ഇക്ഷക് കമ്മീഷൻ ചെയ്തുകൊണ്ട് തദ്ദേശീയ ജലമാപക സർവ്വേ ശേഷി വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ നാവികസേന. സർവ്വേ വെസൽ (ലാർജ്) വിഭാഗത്തിലെ മൂന്നാമത്തെയും ദക്ഷിണ നാവിക കമാൻഡ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തേതുമായ കപ്പലാണിത്. 2025 നവംബർ 06 ന് കൊച്ചി നേവൽ ബേസിൽ നടക്കുന്ന ചടങ്ങിൽ വച്ച് നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠിയുടെ സാന്നിധ്യത്തിൽ കപ്പൽ ഔദ്യോഗികമായി സൈനിക സേവനത്തിൻ്റെ ഭാഗമാകും. കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ആൻഡ് എഞ്ചിനീയേഴ്‌സ് (GRSE) ലിമിറ്റഡ് നിർമ്മിച്ച ഇക്ഷക്, കപ്പൽ നിർമ്മാണത്തിൽ ഇന്ത്യയുടെ വളരുന്ന സ്വയംപര്യാപ്തതയുടെ തിളക്കമാർന്ന ഉദാഹരണമായി നിലകൊള്ളുന്നു. ആത്മനിർഭർ ഭാരത് സംരംഭത്തിൻ്റെ വിജയത്തെയും GRSE യും ഇന്ത്യൻ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളും (MSME) തമ്മിലുള്ള സഹകരണത്തെയും പ്രതിഫലിപ്പിക്കുന്ന ഈ കപ്പലിൻ്റെ 80% ത്തിലധികം തദ്ദേശീയ ഉള്ളടക്കമാണ്. സംസ്കൃതത്തിൽ ‘വഴികാട്ടി’ എന്നർത്ഥം…
Read Moreവിഭാഗം: News Diary
അങ്കണവാടി പെൻഷനും ആനുകൂല്യങ്ങൾക്കും 20 കോടി രൂപ അനുവദിച്ചു
അങ്കണവാടികളിൽ നിന്ന് വിരമിച്ചവരുടെ പെൻഷനും ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിന് 20 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് ക്ഷേമനിധി ബോർഡിനാണ് സഹായം അനുവദിച്ചത്. വിരമിച്ചവരുടെ പെൻഷൻ വിരമിക്കൽ ആനുകൂല്യം, വിരമിച്ചവരുടെ മരണാനുകൂല്യം തുടങ്ങിയവ നൽകുന്നതിനാണ് സഹായം ആവശ്യപ്പെട്ടത്. സാമ്പത്തിക സ്വയം പര്യാപ്തതയില്ലാത്ത ബോർഡ് സർക്കാർ സഹായത്തോടെയാണ് വിവിധ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നത്. ബോർഡിന് പ്രതിമാസ ക്ഷേമനിധി വിഹിതമായി ലഭിക്കുന്നത് 2.15 കോടി രൂപയാണ്. പെൻഷൻ വിതരണത്തിനു മാത്രം മാസം 4.26 കോടി രൂപ വേണം. കഴിഞ്ഞ നാലരവർഷത്തിൽ 76 കോടി രൂപയാണ് സർക്കാർ സഹായമായി ബോർഡിന് അനുവദിച്ചത്.
Read Moreദേശീയ കടുവാ കണക്കെടുപ്പ് 2025-26: കേരളത്തില്‍ പ്രഥമഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
konnivartha.com; 2025-26 ലെ ദേശീയ കടുവാ കണക്കെടുപ്പിന്റെ ഭാഗമായി കേരളത്തില്‍ നടത്തിയിട്ടുള്ള തയ്യാറെടുപ്പകളുടെ അവലോകനം ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്‌സ്സ് രാജേഷ് രവീന്ദ്രന്‍ ഐ. എഫ്. എസ്., ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡോക്ടര്‍ പ്രമോദ് ജി.കൃഷ്ണന്‍, ഐ. എഫ്. എസ്. എന്നിവരുടെ നേതൃത്വത്തില്‍ നടത്തി. കടുവകളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിനായി രാജ്യവ്യാപകമായി നടത്തുന്ന ആറാമത്തെ കണക്കെടുപ്പാണ് ഇപ്പോള്‍ ആരംഭിക്കുന്നത്. 2025 ഡിസംബര്‍ 1 മുതല്‍ 2026 ഏപ്രില്‍ വരെയുള്ള കാലയളവില്‍ മൂന്ന് ഘട്ടങ്ങളിലായാണ് കടുവകളുടെ കണക്കെടുപ്പ് നടത്തുന്നത്. കണക്കെടുപ്പിനായുള്ള പരിശീലനങ്ങളുടെ സമയക്രമവും ഉപകരണങ്ങള്‍ വാങ്ങുന്നതിലെ പുരോഗതിയും യോഗം വിലയിരുത്തി. 