konnivartha.com: കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ആണ് വളങ്ങള്‍ . കേന്ദ്ര സര്‍ക്കാര്‍ കാലാകാലങ്ങളില്‍ വളങ്ങള്‍ക്ക് കൃത്യമായ വില നല്‍കിയിട്ടുണ്ട് .പക്ഷെ കേരളത്തിലെ പല വളക്കടകളിലും വ്യത്യസ്ത തുക ആണ് ഈടാക്കുന്നത് . പല സഹകരണ സൊസൈറ്റി കീഴിലും ഉള്ള വളക്കടകളില്‍ പല വിധ വില . കൂടിയ തുക ഈടാക്കുന്ന പല സഹകരണ സൊസൈറ്റി വളക്കടകളും കാണുന്നു . ചാക്കുകളില്‍ അമ്പതു രൂപ അധികം ഈടാക്കുന്നു എന്നാണ് പരാതി . കേരളത്തിലെ ലീഗല്‍ മെട്രോളജി വകുപ്പില്‍ ഇത്തരം പരാതികള്‍ ലഭിച്ചു . പരാതികള്‍ എല്ലാം കൂടി ഫയലില്‍ തന്നെ . കുഴിച്ചിട്ട പരാതികള്‍ മുളച്ചു പൊന്തില്ല തളിര്‍ക്കില്ല പൂക്കില്ല കായ്ക്കില്ല നൂറു മേനി പോയിട്ട് ഒരു പതിര് എങ്കിലും കാഴ്ച്ചവെക്കില്ല . ലഭിച്ച പരാതികള്‍ എല്ലാം പൂഴ്ത്തി . കാര്‍ഷിക ആവശ്യങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് കേന്ദ്ര സര്‍ക്കാര്‍…
Read Moreവിഭാഗം: News Diary
ഐ.ടി ക്യാമ്പസ് കൊട്ടാരക്കര നെടുവത്തൂരില്‍ ഉദ്ഘാടനം ചെയ്തു
konnivartha.com: രാജ്യാന്തര ഐ.ടി കമ്പനിയായ സോഹോ കോര്‍പ്പറേഷന്റെ ഇന്ത്യയിലെ രണ്ടാമത്തെ ഐ.ടി ക്യാമ്പസ് കൊട്ടാരക്കര നെടുവത്തൂരില്‍ ഉദ്ഘാടനം ചെയ്തു കഴിഞ്ഞ ഒമ്പതു വര്‍ഷംകൊണ്ട് 6,000 കോടി രൂപയുടെ നിക്ഷേപമാണ് സ്റ്റാര്‍ട്ടപ്പുകള്‍ മുഖേന കേരളത്തിലെത്തിയത്. 900 ലധികം ആശയങ്ങള്‍ക്ക് പ്രാരംഭഘട്ട ധനസഹായമായി 50 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും ഉത്പന്നങ്ങളും സേവനങ്ങളും സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നേരിട്ട് വാങ്ങുന്നതിനുള്ള പരിധി 20 ലക്ഷത്തില്‍ നിന്നും 50 ലക്ഷമാക്കി ഉയര്‍ത്തി; 151 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 32 കോടി രൂപയുടെ പ്രൊക്വയര്‍മെന്റ് ലഭിച്ചു. ഐ ടി നിക്ഷേപകര്‍ കേരളത്തിലേക്ക് കൂടുതലായി കടന്നുവരുന്നു. സംസ്ഥാനത്ത് ഐ ടി കയറ്റുമതി ഒരു ലക്ഷം കോടിയോട് അടുക്കുന്നു. കഴിഞ്ഞ ആഴ്ച ലുലു ഗ്രൂപ്പിന്റെ ഐ ടി പാര്‍ക്ക് എറണാകുളത്ത് പ്രവര്‍ത്തനമാരംഭിച്ചു. മറ്റൊരു 500 കോടി രൂപയുടെ നിക്ഷേപം കൂടി വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു. ആദ്യഘട്ടത്തില്‍…
Read Moreകോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നു; ഒരു സ്ത്രീ മരിച്ചു
konnivartha.com:കോട്ടയം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.കെട്ടിടത്തിൽ കുടുങ്ങിയ സ്ത്രീയാണ് മരിച്ചത്.തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു (52)വാണ് മരിച്ചത്. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് രക്ഷാപ്രവർത്തകർ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.അഗ്നിരക്ഷാ സേനയും പോലീസും രക്ഷാപ്രവർത്തനം നടത്തി .അപകടത്തിൽ വയനാട് മീനങ്ങാടി സ്വദേശി അലീന വിൻസന്റിന് (11) ആണ് പരുക്കേറ്റു.10,11,14 വാർഡുകളിലും പരിസരങ്ങളിലുമുണ്ടായിരുന്ന രോഗികളെയും കൂട്ടിരിപ്പുകാരെയും ഒഴിപ്പിച്ചു.
