KONNIVARTHA.COM: കാഥികനും നാടകപ്രവർത്തകനുമായ അയിലം ഉണ്ണികൃഷ്ണൻ അന്തരിച്ചു. നാടക പ്രവർത്തകനും തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകം മുൻ സെക്രട്ടറിയുമാണ്. 1952 ൽ വർക്കല എസ്എൻകോളേജിൽ പഠിക്കുമ്പോഴാണ് അയിലം ഉണ്ണികൃഷ്ണൻ കഥാപ്രസംഗത്തിലേക്ക് എത്തുന്നത്. മണമ്പൂർ ഡി രാധാകൃഷ്ണന്റെ ശിഷ്യത്വം നേടി.ആദ്യ വർഷം തന്നെ 42 കഥകളാണ് അയിലം ഉണ്ണികൃഷ്ണൻ അവതരിപ്പിച്ചത്. കേരള സംസ്ഥാന പുരസ്കാരം, സാംബശിവൻ പുരസ്കാരം, കെടാമംഗലം പുരസ്കാരം, പറവൂർ സുകുമാരൻ പുരസ്കാരം, ഇടക്കൊച്ചി പ്രഭാകരൻ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
Read Moreവിഭാഗം: News Diary
കോന്നിയില്‍ സൗജന്യ വ്യക്തിത്വ വികസന പരിശീലനം:മാർച്ച് 24 മുതൽ 26 വരെ
konnivartha.com: പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെയും കേരളാ നോളജ് ഇക്കണോമി മിഷന്റെയും നേതൃത്വത്തിൽ വിജ്ഞാന പത്തനംതിട്ടയുടെ ഭാഗമായി അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് വേണ്ടി ത്രിദിന വ്യക്തിത്വ വികസന പരിശീലനം സംഘടിപ്പിക്കുന്നു. കോന്നി സിവിൽ സ്റ്റേഷന്റെ നാലാം നിലയിൽ മാർച്ച് 24 മുതൽ 26 വരെയാണ് പരിശീലനം. ആത്മവിശ്വാസം വർധിപ്പിച്ച് മികച്ച തൊഴിലിലേക്ക് എത്തുന്നതിന് സഹായകരമായ വിവിധ വിഷയങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പരിശീലനം തികച്ചും സൗജന്യമാണ്. പരിശീലന പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം കോന്നിയിൽ നിർവഹിക്കും.കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക 87146 99496
Read Moreആൾ താമസമില്ലാത്ത വീടിന്‍റെ പറമ്പിൽ നിന്നും മരങ്ങൾ മുറിച്ചുകടത്തി
konnivartha.com: കോന്നി : ആൾ താമസമില്ലാത്ത വീടിൻ്റെ പറമ്പിൽ നിന്നും ഒരു ലക്ഷത്തോളം രൂപ വിലവരുന്ന വൻ മരങ്ങൾ മുറിച്ചുകടത്തിയതായി പരാതി. കൊട്ടുപ്പിള്ളത്ത് ജംങ്ഷനിൽ നിന്നും പ്രമാടം ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പോകുന്ന റോഡിന് സമീപത്തെ കൂവക്കര മണ്ണിൽ സിനി എം മാത്യുവിന്റെ ഏഴ് മരങ്ങളാണ് പട്ടാപ്പകൽ മുറിച്ച് കടത്തിയത്. പറമ്പിൻ്റെ അതിർത്തിയിൽ നിന്നിരുന്ന രണ്ട് മരുതി, രണ്ട് ആഞ്ഞിലി അടക്കം ഏഴ് മരങ്ങളാണ് മോഷണം പോയിട്ടുള്ളതായി പരാതിയിൽ പറയുന്നത്.ഉടമ ഇല്ലാതെ മരങ്ങൾ മുറിക്കുന്നതുകണ്ട നാട്ടുകാർ ചോദിച്ചപ്പോൾ ഉടമസ്ഥ പറഞ്ഞിട്ടാണ് മുറിക്കുന്നത് മോഷ്ടാക്കൾ പറഞ്ഞു. എന്നാൽ പിന്നീട് നാട്ടുകാർ ഫോൺ വിളിച്ചു പറയുമ്പോഴാണ് മോഷണ വിവരം ചെങ്ങന്നൂരിൽ താമസിക്കുന്ന ഉടമസ്ഥ അറിയുന്നത്. മോഷ്ടാക്കളെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലം ഉടമ സിനി എം മാത്യു കോന്നി പൊലീസിന് പരാതി നൽകി.ആളില്ലാത്ത വീടുകളിലെ മരങ്ങൾ മോഷ്ടിക്കുന്നത് പ്രമാടം പ്രദേശത്ത്…
