സാമൂഹികമാധ്യമങ്ങൾ ദുരുപയോഗം ചെയ്തവർക്കെതിരെ കേസെടുത്ത് പോലീസ്

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങൾ ദുരുപയോഗം ചെയ്തവർക്കെതിരെ കേസെടുത്ത് പോലീസ് konnivartha.com: പത്തനംതിട്ട : ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  സാമൂഹികമാധ്യമങ്ങൾ ദുരുപയോഗം ചെയ്ത  മൂന്നുപേർക്കെതിരെ കേസെടുത്ത് പോലീസ്. തിരുവല്ല പോലീസ്  സ്റ്റേഷനിൽ രണ്ടുകേസുകളും പത്തനംതിട്ട പോലീസ്  സ്റ്റേഷനിൽ ഒരു കേസുമാണ് രജിസ്റ്റർ ചെയ്തത്. തിരുവല്ലയിലെ ഒരു കേസ്, സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ്  ഓഫീസർ സഞ്ജയ്‌ എം കൗളിനെ വാട്സാപ്പിലൂടെ  ഭീഷണിപ്പെടുത്തിയതിനും അധിക്ഷേപിച്ചതിനും ഈമാസം 6 ന്  എടുത്തതാണ്. മറ്റൊരു കേസ് ആവട്ടെ, എം എൽ എ മാത്യു ടി  തോമസിന്റെ മൊഴിപ്രകാരം ഈമാസം രണ്ടിന് രജിസ്റ്റർ  ചെയ്തതാണ്. ഇലക്ട്രോണിക് വോട്ടിങ് മെഷീനെ സംബന്ധിച്ച്  പൊതുജനങ്ങൾക്കിടയിൽ  തെറ്റിദ്ധാരണയുണ്ടാക്കും വിധം  ഫേസ്ബുക്കിലൂടെ വ്യാജസന്ദേശം പ്രചരിപ്പിച്ചതിന് ഏപ്രിൽ ഒന്നിന് പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസാണ് മൂന്നാമത്തേത്. തിരുവല്ല പെരിങ്ങര സ്വദേശിയാണ് മുഖ്യ തിരഞ്ഞെടുപ്പ്  ഓഫീസർ സഞ്ജയ്‌ എം കൗളിനെ അദ്ദേഹത്തിന്റെ ഔദ്യോഗിക …

Read More

ഏപ്രിൽ 23 ന് പത്താമുദയ മഹോത്സവം, കല്ലേലി ആദിത്യ പൊങ്കാല

    കോന്നി:വിഷുക്കണി ദർശനത്തോടെ തുടങ്ങിയ കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ മഹോത്സവത്തിന്‍റെ പത്താം ഉത്സവം പത്താമുദയമായി ഏപ്രിൽ 23 ന് ആഘോഷിക്കും. കല്ലേലി ആദിത്യ പൊങ്കാല രാവിലെ 9 മണി മുതൽ നടക്കും. മല ഉണർത്തൽ, കാവ് ഉണർത്തൽ,കാവ് ആചാര അനുഷ്ടാനം, താംബൂല സമർപ്പണം,മലയ്ക്ക് കരിക്ക് പടേനി,മഞ്ഞൾപ്പറ,നാണയപ്പറ,നെൽപ്പറ അടയ്ക്കാപ്പറ,അവിൽപ്പറ,മലർപ്പറ,കുരുമുളക് പറ,അൻപൊലി,നാളികേരപ്പറ,അരിപ്പറ,എന്നിവ 999 മലക്കൊടിയ്ക്ക് മുന്നിൽ സമർപ്പണം ചെയ്യും. മഹോത്സവത്തിന്റെ 8 -ദിവസമായ ഏപ്രിൽ 21 ഞായർ പതിവ് പൂജകൾക്ക് പുറമെ ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് പാണ്ടി ഊരാളി അപ്പൂപ്പന്റെ ചരിതം പേറുന്ന വിൽപ്പാട്ട്, രാത്രി 7 മണിയ്ക്ക് തിരുവാതിരക്കളി, കൈകൊട്ടിക്കളി, രാത്രി 9 മണി മുതൽ ഫോക്ക് ഡാൻസ്, തുടർന്ന് നൃത്ത നാടകം പാണ്ഡവേയം ഒൻപതാം മഹോത്സവ ദിനമായ ഏപ്രിൽ 22 ന് തിങ്കളാഴ്ച പതിവ് പൂജകൾക്ക് പുറമെ രാവിലെ 7 മണിയ്ക്ക് മലയ്ക്ക്…

