കോന്നി മെഡിക്കൽ കോളേജ് നഴ്സിങ് വിദ്യാർഥിയെ ഹോസ്റ്റൽമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം പാങ്ങോട് അനുഭവനത്തിൽ അനിൽകുമാറിന്റെയും എൽസിയുടെയും മകൻ എ. അബിൻ (19) ആണ് മരിച്ചത്. കോന്നി ഗവ മെഡിക്കൽ കോളേജിലെ നേഴ്സിങ് ഒന്നാംവർഷ വിദ്യാർഥിയാണ്. കോളേജിനു സമീപത്തെ സ്വകാര്യ ഹോസ്റ്റലിലായിരുന്നു താമസം. ഞായറാഴ്ച രാവിലെ ഹോസ്റ്റലിലെ മെസ്സിൽനിന്നു ഭക്ഷണം കഴിച്ചശേഷം മുറിയിൽ കയറിയ അബിനെ കുടുംബാംഗങ്ങൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പ്രതികരണമുണ്ടായില്ല. ഹോസ്റ്റൽ ഉടമ വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെത്തുടർന്ന് കോന്നി പോലീസിൽ വിവരം അറിയിച്ചു. പോലീസെത്തി പൂട്ടുപൊളിച്ചാണ് വാതിൽ തുറന്നത്. മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മൂന്നു സുഹൃത്തുക്കൾക്കൊപ്പം ഒരു മുറിയിലായിരുന്നു താമസം. ഓണാവധിക്ക് വീട്ടിൽപോയ അബിൻ, സുഹൃത്തുക്കൾ എത്തുന്നതിനുമുമ്പേ താമസസ്ഥലത്ത് എത്തുകയായിരുന്നു. …
Read Moreവിഭാഗം: News Diary
കോന്നി : ശാസ്ത്ര പഠനോപകരണ ശിൽപ്പശാല സംഘടിപ്പിച്ചു
konnivartha.com: കോന്നി ഗവണ്മെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സയൻഷ്യ 2024( ലാബ് അറ്റ് ഹോം) എന്ന പേരിൽ ശാസ്ത്ര പഠനോപകരണ നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ ശാസ്ത്ര പുസ്തകങ്ങളിലെ പരീക്ഷണ സാധ്യതയുള്ള അറിവുകളുടെ പ്രയോഗമായിരുന്നു ഇതിലൂടെ കുട്ടികൾക്ക് ലഭ്യമായത്. കുട്ടികളിലെ ശാസ്ത്രബോധം വളർത്തി സമൂഹപുരോഗതിക്കായി എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് ക്ലാസ്സ് നയിച്ച ഇല്ല്യാസ് പെരിമ്പളം, മകനും അധ്യാപകനുമായ വാരിസ് പെരിമ്പളം എന്നിവർ വിശദീകരിച്ചു. വീട്ടിൽ ഒരു പരീക്ഷണശാല രൂപപ്പെടുത്തേണ്ടതിൻ്റെ ആവശ്യകത തിരിച്ചറിയാൻ പരിപാടികൊണ്ട് സാധ്യമായെന്നു സ്കൂൾ പ്രിൻസിപ്പൽ ജി സന്തോഷ്, ഹെഡ് മിസ്ട്രസ് എസ് എം ജമീലാ ബീവി എന്നിവർ അറിയിച്ചു.ശാസ്ത്ര പരിപാടി എന്ന നിലയിൽ ഉൽഘാടനം വ്യത്യസ്തമാക്കാനും സംഘാടകർക്കായി. കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അനി സാബു വെള്ളമൊഴിച്ച് വിളക്ക് കൊളുത്തികൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ കോന്നി…
Read Moreകൂടലില്‍ വാഹനാപകടം :രണ്ടു പേര് മരണപ്പെട്ടു
