തൊഴിൽമേള മാർച്ച് – 2ന് കഴക്കൂട്ടത്ത്

  കേന്ദ്ര ഗവൺമെന്റിന് കീഴിൽ വനിതകൾക്കായുള്ള നാഷണൽ സ്കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടും, നെഹ്റു യുവ കേന്ദ്ര സംഘാതനുമായി ചേർന്ന് 2024 മാർച്ച് 2 ന് തൊഴിൽ മേള സംഘടിപ്പിക്കും. കഴക്കൂട്ടം നാഷണൽ സ്കിൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വുമണിൽ നട‌ക്കുന്ന തൊഴിൽ മേള രാവിലെ 9 .30 ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. 50-അധികം സ്വകാര്യ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന മേളയിൽ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് 3000-ൽ പരം തൊഴിൽ അവസരങ്ങൾ ലഭ്യമാക്കും. മേളയോടനുബന്ധിച്ചു കേന്ദ്ര ഗവൺമെന്റിന്റെ വിവിധ ഫ്ലാഗ്ഷിപ് പരിപാടികളായ പ്രധാൻമന്ത്രി സ്വനിധി, പ്രധാൻമന്ത്രി വിശ്വകർമ യോജന, പ്രധാൻമന്ത്രി തൊഴിൽദായക പദ്ധതി, മുദ്ര യോജന എന്നിവയെ സംബന്ധിച്ചുള്ള സെമിനാറുകൾ നടക്കും. തൊഴിൽ മേളയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ രാവിലെ 9 മണിക്ക് കഴക്കൂട്ടം ബ്ലോക്ക് ഓഫീസിന് എതിർവശത്തുള്ള സ്കിൽ ട്രെയിനിംഗ് സെൻ്ററിൽ എത്തി രജിസ്റ്റർ ചെയ്യേണ്ടതാണ്.…

Read More

സിഎംഎഫ്ആർഐയിൽ യങ് പ്രൊഫഷണൽ ഒഴിവുകൾ

konnivartha.com: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) കരാർ അടിസ്ഥാനത്തിൽ യങ് പ്രൊഫഷണലിന്റെ അഞ്ച് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊച്ചിയിൽ രണ്ടും കാർവാർ, മണ്ഡപം, ദിഘ എന്നീ പ്രാദേശിക കേന്ദ്രങ്ങളിൽ ഓരോ ഒഴിവുകളുമാണുള്ളത്. പ്രതിമാസ വേതനം 30,000 രൂപ. വെബ്സൈറ്റിൽ നൽകിയിട്ടുള്ള ഗൂഗിൾ ഫോം വഴിയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി മാർച്ച് 11. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. (www.cmfri.org.in)   Vacancy for Young Professional at CMFRI interviews are scheduled to be held at different centres of ICAR-Central Marine Fisheries Research Institute for the recruitment of Young Professionals under the institute project. The eligible candidates fulfilling all the requirements are advised to fill the particulars in the…

Read More

തൊഴില്‍ അന്വേഷകര്‍ക്ക് നൈപുണ്യപരിശീലനം ജോബ് സ്റ്റേഷനിലൂടെ സാധ്യമാകും: അഡ്വ. മാത്യു ടി തോമസ് എംഎല്‍എ

  തൊഴില്‍ അന്വേഷകര്‍ക്ക് ആവശ്യമായ നൈപുണ്യപരിശീലനം ജോബ് സ്റ്റേഷനിലൂടെ സാധ്യമാകുമെന്നു അഡ്വ. മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. വിജ്ഞാന പത്തനംതിട്ട – ഉറപ്പാണ് തൊഴില്‍ പദ്ധതിയുടെ ഭാഗമായി തിരുവല്ല നിയോജക മണ്ഡലത്തിലെ ജോബ് സ്റ്റേഷന്റെ ഉദ്ഘാടനം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. തൊഴിൽ അന്വേഷിക്കുന്നവർക്കുള്ള സഹായ കേന്ദ്രമാണ് ജോബ് സ്റ്റേഷൻ. തൊഴിൽദാതാക്കൾക്ക് അനുയോജ്യമായ നൈപുണ്യശേഷിയുള്ളവരെ കണ്ടെത്താൻ ജോബ് സ്റ്റേഷനിലൂടെ സാധിക്കും . തൊഴില്‍ അന്വേഷകര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിനുള്ള കരിയര്‍ കൗണ്‍സിലര്‍മാരും സാങ്കേതിക സൗകര്യവും ജോബ് സ്റ്റേഷനിൽ ഉണ്ടാകും. ജില്ലയിലെ ജോബ് സ്റ്റേഷനിൽ ഒരുലക്ഷം പേർക്ക് എങ്കിലും വരും മാസങ്ങളിൽ തൊഴിൽ നേടാനാകും. ജോബ് സ്റ്റേഷൻ പ്രവർത്തനം നാടിന്റെ ഉന്നമനത്തിനു വലിയ നാഴിക കല്ലായിമാറുമെന്നും അദ്ദേഹം പറഞ്ഞു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വിജി നൈനാൻ അധ്യക്ഷത വഹിച്ചു. ജില്ലാ ആസൂത്രണ സമിതി…

