കോന്നി കല്ലേലി ശിവ ചാമുണ്ഡി ക്ഷേത്രത്തിൽ കാട്ടാനയുടെ ആക്രമണം

  konnivartha.com: കോന്നി കല്ലേലി ശിവ ചാമുണ്ഡി ക്ഷേത്രത്തിൽ കാട്ടാനയുടെ ആക്രമണം ഉണ്ടായതായി രക്ഷാധികാരി പ്രഭാകരന്‍ അറിയിച്ചു . കോന്നി കല്ലേലി ശിവ ചാമുണ്ഡി ക്ഷേത്രത്തിൽ ഇന്നു അഞ്ചു മണിയോടുകൂടി കാട്ടാന ക്ഷേത്രത്തിന്‍റെ കൗണ്ടറിൽ ഇരുന്ന പൂജാ സാധനങ്ങൾ എണ്ണ സാമ്പ്രാണി കർപ്പൂരം മുതലായവ നശിപ്പിച്ചു. ഉദ്ദേശം മൂവായിരം  രൂപയോളം നഷ്ടം കണക്കാക്കുന്നു എന്ന് രക്ഷാധികാരി അറിയിച്ചു . വഴിപാട് ഓഫീസ് വലിച്ച് ഇളക്കിയാണ് തുമ്പികൈ അകത്തിട്ട് പൂജാസാധനങ്ങൾ വാരിവലിച്ചു നശിപ്പിച്ചത് എന്നും അറിയിച്ചു .മുന്‍പും കാട്ടാനയുടെ ആക്രമണം ഉണ്ടായി .വനം വകുപ്പില്‍ നിന്നും സത്വര നടപടികള്‍ സ്വീകരിക്കണം .

Read More

കോന്നി കോട്ടയംമുക്ക് വയലില്‍ മനുഷ്യ വിസര്‍ജ്യം തള്ളി : തോട്ടിലും മാലിന്യം കലര്‍ന്നു

  konnivartha.com: കോന്നി കോട്ടയം മുക്ക് -എം എല്‍ എ പടി റോഡിലെ വയലില്‍ മനുഷ്യ വിസര്‍ജ്യം വാഹനത്തില്‍ കൊണ്ട് വന്നു തള്ളി .കഴിഞ്ഞ ദിവസം രാത്രിയില്‍ ആണ് മാലിന്യം വയലില്‍ തള്ളിയത് .ഇന്ന് രാവിലെ ആണ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത് . വാര്‍ഡ്‌ മെമ്പറും പഞ്ചായത്ത് അധ്യക്ഷയുമായ അനി സാബുവിന്‍റെ നേതൃത്വത്തില്‍ പരിസരം ശുചീകരിച്ചു . കഴിഞ്ഞ ഏറെ നാളായി പൂങ്കാവ് വയലിലും കോന്നി ഭാഗങ്ങളിലും മനുഷ്യ വിസര്‍ജ്യം പൊതു സ്ഥലത്ത് നിക്ഷേപിച്ചു വരുന്നു . മിക്കവയും തോട്ടിലോ ,നദിയിലോ വയലുകളിലോ ആണ് കളയുന്നത് . നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ചെറിയ ടാങ്കര്‍ ലോറികളില്‍ ആണ് മനുഷ്യ വിസര്‍ജ്യം എത്തിച്ചു കളയുന്നത് എന്ന് നാട്ടുകാര്‍ പറയുന്നു . പൊതു സ്ഥലങ്ങളില്‍ മനുഷ്യ വിസര്‍ജ്യം തള്ളുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കണം .അത്തരം വാഹനങ്ങള്‍ പിടിച്ചെടുക്കണം . കുറ്റവാളികളെ…

Read More

എൻപിഎസ് വാത്സല്യ പദ്ധതി 2024 സെപ്റ്റംബർ 18ന് ഉദ്ഘാടനം ചെയ്യും

  2024-25 ലെ കേന്ദ്ര ബജറ്റിലെ പ്രഖ്യാപനത്തിന് പിന്നാലെ, കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി നിർമല സീതാരാമൻ 2024 സെപ്റ്റംബർ 18 ന് ന്യൂഡൽഹിയിൽ എൻ പി എസ് വാത്സല്യ പദ്ധതി ആരംഭിക്കും. സ്‌കൂൾ കുട്ടികളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. എൻപിഎസ് വാത്സല്യയിൽ അംഗമാകുന്നതിനുള്ള ഓൺലൈൻ പ്ലാറ്റ്ഫോം ഉദ്ഘാടനം, പദ്ധതിയുടെ ബ്രോഷർ പ്രകാശനം, പുതിയ പ്രായപൂർത്തിയാകാത്ത വരിക്കാർക്ക് പെർമനൻ്റ് റിട്ടയർമെൻ്റ് അക്കൗണ്ട് നമ്പർ (PRAN) കാർഡുകൾ വിതരണം ചെയ്യൽ എന്നിവ കേന്ദ്ര ധനമന്ത്രി നിർവഹിക്കും. ന്യൂഡൽഹിയിൽ നടക്കുന്ന എൻപിഎസ് വാത്സല്യ പദ്ധതി ഉദ്ഘാടനത്തിന്റെ ഭാഗമായി രാജ്യത്തുടനീളം 75 ഓളം സ്ഥലങ്ങളിൽ ഒരേസമയം പരിപാടികൾ സംഘടിപ്പിക്കും. ഇവിടങ്ങളിൽ നിന്നും വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കുകയും ആ സ്ഥലത്തെ പുതിയ പ്രായപൂർത്തിയാകാത്ത വരിക്കാർക്ക് PRAN അംഗത്വം വിതരണം നടത്തുകയും ചെയ്യും. പെൻഷൻ അക്കൗണ്ടിൽ തുക നിക്ഷേപിച്ച് കുട്ടികളുടെ…

