മാളികപ്പുറത്ത് മേൽപ്പാലത്തിനുമുകളിൽനിന്നു ചാടിയ തീർഥാടകൻ മരിച്ചു

  ശബരിമല മാളികപ്പുറത്തേക്കുള്ള ഫ്ളൈഓവറിന്റെ മേൽക്കൂരയിൽനിന്ന് താഴേക്കുചാടിയ തീർഥാടകൻ മരിച്ചു. കർണാടകയിലെ കനകപുര രാംനഗർ മധുരാമ്മ ടെമ്പിൾ റോഡിലെ തഗദുര ചാറിന്റെ മകൻ കുമാർ (40) ആണ്‌ മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് മാളികപ്പുറത്തേക്കുള്ള ഫ്ളൈഓവറിന്റെ ഷീറ്റിട്ട മേൽക്കൂരയിൽനിന്ന് 20 അടിയോളം താഴ്ചയിലേക്ക്‌ ഇയാൾ ചാടിയത്. പരിക്കേറ്റ ഇയാളെ ആദ്യം സന്നിധാനത്തെ ഗവ. ആശുപത്രിയിലും പിന്നീട് പമ്പ ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. സി.ടി.സ്‌കാൻ ഉൾപ്പെടെ കൂടുതൽ പരിശോധനകൾ ആവശ്യമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്കുകൊണ്ടുപോകുംവഴി ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

Read More

ഗുജറാത്ത് കാണാൻ വനിതാ മാധ്യമ സംഘം:പിഐബിയുടെ മീഡിയ ടൂറിന് തുടക്കം

  konnivartha.com: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) വനിതാ മാധ്യമ പ്രവർത്തകർക്കായി ഗുജറാത്തിലേക്ക് സംഘടിപ്പിക്കുന്ന മീഡിയ ടൂറിന് ഇന്ന് തുടക്കമായി. ‌   തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ മാധ്യമ സംഘത്തിന് പിഐബി കേരള ലക്ഷദ്വീപ് അഡീഷണൽ ഡയറക്ടർ ജനറൽ വി പളനിച്ചാമിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കേരളത്തിലെ പ്രമുഖ പത്രങ്ങൾ, പ്രിൻ്റ്, ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള പത്ത് വനിതാ മാധ്യമപ്രവർത്തകരടങ്ങുന്ന സംഘമാണ് 2024 ഡിസംബർ 16 മുതൽ 23 വരെ നീണ്ടു നിൽക്കുന്ന പര്യടനത്തിൻ്റെ ഭാ​ഗമാകുന്നത്. ​ ഗു​ജറാത്തിലെ ബുള്ളറ്റ് ട്രെയിൻ പദ്ധതി, സർദാർ സരോവർ അണക്കെട്ട്, ഏകതാ പ്രതിമ, ഗിഫ്റ്റ് സിറ്റി തുടങ്ങിയ പ്രധാന സ്ഥലങ്ങൾ സംഘം സന്ദർശിക്കും. റാണി കി വാവ്, മൊധേരയിലെ സൂര്യക്ഷേത്രം, വദ്‌നഗർ തുടങ്ങിയ പൈതൃക സ്ഥലങ്ങൾ സന്ദർശിച്ച് സംസ്ഥാനത്തിൻ്റെ സാംസ്‌കാരികവും…

Read More

പത്തനംതിട്ട ജില്ല :അറിയിപ്പുകള്‍ ( 17/12/2024 )

