കാറും ബസും കൂട്ടിയിടിച്ചു; രണ്ട് ശബരിമല തീർത്ഥാടകർ മരിച്ചു

  കൊല്ലം നിലമേലിൽ കാറും കെ എസ് ആര്‍ ടി സി ബസും കൂട്ടിയിടിച്ച് രണ്ട് മരണം. കാറിലുണ്ടായിരുന്ന ശബരിമല തീർത്ഥാടകരായ രണ്ട് പേരാണ് മരിച്ചത്. തിരുവനന്തപുരം പൂജപ്പുര സ്വദേശികളായ ബിച്ചു ചന്ദ്രൻ.സതീഷ് എന്നിവരാണ് മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Read More

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: മാതൃകാ പെരുമാറ്റച്ചട്ടം പിൻവലിച്ചു:തിരഞ്ഞെടുപ്പ് കമ്മീഷണർ

  സംസ്ഥാനത്ത് മാതൃകാ പെരുമാറ്റചട്ടം ഇന്ന് 2025 (ഡിസംബർ 15) മുതൽ പിൻവലിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. എന്നാൽ സ്ഥാനാർത്ഥികളുടെ നിര്യാണത്തെത്തുടർന്ന് മൂന്ന് വാർഡുകളിൽ പ്രത്യേക തിരഞ്ഞെടുപ്പ് നടക്കാനുള്ളതിനാൽ മലപ്പുറം ജില്ലയിലെ മൂത്തേടം, എറണാകുളം പാമ്പാക്കുട എന്നീ ഗ്രാമപഞ്ചായത്തുകളിൽ പൂർണമായും തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിൽ മാത്രമായും തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നത് വരെ മാതൃകാപെരുമാറ്റചട്ടം നിലനിൽക്കുന്നതായിരിക്കും. തദ്ദേശ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് നവംബർ 10 മുതലായിരുന്നു മാതൃകാ പെരുമാറ്റച്ചട്ടം സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും നിലവിൽ വന്നത്.

Read More

ഭക്തരുടെ എണ്ണം മുൻവർഷത്തേക്കാൾ കൂടിയെങ്കിലും ദർശനം സുഗമം: എഡിജിപി എസ് ശ്രീജിത്ത്

  konnivartha.com; ഭക്തരുടെ എണ്ണത്തിൽ മുൻവർഷത്തേക്കാൾ വർദ്ധനവ് ഉണ്ടായെങ്കിലും കൃത്യമായ ക്രമീകരണങ്ങളിലൂടെ എല്ലാവർക്കും സുഗമമായ ദർശനം സാധ്യമാക്കാൻ കഴിഞ്ഞെന്ന് ശബരിമല ചീഫ് പോലീസ് കോഡിനേറ്ററായ എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. കഴിഞ്ഞവർഷം ഈ സമയം 21 ലക്ഷം ഭക്തരാണ് എത്തിയിരുന്നത്. എന്നാൽ ഇത്തവണ അത് 25 ലക്ഷം പിന്നിട്ടിരിക്കുന്നു. ആദ്യ ദിവസങ്ങളിൽ വലിയ തിരക്ക് വന്നെങ്കിലും അത് പരിഹരിക്കാൻ സാധിച്ചു. വെർച്ചൽ ക്യൂ പാസ് അനുവദിച്ചിരിക്കുന്ന ദിവസം തന്നെ ഭക്തർ പലരും എത്താതിരിക്കുന്നതിനാൽ ആണ് ഈ പ്രതിസന്ധി ഉണ്ടായത്. പാസ് അനുസരിച്ച് അതേ ദവസം തന്നെ ഭക്തർ എത്തിയാൽ എല്ലാവർക്കും ദർശനത്തിന് സമയം ലഭിക്കും. ക്രമം തെറ്റിച്ച് എത്തുന്ന ഭക്തർ അധികൃതരുടെ നിർദ്ദേശം അനുസരിച്ച് കാത്തുനിൽക്കാൻ തയ്യാറാവണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഇത്തവണത്തെ പ്രത്യേകത വാരാന്ത്യ ദിവസങ്ങളിൽ തിരക്ക് കുറയുന്നു എന്നതാണ്. എന്നാൽ പ്രവർത്തി ദിവസങ്ങളിൽ വലിയ തോതിൽ…

Read More

ശബരിമല:നാളത്തെ ചടങ്ങുകൾ (16.12.2025)

