മഹാരാഷ്ട്ര മുൻ മന്ത്രി ബാബാ സിദ്ദിഖി വെടിയേറ്റ് കൊല്ലപ്പെട്ടു

  മഹാരാഷ്ട്ര മുൻ മന്ത്രിയും എൻസിപി അജിത് പവാർ വിഭാഗം നേതാവുമായ ബാബാ സിദ്ദിഖി (66) വെടിയേറ്റ് കൊല്ലപ്പെട്ടു.ബാന്ദ്രയിൽ വച്ചാണ് വെടിയേറ്റത്.വയറിനും നെഞ്ചിലുമാണ് വെടിയേറ്റത്. മുംബൈയിലെ ലീലാവതി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു .സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാൾ ഉത്തർപ്രദേശ് സ്വദേശിയും മറ്റൊരാൾ ഹരിയാന സ്വദേശിയുമാണ്‌ . പ്രതിയായ മറ്റൊരാൾ ഒളിവിലാണ്.

Read More

കവരപ്പേട്ട ട്രെയിൻ അപകടം:28 ട്രെയിനുകൾ വഴിതിരിച്ചുവിട്ടു

  ചെന്നൈയ്ക്ക് സമീപം കവരപ്പേട്ടയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 പേർക്ക് പരുക്ക്.മൈസൂരുവിൽ നിന്ന് ദർഭംഗയിലേക്ക് പോവുകയായിരുന്ന ബാഗ്മതി എക്സ്പ്രസ് റെയിൽവേ സ്റ്റേഷനോട് ചേർന്നു നിർത്തിയിട്ട ചരക്ക് ട്രെയിനിൽ ഇടിച്ചാണ് അപകടമുണ്ടായത്. 1360 യാത്രക്കാരാണ്‌ ട്രെയിനിൽ ഉണ്ടായിരുന്നത്. 13 കോച്ചുകൾ പാളം തെറ്റി. 3 കോച്ചുകൾക്ക് തീപിടിച്ചു.അപകടത്തെ തുടർന്ന് രണ്ട് ട്രെയിനുകൾ റദ്ദാക്കി. ഇന്നലെയും ഇന്നുമായി 28 ട്രെയിനുകളാണ് വഴിതിരിച്ചു വിട്ടത്.ഇന്ന് ഉച്ചയോടെ റൂട്ടിലെ സർവീസുകൾ സാധാരണ നിലയിലാകുമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ് പറഞ്ഞു.

Read More

ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം: കോച്ചുകൾക്ക് തീപ്പിടിച്ചു

  ചെന്നൈയ്ക്കടുത്ത തിരുവള്ളൂർ ജില്ലയിലെ കവരപ്പേട്ടയിൽ പാസഞ്ചർ തീവണ്ടിയും ചരക്കുതീവണ്ടിയും കൂട്ടിയിടിച്ച് അപകടം. ഏതാനും യാത്രക്കാർക്ക് പരിക്കേറ്റു.മൈസൂരുവിൽനിന്ന് ദർഭംഗയിലേക്കു പോവുകയായിരുന്ന ബാഗ്മതി എക്സ്പ്രസാണ്(12578) ചരക്കുവണ്ടിയുമായി കൂട്ടിയിടിച്ചത്. തീവണ്ടി കവരപ്പേട്ടയിലെത്തിയപ്പോൾ നിർത്തിയിട്ട ചരക്കുതീവണ്ടിയുടെ പിന്നിലിടിക്കുകയായിരുന്നു.വണ്ടി അതിവേഗത്തിലായതിനാൽ ഇടിയുടെ ആഘാതത്തിൽ തീവണ്ടിയുടെ മൂന്നു കോച്ചുകൾക്ക് തീപിടിക്കുകയും അഞ്ചു കോച്ചുകൾ പാളംതെറ്റുകയും ചെയ്തു.തെറ്റായ സിഗ്നലാണ് അപകടത്തിന് കാരണമെന്നാണ് വിവരം.ലൂപ്പ് ലൈനിലായിരുന്നു ഗുഡ്സ് ട്രെയിൻ ഉണ്ടായിരുന്നത്.