Read Moreബ്രിട്ടീഷ് യുദ്ധ വിമാനത്തെ ടൂറിസം വകുപ്പ് പരസ്യമാക്കി
konnivartha.com: യന്ത്രതകരാറിനെ തുടര്‍ന്ന തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയ ബ്രിട്ടീഷ് യുദ്ധ വിമാനത്തെ ടൂറിസം പരസ്യത്തിന് വിഷയമാക്കി വിനോദ സഞ്ചാര വകുപ്പ്. ഒരിക്കല്‍ വന്നാല്‍ തിരിച്ച് പോകാന്‍ തോന്നില്ലെന്ന ക്യാപ്ഷനൊപ്പം ബ്രിട്ടീഷ് യുദ്ധ വിമാനമായ എഫ് 35 ന്റെതിന് സമാനമായ ചിത്രം ഉള്‍പ്പെടുത്തിയാണ് കേരള ടൂറിസത്തിന്റെ പുതിയ പരസ്യം. ”കേരളം സുന്ദരമായ പ്രദേശമാണ്. എനിക്ക് തിരിച്ച് പോകേണ്ട. തീര്‍ച്ചയായും ശുപാര്‍ശ ചെയ്യുന്നു”. എന്ന് അഞ്ച് സ്റ്റാറുകളും കൊടുക്കുന്ന നിലയിലാണ് കേരള ടൂറിസം പങ്കുവച്ച പോസ്റ്ററില്‍ ഉള്ളത്. കേരള ടൂറിസം വകുപ്പിന്റെ പരസ്യത്തെ പിന്തുണച്ച് നിരവധി പേരാണ് സാമൂഹ്യ മാധ്യമങ്ങളില്‍ രംഗത്തെത്തിയിരിക്കുന്നത്. ജൂൺ 14 മുതൽ തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് റോയൽ നേവിയുടെ എഫ്-35ബി സ്റ്റെൽത്ത് കോംബാറ്റ് ജെറ്റ് അന്താരാഷ്ട്ര മാധ്യമങ്ങളിൽ പോലും വലിയ വാർത്തയായിരുന്നു
Read Moreകോന്നി ആനത്താവളത്തില്‍ ഇനി നാല് ആനകള്‍ മാത്രം
konnivartha.com: കൊച്ചയ്യപ്പൻ കൂടി ചരിഞ്ഞതോടെ കോന്നി ആനത്താവളത്തിലെ ആനകളുടെ എണ്ണം നാലായി. പ്രിയദർശിനി, മീന, ഈവ, കൃഷ്ണ എന്നിവരാണ് ഇനിയുള്ളത്.കോന്നി ആനത്താവളത്തിന്‍റെ പ്രതാപ കാലത്ത് നിരവധി ആനകള്‍ ആണ് ഉണ്ടായിരുന്നത് . കൽപ്പന, ഇന്ദ്രജിത്ത്, ശിൽപ്പ, പിഞ്ചു, മണിയൻ, ജൂനിയർ സുരേന്ദ്രൻ,കോടനാട് നീലകണ്ഠന്‍ എന്നീ ആനകൾ ഇവിടെയാണ് ചരിഞ്ഞത് . കോന്നി ആനത്താവളം നിലനിര്‍ത്തുവാന്‍ പുറമേ നിന്നും ആനകളെ കൊണ്ട് വന്നു പരിപാലിക്കേണ്ട അവസ്ഥയിലാണ് . കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിന്‍റെ പ്രധാന ആകര്‍ഷണമാണ് ആനകള്‍ .ആനകളെ അടുത്ത് കാണുവാന്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് പോലും സന്ദര്‍ശകര്‍ എത്തുന്നുണ്ട് . അഞ്ചു വയസ്സുകാരനായ കോന്നി കൊച്ചയ്യപ്പന്‍ ഇന്നലെ രാവിലെ ആണ് ചരിഞ്ഞത് . വൈറസ് ബാധ ആണ് കാരണം എന്ന് സംശയിക്കുന്നു . കോട്ടൂർ ആനക്യാമ്പിലെ ഫോറസ്റ്റ് വെറ്ററിനറി സർജൻ അരുൺകുമാർ, കാട്ടൂർ മൃഗാശുപത്രിയിലെ ഡോ.…
