konnivartha.com: പുനലൂര് മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിര്മ്മാണം പൂര്ത്തിയായിട്ട് കുറച്ചു മാസങ്ങള് കഴിഞ്ഞു . നിര്മ്മാണത്തിലെ അപാകതകള് തുടക്കം മുതല് ചൂണ്ടി കാട്ടിയിട്ടും തങ്ങള്ക്ക് തോന്നും പടി റോഡ് നിര്മ്മിച്ചതിനാല് കോന്നി മുറിഞ്ഞകല് ഭാഗത്ത് പല സ്ഥലത്തും കുഴികള് രൂപപ്പെട്ടു . കെ എസ് ടി പി അധികാരികള് മാസങ്ങളായി കണ്ടില്ല എന്ന് നടിക്കുന്ന ഈ കുഴികള് ഇതാ ഇവിടെ കിടന്നു വളരുന്നു . അല്പ്പം കൂടി കഴിഞ്ഞാല് പാതാളത്തില് എത്തുവാന് താമസം വേണ്ട . വേഗതയില് എത്തുന്ന വാഹനങ്ങള് മൂലം സ്ഥിരം അപകടം ഉണ്ടാകുന്ന സ്ഥലം ആണ് ഇവിടെ .ഇവിടെയാണ് പല സ്ഥലത്തും ചെറുതും വലുതുമായ കുഴികള് ഉള്ളത് .മുറിഞ്ഞകല് ഭാഗത്ത് വെറുതെ ഒന്ന് കണ്ണോടിച്ചാല് കാണാം അഞ്ചോളം കുഴികള് . അതിരുങ്കല് നിന്ന് വന്നിറങ്ങുന്ന മുറിഞ്ഞകല് ഭാഗത്ത് വലിയ കുഴി തന്നെ ഉണ്ട് . വാഹനങ്ങള് അടുത്ത്…
Read Moreവിഭാഗം: News Diary
മത്തായി കസ്റ്റഡി മരണം: തുടരന്വേഷണത്തിന് ഉത്തരവ്
പത്തനംതിട്ട ചിറ്റാറിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത മത്തായി മരിച്ച സംഭവത്തിൽ തുടരന്വേഷണം നടത്താൻ തിരുവനന്തപുരം സിബിഐ കോടതിയുടെ ഉത്തരവ്. വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൊലകുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് മത്തായിയുടെ ഭാര്യ ഷീബ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. 2020 ജൂലൈ 28 നായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ കൂട്ടിക്കൊണ്ടുപോയ പിപി മത്തായിയെ എസ്റ്റേറ്റ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 2020 ജൂലൈ 20 നാണ് മത്തായിയുടെ മൃതദേഹം ഇദ്ദേഹത്തിന്റെ കുടുംബവീടായ കുടപ്പനക്കുളത്തെ കിണറ്റില് കാണപ്പെട്ടത്. അന്നേദിവസം വൈകിട്ട് മത്തായിയെ താമസസ്ഥലമായ അരീക്കക്കാവിലെ വീട്ടില് നിന്നും വനപാലകസംഘം വിളിച്ചിറക്കിക്കൊണ്ടു പോകുകയായിരുന്നു. കുടപ്പനക്കുളം ഭാഗത്ത് വനംവകുപ്പ് സ്ഥാപിച്ച കാമറ നശിപ്പിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി മത്തായിയെ വനത്തിലെത്തിച്ച് അന്വേഷണം നടത്തിയിരുന്നു. കാമറയുടെ മെമ്മറി കാര്ഡ് കണ്ടെത്താനുള്ള പരിശോധനയ്ക്കിടെ മത്തായി കിണറ്റിലേക്കു ചാടിയെന്നാണ് വനപാലകര് പറഞ്ഞത്. സംഭവം വിവാദമായതോടെ മത്തായിയുടെ മൃതദേഹം…
Read Moreകോന്നിയില് കാർഷിക സെമിനാർ നടത്തി
