നിരവധി തൊഴില്‍ അവസരങ്ങള്‍ ( 24/02/2024 )

സിഡിറ്റിൽ വാക് ഇൻ ഇന്റവ്യൂ

സെന്റർ ഫോർ ഡെവലപ്പ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ്) യുടെ ഇ-ഗവേണൻസ് ഡിവിഷൻ നടപ്പിലാക്കിവരുന്ന സ്റ്റേറ്റ് ലെവൽ ഏജൻസി ഇലക്ഷൻ ഡിപ്പാർട്ട്മെന്റ് പ്രോജക്ടിലേയ്ക്ക് കരാർ വ്യവസ്ഥയിൽ താത്കാലിക നിയമനത്തിന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു.

പ്രതിമാസ വേതനം 21,175 രൂപ. മൂന്ന് വർഷ Engineering Diploma in CS/IT/Electronics, രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്കായി ഫെബ്രുവരി 27ന്  രാവിലെ 10 മണി മുതൽ സി-ഡിറ്റ് ഓഫീസുകളിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും.

തിരുവനന്തപുരം, കൊല്ലം ജില്ലകളിലുള്ള ഒഴിവുകൾക്കുള്ള ഇന്റർവ്യൂ സി-ഡിറ്റ് സിറ്റി സെന്റർ – സ്റ്റാച്യുവിലെ എസ് എം എസ് എം ഇൻസ്റ്റിറ്റൂട്ടിന് സമീപം സ്ഥിതി ചെയ്യുന്ന ചിറ്റേഴം ലാവണ്യ ടവേഴ്‌സിലെ ഓഫീസിൽ നടക്കും. എറണാകുളം, കോട്ടയം, തൃശൂർ ജില്ലകളിലുള്ള ഒഴിവുകളിലേക്കുള്ള ഇന്റർവ്യൂ സി-ഡിറ്റ് റീജിയണൽ സെന്റർ ഡി-ബ്ലോക്ക്, സെക്കൻഡ് ഫ്ലോർ, ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയം, കലൂർ,  എറണാകുളത്ത് നടക്കും. കണ്ണൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ള താൽകാലിക ഒഴിവുകൾക്കുള്ള ഇന്റർവ്യൂ സി-ഡിറ്റ് റീജയണൽ സെന്റർ,  അഞ്ചാം നിലറബ്കോ ഹൗസ്, സൗത്ത് ബസാർ, കണ്ണൂരിൽ നടക്കും.

ഉയർന്ന പ്രായപരിധി  35 വയസ്സ്. താത്പര്യമുള്ളവർ ബയോഡാറ്റവിദ്യാഭ്യാസ യോഗ്യതസർട്ടിഫിക്കേഷനുകൾപ്രവൃത്തി പരിചയംപ്രായം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുംപകർപ്പുകളും സഹിതം അഭിമുഖത്തിനായി നേരിട്ട് ഹാജരാകേണ്ടതാണ്. വെബ്സൈറ്റ്www.cdit.orgwww.careers.cdit.org.

തിയേറ്റർ അസിസ്റ്റന്റ് നിയമനം

കൊല്ലം സർക്കാർ മെഡിക്കൽ കോളജിൽ തിയേറ്റർ അസിസ്റ്റന്റ് (അനാട്ടമി വിഭാഗം) തസ്തികയിലേക്ക് താത്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ ഫെബ്രുവരി 29ന് രാവിലെ 11ന് കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0474-2572574.

വാക്ക് ഇൻ ഇന്റർവ്യൂ

തിരുവനന്തപുരം മെഡിക്കൽ കോളജിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ എൻഡോക്രൈനോളജി തസ്തികയിൽ നിയമനം നടത്തുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തും. ഒരു ഒഴിവാണുള്ളത്.  പ്രതിമാസ വേതനം 70,000 രൂപയായിരിക്കും. തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ മാർച്ച് 5ന് രാവിലെ 11 ന് ഇന്റർവ്യൂ നടക്കും. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, മുൻപരിയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നിശ്ചിത സമയത്ത് ഹാജരാകണം.

ലാബ് ടെക്നീഷ്യൻ നിയമനം

തിരുവനന്തപുരംപുതുക്കുറിച്ചി കുടുംബാരോഗ്യ കേന്ദ്രത്തിൽ താൽക്കാലികാടിസ്ഥാനത്തിൽ വാക് ഇൻ ഇന്റർവ്യൂ മുഖേന ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. DMLT(DME)/ BSC MLT പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ആണ് യോഗ്യത. 2024 ഫെബ്രുവരി 28 രാവിലെ 11 മണിക്ക് പുതുക്കുറിച്ചി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇന്റർവ്യൂ നടക്കും. ഫോൺ: 0471 2426562.

ട്രേഡ് ടെക്‌നീഷ്യൻ

തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളജിൽ മെക്കാനിക്കൽ എൻജിനിയറിങ്, ഫിറ്റിങ്, ഷീറ്റ് മെറ്റൽ വിഭാഗങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ് ടെക്‌നിഷ്യൻ (ട്രേഡ്‌സ്മാൻ) ഒഴിവുണ്ട്. മെക്കാനിക്കൽ ട്രേഡിൽ ഫിറ്റിങ്, ഷീറ്റ് മെറ്റൽ എന്നീ ട്രേഡുകളിൽ ഐ.റ്റി.ഐ യോഗ്യതയോ തത്തുല്യമോ ഉള്ളവർ മാർച്ച് അഞ്ചിനു രാവിലെ 10 ന് വിദ്യാഭ്യാസ യോഗ്യത, വയസ് വ്യക്തിവിവരം എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം മെക്കാനിക്കൽ എൻജിനിയറിങ് വകുപ്പിൽ അഭിമുഖത്തിന് എത്തണം. കൂടുതൽ വിവരങ്ങൾക്ക്: 7907196885.

