പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി(19-08-2025)

  konnivartha.com: പാലക്കാട് ജില്ലയിൽ ശക്തമായി മഴയും, കാറ്റും തുടരുന്നതിനാലും, പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ള സാഹചര്യത്തിലും, ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുൻകരുതൻ നടപടിയുടെ ഭാഗമായി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നത് കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് വിലയിരുത്തുന്നതിനാൽ പാലക്കാട് ജില്ലയിലെ അംഗനവാടികൾ, നഴ്സറികൾ. കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ. ഐ.സി.എസ്.ഇ സ്കൂളുകൾ, കിൻ്റർഗാർട്ടൻ, മദ്രസ്സ, സ്വകാര്യ ട്യൂഷൻ സെൻ്ററുകൾ എന്നിവ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്, നാളെ 19-08-2025 ചൊവ്വാഴ്ച ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു ജില്ലയിലെ കോളേജുകൾക്കും, പ്രൊഫഷണൽ കോളേജുകൾക്കും, മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്കും, അഭിമുഖങ്ങൾക്കും, റസിഡൻഷ്യൽ രീതിയിൽ പഠനം നടത്തുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്കും, നവോദയ വിദ്യാലയത്തിനും ഈ അവധി ബാധകമല്ല. എന്നാൽ സ്കൂൾ പരീക്ഷകൾക്ക് ഈ അവധി ബാധകമായിരിക്കും.

Read More

വി 5ജി സേവനങ്ങള്‍ കൊച്ചിയിലും തിരുവനന്തപുരത്തും

    konnivartha.com:  പ്രമുഖ ടെലികോം സേവന ദാതാക്കളായ വി ഇന്ന് മുതല്‍ കൊച്ചിയില്‍ 5ജി സേവനങ്ങള്‍ ആരംഭിക്കുന്നതായി അറിയിച്ചു. ആഗസ്റ്റ് 20 മുതല്‍ തിരുവനന്തപുരത്തും 5ജി സേവനം ലഭ്യമാകും. അടുത്തിടെ കോഴിക്കോട്, മലപ്പുറം നഗരങ്ങളിലും 5ജി സേവനങ്ങള്‍ വി ആരംഭിച്ചിരുന്നു. വി 5ജി സ്പെക്ട്രം സ്വന്തമാക്കിയ 17 പ്രധാന സര്‍ക്കിളുകളിലായി നിരവധി നഗരങ്ങളില്‍ വി നടത്തുന്ന 5ജി സേവന വിപുലീകരണത്തിന്‍റെ ഭാഗമായാണ് ഈ പുതിയ സേവനം അവതരിപ്പിക്കുന്നത്.   ഘട്ടംഘട്ടമായുള്ള 5ജി വിപുലീകരണത്തിന്‍റെ ഭാഗമായി മുംബൈ, ഡല്‍ഹി-എന്‍സിആര്‍, ബെംഗളൂരു, മൈസൂരു, നാഗ്പൂര്‍, ചണ്ഡീഗഡ്, പട്ന, ജയ്പൂര്‍, സോനിപത്, അഹമ്മദാബാദ്, രാജ്കോട്ട്, സൂറത്ത്, വഡോദര, ഛത്രപതി സംഭാജിനഗര്‍, നാസിക്, മീററ്റ്, മലപ്പുറം, കോഴിക്കോട്, വിശാഖപട്ടണം, മധുര, ആഗ്ര എന്നീ നഗരങ്ങളിലും വി 5ജി സേവനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.   കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള 5ജി സൗകര്യമുള്ള ഉപകരണങ്ങളുള്ള വി ഉപയോക്താക്കള്‍ക്ക്…

Read More

ശബരിമല തീര്‍ത്ഥാടനം:കോന്നി മെഡിക്കല്‍ കോളേജ് ബേസ് ആശുപത്രിയായി പ്രവര്‍ത്തിക്കും

  സമയബന്ധിതമായി മികച്ച സൗകര്യങ്ങളൊരുക്കാന്‍ ആക്ഷന്‍ പ്ലാന്‍:മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു konnivartha.com: ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേര്‍ന്നു. കോന്നി മെഡിക്കല്‍ കോളേജ് ബേസ് ആശുപത്രിയായി പ്രവര്‍ത്തിക്കും. കോന്നി മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കും. പമ്പ ആശുപത്രിയില്‍ വിപുലമായ കണ്‍ട്രോള്‍ റൂം സ്ഥാപിക്കും. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ അടിയന്തര കാര്‍ഡിയോളജി ചികിത്സയും കാത്ത് ലാബ് ചികിത്സയും ലഭ്യമാക്കും. ആക്ഷന്‍ പ്ലാനനുസരിച്ച് ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ആശുപത്രികളിലേയും മെയിന്റനന്‍സ് ജോലികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി. ദേവസ്വം ബോര്‍ഡിന്റെ സഹകരണത്തോടെ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ നേരത്തെ സജ്ജമാക്കണം. ഈ കേന്ദ്രങ്ങളിലെല്ലാം മരുന്നുകളുടെ ലഭ്യത മണ്ഡല കാലം തുടങ്ങുന്നതിന് മുമ്പ് ഉറപ്പാക്കണം. ആന്റി സ്നേക്ക് വെനം എല്ലാ…