  നട തുറക്കുന്നത്- പുലർച്ചെ 3 നിർമ്മാല്യം, അഭിഷേകം- 3 മുതൽ 3.30 വരെ ഗണപതിഹോമം- 3.20 മുതൽ നെയ്യഭിഷേകം- 3.30 മുതൽ 7 വരെ ഉഷ:പൂജ- 7.30 മുതൽ 8 വരെ നെയ്യഭിഷേകം- 8 മുതൽ 11 വരെ കലശം, കളഭം- 11.30 മുതൽ 12 വരെ ഉച്ചപൂജ- 12.00 നട അടയ്ക്കൽ- ഉച്ച 1.00 ഉച്ചകഴിഞ്ഞ് നട തുറക്കൽ- 3.00 ദീപാരാധന- വൈകിട്ട് 6.30 – 6.45 പുഷ്പാഭിഷേകം- 6.45 മുതൽ രാത്രി 9 വരെ അത്താഴ പൂജ- രാത്രി 9.15 മുതൽ 9.30 വരെ ഹരിവരാസനം- 10.50 നട അടയ്ക്കൽ- 11.00

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 15/12/2025 )

സൗജന്യ പരിശീലനം പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലനകേന്ദ്രത്തില്‍ ഡിസംബര്‍ 16 ന് ആരംഭിക്കുന്ന 12 ദിവസത്തെ ഫാസ്റ്റ് ഫുഡ് പരിശീലനത്തിന് അപേക്ഷിക്കാം.  പ്രായം 18-49. ഫോണ്‍ : 04682270243, 04682992293. സീനിയോറിറ്റി ലിസ്റ്റ് പ്രദര്‍ശിപ്പിച്ചു ജില്ലാ സൈനികക്ഷേമ ഓഫീസില്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ ചെയ്തിട്ടുള്ളതും പുതുക്കിയിട്ടുള്ളതുമായ വിമുക്തഭട ഉദ്യോഗാര്‍ത്ഥികളുടെ സീനിയോറിറ്റി ലിസ്റ്റ് (2026 -2028) ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചു. വിമുക്തഭടന്മാര്‍ ലിസ്റ്റ് പരിശോധിച്ച് വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പു വരുത്തണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍:  0468 2961104 ഗതാഗത നിരോധനം കാഞ്ഞിരപ്പാറ – വെട്ടൂര്‍ റോഡില്‍ ഡിസംബര്‍ 17 മുതല്‍ ടാറിംഗ് നടക്കുന്നതിനാല്‍ വാഹനങ്ങള്‍ മൂന്നാഴ്ചത്തേക്ക് മലയാലപ്പുഴ- കുമ്പഴ-വെട്ടൂര്‍ വഴി പോകണമെന്ന് കോന്നി പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. അപേക്ഷ ക്ഷണിച്ചു സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള…

Read More

വനിതാ കമ്മിഷന്‍ അദാലത്ത്: 13 പരാതിക്ക് പരിഹാരം

  പത്തനംതിട്ട ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മിഷന്‍ അദാലത്തില്‍ 13 പരാതികള്‍ തീര്‍പ്പാക്കി. ആകെ 56 പരാതികള്‍ ലഭിച്ചു.   അഞ്ചെണ്ണം പൊലിസ് റിപ്പോര്‍ട്ടിനായും രണ്ടെണ്ണം ജാഗ്രതാസമിതി റിപ്പോര്‍ട്ടിനായും അയച്ചു. രണ്ട് പരാതി ജില്ല നിയമ സേവന അതോറിറ്റിക്ക് കൈമാറി. 34 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. കമ്മിഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി നേതൃത്വം നല്‍കി. പാനല്‍ അഭിഭാഷകരായ സീമ, രേഖ, കൗണ്‍സിലര്‍മാരായ ജൂലി പീറ്റര്‍, പി അഞ്ജലി തുടങ്ങിയവര്‍ പങ്കെടുത്തു.

Read More

കാഞ്ഞിരപ്പാറ – വെട്ടൂര്‍ റോഡില്‍ ഡിസംബര്‍ 17 മുതല്‍ ഗതാഗത നിരോധനം

  konnivartha.com; കാഞ്ഞിരപ്പാറ – വെട്ടൂര്‍ റോഡില്‍ ഡിസംബര്‍ 17 മുതല്‍ ടാറിംഗ് നടക്കുന്നതിനാല്‍ വാഹനങ്ങള്‍ മൂന്നാഴ്ചത്തേക്ക് മലയാലപ്പുഴ- കുമ്പഴ-വെട്ടൂര്‍ വഴി പോകണമെന്ന് കോന്നി പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