Read More

കോന്നി അച്ചന്‍കോവില്‍ നദിയില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു

  konnivartha.com: അച്ചന്‍കോവില്‍ നദിയിലെ കോന്നി തൂക്കു പാലത്തിനു സമീപം ചീക്കന്‍പ്പാട്ട് കടവില്‍ കുളിയ്ക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. കലഞ്ഞൂര്‍ നിവാസിയായ പത്താം ക്ലാസ്സില്‍ പഠിക്കുന്ന  വിനായക് എന്ന  വിദ്യാര്‍ഥിയാണ് മുങ്ങി മരിച്ചത്  . കോന്നിയിലെ സുഹൃത്തിന്‍റെ വീട്ടില്‍ വന്നപ്പോള്‍ കടവില്‍ കുളിയ്ക്കാന്‍ ഇറങ്ങിയത്‌ ആയിരുന്നു .ഏറെ നേരത്തെ തിരച്ചിലിന് ഒടുവില്‍ മൃതദേഹം കണ്ടെത്തി. അച്ചന്‍കോവില്‍ നദിയിലെ കൊടിഞ്ഞിമൂല ,ചീക്കന്‍പാട്ട് കടവുകളില്‍ മുന്‍ വര്‍ഷങ്ങളില്‍ നിരവധി ആളുകള്‍ ആണ് മുങ്ങി മരിച്ചത് . രണ്ടു വര്‍ഷം മുന്നേ കോന്നിയിലെ കോളേജ് വിദ്യാര്‍ഥി മുങ്ങി മരിച്ചിരുന്നു . അതിനു മുന്നേ നിരവധി ആളുകള്‍ മുങ്ങി മരിച്ച സ്ഥലം ആണ് . ചീക്കന്‍പാട്ട് പാറയുടെ അടുത്ത് ഉള്ള കുഴിയില്‍ വീണു ആണ് ആളുകള്‍ മരണപ്പെട്ടിരുന്നത് . കൊടിഞ്ഞിമൂല കടവില്‍ ആഴത്തില്‍ കുഴി ഉണ്ടായിരുന്നത് .വെള്ളപൊക്കത്തില്‍ മണല്‍ അടിഞ്ഞു കൂടി…

Read More

വളര്‍ത്തുമൃഗങ്ങളായ നായ, പൂച്ച എന്നിവയെ കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുവഴി കൊണ്ടുവരാം

  konnivartha.com: എല്ലാ ജീവ ജാലങ്ങളെയും സ്നേഹിക്കുക എന്ന് ഭാരതീയ പാരമ്പര്യം നിലനിർത്തിക്കൊണ്ടുള്ള ഒരു സംരംഭമാണ് ക്വാറൻ്റൈൻ, സർട്ടിഫിക്കേഷൻ സേവന കേന്ദ്രം എന്ന് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരോൽപ്പാദന വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. “ജീവിതം സുഗമമാക്കുക” എന്നതിലേക്കുള്ള തുടർ ചുവടുവയ്പ്പാണ് ഈ സംരംഭം എന്നും മന്ത്രി പറഞ്ഞു .വിദേശത്ത് നിന്ന് വളർത്തുമൃഗങ്ങളായ നായ, പൂച്ച എന്നിവയെ ഇറക്കുമതി ചെയ്യുന്നതിനുള്ള ആനിമൽ ക്വാറൻ്റൈൻ, സർട്ടിഫിക്കറ്റ് സേവനങ്ങൾ (എക്യുസിഎസ്) കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സൗകര്യം സമൂഹത്തിനും മൃഗങ്ങൾക്കും ഒരുപോലെ ഗുണകരമാകുമെന്ന് മന്ത്രി പറഞ്ഞു. വളർത്തുമൃഗങ്ങൾക്ക് ചില രോഗങ്ങൾ പിടിപെടുന്നതിനാൽ ക്വാറൻ്റൈൻ സൗകര്യങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.കൊച്ചി വിമാനത്താവളത്തിൽ എ.ക്യു.സി.എസ് ഓഫീസിൻ്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൻ്റെ പരിസരത്ത് ആനിമൽ ക്വാറൻ്റൈൻ സൗകര്യങ്ങൾ പ്രവർത്തിപ്പിക്കുന്നതിന്,കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര…

