ഓടിക്കോ .. കോന്നി മെഡിക്കല്‍ കോളേജ് പരിസരത്ത് ഒറ്റയാന്‍ കാട്ടു പോത്ത് ഇറങ്ങി

  konnivartha.com: ഒരാഴ്ചയായി ഒറ്റയാന്‍ കാട്ടു പോത്ത് വിഹരിക്കുന്ന ഇടമായി കോന്നി മെഡിക്കല്‍ കോളേജ് പരിസരം മാറി . സന്ധ്യ കഴിഞ്ഞാല്‍ ഒറ്റയാന്‍ കാട്ടു പോത്തിന്‍റെ വിഹാര കേന്ദ്രമാണ് കോന്നി മെഡിക്കല്‍ കോളേജ് സ്ഥിതി ചെയ്യുന്ന നെടുമ്പാറ മേഖല . കഴിഞ്ഞ ഒരാഴ്ചയായി ഈ കാട്ടു പോത്ത് രാത്രിയാമങ്ങളില്‍ തീറ്റ തേടി എത്തുന്നു . അന്വേഷിക്കാന്‍ കഴിഞ്ഞ ദിവസം വനപാലകര്‍ പകല്‍ എത്തി . രാത്രിയില്‍ ഇറങ്ങുന്ന ഈ കാട്ടു പോത്ത് മൂലം ജനങ്ങള്‍ ഭീതിയില്‍ ആണ് . വലിയ ഒറ്റയാന്‍ കാട്ടു പോത്ത് പാഞ്ഞാല്‍ ആള്‍നാശം ഉറപ്പാണ് . കഴിഞ്ഞ ദിവസങ്ങളില്‍ നെടുമ്പാറയില്‍ വീടിന് പുറകില്‍ ആണ് വാഹനത്തില്‍ എത്തിയവര്‍ ഈ കാട്ടു പോത്തിനെ കണ്ടത് .പിറ്റേന്നു രാത്രി മെഡിക്കല്‍ കോളേജിലേക്ക് ഉള്ള പ്രധാന റോഡില്‍ ആണ് ഇവന്‍ എത്തിയത് . ഇന്ന് രാത്രി റോഡിലൂടെ…

Read More

അച്ചന്‍കോവിലാറ്റില്‍ വീണ് ജൂവലറി ഉടമ മരണപ്പെട്ടു

  konnivartha.com: കുളിക്കുന്നതിനിടയിൽ അച്ചൻകോവിലാറ്റിൽ കാൽ വഴുതി വീണ് ജ്വല്ലറി ഉടമ മരിച്ചു .പത്തനംതിട്ട നഗരത്തിൽ ഉഷ ജൂവലറി ഉടമ താഴെ വെട്ടിപ്പുറം അശോക ഭവനില്‍ ജെ . മുരുകൻ (59 )ആണ് മരിച്ചത് . വൈകിട്ട് നാലോടെ വലം ചുഴി ക്ഷേത്രത്തിനു സമീപത്തെ കടവില്‍ ഭാര്യയും ഒത്തു തുണി കഴുകാന്‍ എത്തിയത് ആണ് . വീട്ടിൽ സഹായിക്കുന്ന യുവതിയുണ്ടായിരുന്നു. തുണി കഴുകിയശേഷം കുളിക്കുന്നതിന് ഇടയില്‍ മുരുകൻ കാല്‍ വഴുതി വെള്ളത്തില്‍ വീണു മുങ്ങി പോയി .അഗ്നി രക്ഷാ സേന എത്തി മൃതദേഹം കരയ്ക്ക് എത്തിച്ചു . ഭാര്യ രജനി മക്കള്‍ ആശ ,അര്‍ച്ചന ,അരുണ്‍ കുമാര്‍

Read More

കോന്നി വി കോട്ടയത്തെ യുവാവില്‍ നിന്ന് കഞ്ചാവ് കണ്ടെത്തി

konnivartha.com: ഉത്സവ സ്ഥലത്ത് ബഹളം ഉണ്ടാക്കി പിടികൂടി സ്റ്റേഷനിൽ എത്തിച്ച യുവാവില്‍ നിന്ന് കഞ്ചാവ് കണ്ടെത്തി .കോന്നി വി കോട്ടയം പ്ലാച്ചേരി വിളതെക്കേതില്‍ രതീഷ് കുമാറിന്‍റെ കയ്യിൽനിന്നാണ് കഞ്ചാവ് പിടികൂടിയത് . രണ്ടു ചെറിയ പ്ലാസ്റ്റിക്ക് കവറില്‍ നിന്നും 18 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു . വി കോട്ടയം മാളികപ്പുറം ക്ഷേത്ര ഉത്സവത്തിന് പരസ്പരം ഉന്തും തള്ളും ഉണ്ടാക്കിയ ഇയാളെയും വി കോട്ടയം നിവാസി പ്രകാശിനെയുമാണ്‌ പോലീസ് പിടിച്ചു സ്റ്റേഷനിൽ എത്തിച്ചത് .പരിശോധനയില്‍ ആണ് രതീഷില്‍ നിന്നും കഞ്ചാവ് കണ്ടെത്തിയത് . കഞ്ചാവ് കൈവശം സൂക്ഷിച്ചതിന് പോലീസ് കേസ് എടുത്തു . വാഹന പരിശോധനയില്‍ കഞ്ചാവ് കൈവശം സൂക്ഷിച്ചതിന് റാന്നിയിലും രണ്ടു യുവാക്കള്‍ക്ക് എതിരെ പോലീസ് കേസ് എടുത്തു . 3 ഗ്രാം കഞ്ചാവ് ആണ് കണ്ടെത്തിയത് . പോലീസ് നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലയില്‍ ശക്തമായ…

Read More

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങി :വിഷവാതകം ശ്വസിച്ചു മലയാലപ്പുഴ നിവാസി മരണപ്പെട്ടു

  konnivartha.com: പത്തനംതിട്ട മൈലപ്ര മേക്കൊഴൂരില്‍ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ ആൾ വിഷം വാതകം ശ്വസിച്ചു മരിച്ചു . ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . മലയാലപ്പുഴ താഴം ഇലക്കുളത്ത് രഘു( 51 )ആണ് മരിച്ചത്. വെള്ളം വറ്റിക്കാൻ ഉപയോഗിച്ച ഡീസൽ മോട്ടോർ നിന്നുള്ള പുക കിണറിൽ നിറഞ്ഞിരിക്കുമ്പോൾ വൃത്തിയാക്കാൻ ഇറങ്ങിയത്‌ ആണ് അപകടകാരണം . മൈലപ്ര മേക്കോഴൂര്‍ വെട്ടിമൂട്ടിൽ ജോർജ് തോമസിന്റെ പുരയിടത്തിലെ ഏകദേശം 45 അടി ആഴവും അഞ്ചടി വ്യാസവുമുള്ള കിണർ വൃത്തിയാക്കാൻ ഇറങ്ങിയപ്പോഴാണ് സംഭവം. ആദ്യം കിണറ്റിൽ ഇറങ്ങിയത് വേലായുധൻ എന്നയാളാണ് .ഇദ്ദേഹത്തിന്ശ്വാസ തടസ്സം നേരിട്ടതിനെ തുടര്‍ന്ന് കിണറ്റിൽ അകപ്പെട്ടു . വേലായുധനെ രക്ഷപ്പെടുത്താനാണ് രഘു കിണറ്റിൽ ഇറങ്ങിയത്. ഇരുവരും കിണറ്റില്‍ അകപ്പെട്ടതോടെ അഗ്നി സുരക്ഷാ സേനയെ വിവിരം അറിയിച്ചു .അവര്‍ എത്തി കിണറ്റില്‍ ഇറങ്ങി ഇരുവരെയും കരയ്ക്ക് എത്തിച്ചു ആംബുലന്‍സില്‍ പത്തനംതിട്ട ജനറല്‍…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 05/03/2025 )

കണ്ടന്റ് എഡിറ്റര്‍: മാര്‍ച്ച് 10 വരെ അപേക്ഷിക്കാം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പ്രിസം പദ്ധതിയില്‍ കണ്ടന്റ് എഡിറ്റര്‍ പാനലിലേക്ക് മാര്‍ച്ച് 10 വരെ അപേക്ഷിക്കാം. പ്ലസ്ടുവും വീഡിയോ എഡിറ്റിങില്‍ ഡിഗ്രി/ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്സുമാണ് യോഗ്യത. പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 35 വയസ്. ബയോഡാറ്റയും ബന്ധപ്പെട്ട യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും സഹിതം [email protected]  അപേക്ഷ ലഭിക്കണം. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. വസ്തുലേലം 29ന് മല്ലപ്പളളി താലൂക്കില്‍ കല്ലൂപ്പാറ വില്ലേജില്‍ ബ്ലോക്ക് 17 ല്‍ 11437 നമ്പര്‍ തണ്ടപ്പേരിലുളള സ്ഥാവരവസ്തുക്കള്‍ നാലുലക്ഷത്തി ഇരുപതിനായിരം രൂപയ്ക്കുളള  കോടതിപിഴ കുടിശിക തുക ഈടാക്കുന്നതിന് മാര്‍ച്ച് 29ന് രാവിലെ 11.30ന് കല്ലൂപ്പാറ വില്ലേജ് ഓഫീസില്‍ മല്ലപ്പളളി തഹസില്‍ദാര്‍ ലേലം ചെയ്യും. ഫോണ്‍: 0469 2682293. ഇ-മെയില്‍ : [email protected] പട്ടികജാതി മൈക്രോപ്ലാന്‍ ജില്ലാ കലക്ടര്‍ക്ക് കൈമാറി മെഴുവേലി ഗ്രാമപഞ്ചായത്തിലെ പട്ടികജാതി കുടുംബങ്ങളുടെ മൈക്രോപ്ലാന്‍ ജില്ലാ…

