എമ്പുരാൻ സിനിമാ വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് നടൻ മോഹന്ലാൽ. തന്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ തനിക്കും എമ്പുരാൻ ടീമിനും ആത്മാർഥമായ ഖേദമുണ്ടെന്നു സമൂഹമാധ്യമത്തിലെ പോസ്റ്റിൽ മോഹൻലാൽ വ്യക്തമാക്കി.വിവാദ വിഷയങ്ങളെ സിനിമയിൽനിന്നു നീക്കം ചെയ്യാൻ തീരുമാനിച്ചു കഴിഞ്ഞു. ജനങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് തന്റെ ശക്തിയെന്നും മോഹൻലാൽ പറഞ്ഞു. പോസ്റ്റിന്റെ പൂർണരൂപം:’ലൂസിഫർ’ ഫ്രാഞ്ചൈസിൻ്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എൻ്റെ കടമയാണ്. അതുകൊണ്ടു തന്നെ എൻ്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ട്, ഒപ്പം അതിൻ്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഞങ്ങൾ…
Read Moreവിഭാഗം: News Diary
മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും കെ സ്മാർട്ട് സംവിധാനം; ഏപ്രിൽ ഒന്നുമുതൽ
konnivartha.com: കേരളത്തിലെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും ഉപയോഗിച്ചുവരുന്ന ഐഎൽജിഎംഎസ് സോഫ്റ്റ് വെയറിന് പകരമായി കെ സ്മാർട്ട് (കേരള സൊല്യൂഷൻ ഫോർ മാനേജിംഗ് അഡ്മിനിസ്ട്രേറ്റീവ് റീഫോർമേഷൻ) സംവിധാനം ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വരും. ഏപ്രിൽ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നഗരസഭകളിൽ വിന്യസിച്ച കെ സ്മാർട്ട് സോഫറ്റ് വെയറിന്റെ മികച്ച പ്രവർത്തനം കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഏപ്രിൽ ഒന്നു മുതൽ കെ സ്മാർട്ട് നിലവിൽ വരുന്നത്. നിലവിലുള്ള എട്ട് മൊഡ്യൂളുകൾക്ക് പുറമേ തദ്ദേശ ഭരണ നിർവഹണത്തിന് ആവശ്യമായ മറ്റെല്ലാ മൊഡ്യൂളുകളും ഉൾപ്പെടുത്തിയാണ് കെ സ്മാർട്ട് എല്ലാ സ്ഥാപനങ്ങളിലും വിന്യസിക്കുന്നത്. ഇതോടെ എല്ലാ സേവനങ്ങളും ഓൺലൈൻ വഴി ലഭ്യമാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സാധിക്കും. കൂടാതെ പ്രാദേശിക ഭരണ നിർവഹണം പൂർണമായും ഡിജിറ്റലൈസ് ചെയ്യപ്പെടും. ജനന, മരണ രജിസ്ട്രേഷനുമായി…
Read Moreകോന്നി മുതുപേഴുങ്കൽ സ്വദേശി സന്തോഷി(48)ന് ശിക്ഷ
