ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയാറാക്കുന്നു konnivartha.com : പത്തനംതിട്ട ജില്ലയില്‍ സംസ്ഥാന-ജില്ലാതലത്തിലുള്ള ഔദ്യോഗിക പരിപാടികള്‍ നടക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ചുമതലയില്‍ വിപുലമായ ഫോട്ടോ കവറേജ് നല്കുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയാറാക്കുന്നു. ഡിജിറ്റല്‍ എസ്.എല്‍.ആര്‍./മിറര്‍ലെസ് കാമറകള്‍ ഉപയോഗിച്ച് ഹൈ റസല്യൂഷന്‍ ചിത്രങ്ങള്‍ എടുക്കാന്‍ കഴിവുള്ളവരായിരിക്കണം അപേക്ഷകരായ ഫോട്ടോഗ്രാഫര്‍മാര്‍. വൈഫൈ സംവിധാനമുള്ള കാമറകള്‍ കൈവശമുള്ളവര്‍ക്ക് മുന്‍ഗണന. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെട്ടായിരിക്കും കരാര്‍ ഫോട്ടോഗ്രാഫര്‍മാരുടെ പ്രവര്‍ത്തനം. ഒരു ദിവസം ഫോട്ടോ കവറേജ് നടത്തുന്ന ആദ്യപരിപാടിക്ക് 700 രൂപയും തുടര്‍ന്ന് എടുക്കുന്ന പരിപാടികള്‍ക്ക് 500 രൂപ വീതവും പ്രതിഫലം നല്‍കും. ഫോട്ടോ കവറേജിനായി ഒരാള്‍ക്ക് ഒരു ദിവസം പരമാവധി 1,700 രൂപയാണ് പ്രതിഫലമായി നല്‍കുക. ഒരു പ്രോഗ്രാം സ്ഥലത്ത് വിവിധ പദ്ധതികളുടെ ഉദ്ഘാടന കവറേജ് നടത്തിയാലും ഒരു പരിപാടിയുടെ കവറേജിനുള്ള പ്രതിഫലമേ…
Read Moreവിഭാഗം: konni vartha Job Portal
കോന്നിയില്‍ സീനിയര്‍ അനലിസ്റ്റ് നിയമനം
കോന്നി വാര്‍ത്ത : കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് (സി.എഫ്.ആര്‍.ഡി) എന്ന സ്ഥാപനത്തിന്റെ കീഴിലുള്ള ഫുഡ്ക്വാളിറ്റി മോണിട്ടറിംഗ് ലബോറട്ടറിയുടെ കെമിക്കല്‍ വിഭാഗത്തിലേക്ക് സീനിയര്‍ അനലിസ്റ്റിനെ 25000 രൂപ പ്രതിമാസ വേതനത്തോടെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപക്ഷ ക്ഷണിച്ചു. യോഗ്യത: 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ കെമിസ്ട്രി/ ബയോകെമിസ്ട്രി വിഷത്തില്‍ ബിരുദാനന്തര ബിരുദവും ഫുഡ് അനാലിസിസ് ലബോറട്ടറിയില്‍ അനലിസ്റ്റായി മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും (എന്‍.എ.ബി.എല്‍ അക്രഡിറ്റേഷനുള്ള ലാബിലെ പ്രവൃത്തിപരിചയം അഭികാമ്യം.) അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ ആറ്. (2021 ജനുവരി 21, 2021 ജൂണ്‍ 30) എന്നീ തീയതികളിലെ നോട്ടിഫിക്കേഷന്‍ പ്രകാരം അപേക്ഷിച്ചിട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോമിനും www.supplycokerala.com സന്ദര്‍ശിക്കുക. ഫോണ്‍ : 0468-2241144.
