പത്തനംതിട്ടയിലും അടൂരിലും ഓട്ടോമൊബൈൽ രംഗത്ത് നിരവധി തൊഴിലവസരങ്ങൾ konnivartha.com: വിജ്ഞാന പത്തനംതിട്ടയുടെ നേതൃത്വത്തിൽ പ്രദേശിക തൊഴിലവസരങ്ങൾ തൊഴിലന്വേഷകർക്ക് ലഭ്യമാക്കുന്നതിൻ്റെ ഭാഗമായി 2025 മാർച്ച് 26ന് രാവിലെ 10ന് ജില്ലയിലെ എല്ലാ ജോബ് സ്റ്റേഷനുകളിലും ഓൺലൈൻ ഇൻറർവ്യൂ നടക്കുന്നു. വിശദവിവരങ്ങൾ അറിയാനും, തൊഴിൽ അവസരങ്ങൾ സംബന്ധിച്ചും, പരിശീലനം സംബന്ധിച്ചുമുള്ള കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ ഏറ്റവും അടുത്ത ജോബ് സ്റ്റേഷനുമായി ബന്ധപ്പെടുക. തിരുവല്ല (പുളിക്കീഴ് ബ്ളോക്ക് പഞ്ചായത്ത്‍ ഓഫീസ്സ്)- 8714699500, ആറന്മുള (കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത്‍ ഓഫീസ്സ്)- 8714699495, കോന്നി (സിവില്‍ സ്റ്റേഷന്‍) – 8714699496, റാന്നി ( റാന്നി ബ്ളോക്ക് പഞ്ചായത്ത്‍ ഓഫീസ്സ്)- 8714699499, അടൂർ (പറക്കോട് ബ്ളോക്ക് പഞ്ചായത്ത്‍ ഓഫീസ്സ്)- 8714699498.
Read Moreവിഭാഗം: konni vartha Job Portal
ഫിഷറീസ്:റിസര്‍ച്ച് അസിസ്റ്റന്റ് /ഹാച്ചറി ടെക്‌നീഷ്യന്‍
konnivartha.com: പന്നിവേലിചിറ ഫിഷറീസ് കോംപ്ലക്‌സ് ഗിഫ്റ്റ് ഹാച്ചറിയിലെ റിസര്‍ച്ച് അസിസ്റ്റന്റ് /ഹാച്ചറി ടെക്‌നീഷ്യന്‍ തസ്തികയിലെ ഒരു ഒഴിവിലേക്ക് മാര്‍ച്ച് 28ന് രാവിലെ 11ന് അഭിമുഖം നടത്തുന്നു. അസല്‍ രേഖകള്‍ സഹിതം ജില്ലാ ഫിഷറീസ് കാര്യാലയത്തില്‍ എത്തണം. ഫോണ്‍ : 0468 2214589.
Read Moreകോന്നി മെഡിക്കല്‍ കോളജ് :ജൂനിയര്‍ റസിഡന്റുമാര്‍(11 ഒഴിവ് )
konnivartha.com: കോന്നി മെഡിക്കല്‍ കോളജില്‍ കരാര്‍ വ്യവസ്ഥയില്‍ വിലേക്ക് ജൂനിയര്‍ റസിഡന്റുമാരെ നിയമിക്കുന്നതിന് അഭിമുഖം മാര്‍ച്ച് 28ന് രാവിലെ 10.30 ന് നടക്കും. എംബിബിഎസ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍രേഖ എന്നിവയുടെ അസലും പകര്‍പ്പും സഹിതം ഹാജരാകണം. പ്രവൃത്തിപരിചയമുളളവര്‍ക്കും പത്തനംതിട്ട ജില്ലക്കാര്‍ക്കും മുന്‍ഗണന. പ്രായപരിധി 50 വയസ്. ഫോണ്‍ :0468 2344803.
