പത്മശ്രീ അവാർഡ് ജേതാവും പരിസ്ഥിതി പ്രവർത്തകയുമായ സാലുമരദ തിമ്മക്ക (114) അന്തരിച്ചു.ശ്വാസകോശ രോഗങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം . 1911 ജൂൺ 30ന് കർണാടകയിലെ തുംകൂർ ജില്ലയിലെ ഗുബ്ബി താലൂക്കിലാണ് ജനിച്ചത് . വിവാഹ ശേഷം കുട്ടികളില്ലാത്തതിന്റെ ദുഃഖം മറക്കാൻ വഴിയരികിൽ ആൽമരത്തൈകൾ നട്ടുപിടിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്തു .2019ൽ പത്മശ്രീ പുരസ്കാരം നൽകി രാജ്യം ആദരിച്ചു .കുഡൂരിൽ നിന്ന് ഹുലിക്കലിലേക്കുള്ള സംസ്ഥാനപാതയിലാണ് തിമ്മക്കയും ഭർത്താവും ചേർന്ന് 385 ആൽമരങ്ങൾ നട്ടുപിടിപ്പിച്ചത്.‘വൃക്ഷ മാതാവ്’ എന്നറിയപ്പെട്ടിരുന്ന തിമ്മക്ക, തന്റെ മക്കളെപ്പോലെയാണ് മരങ്ങളെ വളർത്തിയിരുന്നത്.
Read Moreവിഭാഗം: News Diary
ബിഹാറിൽ എൻഡിഎ തന്നെ :പ്രതിപക്ഷ ഇന്ത്യാ സഖ്യം തകര്‍ന്നു
ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ വീണ്ടും എൻഡിഎയുടെ തേരോട്ടം.പ്രതിപക്ഷ ഇന്ത്യാ സഖ്യം തകര്‍ന്നു .വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ സംസ്ഥാനത്തെങ്ങും എൻഡിഎയുടെ വിജയ ആഘോഷം തുടങ്ങി .66.91% എന്ന റെക്കോർഡ് പോളിങ് നടന്ന തിരഞ്ഞെടുപ്പിൽ നിതീഷ് കുമാറിനും എൻഡിഎക്കും ഭരണത്തുടർച്ച. നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രി എന്ന് എന്‍ ഡി എ പ്രഖ്യാപിച്ചു .ലീഡ് നിലയില്‍ എന്‍ഡിഎ സഖ്യം 200 സീറ്റുകള്‍ കടന്നു. ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാ സഖ്യം പരാജയപ്പെട്ടിരിക്കുകയാണ്. യുവതയുടെ നേതാവായി തേജസ്വിയെ മുന്‍നിര്‍ത്തി ഭരണം പിടിക്കാമെന്ന ഇന്ത്യാസഖ്യത്തിന്റെ അമിത ആഗ്രഹമാണ് തകര്‍ന്നത്
Read Moreതദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് ( നവംബർ 14ന് )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നവംബർ 14ന് പുറപ്പെടുവിക്കും. അതോടൊപ്പം തന്നെ അതത് വരണാധികാരികൾ തിരഞ്ഞെടുപ്പ് പൊതുനോട്ടീസ് പരസ്യപ്പെടുത്തും. രാവിലെ 11 മുതൽ നാമനിർദേശ പത്രികകൾ സമർപ്പിക്കാം. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബർ 21 ഉച്ചകഴിഞ്ഞ് 3 വരെയാണ്. സ്ഥാനാർത്ഥിക്ക് നേരിട്ടോ തന്റെ നിർദ്ദേശകൻ വഴിയോ പൊതുനോട്ടീസിൽ നിർദ്ദേശിച്ചിട്ടുള്ള സ്ഥലത്ത് നാമനിർദ്ദേശപത്രിക (ഫോറം 2) സമർപ്പിക്കാം. സ്ഥാനാർത്ഥി ആ തദ്ദേശ സ്ഥാപനത്തിലെ ഏതെങ്കിലും വാർഡിലെ വോട്ടറായിരിക്കണം. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന തീയതിയിൽ 21 വയസ്സ് പൂർത്തിയായിരിക്കുകയും വേണം. സ്ഥാനാർത്ഥി ബധിര/മൂകനായിരിക്കരുത്. സ്ഥാനാർത്ഥിയെ നാമനിർദ്ദേശം ചെയ്യുന്ന വ്യക്തി അതേ വാർഡിലെ തന്നെ വോട്ടറായിരിക്കണം. ഒരു സ്ഥാനാർത്ഥിക്ക് 3 സെറ്റ് പത്രിക സമർപ്പിക്കാം. സംവരണ സീറ്റുകളിൽ മത്സരിക്കുന്നവർ ആ വിഭാഗത്തിൽപ്പെട്ടവരായിരിക്കണം. പട്ടികജാതി, പട്ടികവർഗ്ഗ സംവരണവാർഡുകളിൽ മത്സരിക്കുന്നവർ അധികാരപ്പെട്ട ഉദ്യോഗസ്ഥനിൽ നിന്നുള്ള…
Read Moreതദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് അവധിയില്ല
