കുന്നന്താനം 33 കെ വി സബ് സ്റ്റേഷന്‍ നിര്‍മാണോദ്ഘാടനം നവംബര്‍ ഏഴിന് കുന്നന്താനം 33 കെ വി സബ് സ്റ്റേഷന്‍ നിര്‍മാണോദ്ഘാടനം നവംബര്‍ ഏഴിന് രാവിലെ 9.30 ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നിര്‍വഹിക്കും. മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. കെഎസ്ഇബി ലിമിറ്റഡ് ഡയറക്ടര്‍ ട്രാന്‍സ്മിഷന്‍ ആന്‍ഡ് സിസ്റ്റം ഓപ്പറേറ്റര്‍ എസ് ശിവദാസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, കെഎസ്ഇബി ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മിന്‍ഹാജ് ആലം, സ്വതന്ത്ര ഡയറകടര്‍ വി മുരുകദാസ്, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതികളുടെ നിര്‍മാണോദ്ഘാടനം നവംബര്‍ എട്ടിന് നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ വിവിധ…
Read Moreവിഭാഗം: News Diary
ടെന്‍ഡര്‍ ക്ഷണിച്ചു: ട്രാക്ക് സ്യൂട്ടിന് ടെന്‍ഡര്‍ ക്ഷണിച്ചു
konnivartha.com; വനിത-ശിശുവികസന വകുപ്പിന്റെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ‘ഷാവോലിന്‍’ കുങ്ഫു പരിശീലനം നല്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ 160 പെണ്‍കുട്ടികള്‍ക്ക് ഒരു കുട്ടിക്ക് ആയിരം രൂപ നിരക്കില്‍ (പ്രായം- എട്ട് മുതല്‍ 18 വരെ) ട്രാക്ക് സ്യൂട്ട് വിത്ത് ടി ഷര്‍ട്ട് (ഹാഫ് സ്ലീവ്) വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 13 ഉച്ചയ്ക്ക് രണ്ടു വരെ. ഫോണ്‍ 0468 2966649.
Read Moreകോന്നി ഗ്രാമപഞ്ചായത്ത്: ജലബജറ്റ് പ്രകാശനം ചെയ്തു
konnivartha.com; കോന്നി ഗ്രാമപഞ്ചായത്തും, ഹരിത കേരളം മിഷനും,ചേർന്നു വിവിധ വകുപ്പുകളുടെ സഹകരണത്തോടെ തയ്യാറാക്കിയ ജലബജറ്റിന്റെ പ്രകാശനകർമ്മം നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് ജലബജറ്റിന്റെ പ്രകാശന കർമ്മം നിർവഹിച്ചു ഓരോ പ്രദേശത്തെയും ജലസ്രോതസ്സുകളുടെ പരിപാലനം ഉറപ്പാക്കി, ജലത്തിന്റെ ലഭ്യതയും, വിനിയോഗവും അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ശാസ്ത്രീയ രേഖയാണ് ജല ബജറ്റ്. .ലഭ്യമായ ജലം ശാസ്ത്രീയമായും, കാര്യക്ഷമമായും, ഉപയോഗിക്കാനും, വിതരണം നടത്താനും ജലസുരക്ഷാ പ്ലാനുകൾ രൂപീകരിക്കുന്നതിന് ജല ബജറ്റ് സഹായകരമാണ്. ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ജലവിഭവ മേഖലയിലെ ഗവേഷണ സ്ഥാപനമായ സി.ഡബ്ല്യു.ആർ.ഡി.എം ആണ് സാങ്കേതിക സഹായം നൽകിയിട്ടുള്ളത്.കോന്നി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ആദ്യ ജല ബജറ്റ് തയ്യാറാക്കിയ പഞ്ചായത്തുകളിൽ ഒന്നാണ് കോന്നി ഗ്രാമ പഞ്ചായത്ത്. കോന്നി പഞ്ചായത്തിലെ ജല ലഭ്യത, ജല ആവശ്യകത എന്നിവ അനുസരിച്ച് വിവിധ വകുപ്പുകൾ ലഭ്യമാക്കിയ ഡാറ്റയുടെ അടിസ്ഥാനത്തിൽ പഞ്ചായത്തിലെ ജല…
