ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടതായി സ്ഥിരീകരണം.ഇബ്രാഹിം റെയ്സിക്കൊപ്പം അപകടത്തിൽപ്പെട്ട വിദേശകാര്യമന്ത്രി അമീർ അബ്ദുല്ലാഹിയാനും മരിച്ചു.പ്രതികൂല കാലാവസ്ഥയിൽ രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായിരുന്ന സാഹചര്യത്തിൽ തുർക്കി സൈന്യത്തിന്റെ ആളില്ലാവിമാനമാണ് അപകടസ്ഥലം കണ്ടെത്തിയത്.പൂർണമായും കത്തിനശിച്ച ഹെലികോപ്റ്ററിൽ ജീവനോടെ ആരും അവശേഷിക്കുന്നില്ലെന്ന് നേരത്തെ ഇറാൻ റെഡ് ക്രെസന്റ് അധികൃതർ അറിയിച്ചിരുന്നു.
Read Moreവിഭാഗം: News Diary
മെയ് 25 ന് സംസ്ഥാനത്തെ സ്‌കൂളുകളിൽ ശുചീകരണ ദിനം ആചരിക്കും
* പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം എളമക്കരയിൽ മെയ് 25 ന് സംസ്ഥാനത്തെ സ്‌കൂളുകളിൽ ശുചീകരണ ദിനം ആചരിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്ത് വിളിച്ചുചേർത്ത തൊഴിലാളി, മഹിളാ, യുവജന സംഘടനകളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ശുചീകരണ പ്രവർത്തനങ്ങളിൽ എല്ലാ സംഘടനകളും പങ്കാളികളാകണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. ജൂൺ 3 ന് രാവിലെ 9.30 ന് എറണാകുളം എളമക്കര ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. അന്നേ ദിവസം സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും പ്രാദേശികാടിസ്ഥാനത്തിൽ പ്രവേശനോത്സവം നടക്കും. സ്‌കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് പൊതുവായ ഒരു മാർഗ്ഗനിർദ്ദേശം പൊതുവിദ്യാഭ്യാസ ഡയറക്ടർ എല്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും നൽകിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. അത് അനുസരിച്ചുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്. സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി സമ്പൂർണ്ണ ശുചീകരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ…
Read Moreസിംഗപ്പൂരില്‍ കോവിഡ് തരംഗം: മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം
സിംഗപ്പൂരില്‍ കോവിഡ് തരംഗം. ഒരാഴ്ചയ്ക്കിടെ 25,900 കോവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാസ്‌ക് ധരിക്കാന്‍ സിംഗപ്പൂര്‍ ആരോഗ്യമന്ത്രി ഓങ്യെ യെ കുങ് അറിയിച്ചു. അടുത്ത രണ്ടോ നാലോ ആഴ്‌ചയ്‌ക്കുള്ളിൽ കോവിഡ് വ്യാപനം അതിന്‍റെ മൂര്‍ധന്യത്തില്‍ എത്തിയേക്കുമെന്നും മുന്നറിയിപ്പ് നല്‍കി.സാമൂഹിക നിയന്ത്രണങ്ങൾക്കോ മറ്റേതെങ്കിലും നിർബന്ധിത നടപടികൾക്കോ പദ്ധതികളൊന്നുമില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു
Read Moreഇറാൻ പ്രസിഡൻ്റ് സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണു
ഇറാൻ പ്രസിഡൻ്റ് സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണു.ഇബ്രാഹിം റൈസി സഞ്ചരിച്ചിരുന്ന ഹെലിക്കോപ്റ്റര്‍ കണ്ടെത്താനായില്ല .അസര്‍ബൈജാനില്‍ നിന്ന് മടങ്ങവേ അതിര്‍ത്തിയോടു ചേര്‍ന്നുള്ള ജോല്‍ഫ നഗരത്തിലായിരുന്നു അപകടം.അപകടവിവരം ഇറാന്‍ ആഭ്യന്തര മന്ത്രി അഹ്‌മദ് വാഹിദി സ്ഥിരീകരിച്ചു.വിദേശകാര്യ മന്ത്രി ഹുസൈന്‍ ആമിര്‍ അബ്ദുല്ലാഹിയാന്‍, കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യയുടെ ഗവര്‍ണര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരും ഹെലിക്കോപ്റ്ററില്‍ ഉണ്ടായിരുന്നു . ഇറാന്റെ തലസ്ഥാനമായ തെഹ്റാനില്‍നിന്ന് 600 കിലോമീറ്ററോളം അകലെയാണ് അപകടം നടന്നത്