പ്രാദേശിക അവധി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് നവംബർ 14 ഉച്ചക്ക് ശേഷവും പ്രവർത്തി ദിനമായിരിക്കും. തിരുവനന്തപുരം ജില്ലാ കളക്ടർ പ്രാദേശിക അവധി അനുവദിച്ചിട്ടുള്ള തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിലെയും, മുൻപ് നെയ്യാറ്റിൻകര താലൂക്കിൽ ഉൾപ്പെട്ടിരുന്നതും ഇപ്പോൾ കാട്ടാക്കട താലൂക്കിൽ ഉൾപ്പെട്ടുവരുന്നതുമായ അമ്പൂരി, വാഴിച്ചൽ കള്ളിക്കാട്. ഒറ്റശേഖരമംഗലം കീഴാറൂർ, കളത്തുമ്മൽ, മാറനല്ലൂർ, മലയിൻകീഴ്, വിളവൂർക്കൽ, വിളപ്പിൽ എന്നീ വില്ലേജുകളിലും ഉള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും, പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിനും നവംബർ 14 ഉച്ചയ്ക്ക് ശേഷം പ്രവർത്തി ദിവസമായി നിശ്ചയിച്ചു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവായി.
Read Moreസ്ഥാനാർത്ഥികളുടെ യോഗ്യതകളും അയോഗ്യതകളും:മാർഗനിർദേശങ്ങൾ പുറത്തിറക്കി
തദ്ദേശതിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സ്ഥാനാർത്ഥികളുടെ യോഗ്യതകളും അയോഗ്യതകളും സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശങ്ങൾ പുറത്തിറക്കി. യോഗ്യതകളും അയോഗ്യതകളും സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും പരിശോധിച്ച് വേണം വരണാധികാരികൾ തീരുമാനമെടുക്കേണ്ടതെന്ന് കമ്മീഷൻ സർക്കുലറിൽ നിർദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനസർക്കാർ, കേന്ദ്രസർക്കാർ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയിലെയും അവ നിയന്ത്രിക്കുന്ന കോർപ്പറേഷനുകളിലെയും ജീവനക്കാർക്ക് മത്സരിക്കാൻ യോഗ്യതയില്ല. സർക്കാരിന് 51 ശതമാനത്തിൽ കുറയാതെ ഓഹരിയുള്ള കമ്പനികളിലെയും സഹകരണ സംഘങ്ങളിലെയും ജീവനക്കാർക്കും മത്സരിക്കാൻ യോഗ്യതയില്ല. ബോർഡുകളിലോ സർവ്വകലാശാലകളിലോ ജോലി ചെയ്യുന്നവർക്കും ഇതേ നിയന്ത്രണം ബാധകം. പാർട്ട് ടൈം ജീവനക്കാരും ഓണറേറിയം വാങ്ങി ജോലി ചെയ്യുന്നവരും ഇതിൽ ഉൾപ്പെടും. അങ്കണവാടി ജീവനക്കാർക്കും ബാലവാടി ജീവനക്കാർക്കും ആശാവർക്കർക്കും മത്സരിക്കാം. സാക്ഷരതാ പ്രേരക്മാർക്ക് പഞ്ചായത്തുകളിൽ മാത്രമേ മത്സരിക്കാനാകൂ. സർക്കാരിന് 51 ശതമാനം ഓഹരിയില്ലാത്ത പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് മത്സരിക്കാം . എന്നാൽ കെ.എസ്.ആർ.ടി.സി., വൈദ്യുതി ബോർഡ്, എംപാനൽ…
Read Moreഡിജിറ്റല്‍ അറസ്റ്റിന്‍റെ പേരില്‍ സൈബര്‍ തട്ടിപ്പുകളുടെ എണ്ണം കൂടുന്നു
konnivartha.com; സൈബര്‍ തട്ടിപ്പുസംഘത്തിന്‍റെ വലയില്‍ വീഴരുത് . ഡിജിറ്റല്‍ അറസ്റ്റ് എന്നൊരു നിയമം ഇല്ല . പലര്‍ക്കും പണം നഷ്ടമായി . ബാങ്ക് ജീവനക്കാരുടെ ഇടപെടല്‍ മൂലം ചിലര്‍ക്ക് പണം നഷ്ടമായില്ല . ബാങ്ക് ഇടപാടുകള്‍ ഡിജിറ്റല്‍ സമ്പ്രദായത്തിലേക്ക് കടന്നതോടെ സൈബര്‍ തട്ടിപ്പിലൂടെ കോടികള്‍ ആണ് “ക്രിമിനലുകള്‍ “കൈക്കലാക്കുന്നത് . ബാങ്ക് ജീവനക്കാര്‍ കൃത്യമായ സമയത്ത് ഇടപെട്ടതോടെ വയോധികനില്‍നിന്ന് 45 ലക്ഷം രൂപ തട്ടിയെടുക്കാനുള്ള സൈബര്‍ തട്ടിപ്പുസംഘത്തിന്റെ ശ്രമം പരാജയപ്പെട്ടു . ഫെഡറല്‍ ബാങ്ക് പത്തനംതിട്ട കിടങ്ങന്നൂര്‍ ശാഖയിലെ ജീവനക്കാരുടെ ഇടപെടലിലാണ് സൈബര്‍ തട്ടിപ്പിനുള്ള നീക്കം പൊളിച്ചത്.45 ലക്ഷം രൂപയുടെ നിക്ഷേപങ്ങള്‍ ക്ലോസ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉപഭോക്താവ് ബാങ്കിലെത്തിയതോടെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ജീവനക്കാര്‍ സംഭവം ഡിജിറ്റല്‍ തട്ടിപ്പ് ആണെന്ന് ബോധ്യപ്പെടുത്തിയതോടെ പണം നഷ്ടമായില്ല . വാട്‌സാപ്പ് നമ്പറില്‍നിന്നാണ് തട്ടിപ്പുകാര്‍ ബന്ധപ്പെട്ടത് . മുംബയില്‍ ഉള്ള മകനെ…
Read Moreബീഹാറിലെ ജനവിധി നാളെ അറിയാം
ബീഹാർ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ഇനി മണിക്കൂറുകൾ മാത്രം. നാളെ രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. അഭിപ്രായ സർവേ ഫലങ്ങളിൽ വിശ്വാസമർപ്പിച്ച് ഭരണത്തുടർച്ചയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ. .അഭിപ്രായ സർവേകളെ മഹാസഖ്യം പാടെ തള്ളി . വിജയിക്കും എന്ന് മഹാസഖ്യവും പറയുന്നു . പത്ത് വർഷത്തെ തുടർച്ചയായ ഭരണം ശക്തമായ ഭരണവിരുദ്ധ വികാരം എന്നിവയെല്ലാം എൻ.ഡി.എ.ക്ക് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്നാണ് മഹാസഖ്യത്തിന്റെ വിലയിരുത്തൽ. ജനകീയ പ്രഖ്യാപനങ്ങളും പ്രകടനപത്രികയിലെ തൊഴിൽ വാഗ്ദാനങ്ങളും തങ്ങൾക്ക് അനുകൂലമാകുമെന്നാണ് എൻ.ഡി.എയുടെ പ്രതീക്ഷ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണവും എൻ.ഡി.എക്ക് അനുകൂലമായ തരംഗമുണ്ടാക്കിയെന്നും വിലയിരുത്തപ്പെടുന്നു. യുവാക്കളുടെ പ്രശ്നങ്ങളും തൊഴിലില്ലായ്മയും തങ്ങൾക്ക് അനുകൂലമാകുമെന്നും അവർ കരുതുന്നു. സമാധാനപരമായി തിരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ സാധിച്ചതിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ സംതൃപ്തി രേഖപ്പെടുത്തി. നാളെ രാവിലെയോടെ ബീഹാറിലെ ജനവിധി അറിയാം.
Read Moreഡിജിറ്റൽ സെൻസസിനുള്ള പ്രീ-ടെസ്റ്റിന് ലക്ഷദ്വീപിലെ കവരത്തിയിൽ തുടക്കം
Pre-test for India’s first digital census begins in Kavarathi, Lakshadweep konnivartha.com; 2027 സെൻസസിന്റെ ഒന്നാം ഘട്ടമായ വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെൻസസും നടത്തുന്നതിന് മുന്നോടിയായി നടത്തുന്ന പ്രീ ടെസ്റ്റിൻ്റെ പ്രവർത്തനങ്ങൾ ലക്ഷദ്വീപിലെ കവരത്തിയിൽ ആരംഭിച്ചു. സെൻസസ് 2027 ന്റെ മുന്നോടിയായി ഉള്ള ഒരു റിഹേഴ്സൽ ആണ് പ്രീ ടെസ്റ്റ്. സെൻസസ് പ്രവർത്തനങ്ങളുടെ സുഗമമായ നിർവ്വഹണം ഉറപ്പാക്കാൻ ഉപയോഗിക്കേണ്ട ആപ്പുകളും സോഫ്റ്റ്‌വെയറുകളും പരിശോധിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഇതിൻ്റെ ഭാഗമായി ലക്ഷദ്വീപിലെ കവരത്തി ദ്വീപിൽ 2025 നവംബർ 30 വരെ തെരഞ്ഞെടുക്കപ്പെട്ട സെൻസസ് എന്യൂമറേറ്റർമാർ എല്ലാ വീടുകളിലും സന്ദർശിച്ച് കണക്കെടുപ്പ് നടത്തുന്നതായിരിക്കും. സെൻസസ് പ്രവർത്തനങ്ങൾക്കായി ജില്ലാ കലക്ടറെ പ്രിൻസിപ്പൽ സെൻസസ് ഓഫീസറായും ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറെ ചാർജ് ഓഫീസറായും നിയമിച്ചിട്ടുണ്ട്.