Read Moreലഹരി മാഫിയ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി
തൃശൂർ കുന്നംകുളം പെരുമ്പിലാവിൽ ലഹരി മാഫിയ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. നിരവധി കേസുകളിൽ പ്രതിയായ കൂത്തനെന്ന് വിളിക്കുന്ന അക്ഷയ് (27) ആണ് വെട്ടേറ്റു മരിച്ചത്. കടവല്ലൂർ സ്വദേശിയും നിലവിൽ മരത്തംകോട് വാടകയ്ക്ക് താമസിക്കുന്നയാളുമാണ് കൊല്ലപ്പെട്ട അക്ഷയ്. രാത്രി എട്ടരയോടെയാണ് സംഭവം. അക്ഷയും ഭാര്യയും ലിഷോയുടെ വീട്ടിലെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. അക്ഷയുടെ സുഹൃത്തുക്കളായ ലിഷോയി, ബാദുഷ എന്നിവരാണ് ആക്രമണം നടത്തിയത്. ഭർത്താവിനെ ആക്രമിക്കുന്നത് കണ്ട അക്ഷയുടെ ഭാര്യ തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു.സുഹൃത്തുക്കളും ലഹരി കച്ചവടക്കാരുമായിരുന്നു കൊല്ലപ്പെട്ട അക്ഷയും ലിഷോയിയും ബാദുഷയും. കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 21/03/2025 )
തോട്ടപ്പുഴശ്ശേരിയില്‍ (മാര്‍ച്ച് 22) മോക്ഡ്രില്‍ റീബില്‍ഡ് കേരള-പ്രോഗ്രാം ഫോര്‍ റിസല്‍ട്ട് പദ്ധതിയുടെ ഭാഗമായി (മാര്‍ച്ച് 22) തോട്ടപ്പുഴശ്ശേരി, നെടുംപ്രയാറിലെ മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്ന ഭാഗത്ത് മോക്ഡ്രില്‍ സംഘടിപ്പിക്കും. സംസ്ഥാന-ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും കിലയും സംയുക്തമായാണ് നടത്തുക. പോലിസ്, അഗ്നിസുരക്ഷാസേന, ആരോഗ്യം, വൈദ്യുതി, ജലഅതോറിറ്റി വകുപ്പുകള്‍ മോക്ക്ഡ്രില്ലുമായി സഹകരിക്കും. ഭൂമി ഏറ്റെടുക്കല്‍ : ഏജന്‍സികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു ഭൂമി ഏറ്റെടുക്കല്‍ പ്രവൃത്തികളുടെ പ്രാരംഭ നടപടിയായി സാമൂഹിക പ്രത്യാഘാത വിലയിരുത്തല്‍ പഠനം നടത്തുന്നതിന് സംസ്ഥാനതല ‘സോഷ്യല്‍ ഇമ്പാക്ട് അസെസ്‌മെന്റ്’ അംഗീകൃത ഏജന്‍സികളുടെ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത, പ്രവൃത്തിപരിചയ രേഖ, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം, വെബ്‌സൈറ്റ് വിലാസം ടീം അംഗങ്ങളുടെ പേര് വിവരങ്ങള്‍ എന്നിവ ഉള്‍പ്പെട്ട അപേക്ഷ മാര്‍ച്ച് 28 നകം ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ), കലക്ടറേറ്റ്, പത്തനംതിട്ട മേല്‍വിലാസത്തില്‍ അയക്കണം.…
