പട്ടികവർഗ വികസനവകുപ്പിനു കീഴിൽ (STDD) പ്രോഗ്രാം കോ-ഓർഡിനേറ്റർ, ഐടി എക്സ്പേർട്ട്, അസിസ്റ്റന്റ്, കോ-ഓർഡിനേറ്റർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികളെ സംസ്ഥാന, ജില്ലാതലങ്ങളിൽ പട്ടികവർഗ വികസന വകുപ്പിനു കീഴിലുള്ള വനാവകാശ നിയമ (FRA) യൂണിറ്റ് സെല്ലിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി വിന്യസിക്കും. താത്പര്യമുള്ളവർ സി.വി. സഹിതം ജൂലൈ 31 വൈകിട്ട് 5നകം ഇ-മെയിൽ ([email protected]) മുഖേന അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: www.stdd.kerala.gov.in, 0471-2303229, 1800-425-2312.
Read Moreവിഭാഗം: konni vartha Job Portal
ജൂനിയർ എൻജിനീയർ 2025 പൊതു പരീക്ഷ : സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു
ജൂനിയർ എൻജിനീയർ തസ്തികയിലേക്ക് (സിവിൽ, മെക്കാനിക്കൽ,ആൻട് ഇലക്ട്രിക്കൽ ) സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പൊതു പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു . സിവിൽ, മെക്കാനിക്കൽ,ഇലക്ട്രിക്കൽ സ്ട്രീമുകളിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമയാണ് യോഗ്യത. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2025 ജൂലൈ 21 രാത്രി 11 മണി വരെ. വനിതകൾ, എസ്‌സി, എസ്ടി, , പിഡബ്ല്യുബിഡി, വിമുക്ത ഭടൻ എന്നീ വിഭാഗങ്ങൾ ഒഴികെയുള്ള മറ്റെല്ലാ ഉദ്യോഗാർത്ഥികളും അപേക്ഷാ ഫീസായി 100 രൂപ അടയ്ക്കണം. 1340 ഒഴിവുകളാണുള്ളത്. ആദ്യ ഘട്ട പരീക്ഷ 2025 ഒക്ടോബർ 27 മുതൽ ഒക്ടോബർ 31 വരെ നടക്കും. രണ്ടാം ഘട്ടം 2026 ജനുവരി- ഫെബ്രുവരി മാസങ്ങളിൽ നടക്കും. https://ssc.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് https://www.ssckkr.kar.nic.in, https://ssc.gov.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക.ഹെൽപ്പ്‌ലൈൻ നമ്പർ: 080-25502520.
Read Moreഹവൽദാർ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
ഇന്ത്യാ ഗവൺമെറ്റിന്റെ വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, ഓഫീസുകൾ എന്നിവയിലെ മൾട്ടി-ടാസ്കിംഗ് (നോൺ-ടെക്നിക്കൽ) സ്റ്റാഫ് (MTS), ഹവൽദാർ തസ്തികകളിലേക്ക് നിയമനത്തിനായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. ഈ തസ്തികകൾ ജനറൽ സെൻട്രൽ സർവീസ് ഗ്രൂപ്പ് ‘സി’, നോൺ-ഗസറ്റഡ്, നോൺ-മിനിസ്റ്റീരിയൽ വിഭാഗത്തിൽ പെടുന്നു. ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് പാസാണ്. 2025 സെപ്റ്റംബർ 20 നും 2025 ഒക്ടോബർ 24 നും ഇടയിൽ താൽക്കാലികമായി നടത്താൻ ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന ഒരു ഓപ്പൺ കോംപറ്റീറ്റീവ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലൂടെയാണ് നിയമനം നടത്തുന്നത്. അപേക്ഷകൾ ഓൺലൈൻ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 2025 ജൂലൈ 24 (രാത്രി 11.00 മണി) ആണ്. യോഗ്യതാ മാനദണ്ഡങ്ങൾ, പ്രായപരിധി, പരീക്ഷാ സിലബസ്, മറ്റ് പ്രധാന നിർദ്ദേശങ്ങൾ…
Read Moreപത്തനംതിട്ട ജില്ലയില്‍ വിവിധ തൊഴില്‍ അവസരങ്ങള്‍ ( 03/07/2025 )