Read More

കോന്നി ഐഎച്ച്ആര്‍ഡി കോളജ് : ബിരുദ കോഴ്സുകളിലേക്ക് അപേക്ഷിക്കാം:സീറ്റ് ഒഴിവ്

konnivartha.com: കോന്നി എലിമുളളുംപ്ലാക്കല്‍ ഐഎച്ച്ആര്‍ഡി കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബിരുദ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ബിഎസ് സി (ഓണ്‍സ്) കമ്പ്യൂട്ടര്‍ സയന്‍സ് ഡേറ്റ സയന്‍സ് ആന്റ് അനലിറ്റ്ക്‌സ്, ബികോം (ഓണ്‍സ്), ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് ആന്റ്  ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍ കോഴ്‌സുകളിലേക്കാണ് പ്രവേശനം. എസ് സി /എസ് ടി /ഒഇസി വിഭാഗക്കാര്‍ക്ക് ഫീസ് ഇല്ല. ഇ-മെയില്‍ : caskonni@ihrd.ac.in , ഫോണ്‍ : 9446755765, 8547005074.

Read More

ഓഗസ്റ്റ് 20 മുതല്‍ ചിറ്റാര്‍ മുതല്‍ മണക്കയം പാലം വരെ ഗതാഗത നിരോധനം

  konnivartha.com: ചിറ്റാര്‍ മുതല്‍ മണക്കയം പാലം വരെയുളള റോഡില്‍ കലുങ്കിന്റെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഓഗസ്റ്റ് 20 മുതല്‍ ഇതുവഴിയുളള ഗതാഗതം പൂര്‍ണമായി നിരോധിക്കും. ചിറ്റാര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഫോറസ്റ്റ് പടി- ചിറ്റാര്‍ റോഡും ഭാരവാഹനങ്ങള്‍ വടശ്ശേരിക്കര ചിറ്റാര്‍ റോഡും ഉപയോഗിക്കണമെന്ന് പൊതുമരാമത്ത് നിരത്ത് റാന്നി ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ : 04735 224757

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 18/08/2025 )

ശബരിമല തീര്‍ത്ഥാടനം, വിപുലമായ സേവനങ്ങള്‍: മന്ത്രി വീണാ ജോര്‍ജ്:സമയബന്ധിതമായി മികച്ച സൗകര്യങ്ങളൊരുക്കാന്‍ ആക്ഷന്‍ പ്ലാന്‍: മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേര്‍ന്നു. ആക്ഷന്‍ പ്ലാനനുസരിച്ച് ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ആശുപത്രികളിലേയും മെയിന്റനന്‍സ് ജോലികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി. ദേവസ്വം ബോര്‍ഡിന്റെ സഹകരണത്തോടെ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ നേരത്തെ സജ്ജമാക്കണം. ഈ കേന്ദ്രങ്ങളിലെല്ലാം മരുന്നുകളുടെ ലഭ്യത മണ്ഡല കാലം തുടങ്ങുന്നതിന് മുമ്പ് ഉറപ്പാക്കണം. ആന്റി സ്നേക്ക് വെനം എല്ലാ ആശുപത്രികളിലും ഉറപ്പ് വരുത്തണം. ജീവനക്കാരുടെ നിയമനങ്ങള്‍ എത്രയും വേഗം നടത്തണം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ ആശുപത്രികളില്‍ അധിക കിടക്കകള്‍ സജ്ജമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. കോന്നി മെഡിക്കല്‍…

Read More

കോന്നി ടൗണിൽ പെരുമ്പാമ്പ്‌ ഇറങ്ങി : ഒടുവില്‍ പിടിയില്‍

konnivartha.com: കോന്നി ടൗണിൽ പെരുമ്പാമ്പ്‌ ഇറങ്ങി. കോന്നി ടൗണിൽ ലോട്ടറി കച്ചവടം ചെയ്യുന്ന സൈദ് എന്ന വ്യക്തിയുടെ പുരയിടത്തിൽ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്.പൂച്ചയെ വിഴുങ്ങിയ  പെരുമ്പാമ്പിനെ   നാട്ടുകാരുടെ സഹായത്താലാണ് വന പാലകര്‍ പിടികൂടിയത് . കോന്നി ടൗണിനോട് ചേര്‍ന്നുള്ള മയൂര്‍ പഴയ ഏലാ ഭാഗത്ത്‌ നിന്നുമാണു പെരുമ്പാമ്പ്‌ എത്തിയത് എന്ന് സംശയിക്കുന്നു . കോന്നി ടൗണിൽ സെന്‍റര്‍ ഭാഗത്തുള്ള വീട്ടില്‍ ആണ് പെരുമ്പാമ്പ്‌ എത്തിയത് . പൂച്ചയെ വിഴുങ്ങിയ പെരുമ്പാമ്പിനെ വളരെ ശ്രമകരമായ നിലയില്‍ ആണ് പിടികൂടിയത്.