Read More

പാലിയേറ്റീവ് കെയര്‍ സേവനം സാര്‍വത്രികമാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍

  മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു konnivartha.com: തിരുവനന്തപുരം: പാലിയേറ്റീവ് പരിചരണം സാര്‍വത്രികമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. മുഖ്യമന്ത്രി പ്രഖ്യാപിച്ച സാര്‍വത്രിക പാലിയേറ്റീവ് കെയര്‍ സേവനത്തിനായി തയ്യാറാക്കിയ ഒന്നാം ഘട്ട പദ്ധതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ യോഗം ചര്‍ച്ച ചെയ്ത് അന്തിമ രൂപമാക്കി. പാലിയേറ്റീവ് കെയര്‍ രംഗത്തുള്ള എല്ലാ സന്നദ്ധ സംഘടനകള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രാഥമിക രജിസ്‌ട്രേഷന്‍ നല്‍കും. ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നവര്‍ക്ക് ആരോഗ്യ വകുപ്പിന്റെ രജിസ്ട്രഷന്‍ കൂടി ആവശ്യമാണ്. വോളന്റിയര്‍മാര്‍ക്ക് വാര്‍ഡ് തലത്തില്‍ പരിശീലനം ഉറപ്പാക്കും. അതിന് ശേഷമായിരിക്കും സന്നദ്ധ സേവനത്തിന് നിയോഗിക്കുന്നത്. വിവിധ വകുപ്പുകളെ പഞ്ചായത്ത് തലത്തില്‍ ഏകോപിപ്പിക്കും. പാലിയേറ്റീവ് കെയര്‍ സേവനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ‘കേരള കെയര്‍’പാലിയേറ്റീവ് കെയര്‍ ഗ്രിഡിന്റെ…

Read More

മൊട്ടമ്മൽ രാമൻ – ശ്രീദേവി അമ്മ പുരസ്ക്കാരത്തിന് ദിനൂപ് പെരുവണ്ണാൻ അർഹനായി

  konnivartha.com: തെയ്യാനുഷ്ഠാന രംഗത്ത് മൂന്നു പതിറ്റാണ്ട് പിന്നിടുന്ന ദിനൂപ് പെരുവണ്ണാൻ മൊട്ടമ്മൽ രാമൻ – ശ്രീദേവി അമ്മ പുരസ്ക്കാരത്തിന് അർഹനായതായി മൊട്ടമ്മൽ രാജൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു . മാതാപിതാക്കളായ മൊട്ടമ്മൽ രാമൻ – ശ്രീദേവി അമ്മ എന്നിവരുടെ സ്മരണാർത്ഥം ചലച്ചിത്രനിർമ്മാതാവും പ്രവാസി വ്യവസായിയും ഹോട്ടൽ ഹോറിസോൺഗ്രൂപ്പ് എം ഡി യുമായ മൊട്ടമ്മൽ രാജൻ ഏർപ്പെടുത്തിയ അവാർഡാണിത് .തൃച്ചംബരം ഉത്സവത്തോടനുബന്ധിച്ച് മാർച്ച് 6 ന് വ്യാഴാഴ്ച രാത്രി 8 മണിക്ക് ക്ഷേത്ര പരിസരത്ത് നടക്കുന്ന ചടങ്ങിൽ കണ്ണൂർ അഡീഷണൽ പോലിസ് സൂപ്രണ്ട് കെ വി വേണുഗോപാൽ പുരസ്ക്കാരം നല്കും .25,000 രൂപയും പ്രശസ്തിപത്രവും അടന്നതാണ് പുരസ്ക്കാരം. ചലചിത്ര ഗാന രചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി , ജോൺ ബ്രിട്ടാസ് എം പി , പാലിയേറ്റീവ് പ്രവർത്തക പി ശോഭന, തളിപ്പറമ്പ നഗരസഭ മുൻ ചെയർമാൻ അള്ളാംകുളം…