konnivartha.com: പുനലൂർ-കോന്നി റോഡിൽ കാർ ക്രാഷ് ബാരിയറിലേക്ക് ഇടിച്ചുകയറി അമ്മയ്ക്കും മകനും ദാരുണാന്ത്യം. തമിഴ്നാട് മാർത്താണ്ഡം സ്വദേശികളായ വാസന്തി (50), മകൻ വിപിൻ എന്നിവര്‍ മരണപ്പെട്ടു . വാസന്തിയുടെ ഭർത്താവ് സുരേഷ്, ബന്ധു സിബിൻ എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു. മകന് സുമിത്തിനെ യാത്രയാക്കി വിമാനത്താവളത്തിൽ നിന്ന് മടങ്ങിവരവേ കൂടൽ ഇഞ്ചപ്പാറ ജങ്ഷനിൽവച്ച് വാസന്തിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. വാഹനം ഓടിച്ച വിപിനെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. മാലദ്വീപിലേക്ക് പോകുകയായിരുന്ന സുമിത്തിനെ യാത്രയാക്കുന്നതിനാണ് മാതാപിതാക്കളായ വാസന്തി, സുരേഷ് ,സഹോദരൻ വിപിൻ, ബന്ധു സിബിൻ എന്നിവർ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. മടക്കയാത്രയിൽ കാർ അപകടത്തിൽപ്പെടുകയായിരുന്നു. പരിക്കേറ്റവരെ കോന്നി ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ പത്തനാപുരം മുതല്‍ കുമ്പഴ വരെ മിക്കപ്പോഴും വാഹനാപകടം ഉണ്ടാകുന്നു .നിരവധി ആളുകള്‍ ആണ് മരണപ്പെടുന്നത് .…
Read Moreമുതിർന്ന സിപിഐഎം നേതാവ് എം എം ലോറൻസ് (95) അന്തരിച്ചു
മുതിർന്ന സിപിഐഎം നേതാവ് എം എം ലോറൻസ് (95) അന്തരിച്ചു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. വാർധ്യക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. സിപിഐഎം കേന്ദ്രക്കമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, ഇടതുമുന്നണി കൺവീനർ, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1980 മുതൽ 1984 വരെ ഇടുക്കിയിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു. എറണാകുളം മുളവുകാട് മാടമാക്കൽ അവിര മാത്യുവിന്റെയും മറിയം മാത്യുവിന്റെയും മകനായി 1929 ജൂൺ 15നാണ് ജനനം. മാടമാക്കൽ മാത്യു ലോറൻസ് എന്നതാണ് മുഴുവൻ പേര്. സ്വാതന്ത്ര്യസമരം നടക്കുന്ന കാലത്ത് ത്രിവർണപതാക പോക്കറ്റിൽ കുത്തി സ്കൂളിലെത്തിയ ലോറൻസിനെ അദ്ദേഹം പഠിച്ച സെന്റ് ആൽബർട്ട്സ് സ്കൂളിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്. എറണാകുളം മുനവിറുൽ ഇസ്ലാം സ്കൂളിൽ പഠനം തുടർന്നെങ്കിലും പത്താം ക്ലാസിൽ വിദ്യാഭ്യാസം അവസാനിപ്പിച്ച് രാഷ്ട്രീയത്തിൽ…
Read Moreനടി കവിയൂര്‍ പൊന്നമ്മ (79) അന്തരിച്ചു
അമ്മ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിലിടം നേടിയ നടി കവിയൂര്‍ പൊന്നമ്മ (79) അന്തരിച്ചു. ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.പത്തനംതിട്ടയിലെ കവിയൂരില്‍ 1945 ലാണ് ജനനം. ടി.പി ദാമോദരന്‍, ഗൗരി എന്നിവരുടെ ഏഴ് മക്കളില്‍ മൂത്തകുട്ടിയായിരുന്നു. അന്തരിച്ച നടി കവിയൂര്‍ രേണുക ഇളയസഹോദരിയാണ്. സംസ്കാരം നാളെ വൈകിട്ട് 4 മണിക്ക് ആലുവ കരുമാലൂരിലെ വീട്ടുവളപ്പില്‍. രാവിലെ 9 മതുല്‍ 12 വരെ കളമശ്ശേരി മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം. ആറ് പതിറ്റാണ്ടുകളായി മലയാള സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന പൊന്നമ്മ ആയിരത്തോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1965ല്‍ കുടുംബിനി എന്ന ചിത്രത്തില്‍ രണ്ട് കുട്ടികളുടെ അമ്മയായെത്തിയ നടിക്ക് പിന്നീട് മലയാള സിനിമയിലുടനീളം അമ്മ മുഖമായിരുന്നു. പ്രേം നസീര്‍ മുതല്‍ പുതുതലമുറ നടന്‍മാരുടേതുള്‍പ്പെടെ അമ്മയായി വേഷമിട്ടിട്ടുണ്ട്. 14 വയസ് മുതല്‍ 79 വയസ് വരെ…