Read More

തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 23 ന് പുറപ്പെടും; 26 ന് ശബരിമലയിലെത്തും

  konnivartha.com; മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്ക് ചാര്‍ത്തുവാനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ഡിസംബര്‍ 23 രാവിലെ ഏഴിന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും. ഡിസംബര്‍ 26ന് വൈകുന്നേരം ദീപാരാധനയ്ക്കു മുന്‍പ് ശബരിമല സന്നിധാനത്ത് എത്തിച്ചേരും. ഡിസംബര്‍ 23 ന് രാവിലെ അഞ്ചു മുതല്‍ ഏഴുവരെ ആറന്മുള ക്ഷേത്ര അങ്കണത്തില്‍ തങ്ക അങ്കി പൊതുജനങ്ങള്‍ക്ക് ദര്‍ശിക്കാന്‍ അവസരമുണ്ട്. തിരുവിതാംകൂര്‍ മഹാരാജാവ് അയ്യപ്പസ്വാമിക്ക് മണ്ഡല പൂജയ്ക്ക് ചാര്‍ത്താനായി സമര്‍പ്പിച്ചിട്ടുള്ളതാണ് തങ്ക അങ്കി. തങ്ക അങ്കി ഘോഷയാത്ര എത്തുന്ന സ്ഥലങ്ങളും സമയവും എന്ന ക്രമത്തില്‍ : ഡിസംബര്‍ 23: രാവിലെ 7ന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രം (ആരംഭം). 7.15ന് മൂര്‍ത്തിട്ട ഗണപതി ക്ഷേത്രം. 7.30ന് പുന്നംതോട്ടം ദേവീ ക്ഷേത്രം. 7.45ന് ചവുട്ടുകുളം മഹാദേവക്ഷേത്രം. 8ന് തിരുവഞ്ചാംകാവ് ദേവിക്ഷേത്രം. 8.30ന് നെടുംപ്രയാര്‍ തേവലശേരി ദേവി ക്ഷേത്രം. 9.30ന് നെടുംപ്രയാര്‍…

Read More

അച്ചൻകോവിൽ കോന്നി റോഡ് നന്നാക്കാനായി രാഷ്ട്രപതിക്ക് വരെ നിവേദനം

  konnivartha.com; ശബരിമല തീർഥാടകർക്കും വിനോദസഞ്ചാരികൾക്കും ഉപകരിക്കുന്ന കോന്നി അച്ചൻകോവിൽ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകൻ ചെമ്പനരുവി പി.സതീഷ്‌കുമാർ രാഷ്ട്രപതിക്ക് നിവേദനം നൽകി. സംസ്ഥാന സർക്കാരിന്റെ അടിയന്തര ശ്രദ്ധയ്ക്കായി ഈ വിഷയം നൽകിയിട്ടുണ്ടെന്ന് കാണിച്ച് പ്രസിഡന്റിന്റെ ഓഫീസിൽനിന്ന് മറുപടിയും കിട്ടി.തമിഴ്‌നാട്ടിൽനിന്നും പത്തനംതിട്ട ജില്ലയിലേക്ക് എത്തിച്ചേരാനുള്ള എളുപ്പ വഴിയാണിത്. സംസ്ഥാന സർക്കാർ കിഫ്ബിയിൽ ഉൾപ്പെടുത്തി അച്ചൻകോവിൽ-പ്ലാപ്പള്ളി റോഡ് സഞ്ചാരയോഗ്യമാക്കാൻ പണം അനുവദിച്ചിരുന്നു.ഈ റോഡിൽപ്പെട്ട കല്ലേലി കാവൽപുര മുതൽ അച്ചൻകോവിൽ വരെയുള്ള 35 കിലോമീറ്റർ വനനിയമങ്ങൾ കാരണം വീതികൂട്ടി നന്നാക്കാൻ പറ്റാത്ത അവസ്ഥയാണ്.

Read More

അർധവാർഷിക (ക്രിസ്‌മസ്‌) പരീക്ഷക്ക്‌ ഇന്ന് തുടക്കം

  സംസ്ഥാനത്തെ സ്‌കൂളുകളിൽ അർധവാർഷിക (ക്രിസ്‌മസ്‌) പരീക്ഷക്ക്‌ ഇന്ന് തുടക്കം. എൽപി വിഭാഗം പരീക്ഷകൾ 17നാണ്‌ ആരംഭിക്കുക. ഒന്നു മുതൽ പത്ത്‌ വരെയുള്ള ക്ലാസുകളിലെ പരീക്ഷകൾ 23ന്‌ അവസാനിക്കും.ഹയർ സെക്കൻഡറി വിഭാഗം പരീക്ഷ രണ്ട്‌ ഘട്ടം. ആദ്യഘട്ടം 15നാരംഭിച്ച്‌ 23ന് അവസാനിക്കും.ശനിയാഴ്‌ചയും പരീക്ഷയുണ്ടാകും.അവധിക്ക്‌ ശേഷം ജനുവരി ആറിനും പ്ലസ്‌ വണ്ണിനും പ്ലസ്‌ ടുവിനും ഒരു പരീക്ഷ വീതം നടക്കും. ക്രിസ്‌മസ് അവധിക്ക്‌ 23ന് സ്‌കൂൾ അടയ്‌ക്കും. ജനുവരി നാല്‌ വരെയാണ്‌ അവധി.  

Read More