2025 ഡിസംബര്‍ 1 മുതല്‍ ആരംഭിക്കുന്ന, എട്ട് ദിവസം നീണ്ടു നില്‍ക്കുന്ന, കണക്കെടുപ്പിന്റെ ആദ്യഘട്ടത്തില്‍ പെരിയാര്‍, പറമ്പിക്കുളം കടുവാ സങ്കേതങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 37 ഫോറസ്‌റ് ഡിവിഷനുകളിലായുള്ള 673 ബ്ലോക്കുകളില്‍ ട്രാന്‍സെക്ടുകളിലും നിര്‍ദ്ദിഷ്ട പാതകളിലും സഞ്ചരിച്ച്…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 05/11/2025 )
തിരുവല്ല നഗരസഭ വികസന സദസ് സംഘടിപ്പിച്ചു തിരുവല്ല നഗരസഭ വികസന സദസ് മാത്യൂ ടി തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ സമുച്ചയത്തില്‍ വൈസ് ചെയര്‍മാന്‍ ജിജി വട്ടാശേരില്‍ അധ്യക്ഷനായി. റിസോഴ്സ് പേഴ്സണ്‍ ഡി ശിവദാസ് വികസന സദസിന്റെ ലക്ഷ്യം വിശദീകരിച്ചു. നഗരസഭയുടെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ വികസന റിപ്പോര്‍ട്ട് സെക്രട്ടറി ആര്‍ കെ ദീപേഷ് അവതരിപ്പിച്ചു. കൗണ്‍സിലര്‍ അഡ്വ. പ്രദീപ് മാമന്‍ മാത്യൂ വികസന നേര്‍ക്കാഴ്ച അവതരിപ്പിച്ചു. സംസ്ഥാനസര്‍ക്കാരിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വികസന-ക്ഷേമ പ്രവര്‍ത്തനം ജനങ്ങളിലെത്തിക്കാനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വരൂപിക്കാനുമാണ് സദസ് സംഘടിപ്പിച്ചത്. വിവിധ മേഖലകളിലെ വികസനത്തെ സംബന്ധിച്ച് വീഡിയോ പ്രദര്‍ശിപ്പിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ഷീജ കരിമ്പാല , രാഹുല്‍ ബിജു, ബിന്ദു ജേക്കബ് , കൗണ്‍സിലര്‍മാരായ ബിന്ദു പ്രകാശ്, ലില്‍ഡാ തോമസ് വഞ്ചിപാലം, ഷാനി താജ്, മേഘ കെ ശാമുവല്‍, അനു…
Read Moreഭരണഭാഷ വാരോഘോഷം: ജീവനകാര്‍ക്ക് തര്‍ജമ മല്‍സരം സംഘടിപ്പിച്ചു
konnivartha.com; ജില്ലാ ഭരണകൂടവും വിവര പൊതുജന സമ്പര്‍ക്ക വകുപ്പും സംയുക്തമായി നടത്തുന്ന ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി കലക്ടറേറ്റ് ജീവനക്കാര്‍ക്ക് തര്‍ജമ മത്സരം സംഘടിപ്പിച്ചു. കലക്ടറേറ്റ് പമ്പ കോണ്‍ഫറന്‍സ് ഹാളില്‍ കാതോലിക്കേറ്റ് കോളജ് മുന്‍ പ്രൊഫസര്‍ മാലൂര്‍ മുരളീധരന്‍ നേതൃത്വം നല്‍കി. ഭരണഭാഷ, മലയാളം, ലിപി പരിഷ്‌കരണം എന്നിവ സംബന്ധിച്ച് അദ്ദേഹം ക്ലാസ് നയിച്ചു. സര്‍ക്കാര്‍ സര്‍വീസില്‍ ഉപയോഗിക്കുന്ന പ്രധാന പദങ്ങളുടെ ശരിയായ പ്രയോഗം പരിചയപെടുത്തി. ഇംഗ്ലീഷ് വാക്കുകള്‍ മലയാളത്തിലേക്ക് തര്‍ജമ മല്‍സരത്തില്‍ റവന്യു വകുപ്പിലെ സീനിയര്‍ ക്ലാര്‍ക്കുമാരായ പി വി മായ, സോണി സാംസണ്‍ ഡാനിയേല്‍ എന്നിവര്‍ ഒന്ന്, രണ്ട് സ്ഥാനം നേടി. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എഡിഎം ബി ജ്യോതി, ഹുസൂര്‍ ശിരസ്തദാര്‍ വര്‍ഗീസ് മാത്യു, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രവീണ്‍ ജി നായര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
Read Moreരാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം : വകുപ്പുകളെ ആദരിച്ചു
രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മികച്ച ക്രമീകരണമൊരുക്കിയ വിവിധ വകുപ്പുകളെ ജില്ലാ ഭരണകൂടം ആദരിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പ്രശംസാപത്രം സമ്മാനിച്ചു. കൂട്ടായ പ്രവര്‍ത്തനമാണ് ഉദ്യോഗസ്ഥര്‍ കാഴ്ചവച്ചതെന്ന് ജില്ലാ കലക്ടര്‍ അഭിപ്രായപ്പെട്ടു. ആദ്യമായി വനിതാ രാഷ്ട്രപതി ശബരിമല സന്ദര്‍ശിച്ച മുഹൂര്‍ത്തം അവിസ്മരണീയമാക്കി. കാര്യക്ഷമമായും ഏകോപനത്തോടെയും പ്രവര്‍ത്തിച്ച് വകുപ്പുകള്‍ മികച്ച അന്തരീക്ഷം ഒരുക്കി. തിരുവല്ല സബ്കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍ ലെയ്സണ്‍ ഓഫീസറായി പ്രവര്‍ത്തിച്ചു. പൊതുവായ ഏകോപനം കലക്ടറേറ്റ് ദുരന്തനിവാരണ വിഭാഗം കാര്യക്ഷമമായി നിര്‍വഹിച്ചു. പോലിസിന്റെ പ്രവര്‍ത്തനം എടുത്തുപറയണം. പ്രതികൂല കാലാവസ്ഥമൂലം രാഷ്ട്രപതിയുടെ യാത്രാ പാതയില്‍ വ്യത്യാസം ഉണ്ടായെങ്കിലും കൃത്യമായ ആസൂത്രണത്തോടെ തരണം ചെയ്തു. ജില്ലാ ഭരണകൂടത്തെ രാഷ്ട്രപതിയുടെ കാര്യാലയം അഭിനന്ദിച്ചതായും വിലപ്പെട്ട അനുവഭ സമ്പത്ത് സന്ദര്‍ശനത്തിലൂടെ ലഭിച്ചതെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. സബ് കലക്ടര്‍ സുമിത്ത്…
Read Moreറാന്നി കൊല്ലമുളയിലെ വീട്ടിൽ നിന്ന് കണ്ടെത്തിയ ലഹരി ശേഖരത്തിന്‍റെ നേർ കാഴ്ച
നിയമപരമായ മുന്നറിയിപ്പ് : മദ്യപാനവും മറ്റു ലഹരി വസ്തുക്കളും ആരോഗ്യത്തിനു ഹാനികരം konnivartha.com; പൊതു പ്രവര്‍ത്തകരുടെ ഇടപെടീല്‍ മൂലം പത്തനംതിട്ട റാന്നി കൊല്ലമുളയിലെ വീട്ടില്‍ നിന്നും സംസ്ഥാന എക്സൈസ് പാര്‍ട്ടി കണ്ടെത്തിയത് ലക്ഷങ്ങളുടെ ലഹരി ശേഖരണം ആണ് . നാളുകളായി ശേഖരിച്ചു വെച്ച് മദ്യ വില്‍പ്പന ശാലകള്‍ അവധിയുള്ള ദിനങ്ങളില്‍ കൂടിയ വിലയ്ക്ക് വിറ്റ് വന്‍ ലാഭം കൊയ്യുന്ന കച്ചവടം ആണ് നടന്നു വന്നത് . പലചരക്ക് കടകളില്‍ “സാധനം “ശേഖരിച്ചു വെച്ച് വില്‍ക്കുന്ന പോലെ വീട്ടിലെ ഓരോ മുറിയിലും ആയിരങ്ങളുടെ മദ്യം ആണ് ശേഖരിച്ചു വെച്ചത് . പല ബിവറേജസ്സില്‍ നിന്നും പലപ്പോഴായി വാങ്ങി ശേഖരിച്ചു കൂടിയ വിലയ്ക്ക് വില്‍പ്പന നടത്തി ലക്ഷങ്ങളുടെ വരുമാനം ആണ് ഓരോ മാസവും നേടിയത് . മദ്യത്തോട് ഒപ്പം ഹാന്‍സ് പോലെയുള്ള നിരോധിത ലഹരി വസ്തുക്കളും കണ്ടെത്തി…
Read Moreനെടുമ്പ്രം, കോന്നി ഐരവണ്‍ സ്മാര്‍ട്ട് വില്ലേജുകളുടെ നിര്‍മാണോദ്ഘാടനം മന്ത്രി നിര്‍വഹിച്ചു
konnivartha.com; പട്ടയം ലഭ്യമാക്കുന്നതിന്റെ വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷത്തില്‍ നിന്ന് രണ്ടര ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചതായി റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. നെടുമ്പ്രം, കോന്നി ഐരവണ്‍ സ്മാര്‍ട്ട് വില്ലേജുകളുടെ നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് 4,10000 കുടുംബങ്ങള്‍ ഭൂമിയുടെ ഉടമകളായി. