ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ (ബിഎഎസ്): 2028-ൽ

  ശാസ്ത്ര ഗവേഷണങ്ങൾക്കായുള്ള ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ (ബിഎഎസ്): 2028-ൽ ആദ്യ മൊഡ്യൂളിൻ്റെ വിക്ഷേപണത്തോടെ സ്ഥാപിതമാകും ഗഗൻയാൻ തുടർ ദൗത്യങ്ങൾക്കും, ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ്റെ രൂപീകരണത്തിനും കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ അംഗീകാരം : ഗഗൻയാൻ – മനുഷ്യനെ ബഹിരാകാശത്തിൽ എത്തിക്കുന്നതിനുള്ള ഇന്ത്യൻ പദ്ധതി പരിഷ്കരിച്ചു. ബിഎഎസിൻ്റെ ആദ്യ യൂണിറ്റിൻ്റെ നിർമ്മാണവും അനുബന്ധ ദൗത്യങ്ങളും ഉൾപ്പെടുത്തി ബഹിരാകാശ നിലയ പദ്ധതിയിലേക്ക് കൂടുതൽ ദൗത്യങ്ങൾ ഉൾപ്പെടുത്തി മനുഷ്യനെ ബഹിരാകാശത്തിൽ എത്തിക്കുന്നതിനുള്ള പദ്ധതി തുടരും ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ്റെ ആദ്യ യൂണിറ്റിൻ്റെ നിർമ്മാണം ഉൾപ്പെടുത്തി ഗഗൻയാൻ ദൗത്യത്തിന്റെ വിപുലീകരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ്റെ (ബിഎഎസ്-1) ആദ്യ മൊഡ്യൂൾ വികസിപ്പിക്കുന്നതിനും, ബിഎഎസ് നിർമ്മിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള വിവിധ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിനും സാധൂകരിക്കുന്നതിനുമുള്ള ദൗത്യങ്ങൾ ഏറ്റെടുക്കുന്നതിനും…

Read More

ശബരിമല ഡ്യൂട്ടിക്ക് പോയ സി.പി.ഒ കുഴഞ്ഞുവീണു മരിച്ചു

  konnivartha.com: ശബരിമല ഡ്യൂട്ടിക്കുപോയ തണ്ണിത്തോട് പോലീസ് സ്റ്റേഷനിലെ സി.പി.ഒ കുഴഞ്ഞുവീണു മരിച്ചു. വെള്ളനാട് പുതുമംഗലം എ.ജെ. നിവാസിൽ അമൽ ജോസാണ്(28) മരിച്ചത്. കഴിഞ്ഞ മൂന്ന് മാസമായി തണ്ണിത്തോട് പോലീസ് സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥനാണ്.ബുധനാഴ്ച ഉച്ചയ്ക്ക് 2.45-ഓടെ പമ്പയിൽനിന്നും നീലിമല കയറിയ അമലിന് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. തുടർന്ന്, പമ്പയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read More

കോന്നിയില്‍ മയക്ക് മരുന്ന് വ്യാപാരം തകൃതി : കഞ്ചാവ് പൊതി കണ്ടെത്തി

  konnivartha.com: കോന്നി – : പ്രവർത്തനമാരംഭിച്ചിട്ടില്ലാത്ത കെ. എസ്. ആർ.ടി. സി മന്ദിരത്തിൽ മയക്കുമരുന്ന് വിൽപന തകൃതി .മദ്യപാനികളുടെയും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെയും ശല്യത്തെ പറ്റി അന്വേഷിച്ചിറങ്ങിയ കോന്നി എക്സൈസ് പാർട്ടിയാണ് 200 ഗ്രാം കഞ്ചാവ് അടങ്ങിയ പൊതി കണ്ടെടുത്തത്.5000രൂപയുടെ “മുതല്‍ “ആണ് കണ്ടെത്തിയത് . സ്ഥിരമായി നിരീക്ഷിക്കുന്ന എക്സൈസ് ഷാഡോ സംഘത്തെ തിരിച്ചറിഞ്ഞ് കഞ്ചാവുമായി വന്നവർ ഓടി രക്ഷപ്പെടുകയായിരുന്നു. കോന്നി മാർക്കറ്റ് , ആനക്കൂട് ഭാഗങ്ങൾ സ്ഥിരമായി നിരീക്ഷിച്ച് വരികയായിരുന്നു. കോന്നി കേന്ദ്രമാക്കി വന്‍ മയക്ക് മരുന്ന് വ്യാപാരം ആണ് നടക്കുന്നത് . വിദ്യാര്‍ഥികള്‍ അടക്കം മയക്കു മരുന്ന് ഉപയോഗിക്കുന്നുണ്ട് . പ്രവർത്തനമാരംഭിച്ചിട്ടില്ലാത്ത കെ. എസ്. ആർ.ടി. സി സ്ഥലവും കെട്ടിടവും കേന്ദ്രമാക്കി ആണ് മയക്ക് മരുന്ന് വ്യാപാരികളുടെ ഇടത്താവളം . ഇവിടെ അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നുണ്ട് . ഇതിന്‍റെ മറ പിടിച്ചാണ് മയക്ക്…

