എ.ഡി.എം നവീന്‍ ബാബുവിന്‍റെ പത്തനംതിട്ട മലയാലപ്പുഴയിലെ പത്തിശേരി കാരുവള്ളില്‍ വീട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സന്ദര്‍ശിച്ചു . കുടുംബത്തെ ആശ്വസിപ്പിക്കാനാണ് എത്തിയതെന്നും മറ്റ് കാര്യങ്ങളില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും കുടുംബം പരാതി നല്‍കിയാല്‍ ആവശ്യമായ ഇടപെടല്‍ നടത്തുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. അരമണിക്കൂറോളം സമയം ഗവര്‍ണര്‍ നവീന്‍ ബാബുവിന്റെ വീട്ടില്‍ ചിലവഴിച്ചു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം തന്നെ കുടുംബാംഗങ്ങളോട് അദ്ദേഹം ചോദിച്ചറിഞ്ഞു.ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ അറിയിക്കണമെന്നും അദ്ദേഹം നവീന്‍ ബാബുവിന്‍റെ കുടുംബാംഗങ്ങളോട് പറഞ്ഞു.കുടുംബത്തെ ആശ്വസിപ്പിക്കാനാണ് എത്തിയതെന്നും അവര്‍ക്ക് കൂടുതല്‍ പരാതികളുണ്ടെങ്കില്‍ ഇടപെടുമെന്നും മാധ്യമങ്ങളോട് അദ്ദേഹം വ്യക്തമാക്കി.
Read Moreവിഭാഗം: News Diary
മണ്ണാറശാല ആയില്യം: ആലപ്പുഴയിൽ 26 ന് അവധി
konnivartha.com: മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം ഉത്സവം പ്രമാണിച്ച് 26 ന് ആലപ്പുഴ ജില്ലയിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചു. നേരത്തേ നിശ്ചയിച്ച പൊതുപരീക്ഷകൾക്കു അവധി ബാധകമല്ല.
Read Moreകോന്നി കല്ലേലി കാവിൽ മണ്ഡല മകര വിളക്ക് മഹോത്സവം :2024 നവംബർ 16 മുതൽ 2025 ജനുവരി 14 വരെ
പത്തനംതിട്ട (കോന്നി ): ചരിത്ര പ്രസിദ്ധവും പുരാതനവും 999 മലകൾക്ക് മൂല സ്ഥാനവുമായ കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ മണ്ഡല മകര വിളക്ക് മഹോത്സവം 1200 വൃശ്ചികം 1 മുതൽ മകരം 1 വരെ( 2024 നവംബർ 16 മുതൽ 2025 ജനുവരി 14 വരെ ) ആദി ദ്രാവിഡ നാഗ ഗോത്ര കാവ് ആചാര അനുഷ്ടാനത്തോടെ നടക്കും.എല്ലാ ദിവസവും വിശേഷാൽ 41 തൃപ്പടി പൂജയും, നടവിളക്ക്, മന വിളക്ക്, പടി വിളക്ക്, കളരി വിളക്ക് എന്നിവ തെളിയിക്കും. ചിറപ്പ് മഹോത്സവത്തിന്റെ ഭാഗമായി പ്രത്യേക നിത്യ അന്നദാനം, ആനയൂട്ട്, മീനൂട്ട്, വാനര ഊട്ട്,പൊങ്കാല, മലയ്ക്ക് പടേനി, നാണയപ്പറ, മഞ്ഞൾപ്പറ, നെൽപ്പറ, അൻപൊലി, പുഷ്പാലങ്കാരം എന്നിവ സമർപ്പിക്കും. വൃശ്ചികം ഒന്നാം തീയതി രാവിലെ 5 മണിയ്ക്ക് മല ഉണർത്തൽ, കാവ് ഉണർത്തൽ,കാവ് ആചാരത്തോടെ താംബൂല സമർപ്പണം…
Read Moreപ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകർക്ക് മാധ്യമ പ്രവർത്തനത്തിന് അനുമതിയില്ല: സുപ്രീം കോടതി
കോടതികളിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകർക്ക് മാധ്യമ പ്രവർത്തനത്തിനുള്ള അനുമതി നൽകാനാവില്ലെന്ന് സുപ്രീം കോടതി. അഭിഭാഷകവൃത്തി മാഹാത്മ്യമുള്ള തൊഴിലാണ്. ഒരു അഭിഭാഷകന് താനൊരു ഫ്രീലാൻസ് മാധ്യമപ്രവർത്തകൻ ആണെന്ന് പറയാൻ കഴിയില്ലെന്നും ജസ്റ്റിസ് അഭയ് എസ്. ഓക അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. പ്രാക്ടീസ് ചെയ്യുന്ന ഒരു അഭിഭാഷകൻ മറ്റൊരു ജോലി ചെയ്യാൻ പാടില്ലെന്നാണ് ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ചട്ടമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. നിലപാട് അറിയിക്കാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.ബി.ജെ.പി. മുൻ എം.പി. ബ്രിജ് ഭൂഷൺ ശരണിനെതിരായ ക്രിമിനൽ മാനനഷ്ട കേസ് റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് അഭിഭാഷകനായ മുഹമ്മദ് കമ്രാൻ എന്ന വ്യക്തി നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്. അഭിഭാഷകനായ താൻ ഫ്രീലാൻസ് മാധ്യമ പ്രവർത്തകൻ കൂടിയാണെന്ന്…