Read More

താറാവുകളിൽ പക്ഷിപ്പനി പടരുന്നു : മനുഷ്യരെ ബാധിക്കാതിരിക്കാൻ മുൻ കരുതലുകൾ

  konnivartha.com: ആലപ്പുഴയിൽ 2 സ്ഥലങ്ങളിലെ താറാവുകളിൽ പക്ഷിപ്പനി അഥവാ ഏവിയൻ ഇൻഫ്ളുവൻസ (എച്ച്5 എൻ1) കണ്ടെത്തിയ സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. പക്ഷിപ്പനി പ്രതിരോധത്തിനായി എസ്.ഒ.പി. പുറത്തിറക്കി. ഇതുകൂടാതെ ജില്ലാ കളക്ടറും യോഗം ചേർന്ന് നടപടികൾ സ്വീകരിച്ചു വരുന്നു. പക്ഷിപ്പനി മനുഷ്യരെ ബാധിക്കാതിരിക്കാൻ മുൻ കരുതലുകൾ സ്വീകരിക്കണം. 2023ലെ കേരള പൊതുജനാരോഗ്യ നിയമമനുസരിച്ച് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നടപടി സ്വീകരിക്കാൻ നിർദേശം നൽകി. ആരോഗ്യ വകുപ്പ് നൽകുന്ന മാർഗനിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണം. രോഗബാധിത പ്രദേശങ്ങളിലുള്ളവരിലെ പനിയും മറ്റ് രോഗലക്ഷണങ്ങളും രണ്ടാഴ്ചക്കാലം പ്രത്യേക നിരീക്ഷണത്തിന് വിധേയമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത പ്രദേശത്തിന്റെ 3 കിലോ മീറ്റർ ചുറ്റളവിൽ ഫീവർ സർവേ നടത്തുകയും പനിയുള്ളവരിലെ…

Read More

കോന്നി അതിരാത്രം: യജ്ഞശാലകളുടെ പണി പൂർത്തീകരിച്ചു

  konnivartha.com/ കോന്നി: 21 മുതൽ മെയ് 1 വരെ കോന്നി ഇളകൊള്ളൂർ ശ്രീമഹാദേവർ ക്ഷേത്രത്തിൽ നടക്കുന്ന അതിരാത്രത്തിനായുള്ള യജ്ഞ ശാലകളുടെ പണികൾ പൂർത്തിയായി. പ്രത്യേകമായുള്ള  3 യജ്ഞ മണ്ഡപങ്ങളും അനുബന്ധ ശാലകളും ഉൾക്കൊള്ളുന്നതാണ് സമ്പൂർണ യജ്ഞശാല. സന്ദർശകർക്കായി യജ്ഞ ശാലകൾക്കു ചുറ്റും നിർമിച്ചിരിക്കുന്ന നടപ്പന്തലുകളും പൂർത്തിയായിട്ടുണ്ട്. വൈദികർ നാളെ മുതൽ എത്തി തുടങ്ങും. ഡോക്ടർ ഗണേഷ് ജോഗ്ലേക്കർ ആണ് പ്രധാന ആചാര്യൻ. അദ്ദേഹത്തിൻറെ നേതൃത്വത്തിലാണ് 41 വൈദികർ നടത്തുന്ന അതിരാത്രം ആരംഭിക്കാനൊരുങ്ങുന്നത്. ഏപ്രിൽ 21 നു വൈകിട്ട് 3 മണിക്ക് യജ്ഞ കുണ്ഡത്തിലേക്കു അന്ഗ്നി പകർന്നു പ്രാതരഗ്നിഹോത്രം നടക്കും. ഇതോടെ അതിരാത്രത്തിനു തുടക്കമാകും. സർവ്വ ശൂദ്ധിക്കായി പവിത്രേഷ്ടിയും സായംഅഗ്നിഹോത്രവും നടക്കും. ആദ്യ 6 ദിവസം സോമയാഗം തന്നെയാകും നടക്കുക. തുടർന്ന് അനുസ്യൂതം യാഗം നടക്കും. മെയ് 1 നു ഉച്ചതിരിഞ്ഞു 3 മണിക്ക് യാഗ ശാലകൾ…

Read More

ലോക്‌സഭാ തെരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ അറിയിപ്പുകള്‍ ( 19/04/2024 )

