konnivartha.com : ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിന്റെ പരിധിയിലെ കടവുകളില്‍ ലൈഫ് ഗാര്‍ഡുമാരെ നിയമിക്കുന്നു. 20 നും 40 നും മധ്യേ പ്രായമുള്ളതും കായികക്ഷമതയും നീന്തല്‍വൈദഗ്ദ്ധ്യം ഉള്ളവരും വടശ്ശേരിക്കര പഞ്ചായത്തിലെ സ്ഥിരതാമസക്കാരുമായുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ സ്ഥിരതാമസം തെളിയിക്കുന്ന രേഖകള്‍ സഹിതം ഈ മാസം 18 ന് പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന് വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04735-252029
Read Moreവിഭാഗം: konni vartha Job Portal
പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
konnivartha.com : ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ പതിനഞ്ചാം ധനകാര്യകമ്മീഷന്‍ ഗ്രാന്റ് നിര്‍മ്മാണ പ്രവൃത്തികളുടെ ജിയോ ടാഗിംഗ് നടത്തുന്നതിനും ഇ-ഗ്രാമസ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയ്യാറാക്കുന്നതിനുമായി ദിവസ വേതനാടിസ്ഥാനത്തില്‍ ഒരു പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത-സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ് (ഡിസിപി)/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുളള ബിരുദവും ഒരുവര്‍ഷത്തില്‍ കുറയാതെയുളള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം. പ്രായപരിധി – 2021 ജനുവരി ഒന്നിന് 18 നും 30നുംഇടയില്‍. നിശ്ചിതയോഗ്യതയുള്ളവര്‍ അപേക്ഷകള്‍ വെളള പേപ്പറില്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഈ മാസം 25 ന് ഉച്ചക്ക് നാലിന് മുന്‍പായി ഗ്രാമപഞ്ചായത്ത്…
Read Moreഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു
konnivartha.com : ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 22 ന് മൂന്നുവരെ. വിശദവിവരങ്ങള്‍ http://panchayat.lsgkerala.gov.in/elanthoorpanchayat എന്ന വെബ്സൈറ്റ് ലിങ്കിലും പഞ്ചായത്ത് ഓഫീസിലും ലഭിക്കുമെന്ന് ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0468 2362037.
Read Moreസബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്, കണ്ടന്റ് എഡിറ്റര്‍ ഒഴിവുകള്‍
പിആര്‍ഡി പ്രിസം പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു സബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്, കണ്ടന്റ് എഡിറ്റര്‍ ഒഴിവുകള്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സംയോജിത വികസന വാര്‍ത്താ ശൃംഖല പദ്ധതിക്കായി (പ്രിസം) സബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്, കണ്ടന്റ് എഡിറ്റര്‍ എന്നിവരുടെ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എഴുത്തുപരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റേയും അടിസ്ഥാനത്തിലാണ് പാനല്‍ രൂപീകരിക്കുക. ഉദ്യോഗാര്‍ഥികള്‍ സിഡിറ്റിന്റെ റിക്രൂട്ട്മെന്റ് പോര്‍ട്ടലായ www.careers.cdit.org യിലെ നോട്ടിഫിക്കേഷന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഒക്ടോബര്‍ 17ന് അകം അപേക്ഷിക്കണം. ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ എന്നിവ സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം. സൈറ്റില്‍ വിവരം അപ്‌ലോഡ് ചെയ്തു കഴിഞ്ഞാല്‍ മാറ്റം അനുവദിക്കില്ല. ജേണലിസം ബിരുദാനന്തരബിരുദം അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേണലിസം/ പിആര്‍/ മാസ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമയും അല്ലെങ്കില്‍, ജേണലിസം/ പബ്ലിക് റിലേഷന്‍സ്/മാസ് കമ്യൂണിക്കേഷനില്‍ അംഗീകൃത ബിരുദം…
Read Moreസംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ആർട്ടിസ്റ്റ് തസ്തികയിൽ അവസരം
കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ആർട്ടിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ (ഒരു ഒഴിവ്) നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത: ഡിഗ്രി/ ഡിപ്ലോമ ഇൻ പെയിന്റിംഗ്, ഡിഗ്രിക്കാർക്ക് മാസികകളിലും പുസ്തകങ്ങളിലും ചിത്രരചന നടത്തിയതിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. ഡിപ്ലോമക്കാർക്ക് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം. അഭിലഷണീയം: എഡ്യൂക്കേഷണൽ ആർട്‌സിലും മാനചിത്രം വരയ്ക്കുന്നതിലും പ്രാവീണ്യം, പ്രിസിഷൻ ഡ്രോയിംഗിലും സയന്റിഫിക്ക് ഡ്രോയിംഗിലും ഉള്ള പരിചയം. കമ്പ്യൂട്ടർ വൈദഗ്ദ്ധ്യം. നിശ്ചിത യോഗ്യതയുള്ള അപേക്ഷകർ ഡയറക്ടർ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്‌കൃത കോളേജ് കാമ്പസ്, പാളയം, തിരുവനന്തപുരം- 695034 എന്ന വിലാസത്തിൽ 22.10.2021 നകം അപേക്ഷ ലഭിക്കേണ്ടതാണ്. ഫോൺ: 0471-2333790, 8547971483, www.ksicl.org.
Read Moreഇംഗ്ലീഷ്: താത്കാലിക അധ്യാപക ഒഴിവ്
നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിന്റെ നിയന്ത്രണത്തിലുള്ള ജി.ഐ.എഫ്.ഡി കണ്ടളയിൽ ഇംഗ്ലീഷ് താത്കാലിക അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനം മാർക്കോടുകൂടിയ ബിരുദാനന്തര ബിരുദം, സെറ്റ്/ ബി.എഡ്/ പി.എച്ച്.ഡി (ഹയർ സെക്കൻഡറി അധ്യാപക യോഗ്യത) തുടങ്ങിയവയാണ് വിദ്യാഭ്യാസ യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്‌ടോബർ 13ന് രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0471-2222935.