Read More

കോന്നി കല്ലേലി ശിവ ചാമുണ്ഡി ക്ഷേത്രത്തിൽ കാട്ടാനയുടെ ആക്രമണം

  konnivartha.com: കോന്നി കല്ലേലി ശിവ ചാമുണ്ഡി ക്ഷേത്രത്തിൽ കാട്ടാനയുടെ ആക്രമണം ഉണ്ടായതായി രക്ഷാധികാരി പ്രഭാകരന്‍ അറിയിച്ചു . കോന്നി കല്ലേലി ശിവ ചാമുണ്ഡി ക്ഷേത്രത്തിൽ ഇന്നു അഞ്ചു മണിയോടുകൂടി കാട്ടാന ക്ഷേത്രത്തിന്‍റെ കൗണ്ടറിൽ ഇരുന്ന പൂജാ സാധനങ്ങൾ എണ്ണ സാമ്പ്രാണി കർപ്പൂരം മുതലായവ നശിപ്പിച്ചു. ഉദ്ദേശം മൂവായിരം  രൂപയോളം നഷ്ടം കണക്കാക്കുന്നു എന്ന് രക്ഷാധികാരി അറിയിച്ചു . വഴിപാട് ഓഫീസ് വലിച്ച് ഇളക്കിയാണ് തുമ്പികൈ അകത്തിട്ട് പൂജാസാധനങ്ങൾ വാരിവലിച്ചു നശിപ്പിച്ചത് എന്നും അറിയിച്ചു .മുന്‍പും കാട്ടാനയുടെ ആക്രമണം ഉണ്ടായി .വനം വകുപ്പില്‍ നിന്നും സത്വര നടപടികള്‍ സ്വീകരിക്കണം .

Read More

കോന്നി കോട്ടയംമുക്ക് വയലില്‍ മനുഷ്യ വിസര്‍ജ്യം തള്ളി : തോട്ടിലും മാലിന്യം കലര്‍ന്നു

  konnivartha.com: കോന്നി കോട്ടയം മുക്ക് -എം എല്‍ എ പടി റോഡിലെ വയലില്‍ മനുഷ്യ വിസര്‍ജ്യം വാഹനത്തില്‍ കൊണ്ട് വന്നു തള്ളി .കഴിഞ്ഞ ദിവസം രാത്രിയില്‍ ആണ് മാലിന്യം വയലില്‍ തള്ളിയത് .ഇന്ന് രാവിലെ ആണ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത് . വാര്‍ഡ്‌ മെമ്പറും പഞ്ചായത്ത് അധ്യക്ഷയുമായ അനി സാബുവിന്‍റെ നേതൃത്വത്തില്‍ പരിസരം ശുചീകരിച്ചു . കഴിഞ്ഞ ഏറെ നാളായി പൂങ്കാവ് വയലിലും കോന്നി ഭാഗങ്ങളിലും മനുഷ്യ വിസര്‍ജ്യം പൊതു സ്ഥലത്ത് നിക്ഷേപിച്ചു വരുന്നു . മിക്കവയും തോട്ടിലോ ,നദിയിലോ വയലുകളിലോ ആണ് കളയുന്നത് . നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ചെറിയ ടാങ്കര്‍ ലോറികളില്‍ ആണ് മനുഷ്യ വിസര്‍ജ്യം എത്തിച്ചു കളയുന്നത് എന്ന് നാട്ടുകാര്‍ പറയുന്നു . പൊതു സ്ഥലങ്ങളില്‍ മനുഷ്യ വിസര്‍ജ്യം തള്ളുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കണം .അത്തരം വാഹനങ്ങള്‍ പിടിച്ചെടുക്കണം . കുറ്റവാളികളെ…

Read More

എൻപിഎസ് വാത്സല്യ പദ്ധതി 2024 സെപ്റ്റംബർ 18ന് ഉദ്ഘാടനം ചെയ്യും

  2024-25 ലെ കേന്ദ്ര ബജറ്റിലെ പ്രഖ്യാപനത്തിന് പിന്നാലെ, കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി നിർമല സീതാരാമൻ 2024 സെപ്റ്റംബർ 18 ന് ന്യൂഡൽഹിയിൽ എൻ പി എസ് വാത്സല്യ പദ്ധതി ആരംഭിക്കും. സ്‌കൂൾ കുട്ടികളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. എൻപിഎസ് വാത്സല്യയിൽ അംഗമാകുന്നതിനുള്ള ഓൺലൈൻ പ്ലാറ്റ്ഫോം ഉദ്ഘാടനം, പദ്ധതിയുടെ ബ്രോഷർ പ്രകാശനം, പുതിയ പ്രായപൂർത്തിയാകാത്ത വരിക്കാർക്ക് പെർമനൻ്റ് റിട്ടയർമെൻ്റ് അക്കൗണ്ട് നമ്പർ (PRAN) കാർഡുകൾ വിതരണം ചെയ്യൽ എന്നിവ കേന്ദ്ര ധനമന്ത്രി നിർവഹിക്കും. ന്യൂഡൽഹിയിൽ നടക്കുന്ന എൻപിഎസ് വാത്സല്യ പദ്ധതി ഉദ്ഘാടനത്തിന്റെ ഭാഗമായി രാജ്യത്തുടനീളം 75 ഓളം സ്ഥലങ്ങളിൽ ഒരേസമയം പരിപാടികൾ സംഘടിപ്പിക്കും. ഇവിടങ്ങളിൽ നിന്നും വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കുകയും ആ സ്ഥലത്തെ പുതിയ പ്രായപൂർത്തിയാകാത്ത വരിക്കാർക്ക് PRAN അംഗത്വം വിതരണം നടത്തുകയും ചെയ്യും. പെൻഷൻ അക്കൗണ്ടിൽ തുക നിക്ഷേപിച്ച് കുട്ടികളുടെ…