ഡോക്ടര്‍ നിയമനം ജില്ലയില്‍ അസിസ്റ്റന്റ് സര്‍ജന്‍ കാഷ്വാലിറ്റി /മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അഡ്‌ഹോക്ക് വ്യവസ്ഥയില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നു. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 10 രാവിലെ 10 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) ഹാജരാകണം. ഫോണ്‍ : 0468 2222642. താല്‍ക്കാലിക നിയമനം പന്തളം എന്‍ എസ് എസ് പോളിടെക്‌നിക് കോളജില്‍ ലക്ചറര്‍, ട്രേഡ്‌സ്മാന്‍, ഡെമോണ്‍സ്‌ട്രേറ്റര്‍, വര്‍ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍, ലൈബ്രേറിയന്‍ തസ്തികകളിലേക്ക് താല്‍കാലിക ജീവനക്കാരെ നിയമിക്കുന്നു. അസല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റയും ബന്ധപ്പെട്ട രേഖകളുമായി കോളജ് ഓഫീസില്‍ ഹാജരാകണം. തീയതി, സമയം, തസ്തിക ക്രമത്തില്‍. ജൂലൈ എട്ട്, രാവിലെ 10, ലക്ചറര്‍- മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്. ഉച്ചയ്ക്ക് 1.30 ന് ട്രേഡ്‌സ്മാന്‍ (പ്ലംബര്‍ ആന്‍ഡ് മോട്ടര്‍ മെക്കാനിക്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്)-ട്രേഡ്‌സ്മാന്‍ ( സ്മിത്തി ആന്‍ഡ് മെഷിനിസ്റ്റ് ജനറല്‍ വര്‍ക്ഷോപ്പ്) മൂന്നിന് വര്‍ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (ജനറല്‍ വര്‍ക്ഷോപ്പ്). ജൂലൈ 10 രാവിലെ…
Read Moreകൊല്ലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ താത്കാലിക നിയമനം
കൊല്ലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് തസ്തികയിൽ താത്കാലിക നിയമനത്തിനായുള്ള അപേക്ഷ ക്ഷണിച്ചു. ജനറൽ നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി അല്ലെങ്കിൽ ബി.എസ്.സി നഴ്സിംഗ് യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാൻ അവസരം. അപേക്ഷകർ കേരള നഴ്സിംഗ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം. സർക്കാർ ആശുപത്രികളിൽ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.ഒഴിവുള്ള അഞ്ച് തസ്തികകളിലേക്കാണ് നിയമനം.പ്രായപരിധി 41 വയസ്സ്. പ്രതിമാസം 25,740/- രൂപ ശമ്പളമായി ലഭിക്കും. താൽപ്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ജൂലൈ 3-ന് വൈകിട്ട് 5 മണിക്കകം ഇമെയിൽ മുഖേന അപേക്ഷ സമർപ്പിക്കണം. ഇമെയിൽ [email protected]കൂടുതൽ വിവരങ്ങൾക്ക് www.gmchkollam.edu.in സന്ദർശിക്കുക.
Read Moreകേരളത്തിൽനിന്നുള്ള എൻജിനിയർമാരെ തേടുന്നു
konnivartha.com: രാജ്യത്തെ പ്രമുഖ നിർമാണക്കമ്പനികളിൽ കേരളത്തിലെ നൈപുണ്യമാർജ്ജിച്ച എൻജിനീയറിങ് ബിരുദധാരികൾക്കു പ്രിയമേറുന്നു. പുറത്തുള്ള സ്വകാര്യകമ്പനികൾ കേരളത്തിലെ വിദ്യാർത്ഥികളെ നേരിട്ടു നിയമിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചു വന്നിരിക്കുന്നു. സിവിൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്, മെക്കാനിക്കൽ എൻജിനീയറിങ് ബിരുദവും ഒപ്പം മികച്ച പ്രായോഗികപരിചയവും നേടിയവരെയാണ് കൂടുതലായും തെരഞ്ഞെടുക്കുന്നത്. സാങ്കേതികവിദഗ്ദ്ധരെയും ആവശ്യമുണ്ട്. ഒഡിഷ ആസ്ഥാനമായ ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ, ബഹുരാഷ്ട്രകമ്പനിയായ റെഞ്ച് സൊലൂഷൻ, ബംഗളൂരു ആസ്ഥാനമായ സാൽമൺ ലീപ്പ് തുടങ്ങിയ പ്രമുഖകമ്പനികളാണ് കേരളത്തിൽനിന്നുള്ള ഉദ്യോഗാർത്ഥികളിൽ താത്പര്യം കാണിച്ചു വന്നിരിക്കുന്നത്. 200-ൽപ്പരം എൻജിനീയർമാരെയും 2000-ലധികം ടെക്‌നീഷ്യന്മാരെയുമാണ് ആദ്യഘട്ടത്തിൽ വേണ്ടിവരിക. കേരളത്തിലെ ഉന്നത സാങ്കേതികവിദ്യാഭ്യാസമേഖലയ്ക്കു കൈവന്നിരിക്കുന്ന അംഗീകാരത്തിന്റെ സാക്ഷ്യമാണിത്. സംസ്ഥാന തൊഴിൽവകുപ്പിനു കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനെയാണ് (IIIC) ഇവർ സമീപിച്ചത്. എൻജിനീയർമാർക്കു തൊഴിൽലഭ്യതാക്ഷമത (employability) വളർത്താൻ അവിടെ നല്കുന്ന പരിശീലനത്തിന്റെ മികവു മനസിലാക്കിയാണിത്.…
Read Moreസ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു ( 17/06/2025 )
കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ പരീക്ഷ; സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു:14582 പ്രതീക്ഷിത ഒഴിവുകൾ; ജൂലൈ നാലു വരെ അപേക്ഷിക്കാം konnivartha.com: കേന്ദ്ര ഗവൺമെന്റിന്റെ വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, സ്ഥാപനങ്ങൾ, ഭരണഘടനാ സ്ഥാപനങ്ങൾ, സ്റ്റാറ്റ്യൂട്ടറി ബോഡികൾ, ട്രൈബ്യൂണലുകൾ എന്നിവിടങ്ങളിലേക്ക് ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി പോസ്റ്റുകളിലേക്കായി കമ്പ്യൂട്ടര്‍ അധിഷ്ഠിത പൊതു പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. 14582 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. 2025 ഓഗസ്റ്റ് ഒന്നിന് 18 – 32 വയസും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദമോ തത്തുല്യ യോഗ്യയോ ഉള്ളവർക്ക് അനുയോജ്യമായ തസ്തികകളിലേക്ക് അപേക്ഷിക്കാം. ടയര്‍ I, ടയര്‍ II എന്നിങ്ങനെ രണ്ട് തലങ്ങളിലായി കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണ് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഉള്ളത്. 2025 ഓഗസ്റ്റ് 13 മുതൽ ഓഗസ്റ്റ് 30 വരെ ടയർ 1 പരീക്ഷയും 2025 ഡിസംബർ മാസം ടയർ 2…
Read Moreതൊഴിലവസരങ്ങള്‍ ( 17/06/2025 )
വാക്ക് ഇൻ ഇന്റർവ്യൂ സംസ്ഥാന സഹകരണ യൂണിയനിൽ ജനറൽ മാനേജർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി 23 ന് രാവിലെ 10.30 ന് തിരുവനന്തപുരം ഊറ്റുകുഴിയിലുള്ള സംസ്ഥാന സഹകരണ യൂണിയൻ ആസ്ഥാനത്ത് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. കൊമേഴ്സ്, ഇക്കണോമിക്സ്, മാനേജ്‌മെന്റ് തുടങ്ങിയ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദവും എച്ച്.ഡി.സി ആന്റ് ബി.എം / ജെ.ഡി.സിയുമാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 2025 ജനുവരി 1 ന് 45 നും 60 നും ഇടയിൽ. സർക്കാർ / അർധസർക്കാർ / പൊതുമേഖല / അപെക്സ് സ്ഥാപനങ്ങളിൽ 10 വർഷത്തെ പ്രവർത്തി പരിചയമോ അല്ലെങ്കിൽ സംസ്ഥാന സഹകരണ യൂണിയനിൽ ഓഫീസർ കേഡറിൽ 10 വർഷത്തെ പ്രവർത്തി പരിചയമോ അഭികാമ്യം. വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉൾപ്പെടെയുള്ള ബയോഡാറ്റയും വെള്ള പേപ്പറിൽ…
Read Moreവടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ തൊഴില്‍ അവസരം
konnivartha.com: വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ലൈബ്രേറിയന്‍, ഐ ടി ഇന്‍സ്ട്രക്ടര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജൂണ്‍ 24 ന് രാവിലെ 11 നും ഡ്രൈവര്‍ തസ്തികയിലേക്ക് ഉച്ചയ്ക്ക് 12 നും അഭിമുഖം നടത്തും. പിഎസ് സി നിഷ്‌കര്‍ഷിച്ചിട്ടുളള യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം. വിദ്യാഭ്യാസം, ജാതി, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, പകര്‍പ്പ് സഹിതം ജൂണ്‍ 24 ന് രാവിലെ 10 ന് സ്‌കൂളില്‍ ഹാജരാകണം. ഫോണ്‍ : 04735 227703.
Read Moreസ്റ്റെനോഗ്രാഫർ പരീക്ഷ 2025: 261 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേന്ദ്ര മന്ത്രാലയങ്ങളിലും വകുപ്പുകളിലും സ്റ്റെനോഗ്രാഫർ ഗ്രേഡ് ‘സി’, ‘ഡി’ തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (എസ്.എസ്.സി) 2025-ലെ കമ്പ്യൂട്ടർ ബേസ്ഡ് പരീക്ഷ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 6 മുതൽ 11 വരെ നടക്കുന്ന പരീക്ഷയിൽ 261 ഒഴിവുകൾ നികത്തും. 12-ാം ക്ലാസ്/തത്തുല്യം പാസ്സായവർക്ക് അപേക്ഷിക്കാം. അപേക്ഷാ ഫീസ് 100 രൂപ. വനിതകൾ, എസ്.സി, എസ്ടി, പിഡബ്ല്യൂബിഡി, ഇഎസ്എം വിഭാഗങ്ങൾക്ക് ഫീസില്ല. ഓൺലൈൻ അപേക്ഷ ജൂൺ 26-ന് മുമ്പ് www.ssc.gov.in വഴി സമർപ്പിക്കണം. തിരുത്തലുകൾക്ക് ജൂലൈ 1, 2 തീയതികൾ. വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ് പരിശോധിക്കുക.
Read More