Read More

കോന്നിയിലെ തൊഴിലന്വേഷകര്‍ക്ക് ജോബ് സ്റ്റേഷന്‍ ഗുണകരമാകും

  konnivartha.com: കോന്നി നിയോജക മണ്ഡലത്തിലെ ആയിരക്കണക്കിന് തൊഴിലന്വേഷകരായ യുവതീയുവാക്കള്‍ക്ക് ജോബ്‌സ്റ്റേഷന്‍ ഗുണകരമാകുമെന്ന് അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. മണ്ഡലത്തിലെ ജോബ്‌സ്റ്റേഷന്റെയും ഇത് സംബന്ധിച്ച വിജ്ഞാനപഞ്ചായത്ത് ആലോചനാ യോഗത്തിന്റെയും ഉദ്ഘാടനം കോന്നി ഗ്രാമപഞ്ചായത്തിലെ പ്രിയദര്‍ശിനി ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ. ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ ഇവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുമെന്നും സംസ്ഥാനത്തൊട്ടാകെ അയ്യായിരം പേര്‍ക്ക് ഈ മാസം തന്നെ ഇതിന്റെ പ്രയോജനങ്ങള്‍ ലഭ്യമായി തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ നോളഡ്ജ് ഇക്കോണമി മിഷനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് വിജ്ഞാനം പത്തനംതിട്ട, ഉറപ്പാണ് തൊഴില്‍ പദ്ധതി നടപ്പാക്കുന്നത്. എല്ലാ താലൂക്ക് തലത്തിലും ജോബ് സ്റ്റേഷനുകള്‍ ആരംഭിക്കാനുള്ള ക്രമീകരണങ്ങള്‍ നടക്കുകയാണ്. കോന്നിയില്‍ ജനങ്ങള്‍ക്ക് സൗകര്യപ്രദമായ രീതീയില്‍ മിനിസിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിലെ നാലാം നിലയിലാണ് ജോബ് സ്റ്റേഷന്‍ ആരംഭിച്ചിരിക്കുന്നത്. മലയോരമേഖലയായ മണ്ഡലത്തില്‍…

Read More

നിരവധി തൊഴില്‍ അവസരങ്ങള്‍ ( 24/02/2024 )

സിഡിറ്റിൽ വാക് ഇൻ ഇന്റവ്യൂ സെന്റർ ഫോർ ഡെവലപ്പ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ്) യുടെ ഇ-ഗവേണൻസ് ഡിവിഷൻ നടപ്പിലാക്കിവരുന്ന സ്റ്റേറ്റ് ലെവൽ ഏജൻസി ഇലക്ഷൻ ഡിപ്പാർട്ട്മെന്റ് പ്രോജക്ടിലേയ്ക്ക് കരാർ വ്യവസ്ഥയിൽ താത്കാലിക നിയമനത്തിന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. പ്രതിമാസ വേതനം 21,175 രൂപ. മൂന്ന് വർഷ Engineering Diploma in CS/IT/Electronics, രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്കായി ഫെബ്രുവരി 27ന്  രാവിലെ 10 മണി മുതൽ സി-ഡിറ്റ് ഓഫീസുകളിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. തിരുവനന്തപുരം, കൊല്ലം ജില്ലകളിലുള്ള ഒഴിവുകൾക്കുള്ള ഇന്റർവ്യൂ സി-ഡിറ്റ് സിറ്റി സെന്റർ – സ്റ്റാച്യുവിലെ എസ് എം എസ് എം ഇൻസ്റ്റിറ്റൂട്ടിന് സമീപം സ്ഥിതി ചെയ്യുന്ന ചിറ്റേഴം ലാവണ്യ ടവേഴ്‌സിലെ ഓഫീസിൽ നടക്കും. എറണാകുളം, കോട്ടയം, തൃശൂർ ജില്ലകളിലുള്ള ഒഴിവുകളിലേക്കുള്ള ഇന്റർവ്യൂ സി-ഡിറ്റ് റീജിയണൽ സെന്റർ– ഡി-ബ്ലോക്ക്, സെക്കൻഡ് ഫ്ലോർ, ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയം, കലൂർ,  എറണാകുളത്ത് നടക്കും.…