konnivartha.com: അഗ്രോ ക്ലിനിക് സെന്റർ കോന്നിയും ടി സ്റ്റാൻസ് ആൻഡ് കമ്പനി ലിമിറ്റഡ് ഉം സംയുക്തമായികോന്നി ഗ്രാമ പഞ്ചായത്ത് പ്രിയ ദർശിനിഹാളിൽ വെച്ചു കാർഷിക സെമിനാർ നടത്തി . കോന്നി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി അബ്രഹാം ഉദ്ഘാടനം ചെയ്തു. കാർഷിക വിദഗ്ദ്ധർ കൃഷി സെമിനാർ നയിച്ചു . റബ്ബർ ബോർഡ് മെമ്പർ സി എസ് സോമൻ കോന്നി, കോന്നി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഷെറിൻ മുള്ളർ, ടി സ്റ്റൈൻസ് ആൻഡ് കമ്പനിയുടെ മാർക്കറ്റിംഗ് മാനേജർ സാജൻ ജോസഫ്, അഗ്രോ ക്ലിനിക് സെന്റർ മാനേജിങ് ഡയറക്ടർ മാത്യു ജോസഫ്, ധനേഷ് ഗോവിന്ദ്, അജിൻ ഷാജി, സെബാസ്റ്റ്യൻ തോമസ്, ഷൈൻ കെ ബേബി, മാത്യു മല്ലശേരി എന്നിവർ സംസാരിച്ചു.
Read Moreസാങ്കേതികവിദ്യാ, സംരംഭകത്വ കേന്ദ്രം സ്ഥാപിക്കും
കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരത്തെ CSIR-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (CSIR-NIIST) തിരുവനന്തപുരം തോന്നയ്ക്കലിലെ ബയോ 360 ലൈഫ് സയൻസസ് പാർക്കിൽ നൂതനാശയം,സാങ്കേതികവിദ്യാ, സംരംഭകത്വ കേന്ദ്രം സ്ഥാപിക്കും. ഇത് സംബന്ധിച്ച പദ്ധതിക്ക് കേരള മന്ത്രിസഭ അംഗീകാരം നൽകി. പദ്ധതിക്കായി സാമ്പത്തിക ചെലവില്ലാതെ 90 വർഷത്തെ പാട്ടത്തിന് 10 ഏക്കർ ഭൂമി അനുവദിച്ചിട്ടുണ്ട്. നിർദ്ദിഷ്ട CSIR-NIIST നൂതനാശയ കേന്ദ്രം, ഇന്റർ ഡിസിപ്ലിനറി ഗവേഷണം, ഉൽപ്പന്ന വികസനം, സംരംഭകത്വം എന്നിവ വളർത്തിയെടുക്കുന്നതിനുള്ള ഒരു സഹകരണ കേന്ദ്രമായി പ്രവർത്തിക്കും. മലിനജലത്തിൽ നിന്നുള്ള സോളാർ ഹൈഡ്രജൻ ഉൽപാദനത്തിനുള്ള പൈലറ്റ് പ്ലാന്റ്, ബയോ-എനേബ്ലർ ബയോ നിർമ്മാണ യൂണിറ്റ്,ബയോപോളിമർ, ബയോ അധിഷ്ഠിത ഉൽപ്പന്ന ഉൽപാദന ലൈൻ, ആയുഷ് നിർമ്മാണ, സ്റ്റാൻഡേർഡൈസേഷൻ ഹബ്, പ്രാദേശിക വിഭവ വികസന കേന്ദ്രം എന്നിവ കേന്ദ്രത്തിന് കീഴിലുള്ള പ്രധാന സംരംഭങ്ങളിൽ…
Read Moreറാന്നി ജില്ലയിലെ ആദ്യ അതിദാരിദ്ര്യ മുക്ത പഞ്ചായത്ത്
konnivartha.com: പത്തനംതിട്ട ജില്ലയിലെ ആദ്യ അതിദാരിദ്ര്യ മുക്ത പഞ്ചായത്തായി റാന്നിയെ പ്രഖ്യാപിച്ച് എംഎല്എ അഡ്വ പ്രമോദ് നാരായണ്. പാര്പ്പിടം ഇല്ലാത്തവര്ക്ക് ലൈഫ് ഭവന പദ്ധതി സഹായകമായെന്നും തൊഴില് അന്വേഷകര് ഉള്പ്പടെ എല്ലാവരെയും പ്രതിസന്ധികളില് ചേര്ത്തു നിര്ത്തിയ സര്ക്കാരാണ് ഭരിക്കുന്നതെന്ന് എംഎല്എ പറഞ്ഞു. റാന്നി താലൂക്കാശുപത്രി നിര്മാണം