Read Moreവനിത മേട്രൻ തസ്തികയിൽ ഒഴിവ് ( 22/03/2025 )
konnivartha.com: എൽ ബി എസ് ഐ ടി ഡബ്ല്യൂ എൻജിനിയറിങ് കോളേജ് പൂജപ്പുര ക്യാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന ലേഡീസ് ഹോസ്റ്റലിലേക്ക് കരാർ അടിസ്ഥാനത്തിൽ വനിത മേട്രനെ ആവശ്യമുണ്ട്. മിനിമം യോഗ്യത എസ്.എസ്.എൽ.സി ആണ്. മുൻപരിചയം ഉള്ളവർക്കു മുൻഗണന. താൽപര്യമുള്ളവർ മാർച്ച് 26ന് രാവിലെ 10ന് നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനായി അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9447140446, 9048546474.
Read Moreതൊഴിൽ മേള:ഡിപ്ലോമ ജോബ് ഫെയർ : മാർച്ച് 22 ശനിയാഴ്ച
konnivartha.com: ഡിപ്ലോമ യോഗ്യതയുള്ളവർക്ക് മാത്രമായി ഈ വരുന്ന ശനിയാഴ്ച കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജിൽ വച്ച് തൊഴിൽ മേള സംഘടിപ്പിക്കുന്നു. കേരളത്തിന് അകത്തും പുറത്തുമായി 23 വ്യത്യസ്ത തൊഴിലുകളിലേക്കായി ഏകദേശം 5000 ഒഴിവുകളാണ് ഉള്ളത്. കേരളാ സർക്കാരിന്റെ DWMS കണക്ട് ആപ്പ് വഴി ഇഷ്ടമുള്ള ജോലികളിലേക്ക് അപേക്ഷിച്ചു അന്നേ ദിവസം രാവിലെ 9.30നു നേരിട്ട് കോളേജിൽ എത്തി ഇന്റർവ്യൂവിൽ പങ്കെടുക്കാം. വിദേശത്തും നിരവധി അവസരങ്ങളാണ് കാത്തിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 87146 99496.
Read Moreകോന്നിയിൽ ജൂനിയര്‍ മാനേജര്‍ഒഴിവ് (20/03/2025)
Konnivartha. Com:കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് സ്ഥാപനത്തില്‍ ജൂനിയര്‍ മാനേജര്‍ (അക്കൗണ്ട്‌സ്) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത – എം കോം ബിരുദം, ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം. സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി മാര്‍ച്ച് 28ന് രാവിലെ 11ന് ഹാജരാകണം. പ്രായപരിധി 36 വയസ്. സംവരണ വിഭാഗങ്ങള്‍ക്ക് ഇളവുണ്ട്. പ്രതിമാസവേതനം 20000 രൂപ. ഫോണ്‍ : 0468 2961144.
Read Moreകോട്ടയം ജില്ലയില്‍ ആകാശവാണി കറസ്പോണ്ടന്‍റ് നിയമനം: അപേക്ഷ ക്ഷണിച്ചു
konnivartha.com: കോട്ടയം ജില്ലയില്‍ ആകാശവാണി പാര്‍ട്ട് ടൈം കറസ്പോണ്ടന്‍റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ ജില്ലാ ആസ്ഥാനത്ത് നിന്നും10 കി.മീ. ചുറ്റളവില്‍ സ്ഥിര താമസക്കാരായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://prasarbharati.gov.in/pbvacancies/ എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി മേയ് 30. വിശദവിവരങ്ങള്‍ക്ക് തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണിവരെ 0471-2324983 എന്ന നമ്പറില്‍ ബന്ധപ്പെടുക. ഇമെയിൽ ഐഡി : airnewstvpm@gmail.com
Read Moreആര്‍മിയില്‍ വനിതകള്‍ക്ക് അഗ്‌നിവീര്‍ തിരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണിച്ചു