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മാത്രം 2,33,947 കുടുംബങ്ങള്‍ക്ക് പട്ടയം കിട്ടി. പട്ടയം മിഷന്‍, റവന്യൂ അസംബ്ലി എന്നിവയിലൂടെ കണ്ടെത്തുന്ന പ്രശ്നങ്ങളില്‍ ജില്ലയില്‍ പരിഹരിക്കാനാക്കാത്തവ പട്ടയ ഡാഷ് ബോര്‍ഡില്‍ ഉള്‍പെടുത്തി വകുപ്പ് നേരിട്ട് തീര്‍പ്പാക്കുന്നു. ഡിജിറ്റല്‍ റീസര്‍വേയിലൂടെ രണ്ട് വര്‍ഷത്തിനുള്ളില്‍ 8,87000 ഹെക്ടര്‍ ഭൂമിയും 64 ലക്ഷത്തിലേറെ ലാന്‍ഡ് പാഴ്സലുകളും അളന്നു. റീസര്‍വേ നടപടി പൂര്‍ണമായും ഡിജിറ്റലാക്കിയതോടെ ഭൂമിയുടെ അളവ്, കൈമാറ്റം തുടങ്ങിയ വിവരങ്ങള്‍ ഒറ്റ പോര്‍ട്ടലില്‍ ലഭ്യമായി. രജിസ്ട്രേഷന്‍ വകുപ്പിന്റെ പേള്‍, റവന്യൂ…
Read Moreവള്ളിക്കോട് ഗ്രാമപഞ്ചായത്ത് ജലബജറ്റ് പ്രകാശനം ചെയ്തു
വള്ളിക്കോട് ഗ്രാമപഞ്ചായത്തും ഹരിതകേരളം മിഷനും ചേര്‍ന്ന് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ തയാറാക്കിയ ജലബജറ്റിന്റെ പ്രകാശനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.മോഹനന്‍ നായര്‍ നിര്‍വഹിച്ചു. ഓരോ പ്രദേശത്തെയും ജലസ്രോതസുകളുടെ പരിപാലനം ഉറപ്പാക്കി ജലത്തിന്റെ ലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ശാസ്ത്രീയ രേഖയാണ് ജലബജറ്റ്. ലഭ്യമായ ജലം ശാസ്ത്രീയമായും കാര്യക്ഷമമായും ഉപയോഗിക്കാനും വിതരണം നടത്താനും ജലസുരക്ഷാ പ്ലാനുകള്‍ രൂപീകരിക്കുന്നതിന് ജലബജറ്റ് സഹായിക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി ജോണ്‍, സ്ഥിരംസമിതി അധ്യക്ഷന്മാര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജേഷ്, അസിസ്റ്റന്റ് സെക്രട്ടറി സുനിത, മൈനര്‍ ഇറിഗേഷന്‍ എഞ്ചിനീയര്‍ നീതു, വിവിധ വകുപ്പ് പ്രതിനിധികള്‍, ഹരിത കേരളം മിഷന്‍ ആര്‍ പി, ഹരിത കര്‍മസേന അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
Read Moreശബരിമല തീര്‍ഥാടകര്‍ക്ക് സൗകര്യം ഉറപ്പാക്കും
ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഒരുക്കം വിലയിരുത്തി ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന് മുന്നോടിയായി ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഒരുക്കം വിലയിരുത്തി. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യ ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ് എന്നിവിടങ്ങിലെ പൊലിസ് സിസിടിവി ദൃശ്യങ്ങള്‍ ജില്ലാ കലക്ടറുടെ കാര്യാലയത്തില്‍ ലഭിക്കും. ന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ്, പന്തളം, കുളനട എന്നിവിടങ്ങിലെ സുരക്ഷ ശക്തമാക്കും. കുള്ളാര്‍ അണക്കെട്ടിലും പൊലിസുകാരെ സുരക്ഷയ്ക്ക് നിയോഗിക്കും. അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങളും മരച്ചില്ലകളും വനം വകുപ്പ് മുറിച്ചു നീക്കും. പ്ലാസ്റ്റിക് നിരോധനത്തിനായി ജാഗ്രത നിര്‍ദേശം അടങ്ങിയ ബോര്‍ഡുകള്‍ വിവിധ ഭാഷകളില്‍ സ്ഥാപിക്കും. ളാഹ മുതല്‍ പമ്പ വരെ 23 ആനത്താരകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകളുണ്ടാകും. ജില്ലയിലെ എല്ലാ ആശുപത്രികളിലും ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫുകളുടെയും…
Read More