ആരംഭിച്ചു. റാന്നി പെരുമ്പുഴ ബസ് സ്റ്റാന്ഡ് സ്ത്രീ സൗഹൃദമാക്കുന്നതിന് 50 ലക്ഷം രൂപ അനുവദിക്കും . നോളേഡ്ജ് വില്ലേജിന്റെ ഭാഗമായി സൗജന്യ പിഎസ്സി പരിശീലനം, കുടുംബശ്രീയുമായി ചേര്ന്ന് സ്കില് ഡെവലപ്പ്മെന്റ് എന്നിവ ഓഗസ്റ്റില് ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. റാന്നി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില് നടന്ന ചടങ്ങില് പ്രസിഡന്റ് കെ ആര് പ്രകാശ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം നയന സാബു , പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന് അജിമോന് പുതുശ്ശേരിമല, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഗീത…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള് ( 05/06/2025 )
പരിസ്ഥിതി ദിനത്തില് ‘പച്ച’ മനുഷ്യനായി ജില്ലാ കലക്ടര് സമയം രാവിലെ 9.20. കോന്നി- പത്തനംതിട്ട കെഎസ്ആര്ടിസി ബസ് കുലശേഖരപതിയില് നിര്ത്തുമ്പോള് കയറാനായി ഒരു യാത്രികന് കൂടി ഉണ്ടായിരുന്നു, പത്തനംതിട്ടയുടെ സ്വന്തം കലക്ടര് എസ് പ്രേം കൃഷ്ണന്. ടിക്കറ്റെടുത്ത് ഗണ്മാനോടൊപ്പം ജില്ലാ കലക്ടറെ കണ്ടപ്പോള് യാത്രക്കാര്ക്ക് അത്ഭുതം. സ്റ്റാന്ഡില് ബസ് എത്തിയപ്പോള് കാഴ്ചക്കാരുടെ എണ്ണം കൂടി. അപ്രതീക്ഷിതമായി വിഐപിയെ കണ്ട യാത്രക്കാര് സെല്ഫി പകര്ത്താന് തിരക്കുകൂട്ടി. തുടര്ന്ന് അടുത്ത കെഎസ്ആര്ടിസി ബസില് സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലേക്ക്. പിന്നീട് കാല് നടയായി കലക്ടറേറ്റിലേക്ക്. കലക്ടറേറ്റ് അങ്കണത്തില് ഫലവൃക്ഷ തൈയും നട്ട് ചേമ്പറിലേക്ക്. പരിസ്ഥിതി ദിനത്തില് ‘പച്ച’ മനുഷ്യനായി ഔദ്യോഗിക ജീവിതത്തിലേക്ക് കലക്ടര് കടന്നു. ‘ഈ പരിസ്ഥിതി ദിനത്തില് ഞാന് ഔദ്യോഗിക വാഹനം ഉപേക്ഷിച്ചു ജനങ്ങള്ക്കൊപ്പം പൊതുഗതാഗതത്തെ ഉപയോഗിക്കാന് തീരുമാനിച്ചിരിക്കുന്നു. ഇതേ പോലെ എനിക്കൊപ്പം പത്തനംതിട്ടയും കൂടെ ചേര്ന്നാല് ഒരു ദിവസമെങ്കിലും…
Read Moreകേരളത്തിലെ കേന്ദ്ര ഗവൺമെൻ്റ് ഓഫീസുകൾക്ക് ബക്രീദ് അവധി ശനിയാഴ്ച്ച
konnivartha.com: ബക്രീദ് അവധി 2025 ജൂൺ 07 (ശനി) ലേക്ക് മാറ്റിവച്ച കേരള ഗവണ്മെൻ്റ് ഉത്തരവ് പ്രകാരം കേരളത്തിലെ കേന്ദ്ര ഗവൺമെൻ്റ് ഓഫീസുകൾക്കും അവധി ശനിയാഴ്ചയിലേക്ക് മാറ്റിയതായി കോ-ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു. 2025 ജൂൺ 6 (വെള്ളി) പ്രവൃത്തി ദിവസമായിരിക്കും.