Read Moreഭക്ഷ്യസുരക്ഷാ പരിശോധന: 48 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്
ആരോഗ്യ വകുപ്പിന്റേയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റേയും സംയുക്ത പരിശോധനയില്‍ പത്തനംതിട്ട ജില്ലയിലെ 48 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 10 ആരോഗ്യ ബ്ലോക്കുകളിലായി 168 സ്ഥാപനങ്ങളിലാണ് മിന്നല്‍ പരിശോധന നടത്തിയത്. നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ ലംഘനത്തിന്റെ ഗൗരവമനുസരിച്ച് ബോധവല്‍ക്കരണം, അടച്ചുപൂട്ടുന്നത് ഉള്‍പ്പടെയുളള കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതാ കുമാരി അറിയിച്ചു. ഭക്ഷണ ശാലകള്‍, ബേക്കറികള്‍, മറ്റ് ഭക്ഷ്യ വിതരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജീവനക്കാര്‍ വ്യക്തിശുചിത്വവും, പരിസരശുചിത്വവും പാലിക്കണം. അംഗീകാരമുളള ഡോക്ടര്‍ നേരിട്ടുകണ്ട് പരിശോധന നടത്തി നല്‍കുന്ന ഹെല്‍ത്ത് കാര്‍ഡുകള്‍ മാത്രമേ പരിഗണിക്കുകയുളളൂ. ചാത്തങ്കരിയില്‍ അടുക്കള വൃത്തിയായി സൂക്ഷിക്കാത്ത സ്ഥാപനം താല്‍ക്കാലികമായി അടച്ചു. പുകയില നിയന്ത്രണ നിയമം പാലിക്കാത്ത 14 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 2800 രൂപ പിഴ ഈടാക്കുകയും ചെയ്തു. നോട്ടീസ് കാലാവധിക്കുളളില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാത്ത പക്ഷം കര്‍ശന…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 03/07/2025 )
ഭക്ഷ്യസുരക്ഷാ പരിശോധന: 48 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് ആരോഗ്യ വകുപ്പിന്റേയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റേയും സംയുക്ത പരിശോധനയില്‍ ജില്ലയിലെ 48 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 10 ആരോഗ്യ ബ്ലോക്കുകളിലായി 168 സ്ഥാപനങ്ങളിലാണ് മിന്നല്‍ പരിശോധന നടത്തിയത്. നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ ലംഘനത്തിന്റെ ഗൗരവമനുസരിച്ച് ബോധവല്‍ക്കരണം, അടച്ചുപൂട്ടുന്നത് ഉള്‍പ്പടെയുളള കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതാ കുമാരി അറിയിച്ചു. ഭക്ഷണ ശാലകള്‍, ബേക്കറികള്‍, മറ്റ് ഭക്ഷ്യ വിതരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജീവനക്കാര്‍ വ്യക്തിശുചിത്വവും, പരിസരശുചിത്വവും പാലിക്കണം. അംഗീകാരമുളള ഡോക്ടര്‍ നേരിട്ടുകണ്ട് പരിശോധന നടത്തി നല്‍കുന്ന ഹെല്‍ത്ത് കാര്‍ഡുകള്‍ മാത്രമേ പരിഗണിക്കുകയുളളൂ. ചാത്തങ്കരിയില്‍ അടുക്കള വൃത്തിയായി സൂക്ഷിക്കാത്ത സ്ഥാപനം താല്‍ക്കാലികമായി അടച്ചു. പുകയില നിയന്ത്രണ നിയമം പാലിക്കാത്ത 14 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 2800 രൂപ പിഴ ഈടാക്കുകയും ചെയ്തു. നോട്ടീസ് കാലാവധിക്കുളളില്‍ പ്രശ്‌നങ്ങള്‍…
Read Moreഗജരാജന്‍ ഓമല്ലൂര്‍ മണികണ്ഠന്‍(55 )ചരിഞ്ഞു
konnivartha.com: കോന്നി ആനക്കൂട്ടിലെ അഞ്ചു വയസ്സുകാരന്‍ കൊച്ചയ്യപ്പന്‍ ചരിഞ്ഞതിന് പിന്നാലെ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കീഴിലെ ഓമല്ലൂര്‍ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലെ ഗജരാജന്‍ ഓമല്ലൂര്‍ മണികണ്ഠനും (55 ) ചരിഞ്ഞു. രക്തകണ്ഠദാസന്‍ ഗജരൗദ്ര കേസരിയെന്നാണ് മണികണ്ഠനെ വിശേഷിപ്പിച്ചിരുന്നത്. എരണ്ടക്കെട്ടിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.1973-ൽ ചലച്ചിത്ര നടി കെ ആർ വിജയ ശബരിമലയിൽ നടയ്‌ക്കിരുത്തിയതാണ് ആനയെ.ശബരിമലയിൽനിന്ന് തന്നെ ആനയ്‌ക്ക് മണികണ്‌ഠനെന്ന പേരുവീണു ഓമല്ലൂര്‍ ക്ഷേത്രത്തില്‍ ആനയില്ലാതിരുന്നതിനെ തുടര്‍ന്ന് മണികണ്ഠനെ ക്ഷേത്രത്തിലേക്ക് കൊണ്ടുവരികയായിരുന്നു. ഇതോടെയാണ് ഓമല്ലൂര്‍ മണികണ്ഠനായത്.മുപ്പതുവര്‍ഷം മുമ്പ് സോണ്‍പൂര്‍ മേളയില്‍ നിന്നാണ് മണികണ്ഠനെ കേരളത്തിലേക്ക് കൊണ്ടുവന്നത്. തൃശ്ശൂരിലെ നാണു എഴുത്തച്ഛന്‍ ഗ്രൂപ്പാണ് ആനയെ കേരളത്തിലേക്ക് എത്തിച്ചത്. ശബരിമല ധര്‍മ്മശാസ്താ ക്ഷേത്രം, ഓമല്ലൂര്‍ രക്തകണ്ഠസ്വാമി ക്ഷേത്രം,മലയാലപ്പുഴ ദേവി ക്ഷേത്രം , പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്ത ക്ഷേത്രം, വൈക്കം മഹാദേവ ക്ഷേത്രം, ഉദയനാപുരം ക്ഷേത്രം എന്നിങ്ങനെ ദേവസ്വം ബോര്‍ഡിന് കീഴിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഉത്സവങ്ങള്‍ക്ക്…
Read Moreകോന്നി ആനക്കൂട്ടില്‍ “ആന മറുത ” ശനികാലം : അനാസ്ഥയുടെ പ്രതീകം