Read More

ആറന്മുള ഉത്തൃട്ടാതി വള്ളംകളി: പത്തനംതിട്ട ജില്ലയിൽ (സെപ്റ്റംബര്‍ 18) അവധി

  ആറന്മുള ഉത്തൃട്ടാതി വള്ളംകളിയോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിൽ (സെപ്റ്റംബര്‍ 18) അവധി. എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല.

Read More

ആയിരക്കണക്കിന് പേജറുകൾ ഒരേസമയം പൊട്ടിത്തെറിച്ചു; 9 മരണം

  ഇലക്ട്രോണിക് പേജറുകൾ പൊട്ടിത്തെറിച്ച് കിഴക്കൻ ലബനനിൽ പെൺകുട്ടിയടക്കം 9 പേർ കൊല്ലപ്പെട്ടു.ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ബെയ്റൂട്ട് അടക്കം വിവിധ സ്ഥലങ്ങളിൽ ഒരേസമയമുണ്ടായ സ്ഫോടനങ്ങളിൽ നൂറുകണക്കിനു ഹിസ്ബുല്ല അംഗങ്ങൾ അടക്കം 2,750 പേർക്കു പരുക്കേറ്റു.   ആക്രമണത്തിനു പിന്നിൽ ഇസ്രയേലാണെന്നു ഹിസ്ബുല്ല ആരോപിച്ചു. വിദൂരനിയന്ത്രിത സാങ്കേതികവിദ്യ ഉപയോഗിച്ചെന്നു സംശയിക്കുന്ന ആക്രമണം ഹിസ്ബുല്ല സമീപകാലത്തു നേരിട്ട ഏറ്റവും വലിയ സുരക്ഷാവീഴ്ചയാണ്.   ഹിസ്ബുല്ല പ്രവർത്തകർ തമ്മിലുള്ള ആശയവിനിമയത്തിനു പുറമേ ഹിസ്ബുല്ലയുടെ ആശുപത്രികൾ അടക്കമുള്ള സ്ഥാപനങ്ങളിലും പേജർ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.ലബനനിലെ യുഎൻ സന്നദ്ധസേനാംഗങ്ങളോടും വയർലെസ് സെറ്റുകളിലെ ബാറ്ററി നീക്കം ചെയ്യാൻ അധികൃതർ നിർദേശിച്ചു.

Read More

കുമ്മണ്ണൂർ എസ് എന്‍ ഡി പി ശാഖായോഗത്തില്‍ ഓണാഘോഷ പരിപാടി നടന്നു

  konnivartha.com: 4677 കുമ്മണ്ണൂർ എസ് എന്‍ ഡി പി ശാഖായോഗത്തിലെ മാസചതയവും ഓണാഘോഷ പരിപാടികളും യൂണിയൻ പ്രസിഡൻ്റ് കെ പത്മകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ , യോഗം അസ്സി. സെക്രട്ടറി റ്റി പി .സുന്ദരേശൻ യൂണിയൻ വൈസ് പ്രസിഡൻ്റ് സുനിൽ മംഗലത്ത് , യൂണിയൻ കൗൺസിലർ പ്രസന്നകുമാർ , മൈക്രോ ഫിനാൻസ് കോഡിനേറ്റർ പി.സലീലനാഥ് . വനിതാ സംഘം പ്രസിഡൻ്റ് ഷീലാരവി, സെക്രട്ടറിസരളാപുരുഷോത്തമൻ . ശാഖാപ്രസിഡൻ്റ്.ഗോപാലകൃഷ്ണൻ തോപ്പിൽ, സെക്രട്ടറി. ബിജു കുമ്മണ്ണൂർ , വൈസ് പ്രസിഡൻ്റ് അനിൽ പുതുവേലിൽശാഖാ ഭാരവാഹികളായ ഹേമചന്ദ്രൻ .രവീന്ദ്രൻ ‘ പങ്കരാജൻ’.ശ്യാം .രജനി തോപ്പിൽ..നന്ദീഷ് മോഹൻ. അനൂപ് V നാഥ്. സ്മിതാസുനിൽ’ ഇന്ദു . വനിതാ സംഘം പ്രസിഡൻ്റ് ഷീജാ ബിജോയി സെക്രട്ടറി . രോഹിണി വിശ്വനാഥ്. ഭാരവാഹികളായ ശ്രീകല സജിത്ത് . സുനിതാസിബി . യൂത്ത്…