Read Moreപരിസ്ഥിതി ദിനത്തില് ‘പച്ച’ മനുഷ്യനായി ജില്ലാ കലക്ടര്
സമയം രാവിലെ 9.20. കോന്നി- പത്തനംതിട്ട കെഎസ്ആര്ടിസി ബസ് കുലശേഖരപതിയില് നിര്ത്തുമ്പോള് കയറാനായി ഒരു യാത്രികന് കൂടി ഉണ്ടായിരുന്നു, പത്തനംതിട്ടയുടെ സ്വന്തം കലക്ടര് എസ് പ്രേം കൃഷ്ണന്. ടിക്കറ്റെടുത്ത് ഗണ്മാനോടൊപ്പം ജില്ലാ കലക്ടറെ കണ്ടപ്പോള് യാത്രക്കാര്ക്ക് അത്ഭുതം. സ്റ്റാന്ഡില് ബസ് എത്തിയപ്പോള് കാഴ്ചക്കാരുടെ എണ്ണം കൂടി. അപ്രതീക്ഷിതമായി വിഐപിയെ കണ്ട യാത്രക്കാര് സെല്ഫി പകര്ത്താന് തിരക്കുകൂട്ടി. തുടര്ന്ന് അടുത്ത കെഎസ്ആര്ടിസി ബസില് സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലേക്ക്. പിന്നീട് കാല് നടയായി കലക്ടറേറ്റിലേക്ക്. കലക്ടറേറ്റ് അങ്കണത്തില് ഫലവൃക്ഷ തൈയും നട്ട് ചേമ്പറിലേക്ക്. പരിസ്ഥിതി ദിനത്തില് ‘പച്ച’ മനുഷ്യനായി ഔദ്യോഗിക ജീവിതത്തിലേക്ക് കലക്ടര് കടന്നു. ‘ഈ പരിസ്ഥിതി ദിനത്തില് ഞാന് ഔദ്യോഗിക വാഹനം ഉപേക്ഷിച്ചു ജനങ്ങള്ക്കൊപ്പം പൊതുഗതാഗതത്തെ ഉപയോഗിക്കാന് തീരുമാനിച്ചിരിക്കുന്നു. ഇതേ പോലെ എനിക്കൊപ്പം പത്തനംതിട്ടയും കൂടെ ചേര്ന്നാല് ഒരു ദിവസമെങ്കിലും നമുക്ക് വായു മലിനീകരണത്തില് നിന്നും…
Read Moreകോന്നി :കാട്ടാനക്കൂട്ടത്തെ നിരീക്ഷിക്കാന് മൂന്ന് സ്ഥലത്ത് ക്യാമറ സ്ഥാപിച്ചു
konnivartha.com: കോന്നി ജനവാസമേഖലയില് ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ നിരീക്ഷിക്കാന് ക്യാമറ സ്ഥാപിച്ചു. കുളത്തുമണ്, ചെളിക്കുഴി, കല്ലേലി ഭാഗങ്ങളിലാണ് ക്യാമറ സ്ഥാപിച്ചത്. കാമറ നിരീക്ഷണത്തിലൂടെ ആനയുടെ സഞ്ചാരപാത കണ്ടെത്തി തുടര്നടപടിയിലേക്ക് കടക്കും. കഴിഞ്ഞ ദിവസം കമ്പകത്തുംപച്ചയില് നിന്ന് ആനക്കൂട്ടത്തെ കിളിയറ ഭാഗത്തേക്ക് തിരിച്ചു വിട്ടിരുന്നു. ആനക്കൂട്ടത്തിന്റെ സഞ്ചാരപാത മനസിലാക്കുന്നതിനാണ് കാമറ സ്ഥാപിച്ചത്. കാട്ടാനക്കൂട്ടത്തെ കണ്ടെത്താന് റാപിഡ് റെസ്പോണ്സ് ടീം, വനംവകുപ്പ് ജീവനക്കാരും നാട്ടുകാരും ചേര്ന്ന മൂന്ന് സംഘമാണ് തിരച്ചിലില് ഏര്പ്പെട്ടത്. ആനകളെ ഉള്ക്കാട്ടിലേക്ക് കയറ്റി വിടുന്നതിന് പമ്പ് ആക്ഷന് ഗണ് ഉപയോഗിക്കും. സംഘത്തിന് വേണ്ട നിര്ദേശം നല്കുന്നതിന് വനത്തിന് പുറത്ത് ടീമുണ്ട്. കഴിഞ്ഞ ദിവസങ്ങളില് കോന്നി വനം ഡിവിഷനിലെ ജനവാസമേഖലയില് കാട്ടാനക്കൂട്ടം ഇറങ്ങി നാശനഷ്ടം ഉണ്ടാക്കിയിരുന്നു. വന്യമൃഗസംഘര്ഷവുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യത്തില് ബന്ധപ്പെടേണ്ട നമ്പര്. കോന്നി- 9188407513, റാന്നി- 9188407515
Read Moreകേരള തീരത്ത് മുങ്ങിയ കപ്പലിൽ കാത്സ്യം കാർബൈഡ് മുതൽ തേങ്ങ വരെ
നാലു കണ്ടെയ്നറുകളിൽ കശുവണ്ടി പരിപ്പ് ,46 കണ്ടെയ്നറുകളിൽ തേങ്ങയും വിവിധ നട്ട്സ്സുകളും,39 കണ്ടെയ്നറുകളിൽ കോട്ടൺ ഇനങ്ങള് ,60 കണ്ടെയ്നറുകളിൽ പ്ലാസ്റ്റിക്ക് ഉല്പ്പന്നങ്ങള്ക്ക് ഉള്ള പോളിമർ അസംസ്കൃത വസ്തുക്കള് ,87 കണ്ടെയ്നറുകളിൽ വിവിധ തടികള് ,71 കണ്ടെയ്നറുകള് ശൂന്യം ,12 എണ്ണത്തില് കാത്സ്യം കാർബൈഡ് (ഒരു രാസസംയുക്തമാണ് കാൽസ്യം കാർബൈഡ്,കാൽത്സ്യം സൈനാമൈഡ് , അസറ്റ്ലീൻ എന്നീ രാസപദാർത്ഥങ്ങളുടെ നിർമ്മാണത്തിന് വാണിജ്യപരമായി ഉപയോഗിക്കുന്ന സംയുക്തമാണ് ഇത്.കാൽസ്യം കാർബൈഡ് ജലവുമായി പ്രവർത്തിപ്പിച്ച് അസറ്റിലിൻ നിർമ്മിക്കുന്നു.ഉന്നതോഷ്മാവിൽ കാൽസ്യം കാർബൈഡ് നീരാവിയുമായി പ്രവർത്തിച്ച് കാൽസ്യം കാർബണേറ്റ്, കാർബൺ ഡയോക്സൈഡ്, ഹൈഡ്രജൻ എന്നിവയുണ്ടാകുന്നു) എന്നിവയാണ് ഉണ്ടായിരുന്നത് .കസ്റ്റംസിന് കൈമാറിയ പട്ടികയിൽ ആണ് ഇനം തിരിച്ചുള്ള കണക്ക് ഉള്ളത് . മുങ്ങിയ കപ്പലിലെ 13 കണ്ടയ്നറുകൾ ഇപ്പോഴും കപ്പലില് തന്നെ ഉണ്ടെന്നു ആണ് അറിയുന്നത് . 13 കണ്ടെയ്നറുകളിലാണ് പ്രശ്നമുള്ളത്. അവ എടുത്തു മാറ്റുന്നതിനുള്ള ശ്രമങ്ങൾ…
Read More