Read Moreതീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം: ജില്ലാ കലക്ടര്‍ പ്രവര്‍ത്തനം വിലയിരുത്തി
തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി വില്ലേജ് ഓഫീസുകള്‍ സന്ദര്‍ശിച്ച് ബിഎല്‍ഒ സൂപ്പര്‍വൈസരുടെ പ്രവര്‍ത്തനം ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ വിലയിരുത്തി. മൈലപ്ര, മലയാലപ്പുഴ, ഓമല്ലൂര്‍, ചെന്നീര്‍ക്കര എന്നീ വില്ലേജ് ഓഫീസുകളാണ് സന്ദര്‍ശിച്ചത്. തുടര്‍ന്ന് ഫോം വിതരണം ചെയ്യുന്ന സ്ഥലങ്ങളിലെത്തി ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ പ്രവര്‍ത്തനം വിലയിരുത്തി. സമയബന്ധിതമായി ഫോമുകളുടെ വിതരണം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള എന്യൂമറേഷന്‍ ഫോമുകളുടെ വിതരണം ജില്ലയില്‍ നവംബര്‍ നാല് മുതല്‍ ആരംഭിച്ചു. ബിഎല്‍ഒ മാര്‍ മൂന്നു തവണ വീടുകള്‍ സന്ദര്‍ശിക്കും. 13 തിരിച്ചറിയല്‍ രേഖകളിലൊന്ന് വോട്ടര്‍മാര്‍ക്ക് ഹാജരാക്കണം. ഫോം പൂരിപ്പിച്ച് തിരികെ ബിഎഒമാര്‍ക്ക് നല്‍കണം. എന്യുമറേഷന്‍ ഫോം ശേഖരിക്കുന്നതിന് വില്ലേജ് ഓഫീസുകളില്‍ കളക്ഷന്‍ സെന്ററുകള്‍ സജീകരിച്ചിട്ടുണ്ട്. പ്രാഥമിക വോട്ടര്‍ പട്ടിക പ്രസിദ്ധീകരണം ഡിസംബര്‍ ഒമ്പതിനും ആവശ്യങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും അപേക്ഷിക്കാനുള്ള കാലയളവ്…
Read Moreഡോ ജി. ഗോപകുമാറിന് ഡോ എസ്. ജോൺസ് സ്മാരക പുരസ്‌കാരം
konnivartha.com; നാല് പതിറ്റാണ്ടിലേറെയായി ഫിഷറീസ് സമുദ്രകൃഷി (മാരികൾച്ചർ) മേഖലക്ക് നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് പ്രമുഖ സമുദ്ര ശാസ്ത്രജ്ഞൻ ഡോ ജി ഗോപകുമാറിന് മറൈൻ ബയോളജിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ നാലാമത് ഡോ എസ് ജോൺസ് സ്മാരക പുരസ്‌കാരം സമ്മാനിച്ചു. സിഎംഎഫ്ആർഐയിലെ മുൻ പ്രിൻസിപ്പൽ സയന്റിസ്റ്റും മാരികൾച്ചർ ഡിവിഷൻ മേധാവിയുമായിരുന്നു ഡോ. ഗോപകുമാർ. മോദ, വളവോടി വറ്റ എന്നീ മീനുകളുടെ കൃത്രിമ വിത്തുൽപാദന സാങ്കേതികവിദ്യ വികസിപ്പിച്ചത് അദ്ദേഹമാണ്. ഇതോടെയാണ് കൂടുമത്സ്യകൃഷിക്ക് ഇന്ത്യയിൽ കൂടുതൽ പ്രചാരം കൈവന്നത്. തീരദേശ സമൂഹങ്ങളെ ശാക്തീകരിക്കുന്നതിൽ ഇത് നിർണായകമായെന്ന് പുരസ്‌കാര സമിത വിലയിരുത്തി. ഡോ. പി. കൃഷ്ണൻ, ഡോ ചെർദ്സാക് വിരാപട്,് ഡോ ബിജയ് കുമാർ ബെഹ്റ, ദൊഡ്ഡ വെങ്കട സ്വാമി, ഡോ. എ. ഗോപാലകൃഷ്ണൻ, ഡോ. ഗ്രിൻസൺ ജോർജ് എന്നിവർ പ്രസംഗിച്ചു. Marine Scientist Dr. G. Gopakumar Honoured with…
Read Moreഉപഗ്രഹ അധിഷ്ഠിത സമുദ്രപഠനം അനിവാര്യം: ഡോ എസ് സോമനാഥ്