അങ്ങാടിക്കല്‍ ആയുര്‍വേദാശുപത്രി നിര്‍മ്മാണോദ്ഘാടനം ഡിസംബര്‍ 20 ന് കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പരിധിയിലുളള അങ്ങാടിക്കല്‍ സര്‍ക്കാര്‍ ആയുര്‍വേദാശുപത്രിക്ക്  ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ  അധ്യക്ഷതയില്‍  ചേരുന്ന ചടങ്ങില്‍ ഡിസംബര്‍ 20 ന്്  ഉച്ചയ്ക്ക് രണ്ടിന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് തറക്കല്ലിടും. മൂന്ന് നിലയില്‍ വിഭാവനം ചെയ്തിട്ടുളള ഈ പദ്ധതിയുടെ ഒന്നാംഘട്ടമായി അടങ്കല്‍ തുക ഒരുകോടി രൂപ വകയിരുത്തി. അഞ്ച്  ബാത്ത് അറ്റാച്ച്ഡ് പേവാര്‍ഡ് മുറികള്‍, ഫാര്‍മസി, നേഴ്സിംഗ് റൂം അടക്കമുളള നിര്‍മാണപ്രവര്‍ത്തനങ്ങളാണ് നിലവില്‍ നടപ്പാക്കുന്നത്.  അയിരൂര്‍ ആയുര്‍വേദാശുപത്രിക്കും ഒരുകോടി രൂപ അടങ്കല്‍ തുക അനുവദിച്ചു. ബോര്‍ഡുകള്‍ നീക്കം ചെയ്യണം പ്രമാടം ഗ്രാമപഞ്ചായത്ത് പരിധിയില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുളള ബോര്‍ഡുകള്‍, കൊടിതോരണങ്ങള്‍, ബാനറുകള്‍ തുടങ്ങിയവ ഉടമസ്ഥര്‍ തന്നെ എടുത്തമാറ്റണം,  അല്ലെങ്കില്‍ പഞ്ചായത്ത് തന്നെ നീക്കം ചെയ്തിട്ട് പിഴ ചുമത്തുമെന്ന് സെക്രട്ടറി അറിയിച്ചു. ഇന്‍സിനറേറ്റര്‍ സ്ഥാപിച്ചു സിവില്‍ സ്റ്റേഷനിലെ വനിതാ ജീവനക്കാര്‍…

Read More

കരുതലും കൈത്താങ്ങും അദാലത്ത്: തിരുവല്ല

തിരുവല്ലയിലെ കരുതലും കൈത്താങ്ങും അദാലത്ത് പൊതുകാര്യത്തിനും തത്സമയപരിഹാരംകണ്ട് മന്ത്രി പി.രാജീവ് നെടുമ്പ്രം പഞ്ചായത്ത് നിവാസികള്‍ക്ക് വ്യവസായവകുപ്പ് മന്ത്രി പി രാജീവിന്റെ കരുതല്‍ തുണയായി. പഞ്ചായത്തില്‍ പൊതു ശ്മശാനമെന്ന ഭരണ സമിതിയുടെ ആവശ്യം തിരുവല്ല താലൂക്ക് അദാലത്തില്‍ മുന്നിലെത്തി. നാലായിരത്തിലധികം ജനസംഖ്യയുള്ള പഞ്ചായത്തില്‍ ഈ ആവശ്യത്തിന് കാല്‍ നൂറ്റാണ്ടോളമുണ്ട് പഴക്കം. തടസങ്ങള്‍ പലവഴി വന്നു. അവസാന കടമ്പയായി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി.മന്ത്രി പി രാജീവില്‍ നിന്നും അനുമതിപത്രം ഏറ്റുവാങ്ങുമ്പോള്‍ പഞ്ചായത്ത് പ്രസിഡന്റ് ടി പ്രസന്ന കുമാരിയും വൈസ് പ്രസിഡന്റ് ശൈലേഷ് മങ്ങാടും നാടിന്റെ ആവശ്യ പൂര്‍ത്തീകരണത്തിന്റെ ആഹ്‌ളാദമാണ് പങ്കിട്ടത്.2009 ല്‍ നെടുമ്പ്ര മണക്കാശേരി ആശുപത്രിക്ക് സമീപം ശ്മശാനത്തിനായി പഞ്ചായത്ത് 60 സെന്റ് സ്ഥലം വാങ്ങി. നിര്‍മാണത്തിന് ജില്ലാ കലക്ടറുടെയും ആരോഗ്യ വകുപ്പിന്റെയും അനുമതി ലഭിച്ചെങ്കിലും മലിനീകരണ നിയന്ത്രണ ബോര്‍ഡ് എതിര്‍ത്തു. 60സെന്റില്‍ വയല്‍ ഉള്‍പ്പെട്ടതായിരുന്നു തടസവാദം. എന്നാല്‍…