Read Moreസൗദി അറേബ്യയിലെ സ്വകാര്യ ആശുപത്രിയിൽ നിയമനം
കോന്നി വാര്‍ത്ത ഡോട്ട് കോം : സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് സ്റ്റാഫ് നേഴ്‌സ്, കാത് ലാബ് ടെക്നീഷ്യൻ, പെർഫ്യൂഷനിസ്റ്റ് എന്നിവരെ നോർക്ക റൂട്ട്‌സ് മുഖേന തെരഞ്ഞെടുക്കും. കാത്‌ലാബ് ടെക്നീഷ്യൻ, പെർഫ്യൂഷനിസ്റ്റ് തസ്തികകളിൽ പുരുഷൻമാർക്കും സ്റ്റാഫ് നഴ്‌സ് തസ്തികയിൽ സ്ത്രീകൾക്കുമാണ് അവസരം. ബന്ധപ്പെട്ട മേഖലയിൽ ബിരുദമാണ് യോഗ്യത. കാത്‌ലാബ് ടെക്നീഷ്യൻ, പെർഫ്യൂഷനിസ്റ്റ് തസ്തികകളിലേക്ക് കുറഞ്ഞത് നാലു വർഷത്തെയും സ്റ്റാഫ് നേഴ്‌സ് തസ്തികയിലേക്ക് കുറഞ്ഞത് ഒരു വർഷത്തെയും പ്രവൃത്തി പരിചയം വേണം. പ്രായപരിധി 30 വയസ്സ്. യോഗ്യരായ ഉദ്യോഗാർഥികൾ www.norkaroots.org യിൽ അപേക്ഷ സമർപ്പിക്കണമെന്ന് നോർക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അവസാന തീയതി ഒക്ടോബർ 20. കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ൽ ലഭിക്കും.
Read Moreചെന്നീര്‍ക്കര ഐ.ടി.ഐ യില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
കോന്നി വാര്‍ത്ത ഡോട്ട് കോം ; ചെന്നീര്‍ക്കര ഗവ.ഐ.ടി.ഐ.യില്‍ വെല്‍ഡര്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ (ഗസ്റ്റ്) രണ്ട് ഒഴിവ് ഉണ്ട്. വെല്‍ഡര്‍ ട്രേഡില്‍ ഐടിഐ (എന്‍.ടി.സി./ എന്‍.എ.സി.) യും മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും/ഡിപ്ലോമ// ഡിഗ്രി മെക്കാനിക്കലും പ്രവര്‍ത്തി പരിചയവുമുളളവര്‍ ഈ മാസം എട്ടിന് രാവിലെ 11 ന് ഇന്റര്‍വ്യൂവിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ചെന്നീര്‍ക്കര ഐ.ടി.ഐ.യില്‍ ഹാജരാകണം. ഫോണ്‍: 0468- 2258710
Read Moreപ്രൊജക്ട് അസിസ്റ്റന്റ് നിയമനം; അപേക്ഷ ക്ഷണിച്ചു
പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റിന്റെ വിനിയോഗം-നിര്‍മാണ പ്രവര്‍ത്തികളുടെ ജിയോ ടാഗിംഗ് നടത്തുന്നതിനും ബില്ലുകള്‍ തയ്യാറാക്കുന്നതിനും മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലേക്ക് പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നോ http://panchayat.lsgkerala.gov.in/malayalapuzhapanchayat/ എന്ന വെബ് സൈറ്റില്‍ നിന്നോ അറിയാം. ഫോണ്‍ : 0468 2300223.
Read Moreസാംസ്‌കാരിക വകുപ്പിൽ 14 ജില്ലകളിലും കോ-ഓർഡിനേറ്റർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു
konnivartha.com : സാംസ്‌കാരിക വകുപ്പ് നടപ്പിലാക്കുന്ന യുവകലാകാരൻമാർക്കുള്ള വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ നിർവ്വഹണവുമായി ബന്ധപ്പെട്ട് 14 ജില്ലകളിലും ഓരോ കോ-ഓർഡിനേറ്റർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നും നേടിയ ബിരുദവും കലാസാംസ്‌കാരിക രംഗത്ത് കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും വേണം. പ്രായം 01.01.2021 ൽ 40 വയസ്സ് പൂർത്തിയാകരുത്. പ്രതിമാസം യാത്രാബത്ത ഉൾപ്പെടെ 30,000 രൂപ വേതനം നൽകും. താത്പര്യമുളളവർ 30 നകം ഡയറക്ടർ, സാംസ്‌കാരിക വകുപ്പധ്യക്ഷ കാര്യാലയം, ഫോർട്ട് പി.ഒ., തിരുവനന്തപുരം – 23 എന്ന വിലാസത്തിൽ അപേക്ഷ നൽകണം. അപേക്ഷയുടെ മാതൃക www.culturedirectorate.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷ ഡൗൺലോഡ് ചെയ്‌തോ തന്നിരിക്കുന്ന മാതൃകയിൽ സ്വയം തയ്യാറാക്കിയോ പൂരിപ്പിച്ച് സമർപ്പിക്കണം. അപേക്ഷാ കവറിന് പുറത്ത് ‘വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതി – ജില്ലാ കോർഡിനേറ്റർ നിയമനത്തിനുളള അപേക്ഷ’ എന്ന് രേഖപ്പെടുത്തണം.
Read More