konnivartha.com:പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക് 8 ജീവപര്യന്തവും 3,85,000 രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അഡിഷണൽ സെഷൻസ് 1 കോടതി. 2021 നവംബർ 5 ന് കോന്നി പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റേതാണ് വിധി. 2021 മാർച്ച് ഒന്നുമുതൽ പല ദിവസങ്ങളിൽ കുട്ടിയുടെ വീട്ടിൽ വച്ച് പ്രതി ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ബലാൽസംഗത്തിനും പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരവും രജിസ്റ്റർ ചെയ്ത കേസിൽ കോന്നി മുതുപേഴുങ്കൽ സ്വദേശി സന്തോഷി(48)നെയാണ് കോടതി ശിക്ഷിച്ചത്. ശിക്ഷാകാലയളവ് ഒരുമിച്ച് അനുഭവിച്ചാൽ മതി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വ . ജെയ്സൺ മാത്യുവും പിന്നീട് സ്മിത പി ജോണും കോടതിയിൽ ഹാജരായി. എ എസ് ഐ ആൻസി കോടതി നടപടികളിൽ പങ്കാളിയായി. കേസ് രജിസ്റ്റർ ചെയ്തത് എസ് ഐ വി എസ് കിരണും, അന്വേഷണം പൂർത്തിയാക്കി കോടതിയിൽ…
Read Moreവനിതകള്ക്ക് യോഗ പരിശീലനവുമായി കോന്നി ഗ്രാമപഞ്ചായത്ത്
konnivartha.com: വനിതകള്ക്ക് സൗജന്യ യോഗ പരിശീലനം ഒരുക്കി കോന്നി ഗ്രാമപഞ്ചായത്ത്. ജനകീയ ആസൂത്രണ പദ്ധതിയില് ഉള്പ്പെടുത്തിയാണ് യോഗാ പരിശീലനം. തിങ്കള് മുതല് ശനി വരെ പഞ്ചായത്ത് ഹാളില് രാവിലെ 8.30ന് ക്ലാസ് ആരംഭിക്കും. ആറുമാസം ദൈര്ഘ്യം. ആയുര്വേദ മെഡിക്കല് ഓഫീസര് ഡോ. എസ് പി അര്ച്ചനയ്ക്കാണ് മേല്നോട്ടം. പി എസ് ദിലീപാണ് പരിശീലകന്. 19 വര്ഷമായി യോഗ പരിശീലകനാണ്. ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കാന് യോഗ സഹായിക്കുമെന്ന് ദിലീപ് പറഞ്ഞു. 20- 60 വയസുള്ള 35 അംഗങ്ങളാണ് ഉള്ളത്. യൂണിഫോമും ഇവര്ക്കുണ്ട്. അംഗങ്ങള്ക്ക് ഡോക്ടറുടെ പരിശോധന നിര്ബന്ധം. പഞ്ചായത്ത് വനിതാ കലോത്സവത്തിലും യോഗ പ്രദര്ശിപ്പിച്ചു. ജി എല് പി എസ് കോന്നി, കൈതക്കുന്ന്, പേരൂര്കുളം, പയ്യനാമണ് യു പി സ്കൂള് കുട്ടികള്ക്കും ദിലീപിന്റെ കീഴില് യോഗ പരിശീലനം നല്കുന്നു. 80 കുട്ടികളുണ്ട്. സ്കൂള് ദിനങ്ങളില് രാവിലെയാണ്…
Read Moreകോന്നി താലൂക്കാശുപത്രി:ഏപ്രില് 25 വരെ ലാബ് പ്രവര്ത്തനത്തിന് നിയന്ത്രണം
konnivartha.com: കോന്നി താലൂക്കാശുപത്രിയുടെ ലാബില് ഇലക്ട്രിക്കല് വര്ക്കുകള് നടക്കുന്നതിനാല് ഏപ്രില് ഒന്നുമുതല് 25 വരെ ലാബ് ഭാഗികമായി മാത്രം പ്രവര്ത്തിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു.
