അടുത്ത മൂന്നു ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 28/02/2025, 01/03/2025 & 02/03/2025 തീയതികളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജാഗ്രതാ നിർദേശങ്ങൾ ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്. – ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. – ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ…
Read Moreവിഭാഗം: News Diary
എല്ലാവര്‍ക്കും പെൻഷൻ ലഭിക്കുന്ന പദ്ധതി: കേന്ദ്രസർക്കാർ ഒരുങ്ങുന്നു
konnivartha.com: രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ ഉള്‍പ്പടെ എല്ലാ പൗരന്മാരെയും ഉള്‍ക്കൊള്ളുന്ന പെന്‍ഷന്‍ പദ്ധതി അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു . അസംഘടിത മേഖലയിലേതുൾപ്പെടെ എല്ലാ പൗരന്മാർക്കും ലഭ്യമാകുന്ന സാർവത്രിക പെൻഷൻ പദ്ധതിക്ക് ആണ് ഊന്നല്‍ നല്‍കുന്നത് . അസംഘടിത മേഖലയിലുള്ള നിർമ്മാണ തൊഴിലാളികൾ, വീട്ടുജോലിക്കാര്‍, ഗിഗ് തൊഴിലാളികൾ എന്നിവര്‍ക്ക് സർക്കാർ പെന്‍ഷന്‍ പദ്ധതികളില്ല.. ഇതിന് പരിഹാരമാണ് എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുള്ള പെന്‍ഷന്‍ പദ്ധതി എന്നാണ് വിവരം.ഇത് കൂടാതെ ശമ്പളക്കാര്‍ക്കും സ്വയം തൊഴിലുകാര്‍ക്കും പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമാകാവുന്നതാണെന്നും പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു . എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) കീഴിലാണ് പദ്ധതി വികസിപ്പിക്കുന്നത്.പ്രധാനമന്ത്രി ശ്രം യോഗി മന്ധൻ, വ്യാപാരികൾക്കും സ്വയംതൊഴിൽക്കാർക്കുമുള്ള ദേശീയ പെൻഷൻ പദ്ധതി തുടങ്ങിയ നിലവിലുള്ള പെൻഷൻ പദ്ധതികൾ പുതിയ പദ്ധതിയോട് സംയോജിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്ഷൻ…
Read Moreഭക്ഷ്യ ഉൽപ്പന്നങ്ങളിലെ മായം: കർശന നടപടി സ്വീകരിക്കണം: ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ
konnivartha.com:കേരളത്തില്‍ വിവിധ കമ്പനികളുടെ ലേബലിൽ വില്‍ക്കുന്ന വെളിച്ചെണ്ണ, പാൽ, കറി മസാലകൾ തുടങ്ങിയ ഭക്ഷ്യ ഉൽപ്പന്നങ്ങളില്‍ അമിതമായി രാസപദാർത്ഥങ്ങൾ കലര്‍ത്തുന്നു എന്നും ഇത്തരം കെമിക്കലുകള്‍ ചേർത്തുള്ള മായം കലർന്ന ഉൽപ്പന്നങ്ങൾ നിരോധിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ ക്യാബിനറ്റ് യോഗം ആവശ്യപ്പെട്ടു . അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ചേരുന്ന ഉൽപ്പന്നങ്ങൾ കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും, ഗുണനിലവാരം കുറഞ്ഞ സാധനങ്ങൾ വിതരണം ചെയ്യുന്ന കമ്പനികൾക്കെതിരെ ക്രിമിനൽ നടപടിയെടുക്കണമെന്നും ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ ക്യാബിനറ്റ് യോഗം ആവശ്യപ്പെട്ടു . മായം കലർന്ന ഭക്ഷ്യവസ്തുക്കൾ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിച്ച് വിവിധതരം ബ്രാൻഡുകളിൽ കേരളത്തിൽ വില്‍പ്പനയ്ക്ക് എത്തുന്നു . ഈ ഉൽപ്പന്നങ്ങൾ പരിശോധനകൾക്ക് വിധേയമാക്കണമെന്നും താലൂക്ക് തലങ്ങളിൽ ഭക്ഷ്യ ഉപദേശക സമിതികൾ രൂപീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ ദേശീയ ചെയർമാൻ ഡോക്ടർ.…