Read More

2 ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പ് 38°C: മഞ്ഞ അലർട്ട്:4 ജില്ലകളില്‍ അൾട്രാവയലറ്റ് ഉയര്‍ന്നു

konnivartha.com: 2025 മാർച്ച് 07 വരെ തീയതികളിൽ തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും; ആലപ്പുഴ, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 3°C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2025 മാർച്ച് 05 മുതൽ 07 വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന…

Read More

കോന്നിയിൽ വാഹനാപകടം :യുവാവ് മരണപ്പെട്ടു 

Konnivartha. Com :കോന്നി പോലീസ് സ്റ്റേഷന് സമീപം ഇരു ചക്ര വാഹനങ്ങള്‍  തമ്മില്‍ കൂട്ടിയിടിച്ചു പരിക്ക് പറ്റി ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. ഇന്നലെ രാത്രിയിൽ കോന്നി പോലീസ് സ്റ്റേഷന് സമീപം  ആണ് അപകടം. കോന്നി ഐരവൺ തോപ്പിൽ ലക്ഷം വീട് കോളനിയിൽ ഡി വൈ എഫ് ഐ ഐരവൺ മേഖല വൈസ് പ്രസിഡന്റ് അജിത്ത് (ഗോപു 27)ആണ് മരണപ്പെട്ടത്.   അജിത് സഞ്ചരിച്ച ബൈക്കും മറ്റൊരു ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന് തിരുവല്ല സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണപ്പെട്ടത്.വയനാട്ടിലെ സ്വകാര്യ റിസോർട്ടിന്റെ മാനേജരാണ് അജിത്  

Read More

വനത്തില്‍ നിന്നും സ്വർണഖനന സാമഗ്രികൾ കടത്താൻ ശ്രമിച്ചവരെ പിടിച്ചു

konnivartha.com: വൈത്തിരി സുഗന്ധഗിരി വനത്തിൽനിന്ന് ബ്രിട്ടീഷുകാരുടെ കാലത്തുള്ള സ്വർണഖനനസാമഗ്രികൾ കടത്താൻ ശ്രമിച്ചവരെ വനംവകുപ്പ് പിടികൂടി. സുഗന്ധഗിരി ബീറ്റ് അമ്പ -കുപ്പ് റോഡിനുസമീപത്തെ വനത്തിൽ ബ്രിട്ടീഷുകാരുടെ കാലത്തുള്ളതും സ്വർണഖനനത്തിന്റെ ഭാഗമായി നിർമിച്ചതുമായ കൂറ്റൻ കാസ്റ്റ് അയേൺ ബ്ലോക്കുകൾ ആണ് കടത്താൻ ശ്രമിച്ചത്. ഇരുമ്പ് കേബിൾ ഉപയോഗിച്ച് ട്രാക്ടറിൽ കെട്ടിവലിച്ച് വനത്തിനുപുറത്തെത്തിക്കാനായിരുന്നു ശ്രമം. പട്രോളിങ്ങിനിടെയാണ് വനംവകുപ്പധികൃതർ സംഘത്തെ പിടികൂടിയത്. ട്രാക്ടറും സ്കൂട്ടറും മറ്റുവസ്തുക്കളും കസ്റ്റഡിയിലെടുത്തു. കല്പറ്റ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. ഹാഷി ഫിന്റെ നേതൃത്വത്തിൽ പ്രതികളെ സ്ഥലത്തെത്തിച്ച് തെ ളിവെടുത്തു. സ്വർണഖനന സാമഗ്രികളെക്കുറിച്ചുള്ള വിവരങ്ങൾ പ്രതികൾക്ക് കിട്ടിയതിനെക്കുറിച്ചും ഇത് കടത്തിക്കൊണ്ടുപോകുന്നതിന് പിന്നിൽ വേറെയും സംഘങ്ങളുണ്ടോ എന്നുമുള്ള കാര്യങ്ങളെക്കുറിച്ചും അന്വേഷിച്ചുവരുകയാണെന്ന് കെ. ഹാഷിഫ് പറഞ്ഞു. സംഭവത്തിൽ വിശദമായ റിപ്പോർട്ട് പോലീസിന് കൈ മാറുമെന്നും അദ്ദേഹം പറഞ്ഞു. സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ എൻ.ആർ. കേളു, ബീറ്റ് ഫോറസ്റ്റ് ഓഫീസർ എം.പി. അമൃത…

Read More