എം.ഐ.എസ് കോർഡിനേറ്റർ

എസ്.എസ്.കെ തിരുവനന്തപുരം ജില്ലാ പ്രോജക്ട് ഓഫീസിനു കീഴിൽ നെടുമങ്ങാട് ബി.ആർ.സിയിൽ എം.ഐ.എസ് കോർഡിനേറ്റർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനത്തിനുള്ള ഇന്റർവ്യൂ ഫെബ്രുവരി 29 ന് എസ്.എസ്.കെ തിരുവനന്തപുരം ജില്ലാ പ്രോജക്ട് ഓഫീസിൽ (ഗവ. ഗേൾസ് എച്ച്.എസ്.എസ് സ്കൂൾ കോമ്പൗണ്ട്, കിള്ളിപ്പാലം, തിരുവനന്തപുരം 36, ഫോൺ: 0471-2455591) നടത്തും. താത്പര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം 29 നു രാവിലെ 10.30 നു ജില്ലാ പ്രോജക്ട് കോർഡിനേറ്ററുടെ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഒരു ഒഴിവാണുള്ളത്. ബി.ടെക് (കമ്പ്യൂട്ടർ സയൻസ്/ ഐ.ടി/ ഇ.സി.ഇ) ഉള്ളവർക്ക് പങ്കെടുക്കാം. എം.സി.എ/ എം.എസ്.സി (സി.എസ്/ ഐ.ടി) എം.ബി.എ അഭികാമ്യം.

സാംസ്കാരിക വകുപ്പിൽ  ജില്ലാ കോ-

ഓർഡിനേറ്റർമാർ

        സംസ്ഥാന സാംസ്കാരിക വകുപ്പ് നടപ്പിലാക്കുന്ന യുവകലാകാരന്മാർക്കുള്ള വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ നിർവഹണവുമായി ബന്ധപ്പെട്ട് 14 ജില്ലകളിലും ഓരോ കോ-ഓർഡിനേറ്റർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

അംഗീകൃത സർവകലാശാലയിൽ നിന്നു നേടിയ ബിരുദവും കലാസാംസ്കാരിക രംഗത്ത് കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായം 2024 ജനുവരി 1 ൽ 40 വയസ് പൂർത്തിയാകാൻ പാടില്ല. പ്രതിമാസം യാത്രാബത്ത ഉൾപ്പെടെ 30,000 രൂപ വേതനം നൽകും. താത്പര്യമുള്ളവർ മാർച്ച് 22ന് മുൻപായി യോഗ്യത, വയസ്, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം http://www.culturedirectorate.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദ വിവരങ്ങൾക്കും മാർഗനിർദ്ദേശങ്ങൾക്കും വൈബ്സൈറ്റ് സന്ദർശിക്കുക.

എഡ്യൂക്കേറ്റർ ഒഴിവ്

സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയിൽ ഒഴിവുള്ള എഡ്യൂക്കേറ്റർ തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മാർച്ച് 31നു വൈകിട്ട് അഞ്ചു മണി. കരാർ അടിസ്ഥാനത്തിലുള്ള വിശദവിവരങ്ങൾക്ക് https://kscsa.org .

ഡീഅഡിക്ഷൻ സെന്ററിൽ നിയമനം

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന വിമുക്തി ഡീ-അഡിക്ഷൻ    സെന്ററിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യൽ വർക്കർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നൽകുന്നതിനായി 2024 ഫെബ്രുവരി 29ന് രാവിലെ 11 മണി മുതൽ ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) ൽ വച്ച് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.

പ്രസ്തുത ഇന്റർവ്യൂവിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികൾ  യോഗ്യതകളുടെ അസൽ സർട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തിയ പകർപ്പും ആധാർ/ വോട്ടർ ഐ.ഡി. എന്നിവയുടെ അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പും ഇന്റർവ്യൂ സമയത്ത് ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 6238300252 എന്ന നമ്പറിൽ ബന്ധപ്പെടുക.

അപേക്ഷകൾ ക്ഷണിക്കുന്നു

കേരള സർക്കാർ സ്വയംഭരണ സ്ഥാപനമായ തിരുവനന്തപുരം സെന്റർ ഫോർ മാനേജ്‌മെന്റ്‌ ഡെവലപ്മെന്റ് മുഖാന്തിരം ഇടുക്കി ജില്ലയിലെ ഗ്രാമീണ മേഖലയിൽ നടപ്പിലാക്കുന്ന പ്രോജക്ടുകൾക്ക് നേതൃത്വം നൽകുവാൻ കരാർ അടിസ്ഥാനത്തിൽ ജില്ലാ കോർഡിനേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദം നേടിയവർക്കാണ് അവസരം. താല്പര്യമുള്ളവർ 2024 മാർച്ച് ഒന്ന് വൈകുന്നേരം 5 മണിക്കു മുമ്പായി hr@cmd.kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷ അയക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് www.cmd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

error: Content is protected !!