Read More

നിപ: 175 പേര്‍ സമ്പര്‍ക്ക പട്ടികയില്‍;കണ്‍ട്രോള്‍ സെല്‍ പ്രവര്‍ത്തനമാരംഭിച്ചു

  konnivartha.com: നിപ രോഗബാധയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ 175 പേരെ സമ്പര്‍ക്ക പട്ടികയില്‍. ഇതില്‍ 74 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 126 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 49 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലുമാണ്. പ്രൈമറി പട്ടികയിലുള്ള 104 പേരാണ് ഹൈ റിസ്‌ക് കാറ്റഗറിയിലുള്ളത്. സമ്പര്‍ക്കപ്പട്ടികയിലുള്ള 10 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവില്‍ 13 പേരുടെ സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലേയും വൈകുന്നേരവും ഓണ്‍ലൈനായി നിപ അവലോകന യോഗം ചേര്‍ന്നു. നിപ ജാഗ്രതയെ തുടര്‍ന്ന് മലപ്പുറം സര്‍ക്കാര്‍ അതിഥി മന്ദിര കോമ്പൗണ്ടില്‍ കണ്‍ട്രോള്‍ സെല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. 0483 2732010, 0483 2732060 എന്നീ നമ്പറുകളില്‍ വിളിച്ചാല്‍ നിപ കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടാം. മരണപ്പെട്ട 24കാരന്റെ യാത്രാ വിവരങ്ങളും സമയവും അടങ്ങിയ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.…

Read More

യുവതിയുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കിയ സംഭവം: കാറിലുണ്ടായിരുന്ന വനിതാ ഡോക്ടറേയും പ്രതിചേര്‍ത്തു

  കൊല്ലത്ത് കാര്‍ ഇടിച്ച് റോഡില്‍ വീണ യുവതിയുടെ ശരീരത്തിലൂടെ തന്നെ വാഹനമെടുത്ത് മുന്നോട്ടുപോയി രക്ഷപ്പെട്ട കേസില്‍ കാറിലുണ്ടായിരുന്ന വനിതാ ഡോക്ടറേയും പ്രതിചേര്‍ത്തു. ഡോക്ടര്‍ ശ്രീക്കുട്ടിയെയാണ് പ്രതി ചേര്‍ത്തത്. ഇവര്‍ക്കെതിരെ പ്രേരണാക്കുറ്റമാണ് ചുമത്തുക. അപകടത്തിന്റെ വ്യാപ്തി മനസിലാക്കിയിട്ടും ഡോ ശ്രീക്കുട്ടി പ്രാഥമിക ശുശ്രൂഷ നല്‍കിയില്ല എന്നതുള്‍പ്പെടെ പൊലീസ് കോടതിയില്‍ ചൂണ്ടിക്കാട്ടും. അപകടമുണ്ടാക്കിയ വാഹനത്തിലുണ്ടായിരുന്ന വനിതാ ഡോക്ടറെ കൊല്ലത്തെ വലിയത്ത് ആശുപത്രി മാനേജ്‌മെന്റ് പുറത്താക്കി. വാഹനം ഓടിച്ചിരുന്ന അജ്മലിനെതിരെ ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ക്കെതിരെ മനപൂര്‍വമായ നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുമുണ്ട്. കൊല്ലം ജില്ലാ പോലീസ് മേധാവി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി.കെ. ബീനാ കുമാരി ആവശ്യപ്പെട്ടു. അപകടമുണ്ടാക്കിയ ശേഷം കടന്നു കളത്ത കാറിലുണ്ടായിരുന്നത് , ചെയ്യുന്ന തെറ്റിന്റെ ഗൗരവം നന്നായി മനസിലാവുന്ന ഒരു വനിതാ ഡോക്ടറാണെന്ന റിപ്പോര്‍ട്ടുകള്‍ അത്ഭുതപ്പെടുത്തുന്നതാണെന്ന്…

Read More

ഓണാഘോഷം – 2024 :കോന്നി കേരള ജേർണലിസ്റ്റ് യൂണിയൻ

  konnivartha.com/ കോന്നി: കേരള ജേർണലിസ്റ്റ് യൂണിയൻ കോന്നി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷം – 2024 ജില്ലാ സെക്രട്ടറി ബിനോയ് വിജയൻ ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡൻ്റ് ശശി നാരായണൻ അധ്യക്ഷനായി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സുജേഷ് മാധവൻകുട്ടി ഓണക്കോടി വിതരണം ചെയ്തു.ജില്ലാ വൈസ് പ്രസിഡൻ്റ് വിഷ്ണു, മേഖലാ സെക്രട്ടറി ഷാഹീർ പ്രണവം, കെ.ആർ.കെ.പ്രദീപ്, മനോജ് സുകുമാരൻ എന്നിവർ സംസാരിച്ചു.

Read More