Read Moreവി റ്റി ദാക്ഷായണിയമ്മ (87) ( റിട്ട: ഹെഡ്മിസ്ട്രസ്) അന്തരിച്ചു
പത്തനംതിട്ട തുമ്പമൺ കോയിക്കോണത്ത് വയക്കൽ വീട്ടിൽ വി റ്റി ദാക്ഷായണിയമ്മ (87) ( റിട്ട: ഹെഡ്മിസ്ട്രസ്, എസ് എൻ ഡി പി എച്ച് എസ് എസ് ചെന്നീർക്കര ) അന്തരിച്ചു. സംസ്കാരം (ചൊവ്വാഴ്ച 11 ന്) വീട്ടുവളപ്പിൽ. ഭർത്താവ് എൻ. മാധവൻകുട്ടി നായർ (റിട്ട. അദ്ധ്യാപകൻ) മക്കൾ – ഹരിത ഡി (റിട്ട. അദ്ധ്യാപിക എൻ എസ് എസ് ഇംഗ്ലീഷ് മീഡിയം യു പി എസ് പന്തളം) അജിത ഡി ( റിട്ട. അദ്ധ്യാപിക വ്യാസവിദ്യാപീഠം ഹയർസെക്കൻ്ററി സ്കൂൾ, പാലക്കാട്) എം സുജേഷ് ( ദേശാഭിമാനി പന്തളം ലേഖകൻ) മരുമക്കൾ :എം.കെ.ഹരിക്കുട്ടൻ നായർ (റിട്ട. അസിസ്റ്റ്ൻ്റ് കെമിസ്റ്റ്, മണ്ണ് പരിശോധനാ കേന്ദ്രം തൃശൂർ), എം പി ഹരിദാസ് (റിട്ട. കമ്പ്യൂട്ടർ എന്‍ജിനിയര്‍ ഐ റ്റി ഐ പാലക്കാട്), സിന്ധു ലക്ഷ്മി സി ആർ ( അദ്ധ്യാപിക…
Read Moreജമ്മു കശ്മീരിൽ ഭീകരാക്രമണം:7 പേര്‍ മരിച്ചു
ജമ്മു കശ്മീരിൽ ഭീകരാക്രമണം. ഏഴുപേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒരു ഡോക്ടര്‍ ഉള്‍പ്പെടെ 7 പേര്‍ മരിച്ചു.ഇവര്‍ തൊഴിലാളികള്‍ ആണ് . സോനാമാർഗ് മേഖലയിൽ നിർമാണത്തിലിരുന്ന തുരങ്കത്തിന് സമീപമാണ് ആക്രമണമുണ്ടായത്. ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും ഭീകരാക്രമണത്തെ അപലപിച്ചു. പ്രദേശം വളഞ്ഞു സൈന്യം തെരച്ചിൽ ആരംഭിച്ചു.സ്വകാര്യ ഉടമസ്ഥതയിലുള്ള തുരങ്ക നിർമാണ സ്ഥലത്തായിരുന്നു ആക്രമണം ഉണ്ടായത്.
Read Moreബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
ലോക സഭാ , നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. വയനാട് ലോക സഭാ ഉപതിരഞ്ഞെടുപ്പില്‍ നവ്യ ഹരിദാസ് സ്ഥാനാർത്ഥിയാവും. നിലവിൽ കോഴിക്കോട് കോർപറേഷന്‍ കൗണ്‍സിലറാണ് നവ്യ. ബിജെപി ഏറ്റവും പ്രതീക്ഷ പുലർത്തുന്ന പാലക്കാട് സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറും മത്സരിക്കും. ചേലക്കര കെ. ബാലകൃഷ്ണനാണ് മത്സരത്തിനിറങ്ങുന്നത്. ഡല്‍ഹിയിൽ ബിജെപി പാർലമെന്ററി ബോർഡ് യോഗം ചേർന്ന ശേഷമാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ ലോക സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്നു കൃഷ്ണകുമാർ. കഴിഞ്ഞ രണ്ടു തവണ മലമ്പുഴ മണ്ഡലത്തിൽ മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തി. ഒരു തവണ വി എസ് അച്യുതാനന്ദനോടായിരുന്നു പരാജയപ്പെട്ടത്. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ എന്നിവരുടെ പേരുകളും മണ്ഡലത്തിലേയ്ക്ക് പറഞ്ഞുകേട്ടിരുന്നെങ്കിലും അവസാന നിമിഷം പാലക്കാട്ടുകാരൻ തന്നെയായ കൃഷ്ണകുമാറിന് നറുക്ക് വീഴുകയായിരുന്നു.
Read Moreനഴ്‌സിങ് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
നഴ്‌സിങ് വിദ്യാര്‍ഥിനിയെ ബെംഗളൂരു ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി കീരിത്തോട് കിഴക്കേപ്പോത്തിക്കല്‍ അനഘ ഹരിയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബെംഗളൂരുവിലെ സ്വകാര്യ നഴ്‌സിങ് കോളേജില്‍ ബിഎസ്‌സി നഴ്‌സിങ്ങിന് പഠിക്കുകയായിരുന്നു അനഘ. ബന്ധുക്കള്‍ ബെംഗളൂരുവിലേക്ക് തിരിച്ചു. മാതാവ് രാധ. അനന്തു, അതുല്‍ എന്നിവരാണ് സഹോദരങ്ങള്‍.
Read Moreബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികനായ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
സ്വകാര്യ ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികനായ വിദ്യാര്‍ഥി മരിച്ചു. വിഴിക്കിത്തോട് വാടകയ്ക്ക് താമസിക്കുന്ന കപ്പാട് മൂന്നാം മൈല്‍ മരംകൊള്ളിയില്‍ പ്രകാശിന്റെയും ബിന്ദുവിന്റെയും മകന്‍ നന്ദു പ്രകാശ് (19) ആണ് മരിച്ചത്. പരുന്തും മലയ്ക്ക് സമീപം ശനിയാഴ്ച രാത്രി 7.45 ഓടെയായിരുന്നു അപകടം.നന്ദു സഞ്ചരിച്ചിരുന്ന ബൈക്ക് ബസിനടിയിലേക്ക് വീഴുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചിരുന്നു.അകലക്കുന്നം മറ്റക്കര ടോംസ് കോളേജിലെ ഓട്ടോ-മൊബൈല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്.സഹോദരങ്ങള്‍: അനന്ദു, അശ്വതി.
Read Moreതദ്ദേശവാർഡ് വിഭജനം : കരട് റിപ്പോർട്ട് നവംബർ 16 ന്
konnivartha.com:തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് പുനർവിഭജനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് പകുതിയോളം വാർഡുകളുടെ ഡിജിറ്റൽ ഭൂപടം ഇതിനകം തയ്യാറാക്കി കഴിഞ്ഞതായി ഡീലിമിറ്റേഷൻ കമ്മീഷൻ വിളിച്ചു ചേർത്ത യോഗത്തിൽ ജില്ലാ കളക്ടർമാർ അറിയിച്ചു. പുനർവിഭജനപ്രക്രിയയ്ക്കായി ഡീലിമിറ്റേഷൻ കമ്മീഷൻ നിശ്ചയിച്ചിട്ടുള്ള സമയക്രമം പാലിക്കാൻ യോഗം തീരുമാനിച്ചു. തദ്ദേശസ്ഥാപന സെക്രട്ടറിമാർ വാർഡ് വിഭജനത്തിന്റെ കരട് നിർദ്ദേശങ്ങൾ ജില്ലാ കളക്ടർക്ക് സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 25 ആണ്. ജില്ലാ കളക്ടർമാർ കരട് വാർഡ് വിഭജന നിർദ്ദേശങ്ങൾ ഡീലിമിറ്റേഷൻ കമ്മീഷന് നവംബർ അഞ്ചിനകം സമർപ്പിക്കേണ്ടതുണ്ട്. നവംബർ 16 ന് കരട് വാർഡ് വിഭജന റിപ്പോർട്ട് കമ്മീഷൻ പ്രസിദ്ധീകരിക്കും. നിലവിലുള്ള വാർഡുകൾ 2001 ലെ സെൻസസ് ജനസംഖ്യ പ്രകാരം നിർണയിച്ചിട്ടുള്ളവയാണ്. 2011 ലെ സെൻസസ് ജനസംഖ്യ അടിസ്ഥാനമാക്കിയാണ് ഇപ്പോൾ വാർഡ് പുനർവിഭജനം നടത്തുന്നത്. തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം 2024 ൽ പുതുക്കി നിശ്ചയിച്ചിട്ടുള്ളതിനാൽ ജില്ലകളിൽ എല്ലാ തദ്ദേശസ്ഥാപനങ്ങളുടെയും…
Read More