Read Moreപത്തനംതിട്ട ജില്ലയില്‍ തൊഴില്‍ അവസരം
പത്തനംതിട്ട ജില്ലയില്‍ തൊഴില്‍ അവസരം konnivartha.com വടശേരിക്കര ഗ്രാമപഞ്ചായത്തില്‍ പ്രോജക്റ്റ് അസിസ്റ്റന്റ് നിയമനം വടശേരിക്കര ഗ്രാമപഞ്ചായത്തില്‍ ബില്ലുകള്‍ ഇഗ്രാംസ്വരാജ് പോര്‍ട്ടില്‍ തയാറാക്കുന്നതിന് ദിവസവേതന അടിസ്ഥാനത്തില്‍ പ്രോജക്റ്റ്അസിസ്റ്റന്റ് ഒഴിവിലേക്ക് നിയമനം നടത്തുന്നു. യോഗ്യത -സംസ്ഥാന സാങ്കേതിക പരീക്ഷാകണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടിസ് (ഡിസിപി)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് പാസായിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരുവര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷനോ, പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം. പ്രായപരിധി: 2021 ജനുവരി ഒന്നിന് 18 നും 30 നും ഇടയില്‍. പട്ടികജാതി പട്ടിക വര്‍ഗവിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവ് അനുവദിക്കും. അപേക്ഷകര്‍ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷകള്‍ നവംബര്‍…
Read Moreസീനിയർ റസിഡന്റ് ഡോക്ടർ
konnivartha.com : കോട്ടയം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ സീനിയർ റെസിഡന്റ് ഡോക്ടർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു താത്ക്കാലിക ഒഴിവുണ്ട്. എം.ബി.ബി.എസ്, ജനറൽ സർജറിയിൽ എം.എസ്. അല്ലെങ്കിൽ ഡി.എൻ.ബി, സർജിക്കൽ ഗാസ്‌ട്രോ എൻട്രോളജിയിൽ എം.സി.എച്ച് അല്ലെങ്കിൽ ഡി.എൻ.ബി, ടി.സി.എം.സി രജിസ്‌ട്രേഷൻ ആണ് യോഗ്യത. 70,000 രൂപയാണ് വേതനം. പ്രായം 18-41 വയസ് (നിയമാനുസൃത വയസിളവ് ബാധകം). ഉദ്യോഗാർത്ഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 20നകം പ്രൊഫഷണൽ & എക്‌സിക്യുട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഓൺലൈനിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്നുള്ള എൻ ഒ സി ഹാജരാക്കണം. 1960 ലെ ഷോപ്‌സ് & കൊമേഴ്ഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമനത്തിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ അസിസ്റ്റന്റ് ലേബർ…
Read Moreറ്റി.റ്റി.സി, എൻ.റ്റി.ഇ.സി പരീക്ഷാ വിജ്ഞാപനം
ട്രെയിൻഡ് ടീച്ചേഴ്‌സ് സർട്ടിഫിക്കറ്റ് കോഴ്‌സ് (റ്റി.റ്റി.സി പ്രൈവറ്റ്- അഞ്ചാമത്തെയും അവസാനത്തെയും അവസരം) നവംബർ 2021 പരീക്ഷയുടെയും നഴ്‌സറി ടീച്ചർ എജ്യൂക്കേഷൻ കോഴ്‌സ് (എൻ.റ്റി.ഇ.സി) ഒന്നാം വർഷ പരീക്ഷയുടെയും വിജ്ഞാപനം keralapareekshabhavan.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
Read Moreഗ്രാജ്വേറ്റ് ഇന്റേണുകളെ നിയമിക്കുന്നു
ഗ്രാജ്വേറ്റ് ഇന്റേണുകളെ നിയമിക്കുന്നു ഹാർബർ എൻജിനിയറിങ് വകുപ്പിലെ വിവിധ ഓഫീസുകളിൽ ഗ്രാജ്വേറ്റ് ഇന്റേണിനെ (സിവിൽ & ഇലക്ട്രിക്കൽ) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സിവിൽ (ഡിസൈൻ), (വർക്‌സ്) ഇലക്ട്രിക്കൽ ഇന്റേണുകളെയാണ് നിയമിക്കുന്നത്. സിവിൽ ഡിസൈൻ ഇന്റേണുകൾക്ക് സ്ട്രക്ചറൽ എൻജിനിയറിങ് എം.ടെക്കും സിവിൽ വർക്‌സിൽ സിവിൽ ഏൻജിനിയറിങ് ബി.ടെക്കും ഇലക്ട്രിക്കൽ ബ്രാഞ്ചിൽ ഇലക്ട്രിക്കൽ എൻജിനിയറിങ് ബി.ടെക്കും വേണം. പ്രതിമാസം 12,500 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. അപേക്ഷകൾ (ബയോഡാറ്റ) വെള്ളക്കടലാസിൽ തയ്യാറാക്കി പാസ്‌പോർട്ട് സൈസ് ഫോട്ടോയോടൊപ്പം, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്റ്റർ നമ്പർ, മേൽവിലാസം, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം നവംബർ 12ന് മുൻപ് ചീഫ് എൻജിനിയർ, ഹാർബർ എൻജിനിയറിങ് വകുപ്പ്, കമലേശ്വരം, മണക്കാട്.പി.ഒ, തിരുവനന്തപുരം, പിൻ- 695009 എന്ന മേൽവിലാസത്തിൽ ലഭിക്കണം.
