തിരുവനന്തപുരം സിആർപിഎഫ് പള്ളിപ്പുറം ഗ്രൂപ്പ് സെൻ്ററിലെ മോണ്ടിസോറി സ്കൂളിൽ 2025-26 അധ്യയന വർഷത്തിലേക്ക് നഴ്സറി, എൽകെജി, യുകെജി ക്ലാസുകളിൽ ടീച്ചർ ആയ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. 2025 ജൂൺ 01 മുതൽ 2026 ഏപ്രിൽ 30 വരെയുള്ള 11 മാസത്തേക്ക് താൽക്കാലികാടിസ്ഥാനത്തിലാണ് നിയമനം. ടീച്ചർ തസ്തികയിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള “നഴ്സറി പരിശീലന ഡിപ്ലോമ സർട്ടിഫിക്കറ്റ്” ഉള്ള മെട്രിക്കുലേഷൻ അല്ലെങ്കിൽ അതിനുമുകളിൽ യോഗ്യതയുള്ള നഴ്സറി പരിശീലനം ലഭിച്ച അധ്യാപകർക്ക് പ്രഥമ പരിഗണന നൽകും. ഇംഗ്ലീഷ്, ഹിന്ദി, സംഗീതം, നൃത്തം, പെയിന്റിംഗ് എന്നിവയിൽ പരിജ്ഞാനമുള്ളവർക്ക് മുൻഗണന.പരിശീലനം ലഭിച്ച അധ്യാപകർ അതായത് ജെബിടി യോഗ്യതയുള്ളവർ അല്ലെങ്കിൽ പരിശീലനം ലഭിച്ച ബിരുദധാരികൾ/ പരിശീലനം ലഭിച്ച ബിരുദാനന്തര ബിരുദധാരികൾ എന്നിവരെ രണ്ടാമതായി പരിഗണിക്കും. മുകളിൽ പറഞ്ഞ വിഭാഗത്തിലുള്ള അധ്യാപകരുടെ അഭാവം ഉണ്ടായാൽ, നഴ്സറി സ്കൂളുകളിൽ മതിയായ അധ്യാപന…
Read Moreവിഭാഗം: konni vartha Job Portal
കോന്നി മെഡിക്കല്‍ കോളജ് :കഡാവര്‍ അറ്റന്‍ഡറെ തിരഞ്ഞെടുക്കുന്നു
konnivartha.com: കോന്നി മെഡിക്കല്‍ കോളജിലെ അനാട്ടമി വിഭാഗത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ കഡാവര്‍ അറ്റന്‍ഡറെ തിരഞ്ഞെടുക്കുന്നു. ഏപ്രില്‍ 22ന് രാവിലെ 10.30ന് നടക്കുന്ന അഭിമുഖത്തില്‍ ഏഴാം ക്ലാസ് യോഗ്യതയുളള 50 വയസില്‍ താഴെ പ്രായമുളളവര്‍ക്ക് പങ്കെടുക്കാം. മുന്‍പരിചയമുളളവര്‍ തിരിച്ചറിയല്‍ രേഖ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസലും പകര്‍പ്പും പ്രവൃത്തി പരിചയ സാക്ഷ്യപത്രവും സഹിതം ഹാജരാകണം. ഫോണ്‍ : 0468 2344823, 2344803.
Read Moreഅവസരങ്ങൾ: ഇൻ്റർവ്യൂ അറിയിപ്പ്
കേരള സർക്കാരിൻ്റെ അഭിമാന പദ്ധതിയായ വിജ്ഞാന കേരളത്തിൻ്റെ ഭാഗമായി എൻജിനീയറിങ് മേഖലകളിലെ വിവിധ അവസരങ്ങളിലേക്കുള്ള ഇൻ്റർവ്യൂ സംഘടിപ്പിക്കുന്നു. ഏപ്രിൽ 12ന് (ശനിയാഴ്ച) കല്ലൂപ്പാറ എൻജിനീയറിങ് കോളജിൽ വച്ച് 9.30 ന് ഇൻ്റർവ്യൂ ആരംഭിക്കും. ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, ഓട്ടോമൊബൈൽ, കമ്പ്യൂട്ടർ സയൻസ്,സിവിൽ എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലയിലെ വിവിധ കമ്പനികൾക്കുവേണ്ടിയാണ് ഇൻ്റർവ്യൂ സംഘടിപ്പിക്കുന്നത്. കേരളത്തിന് അകത്തും പുറത്തും അവസരമുണ്ട് പ്രധാന അവസരങ്ങൾ ചുവടെ ചേർക്കുന്നു.: സിവിൽ എഞ്ചിനീയറിംഗ് കഴിഞ്ഞവർക്ക് JSW സിമന്റ്സ് ,അംബുജ സിമെൻറ്സ് എന്നിവിടങ്ങൾ അവസരം ഇലക്ട്രോണിക്സ് / ഇലക്ട്രിക്കൽ എഞ്ചിനീറിങ് കഴിഞ്ഞവർക്ക് റിസർച്ച് & ഡെവലപ്മെന്റ് എഞ്ചിനീയർ ആയി അവസരം കമ്പ്യൂട്ടർ സയൻസ് / ഐ ടി കഴിഞ്ഞവർക്ക് വെബ് & ആപ്പ് ഡെവലപ്പർ ആയി വർക്ക് ഫ്രം ഹോം അവസരം. മെക്കാനിക്കൽ/ ഓട്ടോമൊബൈൽ /ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെന്റഷൻ/മെറ്റലർജി കഴിഞ്ഞവർക്ക് എഞ്ചിനീയർ ട്രെയിനി/പ്രൊഡക്ഷൻ ട്രെയിനി ആയി അവസരം…