Read Moreകനത്ത മഴ ;പത്തനംതിട്ട ജില്ലയില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു
konnivartha.com: കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. റെഡ് അലർട്ട് 18-05-2024 :പത്തനംതിട്ട 19-05-2024 :പത്തനംതിട്ട, കോട്ടയം, ഇടുക്കി 20-05-2024 :പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഓറഞ്ച് അലർട്ട് 18-05-2024: തിരുവനന്തപുരം, ഇടുക്കി, മലപ്പുറം, കോഴിക്കോട് 19-05-2024: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം 20-05-2024: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം…
Read Moreപത്തനംതിട്ട ജില്ലയില്‍ 23 വരെ ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ചു
konnivartha.com: പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴയുടെ സാഹചര്യത്തില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിലേക്കായി(19) മുതല്‍ 23 വരെ ജില്ലയിലെ എല്ലാ ക്വാറികളുടേയും പ്രവര്‍ത്തനവും, മലയോരത്തു നിന്നും മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികള്‍ നിര്‍മിക്കുക, നിര്‍മാണത്തിനായി ആഴത്തില്‍ മണ്ണ് മാറ്റുക എന്നീ പ്രവര്‍ത്തനങ്ങളും നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ ഉത്തരവായി. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമം-2005 പ്രകാരം കര്‍ശന നടപടി സ്വീകരിക്കും. ഇത്തരത്തിലുള്ള ഏതു ലംഘനവും ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് അതത് താലൂക്കുകളിലെ കണ്‍ട്രോള്‍ റൂമുകളില്‍ പരാതിപ്പെടാവുന്നതാണ്.
Read Moreമെയ് 21 വരെ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത
konnivartha.com: തെക്കൻ തമിഴ്‌നാടിന് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നു. തെക്കൻ ഛത്തീസ്‌ഗഡിൽ നിന്ന് തെക്കൻ കർണാടക വരെ ന്യുനമർദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നു. മറ്റൊരു ന്യുനമർദ്ദ പാത്തി മറാത്തവാഡയിൽ നിന്ന് തെക്കൻ തമിഴ്നാട് വഴി ചക്രവാതച്ചുഴിയിലേക്കു നീണ്ടുനിൽക്കുന്നു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ മെയ് 22 ഓടെ സീസണിലെ ആദ്യ ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യത. വടക്ക് കിഴക്കൻ ദിശയിൽ സഞ്ചരിച്ചു മധ്യ ബംഗാൾ ഉൾകടലിൽ തീവ്രന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മെയ് 18 മുതൽ 22 വരെ ശക്തമായ പടിഞ്ഞാറൻ / തെക്ക് പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമാകാൻ സാധ്യത. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 7 ദിവസം ഇടി / മിന്നൽ / കാറ്റ് ( 49-50 km/hr) കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യത. ഒറ്റപെട്ട സ്ഥലങ്ങളിൽ മെയ്…
Read Moreകാര്യക്ഷമത കുറയാതെ ഡ്രൈവിങ് ടെസ്റ്റുകൾ പുനരാരംഭിക്കും:ട്രാൻസ്പോർട്ട് കമ്മീഷണർ