Read More

റാന്നി അമ്പാടി കൊലക്കേസ്: മൂന്നു പ്രതികള്‍ പിടിയില്‍

  പത്തനംതിട്ട റാന്നിയില്‍ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ പിടിയില്‍. റാന്നി ചേത്തയ്ക്കല്‍ സ്വദേശികളായ അരവിന്ദ്, ശ്രീക്കുട്ടന്‍, അജോ എന്നിവരാണ് പിടിയിലായത്. എറണാകുളത്തുനിന്നാണ് മൂന്ന് പ്രതികളും പിടിയിലായത്.   24 വയസുള്ള അമ്പാടി സുരേഷാണ് മരിച്ചത്. ബിവറേജസ് കോര്‍പ്പറേഷനു മുന്നില്‍ ഇരു സംഘങ്ങള്‍ തമ്മില്‍ ഉണ്ടായ വാക്ക് തര്‍ക്കമാണ് അരുംകൊലയില്‍ എത്തിയത്.ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം.മന്ദമരുതിയില്‍ വാഹന അപകടത്തില്‍ ഒരാള്‍ മരിച്ചു എന്ന് വിവരം ആയിരുന്നു പോലീസിന് കിട്ടിയത്. എന്നാല്‍ ദേഹത്തെ പരുക്കുകള്‍ സംശയത്തിന് ഇടയാക്കി. അന്വേഷണത്തിലാണ് കൊലപാതക വിവരം വെളിപ്പെടുന്നത്.   കൊല്ലപ്പെട്ട അമ്പാടിയും സഹോദരങ്ങളും റാന്നി ബീവറേജസ് കോര്‍പ്പറേഷന്‍ മുന്നില്‍ വച്ച് ചേത്തക്കല്‍ സ്വദേശികളായ ഒരു സംഘവുമായി വാക്ക് തര്‍ക്കം നടന്നു. പിന്നീട് മറ്റൊരു സ്ഥലത്ത് വച്ച് സംഘങ്ങള്‍ ചെറുതായൊന്ന് ഏറ്റുമുട്ടി. മന്ദബരിതയിലേക്ക് വാ കാണിച്ചു തരാം എന്ന് രണ്ട് സംഘങ്ങളും വെല്ലുവിളിക്കുകയായിരുന്നു.…

Read More

എന്‍ ആര്‍ ഇ ജി എംപ്ലോയീസ് യൂണിയൻ പത്തനംതിട്ട ജില്ലാ കൺവെൻഷൻ നടന്നു

  konnivartha.com:  : കേരള സംസ്ഥാന NREG എംപ്ലോയീസ് യൂണിയൻ (CITU) പത്തനംതിട്ട ജില്ലാ കൺവെൻഷൻ നടന്നു . യൂണിയൻ ജില്ലാ പ്രസിഡന്റ് എം.മോനിഷ് അധ്യക്ഷത വഹിച്ചു. കൺവൻഷൻ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി. ഹർഷകുമാർ ഉദ്ഘാടനം ചെയ്തു.യൂണിയൻ ജില്ലാ സെക്രട്ടറി സുധാരാജ് പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. NREG എംപ്ലോയീസ് യൂണിയൻ സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് മനോജ് നാരായണൻ, സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ശ്യാമ ശിവൻ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. കൺവെൻഷനിൽ ജീവനക്കാരുടെ ശമ്പള വർദ്ധന ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും യൂണിയന്റെ ഭാവി സമരപരിപാടികൾ ആലോചിച്ചു തീരുമാനിക്കുകയും ചെയ്തു . NREG എംപ്ലോയീസ് യൂണിയൻ (CITU) പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി വിഷ്ണു തമ്പിയെ കൺവെൻഷൻ തിരഞ്ഞെടുത്തു. പ്രസിഡന്റായി എം.മോനിഷ്, ട്രഷറർ ബിന്ദു സി എസ്, ജോ.സെക്രട്ടറിമാരായി അഭിലാഷ്, സുരേഷ്, ശശികല,…