Read More

തൊഴില്‍:കോന്നി, തിരുവല്ല ജോബ് സ്റ്റേഷന്‍ ഉദ്ഘാടനം ഫെബ്രുവരി 24 ന്

  konnivartha.com: വിജ്ഞാന പത്തനംതിട്ട – ഉറപ്പാണ് തൊഴില്‍’ പദ്ധതിയുടെ ഭാഗമായി തിരുവല്ല, കോന്നി നിയോജക മണ്ഡലങ്ങളിലെ ജോബ് സ്റ്റേഷനുകളുടെ ഉദ്ഘാടനംഫെബ്രുവരി 24 ന് നടക്കും. തിരുവല്ല നിയോജക മണ്ഡലത്തില്‍ അഡ്വ. മാത്യു ടി തോമസ് എംഎല്‍എയും കോന്നി നിയോജക മണ്ഡലത്തില്‍ അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ യും ഉദ്ഘാടനം നിര്‍വഹിക്കും. ഉദ്ഘാടനത്തിനു ശേഷം നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകള്‍ വിജ്ഞാന പഞ്ചായത്തുകള്‍ ആക്കുന്നതുമായി ബന്ധപ്പെട്ട ആലോചനായോഗവും ചേരും. തിരുവല്ല നിയോജക മണ്ഡലത്തില്‍ 2.30 ന് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഹാളിലും കോന്നി നിയോജകമണ്ഡലത്തില്‍ രാവിലെ 10.30 കോന്നി പഞ്ചായത്ത് ഹാളിലുമാണ് പരിപാടി നടക്കുക. വിജ്ഞാന തൊഴില്‍ പദ്ധതിയെക്കുറിച്ചും നോളജ് ഇക്കോണമി മിഷന്‍ പ്രവര്‍ത്തനങ്ങളെയും സേവനങ്ങളെയും കുറിച്ചും തൊഴിലന്വേഷകര്‍ക്ക് സമ്പൂര്‍ണ വിവരങ്ങള്‍ ജോബ് സ്റ്റേഷനുകളില്‍ നിന്ന് ലഭിക്കും. പത്തനംതിട്ട ജില്ലയിലെ തൊഴിലന്വേഷകര്‍ക്ക് വിജ്ഞാന തൊഴില്‍ രംഗത്ത്…

Read More

നിരവധി തൊഴില്‍ അവസരങ്ങള്‍ ( 21/02/2024 )

പൊതുമേഖല സ്ഥാപനങ്ങളിൽ നിയമനം         കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ് ബോർഡ് വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓട്ടോകാസ്റ്റ് ലിമിറ്റഡിൽ കമ്പനി സെക്രട്ടറി, കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി ലിമിറ്റഡിൽ മാനേജർ – മെക്കാനിക്കൽ/സിവിൽ, എക്സിക്യൂട്ടീവ് – ഫിനാൻസ്, എൻജിനിയർ – മെക്കാനിക്കൽ/ഇലക്ട്രിക്കൽ/സിവിൽ, അസിസ്റ്റന്റ് മാനേജർ – ഫിനാൻസ്/ ഇലക്ട്രിക്കൽ, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയിൽ എന്റർപ്രൈസസ് ലിമിറ്റഡിൽ ഇലക്ട്രിക്കൽ എൻജിനീയർ, മലബാർ സിമന്റ്സ് ലിമിറ്റഡിൽ കെമിസ്റ്റ്, ജിയോളജിസ്റ്റ്, അസിസ്റ്റന്റ് മൈൻസ് മാനേജർ, ഡെപ്യൂട്ടി മൈൻസ് മാനേജർ, ജനറൽ മാനേജർ (വർക്സ്), ചീഫ് കെമിസ്റ്റ് എന്നീ തസ്തികകളിലാണ് നിയമനം. വിശദാംശങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും https://kpesrb.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഹിന്ദി ടീച്ചർ         കൊല്ലം ജില്ലയിലെ ഒരു എയ്ഡഡ് ഹയർസെക്കന്ററി സ്കൂളിൽ ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചർ ഹിന്ദി (ജൂനിയർ)…