Read More

130-ാമത് മാരാമണ്‍ കണ്‍വന്‍ഷൻ ഫെബ്രുവരി 9 മുതല്‍ 16 വരെ

  konnivartha.com: 130-ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ 2025 ഫെബ്രുവരി 9 മുതല്‍ 16 വരെ പമ്പാനദിയിലെ മാരാമണ്‍ മണല്‍പുറത്ത് നടക്കും . മാരാമണ്‍ കണ്‍വന്‍ഷന്റെ വിപുലമായ ക്രമീകരണങ്ങള്‍ ആരംഭിച്ചു.മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘത്തിന്റെ ആഭിമുഖ്യത്തിലാണ് മാരാമണ്‍ കണ്‍വന്‍ഷൻ നടക്കുന്നത് മാർത്തോമ്മാ സഭയുടെ ഒരു പോഷകസംഘടനയായ മാർത്തോമ സുവിശേഷ പ്രസംഗ സംഘത്തിന്‍റെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തിവരുന്ന ക്രിസ്തീയ കൂട്ടായ്‌മയാണ് മാരാമൺ കൺവൻഷൻ. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്‌മയായി ഇത് കണക്കാക്കപ്പെടുന്നു.പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയിലാണ് മാരാമണ്‍ .മാരാമണ്ണിൽപമ്പാനദിയുടെ തീരത്താണ് കൺവൻഷൻ നടത്തപ്പെടാറുള്ളത്. 8 ദിവസം നീണ്ടു നിൽക്കുന്ന കൺവൻഷൻ 1896-ലാണ് ആരംഭിച്ചത്.

Read More

ചിറ്റാർ സീതത്തോട് മേഖലയില്‍ കാട്ടാനശല്യം : അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തു

  konnivartha.com: ചിറ്റാർ സീതത്തോട് പ്രധാന റോഡിൽ കാട്ടാനകളുടെ സാന്നിദ്ധ്യം തുടരുന്ന സാഹചര്യത്തിൽ അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളിലെ തൃതല പഞ്ചായത്ത് ജനപ്രതിനിധികൾ, വനം,റവന്യു,പോലീസ്, തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ അടിയന്തിര യോഗം വിളിച്ചു.വെളളിയാഴ്ച്ച പകൽ 2.30 ന് ചിറ്റാർ പഞ്ചായത്ത് ഓഫീസിലാണ് യോഗം ചേരുന്നത്. ചിറ്റാർ ഊരാംപാറയിലെ ജനവാസ മേഖലയിലാണ് 2 കാട്ടു കൊമ്പൻമാരുടെ സാന്നിദ്ധ്യം അടുത്തിടയായി കണ്ടുവരുന്നത്.അള്ളുങ്കൽ വനമേഖലയിൽ നിന്നും ഇറങ്ങി വരുന്ന ആനകൾ കക്കാട്ടാറ് നീന്തി കടന്നാണ് ജനവാസ മേഖലയിലും ഊരാംപാറ ഭാഗത്തു കൂടി കടന്നു പോകുന്ന ചിറ്റാർ സീതത്തോട് പൊതുമരാമത്ത് റോഡിലും എത്തുന്നത്. ആനയുടെ സാന്നിദ്ധ്യം അറിഞ്ഞ നിമിഷം മുതൽ വനപാലകരുടെ പ്രത്യേക ശ്രദ്ധ ഈ പ്രദേശത്തുണ്ട്.ജനങ്ങൾക്കും വാഹനയാത്രികർക്കും മുന്നറിയിപ്പ് നല്കി റോഡിൽ വനപാലകർ നടത്തുന്ന പ്രവർത്തനങ്ങൾ കൊണ്ടാണ് വൻ…

Read More

കഞ്ചാവ് കണ്ടെടുത്തു: ഒരാള്‍ പിടിയില്‍

    konnivartha.com: പത്തനംതിട്ട ഇൻറലിജൻസ് വിഭാഗത്തിന്റെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മല്ലപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ ബി അനുബാബുവും പാർട്ടിയും ചേർന്ന് മല്ലപ്പള്ളി താലൂക്കിൽ തെള്ളിയൂർ വില്ലേജിൽ തെള്ളിയൂർക്കര ദേശത്ത് പരിയാരത്ത് മലയിൽ വിജയ ഭവനത്തിൽ കുട്ടപ്പൻ മകൻ അനു. എന്നയാൾ 1.2 kg ഗഞ്ചാവ് വീട്ടിനുള്ളിൽ സൂക്ഷിച്ച് വിൽപ്പന നടത്തിയ കുറ്റത്തിന് അറസ്റ്റ് ചെയ്തു. നിരവധിക്കേസുകളിലെ പ്രതിയായ ടിയാനെ കഴിഞ്ഞ ഒരു മാസക്കാലമായി ഇന്റലിജൻസ് വിഭാഗം നിരീക്ഷിച്ച് വരികയായിരുന്നു. മല്ലപ്പള്ളി, പുറമറ്റം, തെള്ളിയൂർ എന്നീ പ്രദേശങ്ങളിൽ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കും മറ്റും ഗഞ്ചാവ് വിൽപ്പന നടത്തുന്ന കണ്ണികളിൽ പ്രധാനപ്പെട്ട ആളായിരുന്നു പിടിയിലായത്. ടിയാന് കഞ്ചാവ് പെരുമ്പാവൂർ ഭാഗത്തുനിന്നും അന്യസംസ്ഥാന തൊഴിലാളികൾ മുഖാന്തരമാണ് എത്തിച്ചേർന്നിരുന്നത് എന്ന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.കൂടുതൽ പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജതപ്പെടുത്തിയിട്ടുണ്ട്. മല്ലപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ…