Read Moreകോന്നി മെഡിക്കല്‍ കോളേജ് പരിസരം :കാട്ടുപോത്തുകളുടെ വിഹാര കേന്ദ്രം
konnivartha.com: കോന്നി മെഡിക്കല്‍ കോളേജ് പരിസരത്ത് വീണ്ടും കാട്ടു പോത്തുകള്‍ കൂട്ടമായി എത്തി . ഒറ്റയ്ക്കും കൂട്ടമായും രാത്രി യാമങ്ങളില്‍ ആണ് കാട്ടു പോത്ത് എത്തുന്നത് . സമീപത്തെ വീടിന് മുന്നില്‍ നിന്നുമാണ് കാട്ടുപോത്ത് പുല്ല് തിന്നുന്നത് . നേരത്തെ കാട്ടാന കൂട്ടമായി ഇറങ്ങുന്ന സ്ഥമായിരുന്നു കോന്നി മെഡിക്കല്‍ കോളേജ് നിര്‍മ്മിച്ച സ്ഥലം . നിര്‍മ്മാണ പ്രവര്‍ത്തനവും ലൈറ്റ് വെട്ടവും ഉള്ളതിനാല്‍ ഏറെ നാളായി കാട്ടാനയുടെ ശല്യം ഇല്ല .എന്നാല്‍ ദിനവും കാട്ടു പോത്തുകള്‍ മേയാന്‍ ഇറങ്ങുന്ന സ്ഥലമാണ് ഇവിടെ . അറിയാതെ മുന്നില്‍പ്പെട്ടാല്‍ പോത്ത് പായും . അപകടകരമായ നിലയില്‍ കാട്ടുപോത്ത് ആക്രമിക്കും . തീറ്റപുല്ലിന്‍റെ സാന്നിധ്യം ഉള്ളതിനാല്‍ കാട്ടു പോത്ത് മാറി പോകില്ല . നൂറുകണക്കിന് കിലോ ഭാരം ഉള്ള കാട്ടുപോത്തുകള്‍ ആണ് മേയാന്‍ എത്തുന്നത് .
Read Moreസാമ്പത്തികത്തട്ടിപ്പില്‍പ്പെട്ടവര്‍ക്ക് ഇ.ഡി. പണം തിരികെ നല്‍കിത്തുടങ്ങി
konnivartha.com: സംസ്ഥാനത്ത് സാമ്പത്തികത്തട്ടിപ്പില്‍ പെട്ടവര്‍ക്ക് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) ഇടപെടലിലൂടെ പണം തിരികെ നല്‍കിത്തുടങ്ങി.ഇ.ഡി. കണ്ടുകെട്ടിയ പ്രതികളുടെ സ്വത്തില്‍നിന്നാണ് പണം തിരികെ നല്‍കുന്നത്. തിരുവനന്തപുരത്തെ കാരക്കോണം സി.എസ്.ഐ. മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ്. സീറ്റിനായി പണം നല്‍കി വഞ്ചിക്കപ്പെട്ടവര്‍ക്ക് ഇത്തരത്തില്‍ ആദ്യമായി പണം മടക്കിക്കിട്ടി.ആറു കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് 89.75 ലക്ഷം രൂപ ഇ.ഡി. കൊച്ചി ഓഫീസില്‍ കൈമാറി. ഈറോഡ് സ്വദേശി തമിഴ് അരശ്, കാരക്കോണം സ്വദേശി സ്റ്റാന്‍ലി രാജ്, കുളത്തൂപ്പുഴ സ്വദേശി രാജന്‍ പ്രസാദ്, നാഗര്‍കോവില്‍ സ്വദേശികളായ പോള്‍ സെല്‍വരാജ്, ഇങ്കു ദാസ്, അര്യനാട് സ്വദേശി പ്രിയ ജെറാള്‍ഡ് എന്നിവര്‍ക്കാണ് പണം മടക്കിക്കിട്ടിയത്. കേരളത്തില്‍ ആദ്യമായാണ് ഇ.ഡി.യുടെ ഇത്തരത്തിലുള്ള നടപടി.കാരക്കോണം മെഡിക്കല്‍ കോളേജില്‍ പ്രവേശനം വാഗ്ദാനംചെയ്ത് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍നിന്ന് ഏഴുകോടിയിലധികം രൂപയാണ് വാങ്ങിയത്. 14 മലയാളികള്‍ ഉള്‍പ്പെടെ 24 പേരായിരുന്നു പരാതിക്കാര്‍.കോളേജ് ഡയറക്ടര്‍ ബെന്നറ്റ് എബ്രഹാമിന്റെ നേതൃത്വത്തില്‍…