Read Moreമുഖം മിനുക്കി വല്ലന ആരോഗ്യകേന്ദ്രം
konnivartha.com: ആതുരസേവന രംഗത്ത് വികസന കുതിപ്പോടെ പന്തളം ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്കിലെ വല്ലന സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ പുതിയ കെട്ടിടനിര്മാണം അവസാനഘട്ടത്തില്. ആധുനിക സംവിധാനത്തോടെ 6200 ചതുരശ്ര അടി ഇരുനില കെട്ടിടവും ആര്ദ്രം മിഷന് പദ്ധതി പ്രകാരമുള്ള അടിസ്ഥാന സൗകര്യമാണുള്ളത്. ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം വേണമെന്ന ആവശ്യമാണ് പരിഹരിക്കുന്നത്. ദേശീയ ആയുഷ് മിഷനില് നിന്നും രണ്ടു കോടി രൂപയും സംസ്ഥാന സര്ക്കാരിന്റെ തനത് ഫണ്ടില് നിന്ന് 51 ലക്ഷം രൂപയും അനുവദിച്ചു. ആറന്മുള ഗ്രാമപഞ്ചായത്ത് 13-ാം വാര്ഡിലാണ് ആരോഗ്യ കേന്ദ്രം. 1961ല് സര്ക്കാര് ഡിസ്പെന്സറി ആയി ആരംഭിച്ച് പിന്നീട് പ്രാഥമിക ആരോഗ്യകേന്ദ്രവും 2009 ല് ബ്ലോക്ക് കമ്മ്യൂണിറ്റി ഹെല്ത്ത് സെന്ററുമായി ഉയര്ന്നു. 200 ല് അധികം രോഗികള് ദിനവും എത്തുന്നു. സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലാണ് എഴിക്കാട് എസ്.സി ഉന്നതി. കുളനട, മെഴുവേലി, ആറന്മുള ഗ്രാമപഞ്ചായത്തിലെ പൊതുജനാരോഗ്യ…
Read Moreകൈപ്പട്ടൂർ -മാത്തൂർ പാലം നിർമ്മാണം: ഇൻവെസ്റ്റിഗേഷൻ ടെൻഡർ ക്ഷണിച്ചു
konnivartha.com: കൈപ്പട്ടൂർ -മാത്തൂർ പാലം നിർമ്മാണം ഇൻവെസ്റ്റിഗേഷൻ ടെൻഡർ ക്ഷണിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. കോന്നി നിയോജകമണ്ഡലത്തിലെ വള്ളിക്കോട് പഞ്ചായത്തിലെ കൈപ്പട്ടൂർ പരുമലകുരിശ് കടവിൽ നിന്നും ചെന്നീർക്കര പഞ്ചായത്തിലെ മാത്തൂർ കടവിലേക്ക് 12 മീറ്റർ വീതിയുള്ള വലിയ പാലം നിർമ്മിക്കുന്നതിന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നൽകിയ അപേക്ഷയുടെ ഭാഗമായി പാലത്തിന്റെ ഇൻവെസ്റ്റിഗേഷനും മണ്ണ് പരിശോധനയും നടത്തുന്നതിനായി 5.6 ലക്ഷം രൂപ സംസ്ഥാന സർക്കാർ അനുവദിക്കുകയും ടെൻഡർ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. പൊതുമരാമത്ത് പാലം വിഭാഗത്തിനാണ് പ്രവർത്തിയുടെ നിർവഹണ ചുമതല.02.4.2025 ആണ് കരാർ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി.നിലവിൽ മാത്തൂർ കടവിൽ ജില്ലാ നിർമ്മിതി കേന്ദ്രം നിർമിച്ച പാലത്തിന്റെ തൂണുകൾ നിലനിൽക്കുകയാണ്. അനുവദിക്കാതെ ഭരണാനുമതി നൽകിയതിനെ തുടർന്ന് തുക ലഭിക്കാതെ കരാറുകാരൻ…
Read MoreThe Future of Wildland Fire Response
Advanced Capabilities for Emergency Response Operations project, or ACERO, stationed researchers at multiple strategic locations across the foothills of the Sierra de Salinas mountains in Monterey County, California. Their mission: to test and validate a new, portable system that can provide reliable airspace management under poor visual conditions, one of the biggest barriers for aerial wildland firefighting support. “At NASA, we have decades of experience leveraging our aviation expertise in ways that improve everyday life for Americans,” said Carol Carroll, deputy associate administrator for NASA’s Aeronautics Research Mission Directorate at…