Read More

കോന്നിയിലെ ജനവാസ മേഖലയിൽ കാട്ടുപോത്തുകൾ: ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം

  konnivartha.com: കോന്നി കിഴക്കുപുറത്തെ ജനവാസ മേഖലയിൽ കാട്ടുപോത്തുകൾ. കിഴക്കുപുറം വായനശാല ജംഗ്ഷന് സമീപത്തെ സ്ഥലത്ത് വീട്ടമ്മ കാട്ടുപോത്തുകളെ കാണുന്നത്. കഴിഞ്ഞ കുറെ ദിവസങ്ങളായി കിഴക്കുപുറം പൊലിമല ഭാഗത്ത് കാട്ടുപോത്തുകളുടെ സാന്നിധ്യം ഉള്ളതായി നാട്ടുകാർ പറയുന്നു. 5 കാട്ടുപോത്തുകളാണ് ജനവാസ മേഖലയിൽ ഇറങ്ങിയത്. കോന്നിയിൽ നിന്നെത്തിയ വനം വകുപ്പിന്റെ സ്ട്രൈക്കിംഗ് ഫോഴ്സ് പടക്കം പൊട്ടിച്ചും ബഹളം വച്ചും കാട്ടുപോത്തുകളെ പ്രദേശത്തുനിന്ന് തുരുത്തിയെങ്കിലും ഇവ കിഴക്കുപുറം എസ്എൻഡിപി യോഗം കോളേജിന്‍റെ സമീപത്തുകൂടി ഹാരിസൻ മലയാളം പ്ലാന്റേഷന്‍റെ ചെങ്ങറ തോട്ടത്തിലേക്ക് പ്രവേശിച്ചു. മാസങ്ങളായി തോട്ടത്തിലെ പ്ലാൻകാട് മലനിരകളിൽ കാട്ടുപോത്തുകളുടെ സാന്നിധ്യം ഉള്ളതായി നാട്ടുകാരും തോട്ടം തൊഴിലാളികളും പറയുന്നു. റാന്നി വനം ഡിവിഷനിലെ വടശ്ശേരിക്കര റേഞ്ചിൽപ്പെട്ട വനമേഖല ചെങ്ങറത്തോട്ടവുമായി കടവുപുഴയിൽ വച്ച് അതിർത്തി പങ്കിടുന്നുണ്ട്. കടവുപുഴ വനത്തിൽ നിന്നും കല്ലാർ മുറിച്ച് കടന്ന് റബർ തോട്ടത്തിലൂടെ വരുന്ന കാട്ടുപോത്തുകളാണ് കിഴക്കുപുറത്തെ ജനവാസ…

Read More

പുനലൂര്‍ -മൂവാറ്റുപുഴ റോഡ്‌ : അശാസ്ത്രീയമായ റോഡ് നിര്‍മ്മാണം : പരാതികള്‍ക്ക് കൃത്യമായ നടപടി ഇല്ല

  konnivartha.com: അശാസ്ത്രീയമായ റോഡ് നിർമ്മാണവും, ട്രാഫിക് നിയന്ത്രണ സിഗ്നലുകളുടെ കുറവും, അമിത വേഗതയും, അശ്രദ്ധയും, ട്രാഫിക് നിയമങ്ങളും അടയാളങ്ങളും പാലിക്കാത്തതുമാണ് പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ അപകടങ്ങൾ വർദ്ധിക്കുന്നതിന് പ്രധാന കാരണമെന്ന് വിജിൽ ഇന്ത്യ മൂവ്മെൻ്റ് ജില്ലാ കൺവീനർ സലില്‍ വയലാത്തല  പറഞ്ഞു. അശാസ്ത്രീയമായ റോഡ് നിർമ്മാണത്തെ സംബന്ധിച്ച് കേരള മുഖ്യമന്ത്രിക്കും കെ.എസ്.ടി. പി അധികാരികൾക്കും, നിയമസഭ പെറ്റീഷൻ കമ്മിറ്റിക്കും പരാതി നൽകിയെങ്കിലും അഴിമതിക്കാരായ ഉദ്യോഗസ്ഥരും അവരെ സഹായിക്കുന്ന രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും കാരണം പരാതിയൊന്നും അർഹിക്കുന്ന രീതിയിൽ പരിഗണിക്കുന്നതിന് തയ്യാറായില്ല. ലഭിച്ച മറുപടിയിൽ ശാസ്ത്രീയമായ രീതിയിൽ തന്നെയാണ് പണികൾ പുരോഗമിക്കുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിക്കുകയുണ്ടായി. രാഷ്ട്രീയക്കാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കരാറുകാരനും തമ്മിലുള്ള അവിഹിത ബന്ധമാണ് നിർമ്മാണ പ്രവൃത്തികൾ ശരിയായ രീതിയിൽ നടത്താൻ കഴിയാത്തതിന് പ്രധാന കാരണം.