konnivartha.com; മത്സ്യമേഖലയിലെ ഗവേഷണ സംവിധാനങ്ങളിൽ ഉപഗ്രഹ അധിഷ്ഠിത സമുദ്രപഠനം അനിവാര്യമാണെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ (ഐഎസ്ആർഒ) മുൻ ചെയർമാൻ ഡോ എസ് സോമനാഥ്. സാങ്കേതികവിദ്യ, നൂതനാശയങ്ങൾ, ഡേറ്റ സംയോജനം എന്നിവയിലൂടെ ഇന്ത്യ സമുദ്രഗവേഷണ ദൗദ്യം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. നാലാമത് ആഗോള മറൈൻ സിംപോസിയം (മീകോസ് 4) കേനന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമുദ്ര നിരീക്ഷണങ്ങൾക്കായി നിരവധി ഉപഗ്രഹങ്ങൾ പരിഗണനയിലുണ്ട്. കടൽ ആവാസവ്യവസ്ഥയെയും ജീവജാലങ്ങളെയും കൂടുതൽ കൃത്യതയോടെ മനസ്സിലാക്കാൻ ഇത് ഉപകരിക്കും. ഐഎസ്ആർഒ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തിന് നേതൃത്വം നൽകിയത് പോലെ, സമുദ്ര ഗവേഷണത്തിൽ രാജ്യത്തിന്റെ വൈദഗ്ദ്ധ്യം ഏകീകരിക്കുന്നതിന് ഒരു സംയോജിത പ്ലാറ്റ്‌ഫോം ആവശ്യമാണ്- ഡോ. സോമനാഥ് പറഞ്ഞു.ഹൈപ്പർസ്‌പെക്ട്രൽ സെൻസറുകളും ഡാറ്റാ സംയോജനവും വേണം. നിലവിൽ സമുദ്ര നിരീക്ഷണത്തിന് ഹൈപ്പർസ്‌പെക്ട്രൽ സെൻസറുകളുടെ കുറവുണ്ട്. ഇത് ഭാവിയിലെ സമുദ്ര നിരീക്ഷണത്തിനും…
Read Moreതിരുമുല്ലവാരം ഡിബിഎൽപി സ്‌കൂളിന്റെ 15 വർഷത്തെ ആവശ്യത്തിന് ഒരാഴ്ചക്കുള്ളിൽ പരിഹാരം
തിരുവിതാകൂർ ദേവസ്വം ബോർഡിന്റെ കീഴിൽ കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന തിരുമുല്ലവാരം ഡി.ബി.എൽ.പി. സ്‌കൂളിലെ ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിക്കണമെന്ന 15 വർഷത്തെ സ്‌കൂൾ അധികൃതരുടെ ആവശ്യത്തിന് പരിഹാരം. സംസ്ഥാന സർക്കാരിന്റെ മുഖ്യമന്ത്രി എന്നോടൊപ്പം (സി എം വിത്ത് മി) സിറ്റിസൺ കണക്ട് സെന്ററിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഒരാഴ്ചക്കുള്ളിൽ പരിഹാരമായത്. 1957-ൽ വിദ്യാലയം ആരംഭിച്ചത് മുതൽ കെട്ടിടങ്ങളുടെ അപര്യാപ്തത കാരണം ഒന്നും രണ്ടും ക്ലാസ്സുകൾ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് പ്രവർത്തിച്ചിരുന്നത്. രണ്ട് ക്ലാസ്സുകൾക്കും കൂടി ഒരു അധ്യാപകനെ മാത്രമാണ് അനുവദിച്ചിരുന്നത്. ഇത് കാരണം ഒരു ക്ലാസ്സിലെ കുട്ടികൾക്ക് ഉച്ച വരെയും അടുത്ത ക്ലാസ്സിലെ കുട്ടികൾക്ക് ഉച്ചയ്ക്ക് ശേഷവുമാണ് പഠനം ക്രമീകരിച്ചിരുന്നത്. ഷിഫ്റ്റ് സമ്പ്രദായം നിലനിന്നിരുന്നതിനാൽ രക്ഷിതാക്കൾ കുട്ടികളെ ഈ സ്‌കൂളിൽ ചേർക്കാൻ വിമുഖത കാണിക്കുകയും, സ്‌കൂൾ ‘മതിയായ കുട്ടികളില്ലാത്ത വിദ്യാലയം’ എന്ന ശ്രേണിയിൽ ഉൾപ്പെടുകയും ചെയ്തു. 2010-ൽ പുതിയ…
Read Moreകെ.എസ്.ആർ.ടി.സിയുടെ പുതിയ വോൾവോ 9600 എസ്എൽഎക്‌സ് ബസ് പരീക്ഷണയാത്ര നടത്തി