Read Moreകെ പി ഡി എം എസ് :അവിട്ടം തിരുന്നാൾ മഹോത്സവം ആഘോഷിച്ചു
konnivartha.com: കെ പി ഡി എം എസ് സീതത്തോട് ധർമ്മ സഭായോഗം മഹാത്മാ ശ്രീ അയ്യങ്കാളിയുടെ അവിട്ടം തിരുനാൾ മഹോത്സവം ആഘോഷിച്ചു .കെ പി ഡി എം എസ് സംസ്ഥാന രജിസ്ട്രാർ ആകേഷ് ഉദ്ഘാടനം നിർവഹിച്ചു.ധർമ്മസഭായോഗം പ്രസിഡണ്ട് രാജേഷ് കെഎസ് അധ്യക്ഷത വഹിച്ചു സെക്രട്ടറി മഹേഷ് പി ആർ സ്വാഗതം പറഞ്ഞു . കെ പി ഡി എം എസ് കോന്നി താലൂക്ക് സെക്രട്ടറി പി ആർ പുരുഷൻ ജന്മദിന സന്ദേശംനൽകി . കോന്നി താലൂക്ക് പ്രസിഡണ്ട് സജി പയ്യനാമൺ മുഖ്യ പ്രഭാഷണം നിർവഹിച്ചു .വിജേഷ് ഗോപി ആശംസകൾ അറിയിച്ചു .കെ പി ഡി എം എസ് ശാഖ ഖജാൻജി ഉല്ലാസ് ഇ എസ് നന്ദി രേഖപ്പെടുത്തി
Read Moreഅരുവാപ്പുലം ആവണിപ്പാറ നഗര്‍ പാലം :വനം വകുപ്പ് അനുമതി നല്കി: വിജില്‍ ഇന്ത്യ മൂവ്മെന്റ്
konnivartha.com: കോന്നി അരുവാപ്പുലം ആവണിപ്പാറ നിവാസികള്‍ക്ക് അക്കരെ ഇക്കരെ കടക്കാന്‍ അച്ചന് കോവില്‍ നദിയ്ക്ക് കുറുകെ പാലം വേണം എന്ന ആവശ്യത്തില്‍ മേല്‍ വനം വകുപ്പിന്റെ അനുമതി ലഭിച്ചിട്ടും പാലം നിര്‍മ്മാണം തുടങ്ങിയില്ല .ഇതിന്റെ അടിസ്ഥാനത്തില്‍ വിജില്‍ ഇന്ത്യ മൂവ്മെന്റ് ജില്ലാ കണ്‍വീനര്‍ വയലാത്തല സംസ്ഥാന പട്ടിക വര്‍ഗ്ഗ വികസന വകുപ്പില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വകുപ്പില്‍ നിന്നുള്ള മറുപടി ലഭിച്ചു . ആവണിപ്പാറയില്‍ പാലം നിര്‍മ്മിക്കാന്‍ 2015-16 സാമ്പത്തിക വര്‍ഷം നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 32,00,000 രൂപ ആലുവ പി ഐ റ്റിയ്ക്ക് അനുവദിച്ചിരുന്നു . വനം വകുപ്പിന്റെ അനുമതി ലഭിക്കാതെ പദ്ധതി നടപ്പിലായില്ല . 2024-25 വര്‍ഷം പത്തനംതിട്ട റാന്നി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസറുടെ പ്രവര്‍ത്തന പരിധിയില്‍ ആവണിപ്പാറ നഗറില്‍ വനം വകുപ്പ് അനുമതി നല്കിയ 0.0243ഹെക്ടര്‍ ഭൂമിയില്‍ 3.5 മീറ്റര്‍ വീതിയില്‍…
Read Moreഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ (ബിഎഎസ്): 2028-ൽ