Read More

തിരുവുത്സവം മഹാശിവരാത്രി 2025 ഫെബ്രുവരി 16 മുതല്‍ 26 വരെ

  konnivartha.com: കോന്നി മുരിങ്ങമംഗലം മഹാദേവർ ക്ഷേത്രത്തിലെ തിരുവുത്സവവും മഹാശിവരാത്രിയും ഫെബ്രുവരി 16 മുതല്‍ 26 വരെ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു . തിരുവുത്സവത്തിന്‍റെയും മഹാശിവരാത്രിയുടെയും ഭാഗമായിട്ടുള്ള സംഭാവനയുടെ ഉദ്ഘാടനം ക്ഷേത്രം രക്ഷാധികാരി കെ ജി രാജൻ നായരിൽ നിന്നും ഉപദേശക സമിതി സെക്രട്ടറി ജയൻ ഏറ്റു വാങ്ങി . സന്തോഷ്‌ കുമാർ. കെ, സുരേഷ് കുമാർ, ജയശങ്കർ ആർ, രഞ്ജിത്ത് അങ്ങാടിയിൽ, അനിൽ കുമാർ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു .

Read More

പത്തനംതിട്ട ജില്ല ;പ്രധാന വാര്‍ത്തകള്‍ ( 14/12/2024 )

അന്തിമ വോട്ടര്‍പട്ടികയ്ക്കായി കൂട്ടായ പ്രവര്‍ത്തനംവേണം – ജില്ലാ  കലക്ടര്‍ യുവവോട്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും പരാതിരഹിതമായ അന്തിമ വോട്ടര്‍ പട്ടിക 2025 ജനുവരി ആറിന്  പ്രസിദ്ധീകരിക്കുന്നതിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും യോജിച്ച പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍  എസ്. പ്രേം കൃഷ്ണന്‍. ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കവെ ജില്ലയിലെ 1077 ബൂത്തുകളിലും ബൂത്ത് ലെവല്‍ ഏജന്റുമാരെ നിയോഗിക്കണമെന്നും നിര്‍ദേശിച്ചു. ഡെപ്യുട്ടി കലക്ടര്‍മാര്‍ ഇനി മുതല്‍ ഇ.ആര്‍.ഒ മാര്‍ ആയി പ്രവര്‍ ത്തിക്കും. ഇലക്ഷന്‍ കമ്മീഷന്റെ പുതുക്കിയ വിജ്ഞാപന പ്രകാരമാണിത്.  ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാരായാണ് മാറ്റം. ഇആര്‍ഒ മാരായിരുന്ന തഹസില്‍ദാര്‍മാര്‍ക്ക് പകരമാണ് സംവിധാനം. തഹസില്‍ദാര്‍മാര്‍ എ.ഇ.ആര്‍.ഒ മാരായി പ്രവര്‍ത്തനങ്ങള്‍ നടത്തും. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഇ.ആര്‍ഒ, എ.ഇ.ആര്‍.ഒ മാരുടെ വിവരങ്ങള്‍ നിയമസഭാ മണ്ഡലം, ഇ.ആര്‍.ഒ, എ.ഇ.ആര്‍.ഒ എന്ന ക്രമത്തില്‍ ചുവടെ. 111…

Read More