കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. റെഡ് അലർട്ട് 26/06/2025: ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm -ൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥാ വകുപ്പ് അർത്ഥമാക്കുന്നത്. ഓറഞ്ച് അലർട്ട് 26/06/2025: പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ 27/06/2025: എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട് 28/06/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4…
Read Moreവിഭാഗം: News Diary
പേടകം ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തു
ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല ഉൾപ്പടെയുള്ള ബഹിരാകാശ സഞ്ചാരികളുമായി ആക്സിയം-4 ദൗത്യ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. വൈകീട്ട് 4 മണിക്കാണ് പേടകം നിലയവുമായി ഡോക്ക് ചെയ്തത്.24 മണിക്കൂറിലേറെ നീളുന്ന യാത്രയ്‌ക്കൊടുവിവിലാണ് സംഘം നിലയത്തിലെത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ശുഭാംശു ശുക്ലയടക്കം നാല് ബഹിരാകാശ സഞ്ചാരികള്‍ ഉള്‍പ്പെടുന്ന ഡ്രാഗണ്‍ ബഹിരാകാശ പേടകം സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍-9 റോക്കറ്റിന്റെ സഹായത്തോടെ വിക്ഷേപിച്ചത്. ഫ്ളോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39-എയില്‍നിന്നായിരുന്നു വിക്ഷേപണം. നാസയുടെ മുന്‍ ബഹിരാകാശ സഞ്ചാരിയും ആക്സിയം സ്പേസിന്റെ ഹ്യൂമന്‍ സ്പേസ്ഫ്ളൈറ്റ് ഡയറക്ടറുമായ പെഗ്ഗി വിറ്റ്സണാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ കമാന്‍ഡറാണ് അദ്ദേഹം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല. ബഹിരാകാശ യാത്ര നടത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും. 1984…
Read Moreപ്രധാന വാർത്തകൾ (2025 ജൂൺ 26 വ്യാഴം)
◾ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം വീണ്ടും വിവാദമാകുന്നു. ഭാരതാംബ വിവാദത്തില്‍ സര്‍ക്കാരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. താന്‍ ആരുടെയും ആദര്‍ശത്തെ എതിര്‍ക്കുന്നില്ലെന്നും അതേസമയം തനിക്ക് തന്റേതായ വിശ്വാസങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്എഫ്ഐ, കെഎസ്.യു പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ കേരള യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു ഗവര്‍ണറുടെ പ്രസ്താവന. ◾ വിവാദമായ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം രാജ്ഭവന് പുറത്തെ വേദിയിലും. അടിയന്തരാവസ്ഥയുടെ അന്‍പത് ആണ്ടുകള്‍ എന്ന പേരില്‍ ശ്രീ പദ്മനാഭ സേവാസമിതി കേരള സര്‍വകലാശാലയുടെ സെനറ്റ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ചിത്രം സ്ഥാപിച്ചത്. മതചിഹ്നമെന്ന് ആരോപിച്ച് രജിസ്ട്രാര്‍ പരിപാടിക്ക് അനുമതി നിഷേധിച്ചെങ്കിലും പ്രതിഷേധം വകവെക്കാതെ ഗവര്‍ണര്‍ പരിപാടിക്കെത്തി. ◾ കേരള സര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍ക്കെതിരെ എസ്എഫ്ഐയുടെ ബാനര്‍. ‘മിസ്റ്റര്‍ ഗവര്‍ണര്‍, ഭാരതാംബയും കാവി കോണകവും ഹെഡ്ഗേവാറും…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 26/06/2025 )
താല്‍പര്യപത്രം ക്ഷണിച്ചു പത്തനംതിട്ട എല്‍.എ (ജനറല്‍) ഓഫീസിലേക്ക് 1500 സിസി യില്‍ കൂടുതല്‍ കപ്പാസിറ്റിയുളള ടാക്സി വാഹനം സര്‍ക്കാര്‍ അംഗീകൃത നിരക്കില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ ലഭ്യമാക്കുന്നതിന് താല്‍പര്യപത്രം ക്ഷണിച്ചു. ജൂണ്‍ 28 ന് വൈകിട്ട് നാലിന് മുമ്പ് കളക്ടറേറ്റ്, മൂന്നാംനിലയിലെ എല്‍.