കെ.എസ്.ആർ.ടി.സി. യുടെ ബസ് നിരയിൽ പുതുചരിത്രം കുറിച്ചുകൊണ്ട്, വോൾവോ 9600 എസ്എൽഎക്‌സ് സീരീസിലെ പുതിയ ബസ് ഇന്ന് തിരുവനന്തപുരത്ത് പരീക്ഷണയാത്ര നടത്തി. ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാറാണ് വളയം പിടിച്ചത്. വോൾവോ പുതിയതായി നിർമ്മിച്ച ഈ മോഡൽ, ഒരു ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ എന്ന നിലയിൽ ഇന്ത്യയിൽ ആദ്യമായി ബുക്ക് ചെയ്ത് ഡെലിവറി ലഭിച്ചത് കെ.എസ്.ആർ.ടി.സിക്കാണ് എന്നത് അഭിമാനകരമാണെന്ന് മന്ത്രി കെ. ബി. ഗണേഷ് കുമാർ പറഞ്ഞു. സ്വകാര്യ വ്യക്തികൾ ഈ വണ്ടി വാങ്ങിയിട്ടുണ്ടാകാമെങ്കിലും, ഒരു ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ആദ്യമായി ബുക്ക് ചെയ്യുന്നതും ഡെലിവറി എടുക്കുന്നതും കെ.എസ്.ആർ.ടി.സി.യാണെന്നത് ശ്രദ്ധേയമാണ്. 2002-ൽ ആദ്യമായി വോൾവോ ഇന്ത്യയിൽ വന്നപ്പോഴും ആദ്യത്തെ രണ്ട് ബസുകൾ വാങ്ങിയത് കെ.എസ്.ആർ.ടി.സി. ആയിരുന്നു എന്ന ചരിത്രവും മന്ത്രി ഓർമ്മിപ്പിച്ചു.ഇന്ന് ഇന്ത്യയിൽ കിട്ടാവുന്നതിൽ ഏറ്റവുമധികം സൗകര്യങ്ങളുള്ള ഒരു വണ്ടിയാണ് കെ.എസ്.ആർ.ടി.സി. വാങ്ങിയിരിക്കുന്നതെന്നും, വണ്ടിയുടെ…
Read Moreമോഷ്ടിച്ച ബൈക്കുമായി പാഞ്ഞു : ബൈക്ക് മറിഞ്ഞു “കുട്ടിക്കള്ളന് “ഗുരുതരപരിക്ക്
പത്തനംതിട്ട ജനറല്‍ ആശുപത്രി മുറ്റത്ത് വെച്ചിരുന്ന ബൈക്ക് മോഷ്ടിച്ച് കൊണ്ട് പോയ സംഘത്തിലെ പ്രധാനി അപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജിലായി. പ്രായപൂര്‍ത്തിയാകാത്ത മൂന്നംഗ സംഘം ആണ് ബൈക്ക് മോഷ്ടിച്ചത് . ഈ ബൈക്കില്‍ സഞ്ചരിക്കവേ രാത്രിയില്‍ പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ റാന്നി മന്ദിരംപടി ജങ്ഷനിലാണ് അപകടമുണ്ടായത് .ബൈക്ക് കെട്ടിടത്തിലിടിച്ച് റബ്ബര്‍ത്തോട്ടത്തിലേക്ക് മറിഞ്ഞാണ് അപകടം . ഗുരുതരമായി പരിക്കേറ്റ കുട്ടിക്കള്ളനെ റാന്നി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പതിനാറും പതിനാലും വയസുള്ള ആളുകള്‍ ആണ് ബൈക്ക് മോഷ്ടിച്ചത് . പതിനാലുകാരന്‍ മുന്‍പും ബൈക്ക് മോഷണക്കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട് .
Read MoreINDIAN NAVY TO COMMISSION ‘IKSHAK’, CHARTING A NEW COURSE IN INDIGENOUS HYDROGRAPHIC EXCELLENCE
The Indian Navy is poised to enhance its hydrographic survey capabilities with the commissioning of Ikshak, the third vessel of the Survey Vessel (Large) [SVL] class and the first to be based at the Southern Naval Command. The ship will be formally commissioned into service in presence of Adm Dinesh K Tripathi, Chief of the Naval Staff, at a ceremony at Naval Base, Kochi on 06 Nov 2025. Built by Garden Reach Shipbuilders and Engineers (GRSE) Ltd., Kolkata, Ikshak stands as a shining example of India’s growing self-reliance in…
Read More