ശാസ്ത്ര ഗവേഷണങ്ങൾക്കായുള്ള ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ (ബിഎഎസ്): 2028-ൽ ആദ്യ മൊഡ്യൂളിൻ്റെ വിക്ഷേപണത്തോടെ സ്ഥാപിതമാകും ഗഗൻയാൻ തുടർ ദൗത്യങ്ങൾക്കും, ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ്റെ രൂപീകരണത്തിനും കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ അംഗീകാരം : ഗഗൻയാൻ – മനുഷ്യനെ ബഹിരാകാശത്തിൽ എത്തിക്കുന്നതിനുള്ള ഇന്ത്യൻ പദ്ധതി പരിഷ്കരിച്ചു. ബിഎഎസിൻ്റെ ആദ്യ യൂണിറ്റിൻ്റെ നിർമ്മാണവും അനുബന്ധ ദൗത്യങ്ങളും ഉൾപ്പെടുത്തി ബഹിരാകാശ നിലയ പദ്ധതിയിലേക്ക് കൂടുതൽ ദൗത്യങ്ങൾ ഉൾപ്പെടുത്തി മനുഷ്യനെ ബഹിരാകാശത്തിൽ എത്തിക്കുന്നതിനുള്ള പദ്ധതി തുടരും ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ്റെ ആദ്യ യൂണിറ്റിൻ്റെ നിർമ്മാണം ഉൾപ്പെടുത്തി ഗഗൻയാൻ ദൗത്യത്തിന്റെ വിപുലീകരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ്റെ (ബിഎഎസ്-1) ആദ്യ മൊഡ്യൂൾ വികസിപ്പിക്കുന്നതിനും, ബിഎഎസ് നിർമ്മിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള വിവിധ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിനും സാധൂകരിക്കുന്നതിനുമുള്ള ദൗത്യങ്ങൾ ഏറ്റെടുക്കുന്നതിനും…
Read Moreശബരിമല ഡ്യൂട്ടിക്ക് പോയ സി.പി.ഒ കുഴഞ്ഞുവീണു മരിച്ചു
konnivartha.com: ശബരിമല ഡ്യൂട്ടിക്കുപോയ തണ്ണിത്തോട് പോലീസ് സ്റ്റേഷനിലെ സി.പി.ഒ കുഴഞ്ഞുവീണു മരിച്ചു. വെള്ളനാട് പുതുമംഗലം എ.ജെ. നിവാസിൽ അമൽ ജോസാണ്(28) മരിച്ചത്. കഴിഞ്ഞ മൂന്ന് മാസമായി തണ്ണിത്തോട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ്.ബുധനാഴ്ച ഉച്ചയ്ക്ക് 2.45-ഓടെ പമ്പയിൽനിന്നും നീലിമല കയറിയ അമലിന് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. തുടർന്ന്, പമ്പയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read Moreകോന്നിയില്‍ മയക്ക് മരുന്ന് വ്യാപാരം തകൃതി : കഞ്ചാവ് പൊതി കണ്ടെത്തി
konnivartha.com: കോന്നി – : പ്രവർത്തനമാരംഭിച്ചിട്ടില്ലാത്ത കെ. എസ്. ആർ.ടി. സി മന്ദിരത്തിൽ മയക്കുമരുന്ന് വിൽപന തകൃതി .മദ്യപാനികളുടെയും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെയും ശല്യത്തെ പറ്റി അന്വേഷിച്ചിറങ്ങിയ കോന്നി എക്സൈസ് പാർട്ടിയാണ് 200 ഗ്രാം കഞ്ചാവ് അടങ്ങിയ പൊതി കണ്ടെടുത്തത്.5000രൂപയുടെ “മുതല്‍ “ആണ് കണ്ടെത്തിയത് . സ്ഥിരമായി നിരീക്ഷിക്കുന്ന എക്സൈസ് ഷാഡോ സംഘത്തെ തിരിച്ചറിഞ്ഞ് കഞ്ചാവുമായി വന്നവർ ഓടി രക്ഷപ്പെടുകയായിരുന്നു. കോന്നി മാർക്കറ്റ് , ആനക്കൂട് ഭാഗങ്ങൾ സ്ഥിരമായി നിരീക്ഷിച്ച് വരികയായിരുന്നു. കോന്നി കേന്ദ്രമാക്കി വന്‍ മയക്ക് മരുന്ന് വ്യാപാരം ആണ് നടക്കുന്നത് . വിദ്യാര്‍ഥികള്‍ അടക്കം മയക്കു മരുന്ന് ഉപയോഗിക്കുന്നുണ്ട് . പ്രവർത്തനമാരംഭിച്ചിട്ടില്ലാത്ത കെ. എസ്. ആർ.ടി. സി സ്ഥലവും കെട്ടിടവും കേന്ദ്രമാക്കി ആണ് മയക്ക് മരുന്ന് വ്യാപാരികളുടെ ഇടത്താവളം . ഇവിടെ അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നുണ്ട് . ഇതിന്റെ മറ പിടിച്ചാണ് മയക്ക്…
Read More