konnivartha.com: കൽപ്പന, ഇന്ദ്രജിത്ത്, ശിൽപ്പ, പിഞ്ചു, മണിയൻ, ജൂനിയർ സുരേന്ദ്രൻ,കോടനാട് നീലകണ്ഠന്‍ എന്നീ ആനകൾക്ക് പിന്നാലെയാണ് ഇന്ന് കോന്നി കൊച്ചയ്യപ്പന്‍ എന്ന ആന കുട്ടി ചരിഞ്ഞത് . ആനക്കൂട്ടില്‍ “അകപ്പെട്ട” ആനകൾ മിക്കതും ചരിയുമ്പോൾ” എരണ്ടകെട്ട് “എന്ന പതിവ് വിശദീകരണമാണ് അധികൃതർ നൽകുന്നത്. ഇക്കോ ടൂറിസത്തിലൂടെ ശ്രദ്ധേയമായ സ്ഥലമാണ് കോന്നി ഇക്കോ ടൂറിസം കേന്ദ്രവും അതിനോട് അനുബന്ധിച്ചുള്ള ആനത്താവളവും . കുട്ടിയാനകൾ മുതൽ മുതിർന്ന ആനകളെ വരെ കാണാൻ കൗതുകത്തോടെ എത്തുന്നവർ നിരവധിയാണ്. ആനത്താവളത്തിൽ നിന്ന് അടിക്കടി കേൾക്കുന്നത് കണ്ണീർക്കഥകള്‍ . ആനകൾ അകാലത്തിൽ ചരിയുന്നത് എന്ത് കൊണ്ട് എന്ന് കൃത്യമായി നിര്‍വ്വചിക്കാന്‍ സംസ്ഥാനത്തെ വനം വകുപ്പിന് കഴിയുന്നില്ല . ചരിയുന്ന ആനകളുടെ ആന്തരിക അവയവങ്ങള്‍ ശേഖരിച്ചു പരിശോധനകള്‍ക്ക് അയക്കുന്നുണ്ട് . റിപ്പോര്‍ട്ട് മുറയ്ക്കും ലഭിക്കുന്നു എങ്കിലും ഈ റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ വനം വകുപ്പ് മൂടി വെക്കുന്നു…
Read Moreകോന്നി ആനത്താവളത്തിലെ കുട്ടിയാന കൊച്ചയ്യപ്പൻ ചരിഞ്ഞു(02/07/2025 )
konnivartha.com :കോന്നി ആനത്താവളത്തിലെ കുട്ടിയാന കൊച്ചയ്യപ്പൻ(5) ചരിഞ്ഞു. കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് ഇന്ന് സന്ദര്‍ശകര്‍ക്ക് പ്രവേശനം ഇല്ല.പോസ്റ്റ് മോര്‍ട്ടം നടത്തിയാലെ രോഗ കാരണം കണ്ടെത്താന്‍ കഴിയൂ . വിനോദ സഞ്ചാരികളുടെ അരുമയായിരുന്നു അഞ്ചു വയസ്സുകാരൻ. കോന്നി വനമേഖലയിലെ കൊച്ചു കോയിക്കൽ ഭാഗത്തു നിന്നുമാണ് ഇവനെ ലഭിച്ചത്. ചട്ടം പഠിപ്പിച്ചു വരുന്നതേ ഉള്ളൂ. ആറു വയസ്സ് കഴിഞ്ഞാൽ മാത്രമേ മറ്റ് ആനകളുടെ കൂടെ പാർപ്പിക്കൂ. ആന ചട്ടം നന്നായി പഠിച്ചു വരുന്നതിനു ഇടയിലാണ് കൊച്ചയ്യപ്പൻ ചരിഞ്ഞത്. വനം വകുപ്പ് ഡോക്ടർ മറ്റ് വനം ജീവനക്കാർ എന്നിവർ സ്ഥലത്തു ഉണ്ട്.വൈറസ് ബാധ ഏൽക്കാൻ ഉള്ള സാധ്യത ഉണ്ട്. വൈറ്റമിന്റെ കുറവ് ഉള്ളതിനാൽ അതിനുള്ള ചികിത്സ നൽകി വന്നിരുന്നു. എരണ്ട കെട്ടു മൂലം ഇതിനു മുന്‍പും ഏറെ കുട്ടിയാനകള്‍ ഇവിടെ ചരിഞ്ഞിട്ടുണ്ട് . പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ ഒന്നും…
Read More