Read Moreകോന്നിയില്‍ സ്നേഹിത എക്സ്റ്റന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു
konnivartha.com: കുടുംബശ്രീ മിഷന്റെ സ്നേഹിത എക്സ്റ്റന്‍ഷന്‍ കൗണ്ടറിന്റെ ഉദ്ഘാടനം കോന്നിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് നിര്‍വഹിച്ചു. പോലീസ് സ്റ്റേഷനില്‍ പരാതികളുമായി എത്തുന്നവര്‍ക്ക് മാനസിക പിന്തുണയും കൗണ്‍സിലിങ്ങും നല്‍കലാണ് ലക്ഷ്യം. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ആര്‍ രഞ്ചു അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ എസ് ആദില, ഡി.വൈ.എസ്.പി ടി രാജപ്പന്‍, കോന്നി പോലീസ് ഇന്‍സ്‌പെക്ടര്‍ പി ശ്രീജിത്ത്, മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Read Moreസന്തോഷിക്കാന്‍ ഒരിടം:ഹാപ്പിനെസ് പാര്‍ക്കുമായി പെരിങ്ങര ഗ്രാമപഞ്ചായത്ത്
സായാഹ്നങ്ങള്‍ ചെലവഴിക്കാന്‍ ഗ്രാമ തനിമയില്‍ മനോഹര പാര്‍ക്ക് ഒരുക്കി പെരിങ്ങര ഗ്രാമപഞ്ചായത്ത്. ശുദ്ധവായു ശ്വസിച്ചും പച്ചപ്പ് അനുഭവിച്ചും ഗ്രാമീണ കാഴ്ചകള്‍ കണ്ട് മനം കവരാന്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ വേളൂര്‍ – മുണ്ടകം പ്രദേശത്താണ് ഹാപ്പിനെസ് ഹരിത പാര്‍ക്ക്. ഒരുവശത്ത് വിശാലമായ പാടശേഖരവും മറുവശം ന്യൂ മാര്‍ക്കറ്റ് തോടുമാണ്. പാതയോരത്ത് ചാരുബെഞ്ചുകളും ആരോഗ്യ പരിപാലനത്തിന് ജിംനേഷ്യം ഉപകരണങ്ങള്‍, ഭക്ഷണശാലകള്‍ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. തോടിലൂടെ ബോട്ടിംഗ് സംവിധാനം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്. അഞ്ചു അടിയോളം വലിപ്പമുള്ള ഇരുപതോളം വൃക്ഷതൈകള്‍ ചാരുബെഞ്ചുകള്‍ക്ക് ചുറ്റും നട്ടുപിടിപ്പിക്കും. മാലിന്യത്തില്‍ നിന്ന് നിര്‍മിച്ച കരകൗശല വസ്തുക്കളും ശില്‍പ്പങ്ങളും കൊണ്ട് പാര്‍ക്ക് അലങ്കരിക്കും. സെല്‍ഫി പോയിന്റുകളും ഇതിനൊപ്പമുണ്ട്. പദ്ധതിക്കായി ആറര ലക്ഷം രൂപയാണ് പഞ്ചായത്ത് വകയിരുത്തിയത്. ജന്മദിന ആഘോഷങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍, മറ്റ് കൂട്ടായ്മകള്‍ തുടങ്ങിയവ സംഘടിപ്പിക്കും വിധമാണ് പാര്‍ക്ക് ഒരുക്കുന്നത്. മാസത്തിലൊരിക്കല്‍ പാര്‍ക്കില്‍ ഹാപ്പിനെസ്…
Read Moreകനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത : പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ അലർട്ട് പ്രഖ്യാപിച്ചു