Read Moreമ്യാൻമർ ഭൂചലനം :ഇന്ത്യക്കാരെ സഹായിക്കാനായി ഹെൽപ്ലൈൻ നമ്പർ പ്രസിദ്ധീകരിച്ചു
konnivartha.com: മ്യാൻമറിലെ ഭൂചലനത്തെ തുടർന്ന് ഇന്ത്യക്കാരെ സഹായിക്കാനായി തായ്ലൻഡിലെ ഇന്ത്യൻ എംബസി നമ്പറുകൾ പ്രസിദ്ധീകരിച്ചു. അത്യാവശ്യഘട്ടങ്ങളിൽ +66618819218 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണെന്ന് ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു. മ്യാൻമറിൽ ഭൂചനമുണ്ടായതിനെ തുടർന്ന് തൊട്ടടുത്ത രാജ്യമായ തായ്ലൻഡിലും ശക്തമായ കുലുക്കം അനുഭവപ്പെട്ടു.ഇതുവരെ ഇന്ത്യൻ പൗരൻമാർക്ക് അനിഷ്ട സംഭവങ്ങൾ ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.മ്യാൻമറിലെ ദുരിതബാധിതർക്ക് എല്ലാവിധ സഹായങ്ങൾ നൽകാനും ഇന്ത്യ തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.ഭൂചലനത്തിന് പിന്നാലെ മ്യാൻമറിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് (12.50) മ്യാൻമറിലുണ്ടായത്.ഭൂചലനത്തിൽ 144 മരണം സ്ഥിരീകരിച്ചു .ആറു പ്രവിശ്യകൾ പൂർണമായി തകർന്നു.ആയിരത്തോളം ആളുകള്ക്ക് പരിക്ക് ഉണ്ട് . After powerful earthquake tremors recorded in Bangkok and in other parts of Thailand, the Embassy is closely monitoring the situation in…
Read Moreപത്തനംതിട്ട ജില്ലയില് എലിപ്പനി: മുന്കരുതല് സ്വീകരിക്കണം
പത്തനംതിട്ട ജില്ലയില് ഇടവിട്ട് വേനല് മഴപെയ്യുന്നതിനാല് എലിപ്പനിക്കെതിരെ ജാഗ്രത പുലര്ത്തണമെന്ന് ജില്ലാ മെഡിക്കല് ഓഫീസര് (ആരോഗ്യം) ഡോ. എല്. അനിതകുമാരി അറിയിച്ചു. കുട്ടികളില് എലിപ്പനി കേസുകള് റിപ്പോര്ട്ട് ചെയ്യുന്നതിനാല് പ്രത്യേകം ശ്രദ്ധ പുലര്ത്തണം. റോഡിലും കളിസ്ഥലങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളത്തില് എലിപ്പനിക്ക് കാരണമായ ലെപ്റ്റോസ്പൈറ ബാക്ടീരിയ കാണപ്പെടാം. രോഗാണുക്കള് കലര്ന്ന മലിന ജലത്തില് ഇറങ്ങുമ്പോള് ഇവ ശരീരത്തില് പ്രവേശിക്കും. ശരീരത്തില് മുറിവുകളോ പോറലുകളോ ഉള്ളപ്പോള് മലിനജലത്തില് ഇറങ്ങുകയോ കൈകാലുകള്, മുഖം എന്നിവ കഴുകുകയോ ചെയ്യരുത്. കെട്ടിക്കിടക്കുന്ന വെള്ളത്തില് ഇറങ്ങേണ്ടി വന്നാല് കൈകാലുകള് സോപ്പുപയോഗിച്ച് നന്നായി കഴുകണം. പനിയുണ്ടായാല് മലിനജലത്തില് കളിക്കുകയോ, കുളിക്കുകയോ മുഖം കഴുകുകയോ ചെയ്തിട്ടുണ്ടെങ്കില് ആ വിവരം ഡോക്ടറോട് പറയണം. വയലില് പണിയെടുക്കുന്നവര്, ഓട,തോട്,കനാല്, കുളങ്ങള്, വെള്ളക്കെട്ടുകള് എന്നിവ വൃത്തിയാക്കുന്നവരിലും ക്ഷീരകര്ഷകര്, തൊഴിലുറപ്പ് തൊഴിലാളികള് എന്നിവര്ക്കും രോഗസാധ്യത കൂടുതലാണ്. ഇത്തരം ജോലികളില് ഏര്പ്പെടുന്നവര് എലിപ്പനി മുന്കരുതല്…
Read More