എ (ജനറല്‍) ഓഫീസില്‍ താല്‍പര്യപത്രം സമര്‍പ്പിക്കണം. ഫോണ്‍ : 9745384838 വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു പറക്കോട് ബ്ലോക്ക് പഞ്ചായത്തിലെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി വാദ്യോപകരണം നല്‍കുന്നതിന്റെ ഉദ്ഘാടനം നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. കലാമേഖലയിലേക്ക് കൂടുതല്‍ യുവജനങ്ങളെ ആകര്‍ഷിക്കണം. കലാകാരന്മാര്‍ ലഹരി വിരുദ്ധ സന്ദേശത്തിന്റെ വക്താക്കളായി മാറണമെന്ന് അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തിലെ രജിസ്റ്റേഡ് ഗ്രൂപ്പുകള്‍ക്കാണ് വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി മണിയമ്മ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി സരസ്വതി, ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ്…
Read Moreവായനയിലൂടെ നല്ല സമൂഹത്തെ സൃഷ്ടിക്കാം: ഡെപ്യൂട്ടി സ്പീക്കര്‍
konnivartha.com: ആഴത്തിലുള്ള വായന നല്ല സമൂഹത്തെ സൃഷ്ടിക്കുമെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. വായനാവാരാഘോഷത്തിന്റെ ഭാഗമായി അടൂര്‍ സെന്റ് സിറിള്‍സ് കോളജില്‍ നടന്ന പുസ്തക കൈനീട്ടം പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ മാധ്യമങ്ങളില്‍ ഒതുങ്ങാതെ വായനയുടെ പ്രാധാന്യം പുതുതലമുറയെ ബോധ്യപെടുത്താന്‍ സാധിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി വാങ്ങിയ പുസ്തകങ്ങള്‍ ഡെപ്യൂട്ടി സ്പീക്കര്‍ കോളജ് പ്രിന്‍സിപ്പലിന് കൈമാറി. പ്രിന്‍സിപ്പല്‍ ഡോ. സൂസന്‍ അലക്‌സാണ്ടര്‍ അധ്യക്ഷയായി. അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Read Moreതിരുവനന്തപുരം ജില്ലയില്‍ ഇന്ന് കെഎസ്‌യുവിന്‍റെ വിദ്യാഭ്യാസബന്ദ്(26-06-25)
വ്യാഴാഴ്ച (26-06-25) തിരുവനന്തപുരം ജില്ലയില്‍ കെഎസ്‌യു വിദ്യാഭ്യാസബന്ദിന് ആഹ്വാനം ചെയ്തു. കേരള സര്‍വകലാശാലയെ കാവിവത്കരിച്ച ഗവര്‍ണര്‍ക്കെതിരേ പ്രതിഷേധിച്ച കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാര്‍ അടക്കമുള്ള കെഎസ്‌യു ഭാരവാഹികള്‍ക്കു നേരെയുണ്ടായ ആര്‍എസ്എസ്-യുവമോര്‍ച്ച ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്യുന്നതെന്ന് സംഘടനാച്ചുമതലയുള്ള ജില്ലാ ജനറല്‍ സെക്രട്ടറി അല്‍ സവാദ് പത്രക്കുറിപ്പില്‍ അറിയിച്ചു.
Read Moreകേരള തണ്ടാൻ മഹാസഭ ഭാരവാഹികൾ
കേരള തണ്ടാൻ മഹാസഭയിലേക്ക് അടൂർ താലൂക്കിൽ നിന്നും മഹാസഭ നിയോഗിച്ച വരണാധികാരി ശിവദാസൻ തിരുവനന്തപുരം, ഉപ വരണാധികാരി ലതികാമണി എന്നിവരുടെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ സംസ്ഥാന കമ്മിറ്റി അംഗമായി മനീഷ് മുറിഞ്ഞകൽ തെരഞ്ഞെടുക്കപ്പെട്ടു. താലൂക്ക് യൂണിയൻ പ്രസിഡന്റ് ശിവദാസൻ കെ, യൂണിയൻ സെക്രട്ടറി മോഹനൻ മെഴുവേലി എന്നിവരും സഹ ഭാരവാഹികളായി സംസ്ഥാന ജനറൽ സെക്രട്ടറി ജി വരദരാജൻ മുൻപാകെ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു.
Read Moreഡോക്ടർ പി.ഗോപിനാഥപിള്ള അനുസ്മരണം
Konnivartha. Com :നാല് പതിറ്റാണ്ടിലേറെ കോന്നിയിലെ സാധാരണ ജനങ്ങൾക്ക് ആശ്വാസമായി ആരോഗ്യരംഗത്ത് സജീവ സാന്നിധ്യമായിരുന്ന, കോന്നി ഗാന്ധിഭവൻ ദേവലോകം രക്ഷാധികാരി, ഏവർക്കും പ്രിയങ്കരനായിരുന്ന ഡോ. പി. ഗോപിനാഥപിള്ളയെ അനുസ്മരിക്കുന്നു. എലിയറയ്ക്കൽ ഗാന്ധിഭവൻ ദേവലോകത്തിൽ വച്ച് (പഴയ പീപ്പിൾസ് ആശുപത്രി) 2025 ജൂൺ 25 വൈകിട്ട് 5ന് നടക്കുന്ന ഈ ചടങ്ങിൽ സമസ്‌ത മേഖലകളിലും നിരവധി വ്യക്തിത്വങ്ങൾ പങ്കെടുക്കും എന്ന് ഗാന്ധി ഭവൻ ഭാരവാഹികൾ അറിയിച്ചു. രാജു എബ്രഹാം Ex. MLA (CPIM പത്തനംതിട്ട ജില്ലാ സെക്രട്ടറി),അഡ്വ. സതീഷ് കൊച്ചുപറമ്പിൽ (ഡിസിസി പ്രസിഡൻ്റ്, പത്തനംതിട്ട)എ. പത്മകുമാർ Ex. MLA (ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ്),വി.എ. സൂരജ് (ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ്),ഡോ. പുനലൂർ സോമരാജൻ (സെക്രട്ടറി & മാനേജിംഗ് ട്രസ്റ്റി, ഗാന്ധിഭവൻ)തുടങ്ങിയവർ അനുസ്മരണ സന്ദേശം കൈമാറും.