Read Moreസിഎംഎഫ്ആർഐ ഗവേഷണ പ്രൊജക്ടിൽ 15 ഒഴിവുകൾ
konnivartha.com: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) മറൈൻ ഫിഷറീസ് സെൻസസുമായി ബന്ധപ്പെട്ട പ്രൊജക്ടിൽ ഡാറ്റ സയന്റിസ്റ്റ്, പ്രൊജക്ട് അസോസിയേറ്റ്, പ്രൊജക്ട്് അസിസറ്റന്റ്, ഓഫീസ് അസിസ്റ്റന്റ് എന്നിവരുടെ 15 താൽകാലിക ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. പ്രൊജക്ട് അസോസിയേറ്റ്- പ്രൊജക്ട് അസിസ്റ്റന്റ് അഞ്ച് ഒഴിവ് വീതം, ഓഫീസ് അസിസ്റ്റന്റ് നാല് ഒഴിവ്, ഡാറ്റ സയന്റിസറ്റ് ഒരു ഒഴിവ്. ഗൂഗിൾ ഫോം വഴി ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ഏപ്രിൽ 20. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക- www.cmfri.org.in Applications invited for 15 vacancies in CMFRI’s Marine Census project konnivartha.com: The ICAR-Central Marine Fisheries Research Institute (CMFRI) has invited applications for 15 temporary vacancies of Data Scientist, Project Associates, Project Assistants…
Read Moreവടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അധ്യാപക നിയമനം
വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഹൈസ്‌കൂള്‍ ടീച്ചറെ (ഹിന്ദി) നിയമിക്കുന്നു. പി.എസ്.സി നിയമന യോഗ്യതയുള്ളവരാകണം അപേക്ഷകര്‍. സ്‌കൂളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവരാകണം. പട്ടികവര്‍ഗകാര്‍ക്ക് മുന്‍ഗണന. യോഗ്യത , പ്രായം തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, തോട്ടമണ്‍, റാന്നി 689672 വിലാസത്തില്‍ അപേക്ഷിക്കണം. അവസാന തീയതി ഏപ്രില്‍ 15. ഫോണ്‍ : 04735 -227703.
Read Moreസീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ/പ്രോഗ്രാമർ
പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ (പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം) സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ/പ്രോഗ്രാമർ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷക്കാലത്തേക്ക് (മികവിന്റെ അടിസ്ഥാനത്തിൽ കരാർ കാലാവധി ദീർഘിപ്പിക്കുന്നതാണ്) നിയമനം നടത്തുന്നതിനായി താഴെപ്പറയുന്ന യോഗ്യതയുള്ളവർക്കായി ഏപ്രിൽ 7ന് രാവിലെ 11ന് പരീക്ഷാ ഭവനിൽ വാക്-ഇൻ-ഇന്റർവ്യു നടത്തും. നിശ്ചിത യോഗ്യതയുളളവർ അന്നേ ദിവസം അസൽ രേഖകൾ സഹിതം ഹാജരാകണം. വിദ്യാഭ്യാസ യോഗ്യത: എം.ടെക് (ഐ.ടി/സി.എസ്)/ എം.സി.എ/ എം.എസ്.സി (ഐ.ടി/സി.എസ്), ബി.ടെക് (ഐ.ടി/സി.എസ്) എന്നിവയിൽ ഏതെങ്കിലും റെഗുലർ ഫുൾടൈം കോഴ്സുകൾ പാസ്സായിരിക്കണം. (കേരളത്തിലെ യൂണിവേഴ്സിറ്റികൾ അംഗീകരിച്ചിട്ടുള്ളത്.) അഭിലഷണീയ യോഗ്യതകൾ: കമ്പ്യൂട്ടർ നെറ്റ്‌വർക്കിലുള്ള പരിജ്ഞാനം, ഡി.ബി.എം.എസ്, നെറ്റ്‌വർക്ക് ഓപ്പറേറ്റിങ് സിസ്റ്റംസ്. ടെക്നിക്കൽ: PHP, PostgreSQL, MySQL, Laravel, Codelgniter. പ്രവൃത്തി പരിചയം : 1.സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ-യോഗ്യത നേടിയ ശേഷം 3 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം. 2.പ്രോഗ്രാമർ: അഭിലഷണീയം. പ്രായപരിധി- 50…