പൂഞ്ഞാറില്‍ അധിക സ്ലിപ്പ് ലഭിച്ചതില്‍ പിഴവ് ഇല്ല: കളക്ടര്‍ പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ പൂഞ്ഞാര്‍ മണ്ഡലത്തില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ പരിശോധനയില്‍ അധികമായി സ്ലിപ്പ് ലഭിച്ചത് പിഴവ് മൂലമല്ലെന്ന് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. പൂഞ്ഞാര്‍ മണ്ഡലത്തില്‍ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജില്‍ ഏപ്രില്‍ 17 ന് നടന്ന ഇവിഎം കമ്മീഷനിംഗിലാണ് അധിക വോട്ട് രേഖപ്പെടുത്തിയതായി പരാതി ലഭിച്ചത്. 36-ാം നമ്പര്‍ ബൂത്തിലേക്ക് നല്‍കാനുള്ള ഒരു വോട്ടിംഗ് മെഷീനില്‍ ടെക്‌നീഷ്യന്മാര്‍ ചിഹ്നം ലോഡ് ചെയ്ത് ടെസ്റ്റ് പ്രിന്റ് നല്‍കിയപ്പോള്‍ മുഴുവന്‍ സ്ഥാനാര്‍ഥികളുടെയും പേര് പ്രിന്റ് ചെയ്ത വരുന്നതിന് കൂടുതല്‍ സമയം എടുക്കുന്നതിനാലും പേപ്പര്‍ കൂടുതലായി ഉപയോഗിക്കേണ്ടിവരുന്നതിനാലും ടെസ്റ്റ് പ്രിന്റ് തുടങ്ങിയ ഉടന്‍ ടെക്‌നീഷ്യന്‍ ഇവിഎം സ്വിച്ച് ഓഫ് ചെയ്തു. ഈ സമയം ബാലറ്റിലെ ആദ്യ സ്ഥാനാര്‍ഥിയായ ബിജെപി സ്ഥാനാര്‍ഥിയുടെ ചിഹ്നം പ്രിന്റ് ചെയ്തു…

Read More

കോന്നി മെഡിക്കൽ കോളേജില്‍ കാട്ടു പന്നി പാഞ്ഞു കയറി

konnivartha.com: ഇന്ന് പുലർച്ചെ 3 മണിയോടെയാണ് മെഡിക്കൽ കോളേജിന്‍റെ കാഷ്വാലിറ്റിയിലേക്ക് പന്നി പാഞ്ഞുകയറിയത്.ഈ സമയം ഇവിടെ രോഗികൾ ആരും ഉണ്ടായിരുന്നില്ല.സ്റ്റാഫുകൾ മാത്രമാണ് ഉണ്ടായിരുന്നത്.15മിനിറ്റോളം പരിഭ്രാന്തി സൃഷ്ടിച്ച ശേഷമാണ് പന്നി മെഡിക്കൽ കോളേജിന്‍റെ ഓ പി വഴി പുറത്തേക്ക് പോയത്.ആർക്കും അപകടം ഒന്നും സംഭവിച്ചില്ല . കാട്ടുപോത്ത് യഥേഷ്ടം വിഹരിക്കുന്ന ഒരു സ്ഥലമാണ് . മെഡിക്കല്‍ കോളേജ് കെട്ടിടം വരുന്നതിനു മുന്നേ കാട്ടാനകളുടെ വിഹാര കേന്ദ്രമായിരുന്നു . വന്യ മൃഗങ്ങള്‍ ഇറങ്ങുന്ന സ്ഥലം എന്നാണ് ഇന്നും ഇവിടെ അറിയപ്പെടുന്നത് . ആനകുത്തി എന്ന സ്ഥലത്തെ നെടുമ്പാറയില്‍ ആണ് ഇന്ന് മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കുന്നത് . സമീപം നിബിഡമായ കോന്നി വനം ആണ് . വന്യ മൃഗ ശല്യം ഏറെ ഉണ്ട് .

