർധിപ്പിക്കും : മന്ത്രി വാസവൻ (ദേവസ്വം വകുപ്പ് മന്ത്രി)
konnivartha.com/ sabarimala : ശബരിമല തീർത്ഥാടകർക്കായി നിലയ്ക്കലിൽ എല്ലാവിധ സൗകര്യങ്ങളുമുള്ള ബഹുനില മന്ദിരം നിർമിച്ചതായി ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ. ഇടത്താവളങ്ങളുടെ സൗകര്യം വർധിപ്പിക്കുന്നതിന് സർക്കാർ അനുവദിച്ച കിഫ്ബി ഫണ്ടിൽ നിന്നുമാണ് കെട്ടിടം നിർമിച്ചത്. ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ പമ്പ മണപ്പുറത്ത് സംഘടിപ്പിച്ച പമ്പാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എരുമേലി, ചെങ്ങന്നൂർ, കഴക്കൂട്ടം, ആറ്റിങ്ങൽ എന്നിവിടങ്ങളിലും കെട്ടിടങ്ങളുടെ നിർമാണം സമീപഭാവിയിൽ പൂർത്തിയാകും. ശബരിമല തീർത്ഥാടകർക്ക് എല്ലാവിധ സൗകര്യങ്ങളും ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം. ശബരിമല വികസനവുമായി ബന്ധപ്പെട്ട് ആയിരത്തിലധികം കോടിയുടെ മാസ്റ്റർ പ്ലാനിന് കാബിനറ്റ് അംഗീകാരം ലഭിച്ചു. ഇതിൽ 778 കോടി ശബരിമല വികസനത്തിനും 255 കോടി പമ്പയുടെ വികസനത്തിനുമാണ്. പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി മൂന്ന് ഘട്ടങ്ങളിലായി യാഥാർത്ഥ്യമാക്കും. ശബരിമല റോപ്പ് വേയും ഉടൻ യാഥാർത്ഥ്യമാകും. ശബരിമലയിൽ എത്തുന്ന വയോധികർക്കും…
Read Moreശബരിമല മകരവിളക്ക്:ശക്തമായ സുരക്ഷാ ക്രമീകരണം
മകരവിളക്ക്; സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി മകരവിളക്കിനു മുന്നോടിയായുള്ള ക്രമീകരണങ്ങൾ വിലയിരുത്താ൯ പോലീസ് സ്പെഷ്യൽ ഓഫീസ൪ വി. അജിത്തിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേ൪ന്നു. മകരവിളക്കിനു മുന്നോടിയായി ക൪ശന സുരക്ഷാ ക്രമീകരണങ്ങളാണ് ഏ൪പ്പെടുത്തുന്നത്. ഓരോ വകുപ്പും സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ സംബന്ധിച്ച് സ്പെഷ്യൽ ഓഫീസ൪ നി൪ദേശം നൽകി. മകരവിളക്ക് ദ൪ശിക്കാനായുള്ള വ്യൂ പോയിന്റുകളിൽ ബാരിക്കേഡ് സ്ഥാപിക്കുന്ന പ്രവൃത്തികൾ പൂ൪ത്തീകരിച്ചിട്ടുണ്ട്. ഉയരം കൂടിയ കെട്ടിടങ്ങളിൽ കയറി നിൽക്കാ൯ അനുവദിക്കില്ല. ഇതിനായി പട്രോളിംഗ് ശക്തമാക്കും. അടുപ്പ് കൂട്ടി പാചകം ചെയ്യുന്നതിനും ക൪ശന നിയന്ത്രണമേ൪പ്പെടുത്തി. പാചകം ചെയ്യാൻ വലിയ പാത്രങ്ങൾ കൊണ്ടുവരുന്നത് അനുവദിക്കില്ല. മകരവിളക്ക് ദ൪ശനത്തിനായി കാത്തുനിൽക്കുന്നവ൪ക്ക് വിതരണം ചെയ്യാ൯ ആറ് ചുക്കുവെള്ള കൗണ്ടറുകൾ സജ്ജമാണ്. ഈ കൗണ്ടറുകളിൽ വിതരണം ചെയ്യുന്നതിനാവശ്യമായ ബിസ്ക്റ്റുകളും എത്തിച്ചു. പാണ്ടിത്താവളത്തിൽ അന്നദാന വിതരണത്തിനുള്ള സജ്ജീകരണവും ഏ൪പ്പെടുത്തിയിട്ടുണ്ട്. തടസമില്ലാത്ത വൈദ്യുതി വിതരണം കെഎസ്ഇബി ഉറപ്പാക്കും.…
Read Moreതിരുവാഭരണ ഘോഷയാത്ര ആരംഭിച്ചു
മകരവിളക്കിന് ശബരിമല അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണങ്ങൾ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പന്തളം വലിയകോയിക്കൽ ശാസ്താ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ചു. ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരുവാഭരണപേടകങ്ങൾ ശിരസ്സിലേറ്റുന്നത്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, പ്രമോദ് നാരായണൻ എംഎൽഎ, ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത്, അംഗങ്ങളായ എ. അജികുമാർ, ജി. സുന്ദരേശൻ, ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ, ജില്ലാ പോലീസ് മേധാവി വി. ജി. വിനോദ് കുമാർ, ശബരിമല എഡിഎം ഡോ. അരുൺ എസ് നായർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Read Moreശബരിമല മകരവിളക്ക് : ആരോഗ്യവകുപ്പ് വിപുലമായ ക്രമീകരണം ഏര്‍പ്പെടുത്തി
മണ്ഡല-മകരവിളക്ക് കാലം: ഇതുവരെ വൈദ്യസഹായം നൽകിയത് 2.89 ലക്ഷം പേർക്ക് മകരവിളക്കിനോടനുബന്ധിച്ചും വിപുലമായ ക്രമീകരണം konnivartha.com: മണ്ഡല-മകരവിളക്ക് തീർഥാടന കാലത്ത് സർക്കാരിന്റെ ആരോഗ്യസൗകര്യങ്ങൾ വഴി ഇതുവരെ വൈദ്യസഹായം നൽകിയത് 2.89 ലക്ഷത്തിലേറെ പേർക്ക്. ജനുവരി 10 വരെയുള്ള കണക്കനുസരിച്ച് 2,16,969 രോഗികൾ ആശുപത്രികളിലും 72,654 രോഗികൾ അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളിലുമായി ചികിത്സ തേടിയിട്ടുണ്ട്. 649 എമർജൻസി കേസുകൾക്ക് അടിയന്തര വൈദ്യസഹായകേന്ദ്രങ്ങളിൽ സേവനം നൽകി. 168 പേർക്ക് ഹൃദയാഘാതം റിപ്പോർട്ട് ചെയ്തതിൽ 115 രോഗികളെ കൃത്യമായ ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാനായി. ജന്നി വന്ന 103 പേർക്ക് സേവനം നൽകിയതിൽ 101 പേരെയും രക്ഷപെടുത്താൻ സാധിച്ചു. മകരവിളക്കിനോടനുബന്ധിച്ചും വിപുലമായ ക്രമീകരണങ്ങൾ ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുണ്ട്. ജനുവരി ഒന്നു മുതൽ 14 വരെ കരിമല ഗവ: ഡിസ്പെൻസറി തുറന്നു പ്രവർത്തിക്കുന്നുണ്ട്. മകരവിളക്ക് കാലയളവിൽ അടിയന്തരഘട്ടങ്ങൾ നേരിടാനായി മെഡിക്കൽ ഓഫീസർമാരുടെയും പാരാമെഡിക്കൽ…
Read More