Read Moreകോന്നി മെഡിക്കല്‍ കോളേജിലെ താല്‍ക്കാലിക ഒഴിവുകള്‍ ജനത്തെ അറിയിക്കണം
കോന്നി മെഡിക്കല്‍ കോളേജിലെ താല്‍ക്കാലിക ഒഴിവുകള്‍ ജനത്തെ അറിയിക്കണം കോന്നി വാര്‍ത്ത ഡോട്ട് കോം : സര്‍ക്കാര്‍ നിയന്ത്രിയ്ക്കുന്ന കോന്നി മെഡിക്കല്‍ കോളേജിലെ താല്‍കാലിക ഒഴിവുകള്‍ പൊതു ജനം അറിയുന്നില്ല എന്ന് ആക്ഷേപം . ഇവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന താല്‍കാലിക ഒഴിവുകള്‍ പൊതു ജനത്തെ അറിയിച്ചു മാത്രം ചെയ്യുക . നാട്ടില്‍ ഉള്ള മെഡിക്കല്‍ കോളേജില്‍ ഈ നാട്ടുകാര്‍ക്ക് എങ്കിലും താല്‍കാലിക ജോലി നല്‍കുവാന്‍ കഴിയണം .ഇല്ലെങ്കില്‍ ഇടപ്പെടുവാന്‍ നിരവധി സംഘടനകള്‍ ഉണ്ട് . അത് വലിയ സമരത്തിലേക്ക് കൊണ്ട് ചെന്നെത്തിക്കും . പി എസ്സ് സി വഴി ഉള്ള വലിയ നിയമനങ്ങളെ സ്വാഗതം ചെയ്യുന്നു . മുന്തിയ പരിഗണന അല്ല ചോദിക്കുന്നെ പ്രദേശ വാസികളായ നിരവധി ആളുകള്‍ കോന്നി മെഡിക്കല്‍ കോളേജില്‍ എന്തെങ്കിലും ചെറിയ ജോലി കിട്ടും എന്ന് ആഗ്രഹിച്ചു കഴിയുന്നു . ഇവരെ നിരാശപ്പെടുത്തിക്കൊണ്ട് താല്‍കാലിക…
Read Moreഎഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രൊജക്റ്റ് അസിസ്റ്റന്റ് നിയമനം
konnivartha.com : എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് ഉപയോഗിച്ചുള്ള പദ്ധതികളുടെ ബില്ലുകള്‍ തയ്യാറാക്കുന്നതിനും ജിയോ ടാഗിംഗ് ചെയ്യുന്നതിനും ഒരു പ്രൊജക്റ്റ് അസിസ്റ്റന്റിനെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ പഞ്ചായത്ത് വെബ്സൈറ്റിലും പ്രവര്‍ത്തി സമയങ്ങളില്‍ ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ നിന്നും ലഭിക്കും. ഫോണ്‍ : 0469 – 2650528, 9496042635, ഇ മെയില്‍ [email protected].
Read Moreഐഎച്ച്ആര്‍ഡി അടൂര്‍ എഞ്ചിനീയറിങ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
ഐഎച്ച്ആര്‍ഡി അടൂര്‍ എഞ്ചിനീയറിങ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം konnivartha.com : കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡി അടൂര്‍ എഞ്ചിനീയറിങ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേയ്ക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഒഴിവുണ്ട്. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ടെസ്റ്റ് / ഇന്റര്‍വ്യൂവിനായി ഈ മാസം 20 ന് രാവിലെ 10.30-ന് കോളേജ് ഓഫീസില്‍ ഹാജരാകണം. അസിസ്റ്റന്റ് പ്രൊഫസര്‍ (ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ്): യോഗ്യത:- ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങില്‍ ബിരുദവും, ബിരുദാനന്തരബിരുദവും (ഏതെങ്കിലും ഒന്നില്‍ ഫസ്റ്റ് ക്ലാസ് നിര്‍ബന്ധം). വിശദവിവരങ്ങള്‍ക്ക് www.cea.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 04734 – 231995.
Read Moreതണ്ണിത്തോട് , പന്തളം തെക്കേക്കര പഞ്ചായത്തുകളില്‍ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
തണ്ണിത്തോട് ഗ്രാമപഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു konnivartha.com : തണ്ണിത്തോട് ഗ്രാമപഞ്ചായത്തില്‍ ഇ-ഗ്രാം സ്വരാജുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തികളുടെ ജിയോ ടാഗിംഗ് ഉള്‍പ്പെടെയുള്ള ജോലികള്‍ക്ക് ഒരു പ്രോജക്ട് അസിസ്റ്റന്റിനെ തെരഞ്ഞെടുക്കുന്നു. നിലവില്‍ 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്ക് കാറ്റഗറി നാല് പ്രകാരമുള്ള കരാര്‍ വേതന അടിസ്ഥാനത്തിലുള്ള നിയമനത്തിനുള്ള യോഗ്യത, സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോള്‍/സാങ്കതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ് (ഡിസിപി)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ് പാസായിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കുകയും വേണം. പ്രായപരിധി 2021 ജനുവരി ഒന്നിന് 18നും 30നും ഇടയില്‍. മേഖലയിലെ…
Read More