സംസ്ഥാനത്തു ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിന് നടത്തിവന്നിരുന്ന ടെസ്റ്റ് റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ 2024 മേയ് 1 മുതൽ നടപ്പിലാക്കുന്നതിന് നിശ്ചയിച്ചിരുന്നു. ഇതിനെതിരെയുള്ള സമരം ടെസ്റ്റിന് ഭംഗം വരുത്തുകയുണ്ടായി. ബന്ധപ്പെട്ട യൂണിയനുകളുമായി ഗതാഗതമന്ത്രി നടത്തിയ യോഗത്തിൽ അവർ നേരിടുന്ന പ്രയാസങ്ങൾ പരിഹരിക്കുന്നതിന് കാര്യക്ഷമത ഒട്ടും തന്നെ കുറയാത്ത വിധം നൽകിയിരുന്ന നിർദ്ദേശങ്ങളിൽ ചില ഇളവുകൾ നൽകി ടെസ്റ്റ് പുനരാംഭിക്കുന്നതിനു തീരുമാനമായതായി ട്രാൻസ്പോർട്ട് കമ്മീഷണർ പത്രക്കുറിപ്പിൽ അറിയിച്ചു. നിലവിൽ ലേണേഴ്സ് ലൈസൻസ് ലഭ്യമായതും ഡ്രൈവിംഗ് ടെസ്റ്റ് സ്ലോട്ട് ലഭിക്കേണ്ടതുമായ 2,24,972 (08.05.2024ലെ കണക്ക് പ്രകാരം) അപേക്ഷകരാണ് ഉള്ളത്. പത്തു ലക്ഷത്തിൽപ്പരം അപേക്ഷകൾ ഇത്തരത്തിൽ കെട്ടിക്കിടക്കുന്നുവെന്ന തരത്തിലുള്ള വാർത്തകൾ വസ്തുതാ വിരുദ്ധമാണ്. സ്ലോട്ട് ലഭ്യമാകുന്നതിനുള്ള അപേക്ഷകരുടെ പ്രായോഗിക ബുദ്ധിമുട്ടു പരിഹരിക്കുന്നതിന് കൂടുതൽ ഉദ്ധോഗസ്ഥരെ ഉൾപ്പെടുത്തി അധിക ടീമുകൾ ടെസ്റ്റ് നടത്തുന്നതിനായി രൂപീകരിക്കുന്നതാണ്. അതതു റീജിയണിലെ ആർ.ടി.ഒമാർ…
Read Moreശ്വസനേന്ദ്രിയത്തെ ബാധിക്കുന്ന അണുബാധ:കോവാക്സിൻ എടുത്തവർക്കും പാർശ്വഫലം
കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്സിൻ എടുത്തവർക്ക് പാർശ്വഫലങ്ങളെന്ന് പഠന റിപ്പോർട്ട്.ഭാരത്ബയോടെക്സ് പുറത്തിറക്കിയ കോവാക്സിനെടുത്ത പാർശ്വഫലങ്ങളുണ്ടായിട്ടുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്. മൂന്നില്‍ ഒരാള്‍ക്ക് പാർശ്വഫലങ്ങളുണ്ടായിട്ടുണ്ടെന്നാണ് പറയുന്നത് . ബനാറസ് ഹിന്ദു സർവകലാശാല നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍ .സ്പ്രിംഗർഇങ്ക് എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.ശ്വസനേന്ദ്രിയത്തെ ബാധിക്കുന്ന അണുബാധയാണ് ഉണ്ടായതെന്നും കണ്ടെത്തിയത്.ശ്വാസകോശാണുബാധ, ഹൃദയാഘാതം, ഞരമ്പിനെ ബാധിക്കുന്ന രോഗങ്ങൾ, ചർമരോഗങ്ങൾ തുടങ്ങിയവ റിപ്പോർട്ട് ചെയ്തുവെന്നും പഠനത്തിലുണ്ട്.
Read Moreബി.എസ്.സി. നഴ്‌സിംഗ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം
konnivartha.com: സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ കോളേജുകളിലേക്ക് 2023-24 വർഷത്തെ ബി.എസ്.സി. നഴ്‌സിംഗ്, ബി.എസ്.സി. എം.എൽ.റ്റി, ബി.എസ്.സി. പെർഫ്യൂഷൻ ടെക്‌നോളജി, ബി.എസ്.സി.ഒപ്‌റ്റോമെട്രി, ബി.പി.റ്റി., ബി.എ.എസ്സ്.എൽ.പി., ബി.സി.വി.റ്റി., ബി.എസ്.സി. ഡയാലിസിസ് ടെക്‌നോളജി, ബി.എസ്.സി ഒക്യൂപേഷണൽ തെറാപ്പി, ബി.എസ്.സി. മെഡിക്കൽ ഇമേജിംഗ് ടെക്‌നോളജി, ബി.എസ്.സി. റേഡിയോതെറാപ്പി ടെക്‌നോളജി, ബി.എസ്.സി. ന്യൂറോ ടെക്‌നോളജി എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു. പുതിയ കോഴ്‌സുകൾക്ക് സർക്കാർ അംഗീകാരം ലഭിക്കുന്ന പ്രകാരം പ്രവേശന പ്രക്രിയയിൽ ഉൾപ്പെടുത്തുന്നതാണ്. എൽ.ബി.എസ് സെന്റർ ഡയറക്ടറുടെ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷാഫീസ് ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ 2024 മേയ് 17 മുതൽ ജൂൺ 12 വരെ അപേക്ഷാ ഫീസ് ഒടുക്കാവുന്നതാണ്. ജനറൽ, എസ്.ഇ.ബി.സി എന്നീ വിഭാഗത്തിന് 800 രൂപയും പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിന് 400 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷയുടെ അന്തിമ സമർപ്പണത്തിനുള്ള അവസാന തീയതി ജൂൺ 15 വരെ. പ്രോസ്സ്‌പെക്ടസ്സ് വെബ്‌സൈറ്റിൽ നിന്നും…
Read More