ആര്‍മിയില്‍ വനിതകള്‍ക്ക് അഗ്‌നിവീര്‍ തിരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണിച്ചു. വിമെന്‍ മിലിട്ടറി പോലീസിലെ ജനറല്‍ ഡ്യൂട്ടി വിഭാഗത്തിലേക്കാണ് തിരഞ്ഞെടുപ്പ്.ഓണ്‍ലൈൻ കംപ്യൂട്ടര്‍ അധിഷ്ഠിത എഴുത്ത് പരീക്ഷയും ശേഷം തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് റിക്രൂട്ട്‌മെന്റ് റാലിയും ഉണ്ടാകും. ജൂണില്‍ പരീക്ഷ ആരംഭിക്കും. യോഗ്യത: പത്താം ക്ലാസ് വിജയം. അഞ്ച് അടിസ്ഥാന വിഷയങ്ങളില്‍ ഓരോന്നിനും 33 ശതമാനവും ആകെ 45 ശതമാനം മാര്‍ക്കും ഉണ്ടായിരിക്കണം. ഗ്രേഡിങ് സിസ്റ്റത്തില്‍ പഠിച്ചവര്‍ ഇതിന് തുല്യമായ ഗ്രേഡ് നേടിയിരിക്കണം. ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷകര്‍ അവിവാഹിതർ ആയിരിക്കണം. കുട്ടികളില്ലാത്ത വിധവകള്‍ക്കും വിവാഹ മോചിതകള്‍ക്കും അപേക്ഷിക്കാം. പ്രായം: 17-21 വയസ്സ്. 2004 ഒക്ടോബര്‍ ഒന്നിനും 2008 ഏപ്രില്‍ ഒന്നിനും ഇടയില്‍ ജനിച്ചവർ ആയിരിക്കണം (രണ്ട് തീയതികളും ഉള്‍പ്പെടെ). സര്‍വീസിലിരിക്കെ മരണപ്പെട്ട സൈനികരുടെ വിധവകള്‍ക്ക് 30 വയസ്സ് വരെ ഇളവ് ലഭിക്കും. അപേക്ഷ: ബെംഗളൂരുവിലെ…
Read Moreയംഗ് പ്രൊഫഷണൽ -I തസ്തിക :ഏപ്രിൽ 15 വരെ അപേക്ഷിക്കാം
konnivartha.com: കേന്ദ്ര കൃഷി കർഷക ക്ഷേമ മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരം വിഴിഞ്ഞത്ത് പ്രവർത്തിക്കുന്ന കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിൽ യംഗ് പ്രൊഫഷണൽ -I തസ്തികയിലേക്കുള്ള കരാർ നിയമനത്തിനായുള്ള ഇൻ്റർവ്യൂ 2025 ഏപ്രിൽ 22 രാവിലെ 10 മണിക്ക് നടക്കും. രണ്ട് ഒഴിവുകളാണുള്ളത്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അവരുടെ ബയോ-ഡാറ്റയും, സ്കാൻ ചെയ്ത സർട്ടിഫിക്കറ്റ് പകർപ്പുകളും 2025 ഏപ്രിൽ 15 നകം കിട്ടത്തക്ക വിധത്തിൽ cmfrivizhinjam@gmail.com എന്ന വിലാസത്തിൽ അയയ്ക്കണം. മറൈൻ ഫിൻഫിഷ് ഹാച്ചറി ഓപ്പറേഷൻ, ബ്രൂഡ്സ്റ്റോക്ക് മാനേജ്മെന്റ്, മറൈൻ ഫിൻഫിഷുകളുടെ ലാർവ വളർത്തൽ എന്നിവയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയമുള്ള അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് അവശ്യ യോഗ്യത. ഫിഷറീസ് സയൻസ്/മറൈൻ ബയോളജി/ഇൻഡസ്ട്രിയൽ ഫിഷറീസ് അക്വാകൾച്ചർ/നീന്തൽ, ഡൈവിംഗ് കഴിവുകൾ (മത്സ്യങ്ങളുടെ കടൽ കൂട് പരിപാലനം) എന്നിവയിൽ സ്പെഷ്യലൈസേഷനോടെ ബിരുദാനന്തര ബിരുദം അഭിലഷണീയം. നിയമപ്രകാരമുള്ള ഇളവുകൾ ഉൾപ്പടെ…
Read Moreകോന്നി പഞ്ചായത്തിലേക്ക് ശുചീകരണ തൊഴിലാളികളെ ആവശ്യം ഉണ്ട്
konnivartha.com: കോന്നി പഞ്ചായത്തിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ശുചീകരണ തൊഴിലാളികളെ ആവശ്യം ഉണ്ട് . താല്പര്യം ഉള്ളവര്‍ 17/03/2025 രാവിലെ പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് അപേക്ഷ നല്‍കണം എന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു
Read More