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 21/03/2025 : പത്തനംതിട്ട, ഇടുക്കി 22/03/2025 : പാലക്കാട്, മലപ്പുറം, വയനാട് 23/03/2025 : മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത് ഇടിമിന്നൽ ജാഗ്രതാ നിർദേശം കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (21/03/2025) ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; 22/03/2025, 23/03/2025 തീയതികളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; 24/03/2025, 25/03/2025 തീയതികളിൽ ഇടിമിന്നലോടു കൂടിയ…
Read Moreകോന്നി പോത്തുപാറ കമ്പകത്തുംപച്ചയിൽ കാട്ടാന ചരിഞ്ഞു
konnivartha.com: കോന്നി പോത്തുപാറ കമ്പകത്തുംപച്ചയിലും കാട്ടാന ചരിഞ്ഞു .ഉച്ചയ്ക്ക് ആണ് കാട്ടാന ചരിഞ്ഞത് കണ്ടത് . വനപാലകര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു . ഇന്നലെ കോന്നി കല്ലേലി കടിയാര്‍ ഭാഗത്ത് രണ്ടു കാട്ടാനകള്‍ ഏറ്റു മുട്ടിയതിനെ തുടര്‍ന്ന് ഒരാന കുത്ത് കൊണ്ട് ചരിഞ്ഞിരുന്നു . പോസ്റ്റ്മോര്‍ട്ടം നടത്തി ആ കൊമ്പനെ സംസ്കരിച്ചു . കുത്ത് കൊണ്ട് കാട്ടാന ചരിഞ്ഞതിനു ഏതാനും കിലോമീറ്റര്‍ ഉള്ളില്‍ ആണ് മറ്റൊരു ആനയെ ചരിഞ്ഞ നിലയില്‍ ഇന്ന് കണ്ടത് . പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷമേ മരണ കാരണം അറിയൂ .അതിനു ഉള്ള നടപടികള്‍ തുടങ്ങി .
Read Moreഡെങ്കിപ്പനിയ്‌ക്കെതിരെ കൈകോർത്ത്
konnivartha.com/ കൊച്ചി: ഡെങ്കിപ്പനിയ്ക്ക് എതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ കൈകോർത്ത് കൊച്ചി അമൃത ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗവും തൃക്കാക്കര പുലരി റെസിഡന്റ്സ് അസോസിയേഷനും. സാമൂഹിക ആരോഗ്യ സംരക്ഷണത്തിനായി സമൂഹത്തിന്റെ ഇടപെടൽ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം അമൃത വിശ്വ വിദ്യാപീഠം റിസർച്ച് ഡീൻ ഡോ. ഡി.എം. വാസുദേവൻ നിർവഹിച്ചു. അമൃത ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം എമിറിറ്റസ് പ്രൊഫസർ ഡോ. കെ.എൻ. പണിക്കർ പദ്ധതി പരിചയപ്പെടുത്തി. അമൃത ആശുപത്രി കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. അശ്വതി. എസ്., തൃക്കാക്കര പുലരി റെസിഡന്റ്സ് അസോസിയേഷൻ പ്രതിനിധി മജീദ് തുടങ്ങിയവർ പ്രസംഗിച്ചു. ക്യാമ്പെയിന്റെ ഭാഗമായി ഡെങ്കിപ്പനി വൈറസ് വ്യാപനത്തിൽ ഈഡിസ് കൊതുകുകളുടെ പങ്ക്, രോഗലക്ഷണങ്ങൾ, പ്രതിരോധ നടപടികൾ എന്നിവയെക്കുറിച്ചുള്ള ക്ലാസുകൾ ഡോ. കെ.എൻ. പണിക്കർ, ഡോ. നവമി എസ്, ഡോ. വിഷ്ണു ബി…
Read More