Read More

ആറന്മുള ഉത്തൃട്ടാതി വള്ളംകളി: പത്തനംതിട്ട ജില്ലയിൽ (സെപ്റ്റംബര്‍ 18) അവധി

  ആറന്മുള ഉത്തൃട്ടാതി വള്ളംകളിയോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിൽ (സെപ്റ്റംബര്‍ 18) അവധി. എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല.

Read More

ആയിരക്കണക്കിന് പേജറുകൾ ഒരേസമയം പൊട്ടിത്തെറിച്ചു; 9 മരണം

  ഇലക്ട്രോണിക് പേജറുകൾ പൊട്ടിത്തെറിച്ച് കിഴക്കൻ ലബനനിൽ പെൺകുട്ടിയടക്കം 9 പേർ കൊല്ലപ്പെട്ടു.ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ബെയ്റൂട്ട് അടക്കം വിവിധ സ്ഥലങ്ങളിൽ ഒരേസമയമുണ്ടായ സ്ഫോടനങ്ങളിൽ നൂറുകണക്കിനു ഹിസ്ബുല്ല അംഗങ്ങൾ അടക്കം 2,750 പേർക്കു പരുക്കേറ്റു.   ആക്രമണത്തിനു പിന്നിൽ ഇസ്രയേലാണെന്നു ഹിസ്ബുല്ല ആരോപിച്ചു. വിദൂരനിയന്ത്രിത സാങ്കേതികവിദ്യ ഉപയോഗിച്ചെന്നു സംശയിക്കുന്ന ആക്രമണം ഹിസ്ബുല്ല സമീപകാലത്തു നേരിട്ട ഏറ്റവും വലിയ സുരക്ഷാവീഴ്ചയാണ്.   ഹിസ്ബുല്ല പ്രവർത്തകർ തമ്മിലുള്ള ആശയവിനിമയത്തിനു പുറമേ ഹിസ്ബുല്ലയുടെ ആശുപത്രികൾ അടക്കമുള്ള സ്ഥാപനങ്ങളിലും പേജർ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.ലബനനിലെ യുഎൻ സന്നദ്ധസേനാംഗങ്ങളോടും വയർലെസ് സെറ്റുകളിലെ ബാറ്ററി നീക്കം ചെയ്യാൻ അധികൃതർ നിർദേശിച്ചു.

Read More

കുമ്മണ്ണൂർ എസ് എന്‍ ഡി പി ശാഖായോഗത്തില്‍ ഓണാഘോഷ പരിപാടി നടന്നു

  konnivartha.com: 4677 കുമ്മണ്ണൂർ എസ് എന്‍ ഡി പി ശാഖായോഗത്തിലെ മാസചതയവും ഓണാഘോഷ പരിപാടികളും യൂണിയൻ പ്രസിഡൻ്റ് കെ പത്മകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ , യോഗം അസ്സി. സെക്രട്ടറി റ്റി പി .സുന്ദരേശൻ യൂണിയൻ വൈസ് പ്രസിഡൻ്റ് സുനിൽ മംഗലത്ത് , യൂണിയൻ കൗൺസിലർ പ്രസന്നകുമാർ , മൈക്രോ ഫിനാൻസ് കോഡിനേറ്റർ പി.സലീലനാഥ് . വനിതാ സംഘം പ്രസിഡൻ്റ് ഷീലാരവി, സെക്രട്ടറിസരളാപുരുഷോത്തമൻ . ശാഖാപ്രസിഡൻ്റ്.ഗോപാലകൃഷ്ണൻ തോപ്പിൽ, സെക്രട്ടറി. ബിജു കുമ്മണ്ണൂർ , വൈസ് പ്രസിഡൻ്റ് അനിൽ പുതുവേലിൽശാഖാ ഭാരവാഹികളായ ഹേമചന്ദ്രൻ .രവീന്ദ്രൻ ‘ പങ്കരാജൻ’.ശ്യാം .രജനി തോപ്പിൽ..നന്ദീഷ് മോഹൻ. അനൂപ് V നാഥ്. സ്മിതാസുനിൽ’ ഇന്ദു . വനിതാ സംഘം പ്രസിഡൻ്റ് ഷീജാ ബിജോയി സെക്രട്ടറി . രോഹിണി വിശ്വനാഥ്. ഭാരവാഹികളായ ശ്രീകല സജിത്ത് . സുനിതാസിബി . യൂത്ത്…

Read More