Read Moreഎൻഡിഎ അയിരൂർ മണ്ഡലം ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
konnivartha.com; എൻഡിഎ അയിരൂർ മണ്ഡലം ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷോൺ ജോർജ് നടത്തി. ബിജെപി മണ്ഡലം പ്രസിഡൻ്റ് സിനു എസ്സ് പണിക്കർ അധ്യക്ഷതവഹിച്ച യോഗത്തിൽ ബിജെപി ജില്ലാ പ്രസിഡൻ്റ് വി എ സൂരജ് ആദ്യ ഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി. ജില്ല ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ, ജില്ല വൈസ് പ്രസിഡൻ്റമരായ അജിത് പുല്ലാട് , കെ ബിന്ദു, സംസ്ഥാന കോൺസിൽ എം അയ്യപ്പൻകുട്ടി, സംസ്ഥാന കമ്മിറ്റി അംഗം പ്രദീപ് ചെറുകോൽ ന്യൂന പക്ഷ മോർച്ച ജില്ലാ വൈസ് പ്രസിഡൻ്റ് ജോൺസൺ മാത്യു മണ്ഡലം ജനറൽ സെക്രട്ടറി എസ്സ് ആശ,മണ്ഡലം വൈസ് പ്രസിഡൻ്റ് ശ്രീ മനു ചെറുകോൽ,യുവമോർച്ച മണ്ഡലം പ്രസിഡൻ്റ് അനന്ദു ബി നായർ കർഷക മോർച്ച മണ്ഡലം പ്രസിഡൻ്റ് അയ്യപ്പൻകുട്ടി ഇടത്രമൻ എന്നിവർ സംസാരിച്ചു.
Read Moreചക്കുളത്തുകാവ് പൊങ്കാല ഡിസംബർ 4 ന് : ഒരുക്കങ്ങള്‍ വിലയിരുത്തി
konnivartha.com; ചക്കുളത്തുകാവ് പൊങ്കാലയ്ക്ക് വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണം തിരുവല്ല സബ് കലക്ടര്‍ സുമിത് കുമാര്‍ താക്കൂറിന്റെ അധ്യക്ഷതയില്‍ റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ വിലയിരുത്തി. പൊങ്കാലയ്ക്ക് എല്ലാ വകുപ്പുകളുടെയും ഏകോപനം ഉറപ്പാക്കണമെന്ന് തിരുവല്ല സബ് കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍ നിര്‍ദേശിച്ചു. ഡിസംബര്‍ നാലിനാണ് പൊങ്കാല മഹോത്സവം. സുരക്ഷാ ക്രമീകരണം പൊലിസ് ഒരുക്കും. പൊങ്കാല ദിവസം വനിതാ പൊലിസിനെ ഉള്‍പ്പെടെ നിയോഗിക്കും. പൊടിയാടി ജംഗ്ഷനില്‍ കണ്‍ട്രോള്‍ റൂം സജ്ജീകരിക്കും. പട്രോളിംഗ് ശക്തമാക്കും. ആരോഗ്യവകുപ്പ് ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തും. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കും. കുടിവെള്ളം, ടോയ്ലറ്റ് സൗകര്യം എന്നിവ ഒരുക്കും. റോഡിന്റെ ഇരുവശങ്ങളും വൃത്തിയാക്കും. മാലിന്യ സംസ്‌കരണത്തിന് സംവിധാനമൊരുക്കും. അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റുകളുടെ സേവനം ലഭ്യമാക്കും. ക്ഷേത്ര പരിസരത്ത് വില്‍ക്കുന്ന ഭക്ഷണ സാധനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കും. വിവിധ ഡിപ്പോകളില്‍ നിന്ന് കെ എസ് ആര്‍ ടി…
Read More