Read Moreകോന്നിയുടെ ഏക സായാഹ്ന പാർക്കിൽ പാർക്ക് ലൈറ്റിന്‍റെ നിര്‍മ്മാണം ആരംഭിച്ചു
konnivartha.com:കോന്നി ഗ്രാമ പഞ്ചായത്ത് വാർഡ് 14 ഗുരുമന്ദിരം പടി മഠത്തിൽകാവ് ദേവീ ക്ഷേത്രം റോഡിലെ വയോജന സൗഹൃദ സായാഹ്ന വിശ്രമ കേന്ദ്രത്തിൽ ജില്ലാ – ഗ്രാമ പഞ്ചായത്തുകളുടെ സംയുക്ത പദ്ധതിയിൽ ഉൾപ്പെടുത്തി 5,25,000 രൂപ (അഞ്ച് ലക്ഷത്തി ഇരുപത്തിഅയ്യായിരം രൂപ ) വകയിരുത്തി നിർമ്മിക്കുന്ന പാർക്ക് ലൈറ്റുകൾ സ്ഥാപിക്കുന്ന നടപടികൾക്ക് തുടക്കം കുറിച്ചു. ഗ്രാമ പഞ്ചായത്ത് തുടർ നിർവഹണം നടത്തുന്ന പദ്ധതിയാണ് നടപ്പിലാകുന്നത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റോജി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി. ടി അജോമോൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ലതികകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ, ശ്യാം. എസ്. കോന്നി, മോഹനൻ മുല്ലപ്പറമ്പിൽ, രവീന്ദ്രനാഥ് നീരേറ്റ്, അൻസാരി, നിഖിൽ നീരേറ്റ് , നജിം കോന്നി എന്നിവർ പ്രസംഗിച്ചു
Read Moreവ്യാജ വിസ തട്ടിപ്പ് : ഡൽഹി പോലീസ് മലയാളിയെ പിടികൂടി
വ്യാജ ഇറ്റാലിയൻ വിസ തട്ടിപ്പിൽ മലയാളിയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. പി.ആർ രൂപേഷ് എന്നയാളാണ് പിടിയിലായത്.തട്ടിപ്പിന് ഇരയായ മലയാളിയായ യുവാവിനെ ഇറ്റലി മടക്കി അയച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.മലയാളിയായ ഡിജോ ഡേവീസ് ആണ് തട്ടിപ്പിന് ഇരയായത് . സ്ഥിരതാമസ വിസയെന്ന് വിശ്വസിപ്പിച്ചാണ് രൂപേഷ് ഡിജോയ്ക്ക് വ്യാജ വിസ നൽകി കബളിപ്പിച്ചത്. വിസ ലഭിക്കുന്നതിനായി എട്ടുലക്ഷം രൂപ ഡിജോയിൽ നിന്ന് ഇയാൾ കൈപ്പറ്റി.കേരളത്തിൽ ട്രാവൽ ഏജൻസി നടത്തിവന്നിരുന്ന രൂപേഷിന് വ്യാജ വിസ തയാറാക്കുന്ന സംഘവുമായി അടുത്തബന്ധമുണ്ടെന്ന നിഗമനത്തിലാണ് ഡൽഹി പോലീസ്. കൂടുതല്‍ അന്വേഷണം നടന്നു വരുന്നു
Read Moreഡിജിറ്റല്‍ പ്രോപര്‍ട്ടി കാര്‍ഡ് വരുന്നു- മന്ത്രി കെ. രാജന്‍
ഭൂമിയുമായി ബന്ധപ്പെട്ടുള്ള എല്ലാവിവരങ്ങളും ഉള്‍പെടുത്തി ഡിജിറ്റല്‍ പ്രൊപ്പര്‍ട്ടി കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍ എന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍. ആധുനിക സൗകര്യങ്ങളോടുകൂടി നിര്‍മിച്ച തിരുവല്ല സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ രണ്ടാം ഭൂപരിഷ്‌കരണമാണ് ഡിജിറ്റല്‍ റീസര്‍വേ പ്രവര്‍ത്തനങ്ങളിലൂടെ നടപ്പാക്കി വരുന്നത്. 2022-23 ല്‍ നടപ്പാക്കിയ ഡിജിറ്റല്‍ റീസര്‍വേ രാജ്യത്ത് ശ്രദ്ധേയമായി അടയാളപെടുത്താന്‍ കഴിയുന്ന ഒന്നാണ്. രജിസ്ട്രേഷന്‍ വകുപ്പിന്റെ പോര്‍ട്ടലായ പേള്‍, റവന്യൂ വകുപ്പിന്റെ റിലിസ്, സര്‍വേ വകുപ്പിന്റെ എന്റെ ഭൂമി എന്നിവയില്‍ ഭൂരേഖകളുമായി ബന്ധപെട്ടുള്ള സംവിധാനങ്ങളും സേവനങ്ങളും ലഭിക്കും. മൂന്നു പോര്‍ട്ടലുകളെ സംയോജിപ്പിച്ചുകൊണ്ടുള്ള സേവനങ്ങളും ആരംഭിച്ചിരുന്നു. വില്ലേജുകളില്‍ നിന്നും ലഭിക്കേണ്ട 21 സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കി. മണ്ഡലത്തില്‍ എംഎല്‍എ ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് ആവശ്യമായ നടപടിയെടുക്കും. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാര്‍ച്ച് ആദ്യവാരം ഉന്നതതലയോഗം വിളിച്ചുചേര്‍ക്കുമെന്നും അദേഹം…
Read Moreപത്തനംതിട്ട ജില്ലയിലും ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ്: ജാഗ്രത വേണം : ജില്ലാ കലക്ടര്‍
konnivartha.com: പത്തനംതിട്ട ജില്ലയില്‍ ചൂട് കൂടുന്ന സാഹചര്യത്തില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് എല്ലാവരും ജാഗ്രതാ പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ് പ്രേം ക്യഷ്ണന്‍ അറിയിച്ചു. * പകല്‍ 11 മുതല്‍ മൂന്നു വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. * പരമാവധി ശുദ്ധജലം കുടിക്കണം. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. * നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കണം. * അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കണം. * പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുകയും കുടയോ തൊപ്പിയോ ഉപയോഗിക്കുകയും ചെയ്യണം. * പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണം. ഒആര്‍എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണം. * മാര്‍ക്കറ്റുകള്‍,…
Read Moreകൊടുമണ്ണിലെ വരുമാനത്തിന്‍റെ പുതുവഴി തുറന്ന് വിദേശ അലങ്കാരചെടി:മസഞ്ചിയാനോ
konnivartha.com: മസഞ്ചിയാനോ (Dracaena fragrans) കേരളത്തിലെത്തിയത് ആഫ്രിക്കയില്‍നിന്ന്. ഒരു കൊല്ലം മുമ്പാണ് പൂക്കൂടകളിലെ ഹരിതസാന്നിധ്യമായ ഈ ചെടി (common name-corn plant) കൊടുമണ്‍ ഗ്രാമത്തിലെ കാര്‍ഷികകാഴ്ചയായത്. പരീക്ഷണമെന്ന നിലയ്ക്ക് പഞ്ചായത്ത് തുടങ്ങിയ കൃഷി ഇന്ന് സംസ്ഥാനാന്തര പ്രിയംനേടി മുന്നേറുന്നു. വിദേശ വിപണിയിലേക്ക് കൂടി കടന്ന് വരുമാനത്തിന്റെ സാധ്യതകള്‍ പരമാവധിയാക്കാമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്തും കര്‍ഷകരും. പഞ്ചായത്തിലെ തരിശിടങ്ങളെല്ലാം പ്രയോജനപ്പെടുത്തിയാണ് കൃഷി. 11 ഏക്കറിലായി കഴിഞ്ഞ വര്‍ഷമാണ് തുടക്കം. കൊടുമണ്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തില്‍ 29 കര്‍ഷകര്‍ക്ക് 120 തൈകളും വളകിറ്റുകളും സൗജന്യമായി വിതരണം ചെയ്തു. റബര്‍ വിലവ്യതിയാനത്തെ തുടര്‍ന്ന് അധികവരുമാന സാധ്യത കണക്കിലെടുത്ത് ഇടവിളകൃഷിയായാണ് ഈ അലങ്കാരചെടി നട്ടത്. 10 മുതല്‍ 12 മാസംവരെയാണ് ഇലപാകമാകാന്‍ വേണ്ടത്. ഭാഗികമായി വെയിലും തണലുമാണ് കൃഷിക്ക് അനുയോജ്യം. ജൈവ വളങ്ങള്‍ക്ക് പുറമെ പ്രത്യേകമായ വളം വേണമെന്നില്ലെങ്കിലും ജൈവ വളങ്ങള്‍…
Read More