Read More

ഓണപ്പരീക്ഷ ഇന്ന് മുതല്‍

  സംസ്ഥാന സ്‌കൂളുകളില്‍ ഓണപ്പരീക്ഷ ഇന്ന് ആരംഭിക്കും. യുപി, ഹൈസ്‌കൂള്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കാണ് ഇന്ന് മുതല്‍ പരീക്ഷ ആരംഭിക്കുന്നത്. എല്‍പി വിഭാഗത്തിന് ബുധനാഴ്ച മുതലാണ് പരീക്ഷ. ഒന്നുമുതല്‍ 10വരെയുള്ള ക്ലാസുകളിലെ പരീക്ഷ 26ന് സമാപിക്കും. പ്ലസ് ടു പരീക്ഷ 27നും. പരീക്ഷ സമയങ്ങളില്‍ അവധി പ്രഖ്യാപിക്കുകയാണെങ്കില്‍ അന്നത്തെ പരീക്ഷ 29ന് നടക്കും.കനത്ത മഴയായതിനാല്‍ ഇന്ന് തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ആണ് . ഒന്ന്, രണ്ട് ക്ലാസുകളില്‍ പരീക്ഷയ്ക്ക് സമയ ദൈര്‍ഘ്യം ഉണ്ടാകില്ല. കുട്ടികള്‍ എഴുതിത്തീരുന്ന മുറയ്ക്ക് അവസാനിപ്പിക്കാം. മറ്റ് ക്ലാസുകളില്‍ രണ്ടുമണിക്കൂറാണ് പരീക്ഷ.

Read More

കുവൈറ്റ് വിഷമദ്യദുരന്തം: ഇന്ത്യക്കാരനുള്‍പ്പെടെ മുഖ്യപ്രതികൾ അറസ്റ്റിൽ

  23 പേരുടെ മരണത്തിനിടയാക്കിയ കുവൈറ്റിലെ വിഷമദ്യ ദുരന്തത്തിൽ മുഖ്യപ്രതികൾ കുവൈറ്റ് പോലീസ് പിടിയില്‍ . ഇന്ത്യക്കാരനുള്‍പ്പെടെ മുഖ്യപ്രതികൾ ആണ് അറസ്റ്റിലായത് . 160 പേർ ചികിത്സയിലാണ്. 21 പേർക്ക് കാഴ്ചശക്തി ഭാഗികമായോ പൂര്‍ണ്ണമായോ നഷ്ടമായി.   പ്രധാന പ്രതി നേപ്പാളി പൗരനായ ഭൂബൻ ലാൽ തമാംഗിനെ മലയാളികള്‍ ഏറെ ഉള്ള സാൽമിയയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.മെഥനോൾ കലർന്ന മദ്യശേഖരം ഇയാളുടെ പക്കൽ നിന്നും കുവൈറ്റ്‌ പോലീസ് കണ്ടെത്തി.   ഇന്ത്യക്കാരൻ വിശാൽ ധന്യാൽ ചൗഹാന്‍, നേപ്പാളി പൗരൻ നാരായൺ പ്രസാദ് ഭശ്യാല്‍ ,വ്യാജമദ്യ നിർമാണ വിതരണ ശൃംഖലയുടെ പ്രമുഖന്‍ ബംഗ്ലാദേശി പൗരൻ ദെലോറ പ്രകാശ് ദാരാജും പിടിയിലായി .വിവിധയിടങ്ങളില്‍ മദ്യനിർമാണ വിതരണത്തിൽ ഏര്‍പ്പെട്ട 67 പേരെ അറസ്റ്റ് ചെയ്തു.

Read More

തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് (ഓഗസ്റ്റ് 18) അവധി

തൃശ്ശൂര്‍ ജില്ലയില്‍ ശക്തമായ മഴയ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി (ഓഗസ്റ്റ് 18) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. സ്കൂൾതലത്തിലുള്ള പരീക്ഷകൾക്ക് അവധി ബാധകമാണ്.ഇന്ന് നടക്കേണ്ട ഓണപ്പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും എന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു . (മുന്‍കൂട്ടി നിശ്ചയിച്ച മറ്റു പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല) ജില്ലയിൽ തുടർച്ചയായി ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ, ജില്ലയിൽ പല സ്ഥലങ്ങളിൽ ഉള്ള വെള്ളക്കെട്ടിന്റെയും, ബന്ധപ്പെട്ട വകുപ്പുകളുടെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ ആണ് മുൻകരുതൽ നടപടിയുടെ ഭാഗമായി. വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.  

Read More