Read More

നിരവധി തൊഴില്‍ അവസരം ( 14/02/2024

സാങ്കേതിക സർവകലാശാലയിൽ ഒഴിവുകൾ എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയിൽ ഡീൻ റിസേർച്ച്, ഫിനാൻസ് ഓഫിസർ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് www.ktu.edu.in . മെന്റൽ ഹെൽത്ത് അതോറിറ്റിയിൽ ഒഴിവുകൾ കേരള മെന്റൽ ഹെൽത്ത് അതോറിറ്റിയിൽ അസിസ്റ്റന്റ്, സ്റ്റെനോ ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.cmd.kerala.gov.in. പ്രിൻസിപ്പാൾ നിയമനം പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ എറണാകുളം ജില്ലയിൽ പ്രവർത്തിച്ചു വരുന്ന പ്രീ-എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിലെ പ്രിൻസിപ്പാൾ തസ്തികയിലേക്ക് പ്രതിമാസം 20,000 രൂപ ഹോണറേറിയം വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നും പ്രിൻസിപ്പൽ/സെലക്ഷൻ ഗ്രേഡ് ലക്ചറർ/ സീനിയർ ഗ്രേഡ് ലകച്റർ തസ്തികകളിൽ വിരമിച്ചവർക്ക് അപേക്ഷിക്കാം. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, സ്വയം തയ്യാറാക്കിയ അപേക്ഷ സഹിതം ഫെബ്രുവരി 24ന് വൈകുന്നേരം അഞ്ച് മണിക്ക്…

Read More

നിരവധി തൊഴില്‍ അവസരങ്ങള്‍ ( 13/02/2024 )

സെക്യൂരിറ്റി ഗാർഡ് നിയമനം എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന സെക്യൂരിറ്റി ഗാർഡ് – പുരുഷൻ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി ഫെബ്രുവരി 29 ന് രാവിലെ 11 ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. എട്ടാം ക്ലാസ് പാസായിരിക്കണം. മതിയായ ശാരീരിക യോഗ്യതകൾ ഉണ്ടായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾ നിയമനത്തിന് മുന്നോടിയായി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2386000. സേഫ്റ്റി ഓഫീസർ നിയമനം എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന സേഫ്റ്റി ഓഫീസർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി ഫെബ്രുവരി 24 ന് രാവിലെ 11നു വാക്-ഇൻ ഇന്റർവ്യൂ നടത്തും. ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റിയാണ് യോഗ്യത. സമാന…

Read More

കോന്നി മെഡിക്കല്‍ കോളജില്‍ ഒഴിവ് : ജൂനിയര്‍ റെസിഡന്റുമാര്‍

  konnivartha.com: കോന്നി മെഡിക്കല്‍ കോളജില്‍ കരാര്‍ വ്യവസ്ഥയില്‍ ജൂനിയര്‍ റെസിഡന്റുമാരെ നിയമിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി 14 ന് രാവിലെ 10.30ന് മെഡിക്കല്‍ കോളേജില്‍ നടത്തും. താല്‍പര്യമുള്ള എം.ബി.ബി.എസ് ബിരുദധാരികള്‍ അവരുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖകള്‍, മറ്റ് രേഖകള്‍ എന്നിവയുടെ അസലും, പകര്‍പ്പും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂ ന് ഹാജരാകണം. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ 9 മുതല്‍ 10 വരെ. പ്രവര്‍ത്തിപരിചയമുള്ളവര്‍ക്കും പത്തനംതിട്ട ജില്ലയിലുള്ളവര്‍ക്കും മുന്‍ഗണന. പ്രായം 50 വയസ്. ഫോണ്‍ :04682 344823,2344803

Read More