Read Moreഓട്ടോമൊബൈൽ :പത്തനംതിട്ട ജില്ലയില്‍ തൊഴിലവസരങ്ങൾ
konnivartha.com: വിജ്ഞാന പത്തനംതിട്ടയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ പ്രമുഖ ഓട്ടോമൊബൈൽ സ്ഥാപനങ്ങൾ ഏപ്രിൽ 2 നു രാവിലെ 9.30ക്ക് വിജ്ഞാന പത്തനംതിട്ട പി എം യു ഓഫീസിൽ (ഒന്നാം നില, മുൻസിപ്പൽ ഷോപ്പിങ് കോംപ്ലക്സ്, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, പത്തനംതിട്ട) ഇന്റർവ്യൂ സംഘടിപ്പിക്കുന്നു. ടി വി എസ്, ഓട്ടോസ്റ്റാക്ക് തുടങ്ങിയ കമ്പനികളുടെ വിവിധ തസ്തികകളിലേക്കായി നൂറോളം ഒഴിവുകളിലേക്കാണ് അവസരം. അടൂർ, പത്തനംതിട്ട, കോഴഞ്ചേരി പ്രദേശങ്ങളിലെ ഷോറൂമുകളിലേക്കാണ് ഒഴിവുകൾ. പത്താംതരം മുതൽ ബിരുദാനന്തര ബിരുദം വരെ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴിലിലേക്ക് അപേക്ഷിച്ചു ഇന്റർവ്യൂവിൽ പങ്കെടുക്കാം. (ചില തൊഴിലുകളിലേക്ക് പത്താംതരം പാസാവാത്തവരെയും പരിഗണിക്കും).18 മുതൽ 50 വയസു വരെയുള്ളവർക്ക് അവസരങ്ങളുണ്ട്. തുടക്കകാർക്കും മുൻപരിചയം ഉള്ളവർക്കും ഈ അവസരം ഒരുപോലെ ഉപയോഗിക്കാം. വിശദവിവരങ്ങൾക്ക് പത്തനംതിട്ട ജില്ലയിലെ ജോബ് സ്റ്റേഷനുമായി ബന്ധപ്പെടുക. തിരുവല്ല (പുളിക്കീഴ് ബ്ളോക്ക് പഞ്ചായത്ത്‍ ഓഫീസ്സ്)- 8714699500,…
Read Moreഎണ്ണ മധുര പലഹാരങ്ങള്‍ ഉണ്ടാക്കുവാന്‍ അറിയാവുന്ന ആളിനെ ആവശ്യമുണ്ട്
ചായയും എണ്ണ മധുര പലഹാരങ്ങളും ഉണ്ടാക്കുവാന്‍ അറിയാവുന്ന ആളിനെ കോന്നിയില്‍ ആവശ്യമുണ്ട് :(താമസവും ഭക്ഷണവും സൗജന്യം)നേരിട്ട് വിളിക്കുക : 7902814380
Read Moreബിസിനസ് പ്രമോട്ടർ ഒഴിവ് ( 26/03/2025 )
കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരളയിൽ ബിസിനസ് പ്രമോട്ടർമാരെ നിയമിക്കുന്നു. പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മാർച്ച് 31ന് വൈകിട്ട് 5 മണിക്ക് മുമ്പായി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://asapkerala.gov.in/job/notification-for-the-post-of-business-promoters/ ലിങ്ക് സന്ദർശിക്കുക.
Read Moreപത്തനംതിട്ട ജില്ല:ഹോമിയോ ഡിസ്‌പെന്‍സറികളിലേക്ക് അറ്റന്‍ഡര്‍ ഒഴിവ്
konnivartha.com: പത്തനംതിട്ട ജില്ലയിലെ ഹോമിയോ ഡിസ്‌പെന്‍സറികളിലേക്ക് അറ്റന്‍ഡര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ പട്ടിക തയ്യാറാക്കുന്നു. അടൂര്‍ റവന്യൂ ടവറിലെ ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ ഏപ്രില്‍ എട്ടിന് രാവിലെ 10.30ന് കൂടിക്കാഴ്ച. എസ്എസ്എല്‍സി, എ ക്ലാസ് ഹോമിയോ മെഡിക്കല്‍ പ്രാക്ടീഷണറുടെ കീഴില്‍ ഹോമിയോ മെഡിസിന്‍ കൈകാര്യം ചെയ്യുന്നതിനുളള മൂന്നുവര്‍ഷ പ്രവൃത്തി പരിചയം ഉളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. പ്രായപരിധി 55 വയസ്. ഫോണ്‍ : 04734 226063.
Read More