Read Moreപ്രധാന വാര്‍ത്തകള്‍ ( 25/06/2025 )
◾ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഇടപെട്ട് യുദ്ധം അവസാനിപ്പിച്ചു. ചരിത്രവിജയം അവകാശപ്പെട്ട് ഇറാനും ഇസ്രയേലും. ഇസ്രയേല്‍ അടിച്ചേല്‍പ്പിച്ച 12 ദിവസത്തെ യുദ്ധം അവസാനിച്ചെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ വ്യക്തമാക്കി. യുദ്ധത്തില്‍ ഇറാന്‍ ചരിത്രവിജയം നേടിയെന്നും പ്രസിഡന്റ് അവകാശപ്പെട്ടു. വെടിനിര്‍ത്തല്‍ നിലവില്‍ വന്നതോടെ ഇസ്രയേലിന്റെയും അമേരിക്കയുടെയും ഭീഷണിക്ക് മുന്നില്‍ കരുത്തോടെ നിലയുറപ്പിച്ചതിന് ഖമനയിയെ പ്രശംസിച്ച് ഇറാന്‍ ജനത തെരുവുകളില്‍ ആഹ്ലാദ പ്രകടനം നടത്തി. അതേസമയം ഇറാനെതിരേ ചരിത്രവിജയം നേടാനായെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അവകാശപ്പെട്ടു. ഇറാനുമായി വെടിനിര്‍ത്തല്‍ ധാരണയിലെത്തിയതിന് പിന്നാലെ രാജ്യത്തെ അഭിസംബോധനചെയ്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം വിജയം അവകാശപ്പെട്ടത്. ഈ വിജയം തലമുറകളോളം ഓര്‍മിക്കപ്പെടുമെന്നും നെതന്യാഹു പറഞ്ഞു. ◾ ജൂണ്‍ 13നാണ് ഇറാന്റെ ആണവ, സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ച് ഇസ്രയേല്‍ ഏറ്റുമുട്ടലിന് തുടക്കമിട്ടത്. 12 നാള്‍ നീണ്ട ആക്രമണത്തില്‍ ഇസ്രയേലില്‍ 29 പേരും ഇറാനില്‍…
Read Moreകേരളത്തിൽനിന്നുള്ള എൻജിനിയർമാരെ തേടുന്നു
konnivartha.com: രാജ്യത്തെ പ്രമുഖ നിർമാണക്കമ്പനികളിൽ കേരളത്തിലെ നൈപുണ്യമാർജ്ജിച്ച എൻജിനീയറിങ് ബിരുദധാരികൾക്കു പ്രിയമേറുന്നു. പുറത്തുള്ള സ്വകാര്യകമ്പനികൾ കേരളത്തിലെ വിദ്യാർത്ഥികളെ നേരിട്ടു നിയമിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചു വന്നിരിക്കുന്നു. സിവിൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്, മെക്കാനിക്കൽ എൻജിനീയറിങ് ബിരുദവും ഒപ്പം മികച്ച പ്രായോഗികപരിചയവും നേടിയവരെയാണ് കൂടുതലായും തെരഞ്ഞെടുക്കുന്നത്. സാങ്കേതികവിദഗ്ദ്ധരെയും ആവശ്യമുണ്ട്. ഒഡിഷ ആസ്ഥാനമായ ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ, ബഹുരാഷ്ട്രകമ്പനിയായ റെഞ്ച് സൊലൂഷൻ, ബംഗളൂരു ആസ്ഥാനമായ സാൽമൺ ലീപ്പ് തുടങ്ങിയ പ്രമുഖകമ്പനികളാണ് കേരളത്തിൽനിന്നുള്ള ഉദ്യോഗാർത്ഥികളിൽ താത്പര്യം കാണിച്ചു വന്നിരിക്കുന്നത്. 200-ൽപ്പരം എൻജിനീയർമാരെയും 2000-ലധികം ടെക്‌നീഷ്യന്മാരെയുമാണ് ആദ്യഘട്ടത്തിൽ വേണ്ടിവരിക. കേരളത്തിലെ ഉന്നത സാങ്കേതികവിദ്യാഭ്യാസമേഖലയ്ക്കു കൈവന്നിരിക്കുന്ന അംഗീകാരത്തിന്റെ സാക്ഷ്യമാണിത്. സംസ്ഥാന തൊഴിൽവകുപ്പിനു കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനെയാണ് (IIIC) ഇവർ സമീപിച്ചത്. എൻജിനീയർമാർക്കു തൊഴിൽലഭ്യതാക്ഷമത (employability) വളർത്താൻ അവിടെ നല്കുന്ന പരിശീലനത്തിന്റെ മികവു മനസിലാക്കിയാണിത്.…
Read More