Read More

കാട്ടു പന്നിയും പന്നി എലിയും കൃഷി നശിപ്പിക്കാന്‍ പി എച്ച് ഡി എടുത്തവര്‍

  konnivartha.com: കാട്ടുപന്നി ,പന്നി എലി രണ്ടു കര്‍ഷകരുടെ ഉറക്കം കെടുത്തുന്നു . ഇവരുടെ അതിക്രമം കാരണം കാര്‍ഷിക വിളകള്‍ കര്‍ഷകന് ലഭിക്കുന്നില്ല . എവിടെയും കാട്ടു പന്നി ,പന്നി എലി പണ്ടേ നാട്ടില്‍ ഉണ്ട് .കപ്പയാണ് ഇരുവരുടെയും പ്രിയ വിഭവം . കാച്ചില്‍ ചേന മറ്റു കിഴങ്ങ് വര്‍ഗം കഴിഞ്ഞാല്‍ നേരെ വാഴ മാണം ആണ് പ്രിയം . ഇവരുടെ രാത്രിയിലെ ആക്രമണം കാരണം കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്നു . പത്തനംതിട്ട ജില്ലയില്‍ ഏക്കര്‍ കണക്കിന് കൃഷി ഉണ്ടായിരുന്ന പലരും കൃഷി നിര്‍ത്തി . വിളവുകള്‍ ഈ ജീവി വര്‍ഗം എടുക്കുന്നു .ലക്ഷകണക്കിന് രൂപയുടെ നഷ്ടം ഉണ്ടായ പല കര്‍ഷകരും മറ്റു മാര്‍ഗം തേടി പോകുന്നു . പത്തനംതിട്ട ജില്ലയിലെ കാടുകളില്‍ നിന്നും ആണ് പന്നികള്‍ നാട്ടില്‍ എത്തിയത് . റബര്‍ വില ഇടിഞ്ഞതോടെ റബര്‍…

Read More

ലോക്‌സഭാ തെരഞ്ഞെടുപ്പ് : പത്തനംതിട്ട മണ്ഡലത്തിലെ അറിയിപ്പുകള്‍ ( 17/04/2024 )

ലോക്‌സഭാ തെരഞ്ഞെടുപ്പ്: വോട്ടിംഗ് യന്ത്രങ്ങളുടെ  കമ്മീഷനിംഗ് തുടങ്ങി ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പത്തനംതിട്ട മണ്ഡലത്തില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെയും വിവിപാറ്റിന്റെയും കമ്മീഷനിംഗിന് ഏപ്രില്‍ 17 ന്  തുടക്കമായി. ഏപ്രില്‍ 18 ന്  പൂര്‍ത്തിയാകും.   കമ്മീഷനിംഗിന്റെ ഭാഗമായി ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ് എന്നിവ വോട്ട് ചെയ്യുന്നതിന് സജ്ജമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചത്. തരംതിരിക്കലിനു ശേഷം അതത് മണ്ഡലങ്ങളിലെ സ്‌ട്രോംഗ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഉറപ്പുവരുത്തിയതിനു ശേഷമാണ് കമ്മീഷനിംഗിനായി കൗണ്ടറുകളിലേക്ക് എത്തിച്ചത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജ് (കാഞ്ഞിരപ്പള്ളി-പൂഞ്ഞാര്‍ നിയോജകമണ്ഡലങ്ങള്‍), കുറ്റപ്പുഴ മാര്‍ത്തോമ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ (തിരുവല്ല), റാന്നി സെന്റ് തോമസ് കോളജ് (റാന്നി), മൈലപ്ര മൗണ്ട് ബഥനി ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (ആറന്മുള), എലിയറയ്ക്കല്‍ അമൃത വിഎച്ച്എസ്എസ് (കോന്നി), അടൂര്‍ ബിഎഡ് സെന്റര്‍ (അടൂര്‍)…

Read More

കല്ലേലി കാവില്‍ നാഗ പൂജ സമര്‍പ്പിച്ചു

കോന്നി : ആയില്യത്തോട് അനുബന്ധിച്ച് കോന്നി  കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ മൂല സ്ഥാനത്തുള്ള നാഗ രാജ നാഗ യക്ഷിയമ്മ നടയിൽ നാഗ പൂജകൾ സമർപ്പിച്ചു.മണ്ണിൽ നിന്നും വന്ന സകല ഉരഗ വർഗ്ഗത്തിനും പൂജകൾ അർപ്പിച്ചു. അഷ്ടനാഗങ്ങൾ എന്നറിയപ്പെടുന്ന ശേഷ നാഗം, വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഘപാലകൻ, ഗുളികൻ, പത്മൻ, മഹാപത്മൻ എന്നിവരുടെ നാമത്തിൽ മഞ്ഞൾ നീരാട്ട്, കരിക്ക് അഭിഷേകം, പാലഭിഷേകം എന്നിവ സമർപ്പിച്ചു. പൂജകൾക്ക് വിനീത് ഊരാളി കാർമ്മികത്വം വഹിച്ചു.

Read More

കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പുകള്‍ ( 17/04/2024 )

  ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട്   2024 ഏപ്രിൽ 17 & 18 തീയതികളിൽ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39°C വരെയും തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും കൊല്ലം,ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, കാസറഗോഡ് ജില്ലകളിൽ 37°C വരെയും, മലപ്പുറം ജില്ലയിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 ഏപ്രിൽ 17 & 18 തീയതികളിൽ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 19-04-2024: കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട്…

Read More