Read More

ആദരാഞ്ജലികള്‍ : ടി പി മാധവൻ(88)

  പ്രശസ്ത സിനിമാ അഭിനേതാവ് ടി പി മാധവൻ(88) അന്തരിച്ചു. കൊല്ലത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എട്ടു വർഷമായി പത്തനാപുരം ​ഗാന്ധിഭവനിലായിരുന്നു ടി പി മാധവൻ. 600ലധികം മലയാള സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. താര സംഘടനയായ അമ്മയുടെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്നു അദ്ദേഹം. 1975ൽ രാഗം എന്ന സിനിമയിലൂടെയാണ് മാധവൻ മലയാള സിനിമയിലെത്തിയത്. നടന്‍ മധുവാണ് സിനിമയില്‍ അവസരം നല്‍കുന്നത്. തിരുവനന്തപുരത്തെ ഒരു ലോഡ്ജ് മുറിയിൽ ആശ്രയമില്ലാതെ കഴിയുമ്പോഴാണ് മാധവനെ സീരിയൽ സംവിധായകൻ പ്രസാദ് ഗാന്ധിഭവനിൽ എത്തിക്കുന്നത്. ഗാന്ധിഭവനിൽ എത്തിയ ശേഷം ചില സീരിയലുകളിലും സിനിമകളിലും അദ്ദേഹം അഭിനയിച്ചു. പിന്നീട് മറവിരോഗം ബാധിക്കുകയായിരുന്നു. പ്രശസ്ത അധ്യാപകൻ പ്രൊഫ. എൻ പി പിള്ളയുടെ മകനാണ് ടി പി മാധവൻ. തിരുവനന്തപുരം വഴുതക്കാടാണ് ഇദ്ദേഹത്തിന്റെ ജന്മദേശം. ബോളിവുഡിലെ പ്രശസ്ത സംവിധായകന്‍ രാജകൃഷ്ണ മേനോന്‍ മകനാണ്. പൊതുദര്‍ശനവും സംസ്‌കാര ചടങ്ങുകളും ഒക്ടോബര്‍ 10…

Read More

ടാറ്റ സൺസ് മുൻ ചെയർമാൻ രത്തൻ ടാറ്റ( 86) അന്തരിച്ചു

  പ്രമുഖ വ്യവസായിയും ടാറ്റ സൺസ് ചെയർമാൻ എമിററ്റസുമായ രത്തൻ ടാറ്റ അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ടാറ്റയുടെയും സൂനിയുടെയും മകനായി 1937 ഡിസംബർ 28നു ജനിച്ച രത്തൻ ടാറ്റ അവിവാഹിതനാണ്. 2000 ൽ പത്മഭൂഷണും 2008 ൽ പത്മവിഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ടാറ്റ സൺസിൻ്റെ ചെയർമാനായി 1991 ലാണ് സ്ഥാനമേറ്റത്. 2012 ഡിസംബർ വരെ കമ്പനിയെ നയിച്ചു. 10000 കോടി രൂപയിൽ നിന്ന് കമ്പനിയുടെ വരുമാനം 100 ബില്യൺ ഡോളറിലേക്ക് ഉയര്‍ത്തി . കമ്പനിയിൽ ഇദ്ദേഹം സ്ഥാനമൊഴിഞ്ഞ ശേഷം സൈറസ് മിസ്ത്രി ചെയർമാനായി എത്തിയെങ്കിലും പിന്നീടുണ്ടായ തർക്കം വലിയ വാർത്തയായിരുന്നു.   2016 ഒക്ടോബറിൽ സൈറസ് മിസ്ത്രിയെ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം ഇടക്കാല ചെയർമാനായി രത്തൻ ടാറ്റ വീണ്ടുമെത്തി. 2017 ൽ…

Read More